പ്ലാസി യുദ്ധം

Arun Mohan
0

പ്ലാസി യുദ്ധം

ബംഗാൾ ആയിരുന്നു ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആദ്യത്തെ ശക്തികേന്ദ്രം. കച്ചവടത്തിനായി ലഭിച്ച അവകാശങ്ങൾ ദുരുപയോഗം ചെയ്ത് അവർ കൽക്കട്ടയിൽ കോട്ട പണിയാരംഭിച്ചു. ഒപ്പം, കല്‍ക്കട്ടയിലേക്കുള്ള ഇന്ത്യൻ ചരക്കുകൾക്ക് നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു. ബ്രിട്ടിഷുകാരുടെ ഈ നടപടി ബംഗാൾ നവാബായിരുന്ന സിറാജ്‌-ഉദ്‌-ദൗളയെ ചൊടിപ്പിച്ചു. 1756 ൽ അദ്ദേഹം കാസിംബസാറിലെ ബ്രിട്ടിഷ്‌ ഫാക്ടറി പിടിച്ചെടുക്കുകയും കൽക്കട്ടയിലെ വില്യം കോട്ട ആക്രമിച്ചുകീഴടക്കുകയും ചെയ്തു. തുടര്‍ന്ന്‌ റോബര്‍ട്ട്‌ ക്ലൈവിന്റെ നേതൃത്വത്തിൽ മദ്രാസില്‍നിന്ന്‌ ബ്രിട്ടിഷ്‌ സൈന്യം കല്‍ക്കട്ട പിടിക്കാനായി പുറപ്പെട്ടു. നവാബിനെ ചതിച്ചുതോല്‍പിക്കാനായി അദ്ദേഹത്തിന്റെ രാജസദസ്സിലെ ശക്തനായ മിർ ജാഫറിനെ അടക്കമുള്ള പലരെയും ബ്രിട്ടിഷുകാർ കോഴ നല്‍കി വശത്താക്കി.

1757 ജൂണിൽ മൂര്‍ഷിദാബാദിനു സമീപമുള്ള പ്ലാസി എന്ന സ്ഥലത്തുവച്ച്‌ നവാബിന്റെ സൈന്യവും ബ്രിട്ടിഷ്‌ സൈന്യവും ഏറ്റുമുട്ടി. വെള്ളക്കാരുമായി അതിനകം രഹസ്യധാരണ ഉണ്ടാക്കിയവരായിരുന്നു നവാബിന്റെ സൈന്യത്തെ നയിച്ചത്‌. അതിനാൽ ബ്രിട്ടിഷുകാർ എളുപ്പം വിജയിച്ചു. മിർ ജാഫറിന്റെ ചതിയിലൂടെ സിറാജ്‌-ഉദ്‌-ദൗള കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന്‌ ബ്രിട്ടിഷുകാർ മിർ ജാഫറിനെ ബംഗാളിന്റെ ഭരണമേല്‍പിച്ചു. ഇന്ത്യയിൽ ബ്രിട്ടിഷ്‌ ഭരണത്തിന് അടിത്തറയിട്ടത് പ്ലാസി യുദ്ധമാണ്.

PSC ചോദ്യങ്ങൾ

1. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത് - പ്ലാസി യുദ്ധം

2. പ്ലാസി യുദ്ധം നടന്ന വർഷം ഏത് - 1757

3. സിറാജ്-ഉദ്-ദൗളയുടെ രാജസദസ്സിലെ സൈന്യാധിപൻ - മിർ ജാഫർ

4. 1757 ലെ പ്ലാസിയുദ്ധത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യവുമായി ഏറ്റുമുട്ടിയത് - സിറാജ്‌-ഉദ്‌-ദൗള

5. സിറാജ്‌-ഉദ്‌-ദൗള എവിടുത്തെ ഭരണാധികാരിയായിരുന്നു - ബംഗാൾ

6. ഇന്ത്യയിൽ ബ്രിട്ടീഷുകാർ രാഷ്ട്രീയ അധികാരത്തിന് അടിത്തറയിട്ട സ്ഥലം - ബംഗാൾ

7. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത് - റോബർട്ട് ക്ലൈവ്

8. പ്ലാസി യുദ്ധത്തിനുശേഷം ബംഗാളിൽ ബ്രിട്ടീഷുകാർ ഭരണമേല്‍പിച്ച രാജാവ് - മിർ ജാഫർ

9. പ്ലാസി യുദ്ധം നടക്കുമ്പോൾ മുഗൾ ചക്രവർത്തി - ആലംഗീർ രണ്ടാമൻ

Post a Comment

0 Comments
Post a Comment (0)