ഈസ്റ്റ് ഇന്ത്യ കമ്പനികൾ

Arun Mohan
0

ഈസ്റ്റ് ഇന്ത്യ കമ്പനികൾ

ഇന്ത്യയിലേക്കൊരു കപ്പൽപ്പാത കണ്ടെത്താനുള്ള യൂറോപ്പുകാരുടെ ശ്രമങ്ങളെ ലക്ഷ്യത്തിലെത്തിച്ചത്‌ പോര്‍ച്ചുഗീസ്‌ നാവികനായ ഗാമയാണ്‌. 1498-ൽ അദ്ദേഹം ഇന്ത്യയിലെത്തി. പോര്‍ച്ചുഗീസുകാർക്കു പിന്നാലെ ഡച്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യയിലെത്തി. തുടക്കത്തിൽ കച്ചവടം മാത്രമായിരുന്നു വിദേശികളുടെ ലക്ഷ്യം. എന്നാൽ പിന്നീട്‌, പല നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന ഇന്ത്യയുടെ അധികാരം കൈക്കലാക്കാനായി അവരുടെ മോഹം. അതിനായി പല യുദ്ധങ്ങളും നടന്നു. അതിൽ പൂര്‍ണമായും വിജയിച്ചത്‌ ബ്രിട്ടനായിരുന്നു. 1600 ഡിസംബർ 31ന് ബ്രിട്ടിഷുകാർ ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിച്ചു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപംകൊള്ളുമ്പോൾ ഇന്ത്യയിലെ ചക്രവർത്തി അക്ബറായിരുന്നു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മറ്റൊരു പേരാണ് 'ജോൺ കമ്പനി'. ഇതൊരു ജോയിന്റ് സ്റ്റോക്ക് കമ്പനിയായിരുന്നു. 1600ൽ രൂപംകൊണ്ട കമ്പനിക്ക് ഇംഗ്ലീഷ് റോയൽ ചാർട്ടർ നൽകിയത് 1600 ഡിസംബർ 31ന് എലിസബത്ത് I രാജ്ഞിയാണ്. കമ്പനിക്ക് തുടക്കത്തിൽ 125 ഓഹരി ഉടമകളും 72,000 ബ്രിട്ടീഷ് പൗണ്ട് മൂലധനവുമുണ്ടായിരുന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപവത്കരിച്ചത് 1602 ലാണ്. 1664ൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും നിലവിൽ വന്നു.

PSC ചോദ്യങ്ങൾ

1. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ കച്ചവടക്കാരുടെ സംഘടന - മെർച്ചന്റ്റ് അഡ്‌വെഞ്ചറീസ്

2. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അനൗദ്യോഗിക നാമം - ജോൺ കമ്പനി

3. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ 15 വർഷത്തേയ്ക്ക് വ്യാപാരം നടത്താൻ അനുമതി നൽകിയ ചാർട്ടർ - റോയൽ ചാർട്ടർ

4. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി - എലിസബത്ത് രാജ്ഞി

5. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലാവധി അനന്തമായി നീട്ടി നൽകിയ ഭരണാധികാരി - ജെയിംസ് I

6. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം - റഗുലേറ്റിംഗ് ആക്ട് (1773)

7. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ സമുദ്രപര്യടനത്തിനുപയോഗിച്ച കപ്പൽ - റെഡ് ഡ്രാഗൺ

8. ഇന്ത്യയിലെത്തിയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ - ഹെക്‌ടർ

9. മുഗൾ ചക്രവർത്തിയായ ജഹാംഗീറിനെ സന്ദർശിച്ച് ഇന്ത്യയിൽ ഫാക്‌ടറി സ്ഥാപിക്കാൻ അനുമതി വാങ്ങിയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധി - വില്യം ഹോക്കിൻസ്

10. ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഫാക്‌ടറി സ്ഥാപിച്ച സ്ഥലം - സൂറത്ത് (താപ്‌തി നദിക്കര)

11. ബ്രിട്ടീഷ് രാജാവായ ജെയിംസ് I ന്റെ പ്രതിനിധിയായി 1615-ൽ ജഹാംഗീറിന്റെ കൊട്ടാരം സന്ദർശിച്ചത് - സർ തോമസ് റോ

12. ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച സമയത്തെ ഇന്ത്യയിലെ ഭരണാധികാരി - അക്‌ബർ

13. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി - ജഹാംഗീർ

14. 1612-ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും പോർച്ചുഗീസുകാരും തമ്മിൽ നടന്ന യുദ്ധം - സുവാലി യുദ്ധം (സൂറത്തിൽ വച്ച്)

15. ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങളുടെ പടിഞ്ഞാറൻ തീരത്തെ ആസ്ഥാനം സൂറത്തിൽ നിന്നും ബോംബെയിലേക്ക് മാറ്റിയത് - 1687

16. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കോട്ട - സെന്റ് ജോർജ് കോട്ട

17. ബ്രിട്ടീഷുകാർ സെന്റ് ജോർജ് കോട്ട പണികഴിപ്പിച്ച വർഷം - 1644 (മദ്രാസ്)

18. സെന്റ് ജോർജ് കോട്ട നിർമ്മിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനി മേധാവി - ഫ്രാൻസിസ് ഡേ

19. കോറമാണ്ടൽ തീരത്തെ ബ്രിട്ടീഷുകാരുടെ ആസ്ഥാനം - സെന്റ് ജോർജ് കോട്ട

20. ഈസ്റ്റ് ഇന്ത്യാ കമ്പനി വിലയ്ക്കു വാങ്ങിയ കുടല്ലൂരിലെ കോട്ട - സെന്റ് ഡേവിഡ് കോട്ട

21. ബ്രിട്ടീഷുകാർ മദ്രാസ് പട്ടണത്തിൽ ഫാക്‌ടറി സ്ഥാപിക്കാൻ സ്ഥലം വാങ്ങിയത് - ചന്ദ്രഗിരി രാജാവിൽ നിന്ന്

22. ബംഗാൾ നവാബിന്റെ അനുമതിയോടെ ബ്രിട്ടീഷുകാർ വ്യാപാരകേന്ദ്രം ആരംഭിച്ച സ്ഥലം - കൽക്കട്ട (ഹൂഗ്ലി നദീതീരത്ത്)

23. കൽക്കട്ടയിൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച കോട്ട - ഫോർട്ട് വില്യം (വില്യം കോട്ട)

24. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ബംഗാളിൽ വ്യാപാരം നടത്താൻ രാജകീയ അനുമതി (ഫർമാൻ) നൽകിയ മുഗൾ രാജാവ് - ഫറൂഖ് സിയാർ

25. 'മാഗ്നാകാർട്ട ഓഫ് ഇംഗ്ലീഷ് ട്രെയ്‌ഡ് ഇൻ ബംഗാൾ' എന്നറിയപ്പെടുന്നത് - ഫറൂഖ് സിയാർ നൽകിയ ഫർമാൻ 

Post a Comment

0 Comments
Post a Comment (0)