ചോള സാമ്രാജ്യം

Arun Mohan
0

ചോള സാമ്രാജ്യം (BC 300 – AD 1279)

ദക്ഷിണേന്ത്യ ഭരിച്ച മുവേന്ദരിൽ ഒന്നായിരുന്നു ചോള രാജവംശം. നെല്ലൂർ മുതൽ പുതുക്കോട്ടവരെയുള്ള കോറമണ്ടൽ തീരം ചോളരാജ്യത്തിൽ ഉള്‍പ്പെട്ടിരുന്നു. പെണ്ണാറിനും വെള്ളാറിനും ഇടയിൽ സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു ചോള രാജ്യം. തെക്കേ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലാണിത്‌ സ്ഥിതിചെയ്തിരുന്നത്‌. കിഴക്കൻ തീരങ്ങളെ കോറമണ്ടൽ തീരമെന്നും പറയുന്നു. ഇന്നത്തെ തഞ്ചാവൂര്‍, ട്രിച്ചിനാപ്പളളി ജില്ലകളും പഴയ പുതുക്കോട്ടൈ സംസ്ഥാനത്തിന്റെ ഒരു ഭാഗവും അടങ്ങുന്നതായിരുന്നു ചോളരാജ്യം. ചോളന്മാരുടെ രാഷ്ട്രീയാധികാരത്തിന്റെ കേന്ദ്രമായി വര്‍ത്തിച്ചിരുന്നത്‌ ഉറൈയൂർ ആയിരുന്നു.

കരികാല ചോളനായിരുന്നു ചോള രാജാക്കന്മാരിൽ ഏറ്റവും പ്രസിദ്ധനായ രാജാവ്‌. വെണ്ണിൽ യുദ്ധത്തിൽ അദ്ദേഹം സമകാലികരായ ചേര-പാണ്ഡ്യ രാജാക്കന്മാരെ തോൽപിക്കുകയുണ്ടായി. ഒമ്പത്‌ കുറുനില മന്നന്മാർ ചേര്‍ന്നുണ്ടാക്കിയ ഒരു ശത്രുസഖ്യത്തെ അദ്ദേഹം പരാജയപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ്‌ പുഹാർ നഗരത്തിന്റെ സ്ഥാപനം. ഇത്‌ പില്‍ക്കാലത്ത്‌ കാവേരിപട്ടണമെന്ന പേരിൽ പ്രസിദ്ധമായി. കരികാലൻ വളരെ പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു. അധിവാസ സ്ഥാനങ്ങളുണ്ടാക്കുന്നതിനായി കാടുവെട്ടിത്തെളിക്കാൻ അദ്ദേഹം മുന്‍കയ്യെടുത്തിരുന്നു. ജലസേചനത്തിനായി ഒട്ടനവധി കുളങ്ങളും അദ്ദേഹം നിര്‍മ്മിച്ചിരുന്നു. ഈ കാലഘട്ടത്തിൽ തുണിക്കച്ചവടം അഭിവൃദ്ധി പ്രാപിച്ചു. വിദ്യാഭ്യാസ കാര്യങ്ങളിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ഒട്ടനവധി കവികളെയും പണ്ഡിതന്മാരെയും അദ്ദേഹം പരിരക്ഷിച്ചിരുന്നു.

എ.ഡി. നാലാം നൂറ്റാണ്ടിൽ ചേരന്മാരും പാണ്ഡ്യന്മാരും ചേര്‍ന്നു നടത്തിയ ആക്രമണങ്ങളിൽ ചോളന്മാരുടെ ശക്തി ക്ഷയിച്ചു. കരികാലന്റെ മരണശേഷം ചോളന്മാരുടെയിടയിൽ ആഭ്യന്തര കലാപങ്ങൾ ഉയര്‍ന്നു. ഇതിന്റെ ഫലമായി ചോളന്മാരുടെ ശക്തി ക്ഷയിച്ചു. വടക്കുനിന്നും പല്ലവന്മാരുടെ ആക്രമണമുണ്ടായതോടെ, ചോളന്മാരുടെ ആധിപത്യം പൂര്‍ണ്ണമായും നശിച്ചുപോയി. എ.ഡി. നാലാം നൂറ്റാണ്ടു മുതൽ ഒമ്പതാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൽ ഒരു രാഷ്ട്രീയ ശക്തിയെന്നനിലയിൽ ചോളന്മാർ അപ്രത്യക്ഷമായി. എന്നാൽ എ.ഡി. ഒമ്പതാം നൂറ്റാണ്ടോടെ അവർ വീണ്ടും അധികാരത്തിലെത്തി. പതിമൂന്നാം നൂറ്റാണ്ടുവരെ അവർ അധികാരത്തിൽ തുടരുകയും ചെയ്തു.

ചോളരാജ്യം പുനഃസ്ഥാപിച്ചത്‌ വിജയാലയനാണ്‌. എ.ഡി. 850-ൽ അദ്ദേഹം തഞ്ചാവൂർ പിടിച്ചെടുത്ത് അവിടം തലസ്ഥാനമാക്കി ചോളരാജ്യം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ആദിത്യ ചോളന്റെയും പരാന്തക ചോളന്റെയും കാലത്ത്‌ ചോളരാജ്യത്തിന്റെ അതിരുകൾ യുദ്ധങ്ങളിലൂടെ അയല്‍ദേശങ്ങളിലേക്കു വ്യാപിക്കുകയുണ്ടായി. ഏതാണ്ട്‌ നാലു നൂറ്റാണ്ടുകാലം നിലനിന്ന ചോള രാജ്യത്തിൽ പതിനെട്ടോളം രാജാക്കന്മാർ ഭരണം നടത്തി. രാജരാജൻ ഒന്നാമൻ, രാജേന്ദ്ര ചോളൻ എന്നിവരായിരുന്നു അവരിൽ പ്രമുഖർ.

PSC ചോദ്യങ്ങൾ

1. സംഘകാലകൃതികളിൽ മൂവേന്തൻമാർ എന്നറിയപ്പെട്ടിരുന്ന രാജവംശങ്ങൾ - ചോളന്മാർ, പാണ്ഡ്യൻമാർ, ചേരൻമാർ

2. ആദ്യകാല ചോളരാജാക്കന്മാരിൽ ഏറ്റവും പ്രശസ്ത‌ൻ - കരികാല ചോളൻ

3. കരികാലന്റെ മരണത്തോടെ തകർന്ന ചോള ശക്തി പുനഃസ്ഥാപിച്ചത് - വിജയാലയ

4. ചോളസാമ്രാജ്യത്തിലെ ഏറ്റവും പ്രഗൽഭരായ രാജാക്കന്മാർ - രാജരാജചോളൻ, രാജേന്ദ്ര ചോളൻ I

5. എ.ഡി. ഒൻപതാം നൂറ്റാണ്ടുമുതൽ പതിനാലാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൽ തെക്കേ ഇന്ത്യ ഭരിച്ച പ്രബല രാജവംശം - ചോളരാജവംശം

6. സംഘകാലഘട്ടത്തിലെ ഏറ്റവും ശക്തമായ നാവികശക്തി - ചോളരാജവംശത്തിന്റെ

7. ചോള രാജാക്കൻമാരുടെ ആദ്യകാല തലസ്ഥാനം - ഉറയൂർ

8. ചോളരാജാക്കൻമാരുടെ രണ്ടാം തലസ്ഥാനം - തഞ്ചാവൂർ

9. ചോളരാജവംശകാലത്തെ പ്രധാന തുറമുഖം - കാവേരിപൂംപട്ടണം (പുഹാർ)

10. ചോളരാജഭരണത്തിന്റെ പിന്തുടർച്ചാവകാശ സമ്പ്രദായം - മക്കത്തായം

11. ചോളഭരണകാലത്ത് രാജശാസനകൾ മറ്റുദ്യോഗസ്ഥർക്ക് എത്തിച്ചു കൊടുത്തിരുന്ന പ്രധാന ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്നത് - ഒലൈനായകം

12. ചോള രാജവംശത്തിന്റെ രാജകീയ മുദ്ര - കടുവ

13. ചോളരാജവംശ സ്ഥാപകൻ - വിജയാലയ

14. ചോള സാമ്രാജ്യ സ്ഥാപകൻ - പരാന്തക I

15. മധുരൈകൊണ്ട ചോളൻ - പരാന്തക I

16. ഗംഗൈ കൊണ്ട ചോളൻ - രാജേന്ദ്രചോളൻ

17. പണ്ഡിതവത്സലൻ - രാജേന്ദ്ര ചോളൻ

18. പരുത്തി വ്യവസായത്തിന് പ്രശസ്‌തമായ ചോള പട്ടണം - ഉറയൂർ

19. ഇന്ത്യാചരിത്രത്തിലാദ്യമായി അണക്കെട്ട് നിർമ്മിച്ച ഭരണാധികാരി - കരികാല ചോളൻ

20. ദക്ഷിണമേരു എന്നറിയപ്പെടുന്ന ഇന്ത്യയിലെ ക്ഷേത്രം - ബൃഹദേശ്വര ക്ഷേത്രം (തഞ്ചാവൂർ)

21. കരികാല ചോളൻ പണികഴിപ്പിച്ച അണക്കെട്ട് - കല്ലണൈ (കാവേരി നദിയിൽ)

22. "ഗംഗൈ കൊണ്ട ചോളപുരം" എന്ന തലസ്ഥാന നഗരം നിർമ്മിച്ച ചോളരാജാവ് - രാജേന്ദ്രചോളൻ

23. തഞ്ചാവൂരിലെ പ്രശസ്‌തമായ ബൃഹദേശ്വരക്ഷേത്രം, രാജരാജേശ്വര ക്ഷേത്രം എന്നിവ പണികഴിപ്പിച്ച ചോള രാജാവ് - രാജരാജ ചോളൻ

24. ചേരരാജാവായ ഉദിയൻ ചേരലാതനെ വെണ്ണി യുദ്ധത്തിൽ പരാജയപ്പെടുത്തിയ ചോളരാജാവ് - കരികാല ചോളൻ

25. നടരാജവിഗ്രഹങ്ങൾ ആദ്യമായി നിർമ്മിക്കപ്പെട്ടത് - ചോളകാലഘട്ടത്തിൽ

26. ചോളകാലഘട്ടത്തിൽ ചോള തടാകം എന്നറിയപ്പെട്ടിരുന്ന കടൽ - ബംഗാൾ ഉൾക്കടൽ

27. ചോള ഭരണകാലത്ത് ബ്രാഹ്മണർക്ക് ദാനം ലഭിച്ച ഭൂമി - ബ്രഹ്മദേയ

28. ചോള ഭരണകാലത്ത് കർഷകരുടെ കൈയിലുള്ള ഭൂമി - വെള്ളാൻ വകൈ

29. ചോള ഭരണകാലത്ത് ജൈന സ്ഥാപനങ്ങൾക്ക് നൽകിയ ഭൂമി - പള്ളിച്ചാണ്ടം

30. മലേഷ്യ, ഇന്തോനേഷ്യ, സിലോൺ മുതലായ പ്രദേശങ്ങളിലേക്ക് വിസ്തൃതി വ്യാപിപ്പിച്ച സാമ്രാജ്യം - ചോള സാമ്രാജ്യം

31. ചോള രാജവംശകാലത്തെ പ്രധാന സവിശേഷതയായ ഗ്രാമ സ്വയം ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം - ഉത്തരമേരൂർ ശാസനം

32. ഭരണസൗകര്യത്തിനായി ചോളരാജാക്കന്മാർ രാജ്യത്തെ എങ്ങനെ വിഭജിച്ചിരുന്നു - മണ്ഡലങ്ങൾ, വളനാടുകൾ, നാടുകൾ, കോട്ടം എന്നിങ്ങനെ

33. ചോളകാലഘട്ടത്തിൽ നിലനിന്നിരുന്ന സ്വയം ഭരണാധികാരമുള്ള ഗ്രാമങ്ങളുടെ സമൂഹം - കൊട്ടം

34. ചോളകാലഘട്ടത്തിൽ ഗ്രാമഭരണത്തിനായി നിലനിന്നിരുന്ന സമിതികൾ - ഊർ, സഭ

35. ഗ്രാമത്തിലെ എല്ലാ ജനങ്ങളും ഉൾപ്പെട്ടിരുന്ന സമിതി - ഊർ

36. ബ്രാഹ്മണർ മാത്രം ഉൾപ്പെട്ടിരുന്ന സമിതി - സഭ (സഭയെ പല പഞ്ചായത്തുകളായി തിരിച്ച് ചുമതലകൾ നിശ്ചയിച്ചു നൽകിയിരുന്നു)

37. ഗ്രാമഭരണവുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും നിക്ഷിപ്തമായിരുന്നത് - സഭയിൽ

38. സഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത് - വർഷംതോറും (സഭയിൽ ഒരാൾക്ക് തുടർച്ചയായി പരമാവധി മൂന്ന് തവണ മാത്രമാണ് അംഗമായിരിക്കാൻ അവസരം ലഭിച്ചിരുന്നത്)

39. സഭയിലെ അംഗങ്ങൾ അറിയപ്പെട്ടിരുന്നത് - പെരുമക്കൾ

40. പഞ്ചായത്തിലെ അംഗങ്ങൾ അറിയപ്പെട്ടിരുന്നത് - വാരിയപെരുമക്കൾ

41. രാജേന്ദ്ര ചോള പട്ടണം എന്നറിയപ്പെട്ടത് - വിഴിഞ്ഞം

42. രാജരാജ ചോള പട്ടണം എന്നറിയപ്പെട്ടത് – കന്യാകുമാരി

43. പ്രാചീനകാലത്ത് ചോളതടാകം എന്നറിയപ്പെട്ടിരുന്ന കടൽ - ബംഗാൾ ഉൾക്കടൽ

Post a Comment

0 Comments
Post a Comment (0)