യൂറോപ്യന്മാരുടെ ആഗമനം
പോർച്ചുഗീസുകാർ
1.
ഇന്ത്യയിൽ
കടൽമാർഗ്ഗം കച്ചവടത്തിനായെത്തിയ ആദ്യ യുറോപ്യന്മാർ - പോർച്ചുഗീസുകാർ
2.
യൂറോപ്യന്മാർക്ക്
ഇന്ത്യയിലേക്ക് പുതിയ കടൽമാർഗ്ഗം കണ്ടുപിടിക്കേണ്ടിവന്നതിന് കാരണം - 1453-ൽ ഒട്ടോമൻ തുർക്കികൾ
കോൺസ്റ്റാന്റ്റിനോപ്പിൾ പിടിച്ചെടുത്തതുമൂലം
3.
കടൽ മാർഗ്ഗം
ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ - വാസ്കോ ഡ ഗാമ
4.
വാസ്കോ ഡ ഗാമ
ഇന്ത്യയിലേയ്ക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത് - ലിസ്ബണിൽ നിന്ന് (1497)
5.
വാസ്കോ ഡ ഗാമയെ
ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ് - മാനുവൽ I
6.
വാസ്കോ ഡ ഗാമ
ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം -കാപ്പാട് (കോഴിക്കോട്)
7.
വാസ്കോ ഡ ഗാമ
സഞ്ചരിച്ച കപ്പലിന്റെ പേര് - സെന്റ് ഗബ്രിയേൽ
8.
വാസ്കോ ഡ ഗാമ
ആദ്യമായി ഇന്ത്യയിലെത്തിയത് - 1498 മെയ് 20
9.
വാസ്കോ ഡ ഗാമ
രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം - 1502
10.
വാസ്കോ ഡ ഗാമ
മൂന്നാമതും അവസാനവുമായി ഇന്ത്യയിൽ വന്ന വർഷം - 1524
11.
വാസ്കോ ഡ ഗാമയുടെ
കപ്പൽവ്യൂഹത്തിലുണ്ടായിരുന്ന മറ്റു കപ്പലുകൾ - സെന്റ് റാഫേൽ, ബെറിയോ
12.
വാസ്കോ ഡ ഗാമ
ലിസ്ബണിലേക്ക് മടങ്ങിപ്പോയ വർഷം - 1499
13.
വാസ്കോ ഡ ഗാമ
പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം - 1524
14.
വാസ്കോ ഡ ഗാമ
അന്തരിച്ചത് - 1524 ഡിസംബർ 24
15.
വാസ്കോ ഡ ഗാമ
യുടെ ഭൗതിക ശരീരം ആദ്യം അടക്കം ചെയ്ത പള്ളി - സെന്റ് ഫ്രാൻസിസ് പള്ളി (കൊച്ചി)
16.
വാസ്കോ ഡ ഗാമയുടെ
ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗലിലേയ്ക്ക് കൊണ്ടു പോയ വർഷം - 1539
17.
വാസ്കോ ഡ ഗാമയുടെ
ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗലിലെ പള്ളി - ജെറോണിമസ്സ് കത്തീഡ്രൽ (ലിസ്ബൺ)
18.
'വാസ്കോ ഡ ഗാമ' എന്ന സ്ഥലം സ്ഥിതിചെയ്യുന്ന ഇന്ത്യൻ
സംസ്ഥാനം - ഗോവ
19.
കരമാർഗ്ഗം
ഇന്ത്യയിൽ ആദ്യമായി എത്തിയ പോർച്ചുഗീസ് സഞ്ചാരി - പെറോ ഡ കോവിൽഹ
20.
ആഫ്രിക്കയിലെ 'ശുഭപ്രതീക്ഷാ മുനമ്പ്' (Cape of Good Hope) ചുറ്റി സഞ്ചരിച്ച ആദ്യ
പോർച്ചുഗീസ് നാവികൻ - ബർത്തലോമിയോ ഡയസ് (1488)
21.
വാസ്കോ ഡ ഗാമയുടെ
പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ - പെഡ്രോ അൽവാരസ്സ് കബ്രാൾ (1500)
22.
കൊച്ചിയിൽ
പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് നാവികൻ - അൽവാരസ്സ് കബ്രാൾ
23.
ബ്രസീൽ എന്ന
രാജ്യം കണ്ടെത്തിയ പോർച്ചുഗീസ് നാവികൻ - അൽവാരസ്സ് കബ്രാൾ
24.
ഇന്ത്യയിലെ
ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി - ഫ്രാൻസിസ്കോ ഡി അൽമേഡ (1505-1509)
25.
ശക്തമായ
നാവികപ്പടയെ വളർത്തിയെടുക്കുന്നതിലൂടെ സമുദ്ര മേധാവിത്ത്വം സ്ഥാപിച്ച് പോർച്ചുഗീസ്
വ്യാപാരം വളർത്തുക എന്ന അൽമേഡയുടെ നയം - നീലജല നയം (Blue Water Policy)
26.
'നീലജലനയം' നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി -
അൽമേഡ
27.
ഇന്ത്യയിലെ
രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി - അൽബുക്കർക്ക് (1509 - 1515)
28.
ഇന്ത്യയിൽ
പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് - അൽബുക്കർക്ക്
29.പോർച്ചുഗീസ് കോളനിവത്കരണത്തിന്
നേത്യത്വം നൽകിയ വൈസ്രോയി - അൽബുക്കർക്ക്
30.
കോഴിക്കോട് നഗരം
ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി - അൽബുക്കർക്ക്
31.
പോർച്ചുഗീസുകാരും
ഇന്ത്യാക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്രകോളനി വ്യവസ്ഥ) പ്രോത്സാഹിപ്പിച്ച
പോർച്ചുഗീസ് വൈസ്രോയി - അൽബുക്കർക്ക്
32.
ഇന്ത്യയിൽ
നാണയനിർമ്മാണശാല ആരംഭിക്കുകയും സ്വർണ്ണ നാണയങ്ങളും വെള്ളി നാണയങ്ങളും
പുറത്തിറക്കുകയും ചെയ്ത വൈസ്രോയി - അൽബുക്കർക്ക്
33.
മലാക്കയും
ഹോർമൂസും കീഴടക്കിയ പോർച്ചുഗീസ് വൈസ്രോയി - അൽബുക്കർക്ക്
34.
പോർച്ചുഗീസുകാരുടെ
ഇന്ത്യയിലെ പ്രധാന കേന്ദ്രം - ഗോവ
35.
ഗോവ
പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി - അൽബുക്കർക്ക്
36.
പോർച്ചുഗീസുകാർ ഗോവ
കീഴടക്കിയ വർഷം - 1510
37.
പോർച്ചുഗീസുകാർ ഗോവ
പിടിച്ചെടുത്തത് - ബീജാപൂർ സുൽത്താനിൽ നിന്ന് (മുഹമ്മദ് ആദിൽഷാ)
38.
പോർച്ചുഗീസ്
ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക് മാറ്റിയ വൈസ്രോയി - അൽബുക്കർക്ക്
39.
ഇന്ത്യയിലെ
പോർച്ചുഗീസ് പ്രവിശ്യകളിൽ സതി നിരോധിച്ച പോർച്ചുഗീസ് വൈസ്രോയി - അൽബുക്കർക്ക്
40.
ഗോവ കഴിഞ്ഞാൽ
പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന കോളനികൾ ആയിരുന്നത് - ദാമൻ, ദിയു
41.
ഇന്ത്യയിലെ
അവസാനത്തെ പോർച്ചുഗീസ് ഗവർണർ ജനറൽ - മാനുവൽ അന്റോണിയോ വാസ്സലോ ഇ സിൽവ (1958 - 1961)
42.
ഗോവയെ
പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം - 1961 ഡിസംബർ 19
43.
ഗോവയെ
മോചിപ്പിക്കാനായി ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി - ഓപ്പറേഷൻ വിജയ്
44.
പോർച്ചുഗീസുകാർ ഇന്ത്യയിൽ
നിർമ്മിച്ച ആദ്യ പള്ളി - സെന്റ് ഫ്രാൻസിസ് ചർച്ച് (കൊച്ചി)
45.
പതിനാറാം
നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഇന്ത്യയിൽ പരിചയപ്പെടുത്തിയ വാസ്തുവിദ്യാ ശൈലി - ഗോഥിക്
ശൈലി
46.
ഇന്ത്യയിൽ ഗോഥിക്
ശൈലിയിൽ പോർച്ചുഗീസുകാർ പണികഴിപ്പിച്ച പള്ളികൾ - സെന്റ് ഫ്രാൻസിസ് പള്ളി (കൊച്ചി), ബോംജീസസ് പള്ളി (ഗോവ)
47.
ഇന്ത്യയിൽ
ആദ്യമായി അച്ചടിശാല ആരംഭിച്ചത് - പോർച്ചുഗീസുകാർ (1556, ഗോവ)
48.
കൈതച്ചക്ക, പപ്പായ, കശുവണ്ടി, പേരയ്ക്ക, വറ്റൽമുളക്, പുകയില, ആത്തിക്ക, മരിച്ചീനി, റബ്ബർ എന്നിവ ഇന്ത്യയിൽ കൊണ്ടുവന്നത് -
പോർച്ചുഗീസുകാർ
49.
ചവിട്ടുനാടകത്തെ
ഒരു ജനകീയ കലയായി ഉയർത്തി കൊണ്ടു വന്ന വിദേശ ശക്തി - പോർച്ചുഗീസുകാർ
50.
ക്രിസ്ത്യൻ
പുരോഹിതന്മാരുടെ വൈദിക പഠനത്തിനായി സെമിനാരികളും കോളേജുകളും ആരംഭിച്ച സ്ഥലങ്ങൾ -
കൊച്ചി, കൊടുങ്ങല്ലൂർ, വൈപ്പിൻകോട്ട
51.
കടൽമാർഗ്ഗം
ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ ശക്തി - പോർച്ചുഗീസുകാർ
52.
ഇന്ത്യയിൽ
നിന്നും അവസാനം പോയ യൂറോപ്യൻ ശക്തി - പോർച്ചുഗീസുകാർ
53.
ഏറ്റവും കൂടുതൽ
കാലം ഇന്ത്യയിൽ ഭരണ സാന്നിദ്ധ്യമുണ്ടായിരുന്ന യൂറോപ്യൻ ശക്തി - പോർച്ചുഗീസുകാർ (463 വർഷം - 1498-1961)
54.
പോർച്ചുഗൽ രാജാവ്
ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന് സ്ത്രീധനമായി നൽകിയ ഇന്ത്യയിലെ പ്രദേശം - ബോംബെ
55.
ഇന്ത്യയിലെ
ഔഷധസസ്യങ്ങളെയും സുഗന്ധ ദ്രവ്യങ്ങളെയും കുറിച്ച് പുസ്തകമെഴുതിയ പോർച്ചുഗീസ്
ഭിഷഗ്വരൻ - ഗാർഷ്യ ഡെ ഓർട്ട
ഡച്ചുകാർ
1.
ഡച്ചുകാർ ഇന്ത്യയിൽ
വന്ന വർഷം - 1595
2.
ഡച്ച് ഈസ്റ്റ്
ഇന്ത്യാകമ്പനി സ്ഥാപിതമായത് - 1602
3.
ഡച്ച് ഈസ്റ്റ്
ഇന്ത്യാകമ്പനിയുടെ ഡയറക്‌ടർ ബോർഡ് അറിയപ്പെട്ടിരുന്നത് - ജന്റിൽമെൻ XVII
4.
ഡച്ചുകാർ ഇന്ത്യയിലെ
ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത് - മസൂലി പട്ടണം (1605)
5.
ഹൂഗ്ലി നദിയുടെ
തീരത്ത് സ്ഥിതി ചെയ്തിരുന്ന ഡച്ച് കോളനിയും വ്യാപാരകേന്ദ്രവും - ചിൻസുറ
6.
പോർച്ചുഗീസുകാരെ
പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ - അഡ്‌മിറൽ വാൻഗോയുൻസ്
7.ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും
വലിയ കോളനിയായിരുന്നത് - ഇന്തോനേഷ്യ
8.
ഇന്ത്യയുമായി
വ്യാപാരബന്ധം സ്ഥാപിച്ച ആദ്യ പ്രൊട്ടസ്റ്റന്റ് ജനവിഭാഗം - ഡച്ചുകാർ
9.
ഇന്ത്യയിൽ
പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത് - ഡച്ചുകാർ
10.
1824 ലെ ആംഗ്ലോ -
ഡച്ച് സന്ധിയെ തുടർന്ന് ഡച്ചുകാരുടെ അധീന പ്രദേശങ്ങൾ വിട്ടുകൊടുത്തത് - ബ്രിട്ടന്
11.
ഇന്ത്യയിൽ
നിന്നും ആദ്യം തിരികെ പോയ യൂറോപ്യൻ ശക്തി - ഡച്ചുകാർ
ഡാനിഷുകാർ
1.
ഡെൻമാർക്ക്
ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് - 1616
2.
ഡെൻമാർക്ക്
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ച രാജാവ് -
ക്രിസ്റ്റ്യൻ IV
3.
ഡെൻമാർക്കുകാർ ഇന്ത്യയിൽ
ഫാക്‌ടറി സ്ഥാപിച്ച വർഷം - 1620
4.
ഡെൻമാർക്കുകാരുടെ
ഇന്ത്യയിലെ ഫാക്ടറികൾ - സെറാംപൂർ (ബംഗാൾ), ട്രാൻക്യുബാർ (തമിഴ്‌നാട്)
5.
1848 -ൽ
ഡെൻമാർക്കുകാരുടെ അധീനതയിലുണ്ടായിരുന്ന സ്ഥലങ്ങൾ ഏത് രാജ്യത്തിന് വിറ്റു -
ബ്രിട്ടൺ
6.
ഡാനിഷുകാർ 1620-ൽ ഡാൻസ്ബോർഗ് കോട്ട പണികഴിപ്പിച്ച
സ്ഥലം - ട്രാൻക്യുബാർ
7.
ട്രാൻക്യുബാർ ഇപ്പോൾ
അറിയപ്പെടുന്നത് - തരങ്കമ്പാടി (തമിഴ്‌നാട്)
ഫ്രഞ്ചുകാർ
1.
വ്യാപാരത്തിനായി
ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യൻ ശക്തികൾ - ഫ്രഞ്ചുകാർ
2.
ഫ്രഞ്ച് ഈസ്റ്റ്
ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം - 1664
3.
ഫ്രഞ്ച്
ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കുന്ന സമയത്തെ ഫ്രഞ്ച് ചക്രവർത്തി - ലൂയി XIV
4.
ഫ്രഞ്ച് ഈസ്റ്റ്
ഇന്ത്യാ കമ്പനി ആരംഭിച്ച ലൂയി പതിനാലാമന്റെ ധനകാര്യ വകുപ്പ് മന്ത്രി - കോൾബർട്ട്
5.
1668-ൽ
ഫ്രാന്റോയിസ്‌കാരന്റെ നേതൃത്വത്തിൽ ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യത്തെ വ്യാപാര
കേന്ദ്രം ആരംഭിച്ചത് - സൂററ്റിൽ
6.
ഫ്രഞ്ചുകാരുടെ
പ്രധാന ഫാക്‌ടറികൾ സ്ഥിതി ചെയ്തിരുന്നത് - സൂററ്റ്, മസൂലിപട്ടണം, ചന്ദ്രനഗർ, പോണ്ടിച്ചേരി
7.
ഇന്ത്യയിലെ
ഫ്രഞ്ചുകാരുടെ ആസ്ഥാനം - പോണ്ടിച്ചേരി
8.
പോണ്ടിച്ചേരിയുടെ
പിതാവ് എന്നറിയപ്പെടുന്നത് - ഫ്രാങ്കോയിസ് മാർട്ടിൻ
ബ്രിട്ടീഷുകാർ
1.
അക്ബർ ചക്രവർത്തിയുടെ
കാലത്ത് ഇന്ത്യ സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ - മാസ്റ്റർ റാൽഫ് ഫിച്ച്
2.
'മാർഗദർശിയായ
ഇംഗ്ലീഷുകാരൻ'
എന്നറിയപ്പെടുന്നത്
- മാസ്റ്റർ റാൽഫ് ഫിച്ച്
3.
1603-ൽ
അക്ബറിന്റെ രാജധാനി സന്ദർശിച്ച മറ്റൊരു ഇംഗ്ലീഷുകാരൻ - ജോൺ മിൽഡൺഹാൾ
4.
ഇന്ത്യയിൽ
അന്ത്യവിശ്രമം കൊള്ളുന്ന ആദ്യത്തെ ഇംഗ്ലീഷുകാരൻ - ജോൺ മിൽഡൺഹാൾ
5.
ജോൺ
മിൽഡൺഹാളിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് - ആഗ്ര
6.
ഇംഗ്ലീഷ് ഈസ്റ്റ്
ഇന്ത്യാ കമ്പനി സ്ഥാപിതമായത് - 1600 ഡിസംബർ 31
7.
ഡച്ച് ഈസ്റ്റ്
ഇന്ത്യാ കമ്പനി സ്ഥാപിച്ചത് - 1602
8.
ഡെൻമാർക്ക്
ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത് - 1616
9.
പോർച്ചുഗീസ്
ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് - 1628
10. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് - 1664