മറാത്ത സാമ്രാജ്യം

Arun Mohan
0

മറാത്ത സാമ്രാജ്യം (AD 1674 –AD 1818)

മറാത്ത സാമ്രാജ്യസ്ഥാപകനാണ് ശിവജി. ഹിന്ദുമത സംരക്ഷകൻ, മികച്ച ഭരണകർത്താവ് എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയനായി. ചിന്നിച്ചിതറിക്കിടന്ന മറാത്തികളെ ഏകീകരിച്ച് ശക്തമായ ഹൈന്ദവരാഷ്ട്രം കെട്ടിപ്പടുക്കാൻ ശിവജിക്ക് കഴിഞ്ഞു. 1674ൽ റായിഗഡിൽവെച്ച് ഛത്രപതിയായി സ്ഥാനാരോഹണം ചെയ്‌ത ശിവജി മികച്ച ഭരണസമ്പ്രദായത്തിനു രൂപംനൽകി. ഭരണകാര്യങ്ങളിൽ ശിവജിയെ ഉപദേശിക്കാനും സഹായിക്കാനും 'അഷ്ടപ്രധാൻ' എന്ന ഉപദേശകസമിതി ഉണ്ടായിരുന്നു. മറാത്ത സാമ്രാജ്യത്തിലെ ആദ്യത്തെ പേഷ്വ (പ്രധാനമന്ത്രി) യായിരുന്നു ബാലാജി വിശ്വനാഥ്. 1761ൽ ബാലാജി ബാജിറാവു പേഷ്വയായിരിക്കുമ്പോഴുണ്ടായ മൂന്നാം പാനിപ്പത്ത് യുദ്ധമാണ് മറാത്ത സാമ്രാജ്യത്തെ തകർത്തത്.

PSC ചോദ്യങ്ങൾ

1. മറാത്ത സാമ്രാജ്യ സ്ഥാപകൻ - ശിവജി

2. മറാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാനം - റായ്‌ഗഢ്

3. മറാത്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി - ശിവജി

4. ഇന്ത്യൻ നാവികപ്പടയുടെ പിതാവ് - ശിവജി

5. ശിവജിയുടെ ഭരണ കാലഘട്ടം - 1674-1680

6. ശിവജി ജനിച്ച വർഷം - 1630 ഫെബ്രുവരി 19

7. ശിവജി ജനിച്ച സ്ഥലം - ശിവനേർ (മഹാരാഷ്ട്ര)

8. ശിവജിയുടെ പിതാവ് - ഷാജി ബോൺ‌സ്ലേ

9. ശിവജിയുടെ മാതാവ് - ജീജാഭായ്

10. ശിവജിയുടെ ആത്മീയ ഗുരു - രാംദാസ്

11. 1665 -ൽ പുരന്ദർ സന്ധിയിൽ ഒപ്പു വച്ചത് - ശിവജിയും ഔറംഗസീബിനു വേണ്ടി രാജാ ജയ്‌സിംഗും

12. ശിവജി ഛത്രപതി എന്ന പദവി സ്വീകരിച്ച വർഷം - 1674 (റായ്ഗഢിൽ വച്ച്)

13. ശിവജിയുടെ മന്ത്രിസഭ അറിയപ്പെട്ടിരുന്നത് - അഷ്ടപ്രധാൻ

14. അഷ്ടപ്രധാനിലെ പ്രധാനമന്ത്രി പദവി - പേഷ്വാ

15. ശിവജിയുടെ കുതിരയുടെ പേര് - പഞ്ചകല്ല്യാണി

16. ശിവജിയുടെ വാൾ - ഭവാനി

17. ശിവജി അന്തരിച്ച വർഷം - 1680

18. 'ഹൈന്ദവ ധർമ്മോദ്ധാരകൻ' എന്നറിയപ്പെടുന്നത് - ശിവജി

19. “ഗോ ബ്രാഹ്മൺ പ്രതിപാലക്" (ബ്രാഹ്മണരുടെയും പശുക്കളുടെയും സംരക്ഷകൻ) എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി - ശിവജി

20. ശിവജിയുടെ സമകാലികനായിരുന്ന മുഗൾ രാജാവ് - ഔറംഗസേബ്

21. ശിവജിയുടെ പുത്രനായ സാംബാജി ലോസ്ലെയെ വധിച്ച മുഗൾ ഭരണാധികാരി - ഔറംഗസേബ്

22. മറാത്ത സാമ്രാജ്യ കാലഘട്ടത്തിൽ നിലനിന്നിരുന്ന പ്രധാന നികുതികൾ - ചൗധ്, സർദേശ്‌മുഖി

23. മറാത്ത സാമ്രാജ്യത്തിലെ പ്രശസ്തനായ ആദ്യ പേഷ്വാ - ബാലാജി വിശ്വനാഥ്

24. മറാത്ത മാക്യവെല്ലി എന്നറിയപ്പെടുന്നത് - ബാലാജി വിശ്വനാഥ്

25. യൂറോപ്യൻമാർ മറാത്ത മാക്യവെല്ലി എന്ന് വിശേഷിപ്പിച്ച വ്യക്തി - നാനാ ഫട്‌നവിസ്

26. മറാത്ത സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം - മൂന്നാം പാനിപ്പത്ത് യുദ്ധം

27. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം - 1761 (അഹമ്മദ് ഷാ അബ്ദാലിയും മറാത്ത വംശവും തമ്മിൽ)

28. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെട്ട മറാത്ത ഭരണാധികാരി - നാനാ സാഹിബ് പേഷ്വാ (ബാലാജി ബാജി റാവു)

29. അഷ്ടപ്രധാനിലെ പ്രധാനമന്ത്രി പദവി അറിയപ്പെട്ടിരുന്നത് - പേഷ്വാ

30. ശിവജിയുടെ റവന്യൂ മന്ത്രി അറിയപ്പെട്ടിരുന്നത് - അമാത്യ

31. ശിവജിയുടെ ആഭ്യന്തര മന്ത്രി അറിയപ്പെട്ടിരുന്നത് - മന്ത്രി

32. ശിവജിയുടെ ധനകാര്യ വകുപ്പ് മന്ത്രി അറിയപ്പെട്ടിരുന്നത് - സച്ചീവ്

33. ശിവജിയുടെ വിദേശകാര്യ മന്ത്രി അറിയപ്പെട്ടിരുന്നത് - സുമന്ത്

34. ശിവജിയുടെ സദസ്സിലെ ന്യായാധിപൻ - ന്യായാധ്യക്ഷ

35. ശിവജിയുടെ സൈനിക തലവൻ അറിയപ്പെട്ടിരുന്നത് - സേനാപതി

36. ശിവജിയുടെ സദസ്സിലെ മതപുരോഹിതൻ - പണ്ഡിറ്റ് റാവു

Post a Comment

0 Comments
Post a Comment (0)