സിക്കുമതം

Arun Mohan
0

സിക്കുമതം (AD 1499 – AD 1708)

ഗുരുനാനാക്കാണ് സിക്കുമത സ്ഥാപകൻ. ഗുരുനാനാക്ക് 1469ൽ താൽവണ്ടിയിലാണ് ജനിച്ചത്. ഗുരുഗ്രന്ഥ് സാഹിബാണ് സിക്കുകാരുടെ പുണ്യഗ്രന്ഥം. സിക്കുകാരുടെ പ്രധാനപ്പെട്ട ക്ഷേത്രമാണ് അമൃത്സറിലെ സുവർണ്ണക്ഷേത്രം. 'ഹർമന്ദിർ സാഹിബ്' എന്നറിയപ്പെട്ടിരുന്നത് അമൃത്സറിലെ സുവർണക്ഷേത്രമാണ്. അമൃത്സർ എന്ന വിശുദ്ധ നഗരം പണിതത് ഗുരുരാമദാസാണ്. അമൃത്സറിലെ സുവർണക്ഷേത്രം നിർമിച്ചത് ഗുരു അർജ്ജൻ ദേവാണ്. സിക്കുകാരുടെ രണ്ടാമത്തെ ഗുരുവായ ഗുരു അംഗത് ആണ് ഗുരുമുഖി ലിഖിതത്തിന്റെ ഉപജ്ഞാതാവ്. സിക്കുകാരുടെ അവസാനത്തെ ഗുരുവാണ് ഗുരു ഗോവിന്ദ് സിംഗ്. ഖൽസ രൂപീകരിച്ചതും ഇദ്ദേഹമാണ്.

PSC ചോദ്യങ്ങൾ

1. സിഖ്‌മത സ്ഥാപകൻ - ഗുരുനാനാക്ക്

2. ഗുരുനാനാക്കിന്റെ ജന്മസ്ഥലം - തൽവണ്ടി (1469)

3. ഗുരുനാനാക്കിന്റെ ജീവചരിത്രം - ജാനം സാകിസ്

4. ഗുരുനാനാക്കിന്റെ ജീവചരിത്രം തയ്യാറാക്കിയത് - ഗുരു അംഗദ്

5. 'ഗുരുമുഖി ലിപി' യുടെ ഉപജ്ഞാതാവ് - ഗുരു അംഗദ്

6. അമൃത്സർ നഗരം പണികഴിപ്പിച്ച സിഖ് ഗുരു - ഗുരു രാംദാസ്

7. അമൃത്സർ പട്ടണം പണികഴിപ്പിക്കാൻ സ്ഥലം അനുവദിച്ച് നൽകിയ മുഗൾ ഭരണാധികാരി - അക്ബർ

8. സിഖുകാരുടെ പുണ്യഗ്രന്ഥം - ഗുരുഗ്രന്ഥ സാഹിബ്

9. ഗുരുഗ്രന്ഥ സാഹിബ് ക്രോഡീകരിച്ചത് - അർജ്ജുൻദേവ്

10. 'അകാൽതക്ത്' സ്ഥാപിച്ച സിഖ് ഗുരു - ഗുരു ഹർഗോവിന്ദ്

11. സിഖുകാരെ ഒരു സൈനിക ശക്തിയാക്കി മാറ്റിയ സിഖ് ഗുരു - ഗുരു ഹർഗോവിന്ദ്

12. ഏറ്റവും പ്രായം കുറഞ്ഞ സിഖ് ഗുരു - ഗുരു ഹർകിഷൻ

13. അമൃത്സറിൽ സുവർണ്ണക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു - അർജുൻ ദേവ്

14. 'ഹർമന്ദിർ സാഹിബ്' എന്നറിയപ്പെടുന്നത് - അമൃത്സറിലെ സുവർണ്ണക്ഷേത്രം

15. പത്താമത്തെയും അവസാനത്തെയും സിഖ് ഗുരു - ഗുരു ഗോവിന്ദ് സിംഗ്

16. 'ഖൽസാ' രൂപീകരിച്ച സിഖ് ഗുരു - ഗുരു ഗോവിന്ദ് സിംഗ്

17. ഗുരുഗ്രന്ഥ സാഹിബിനെ (ആദിഗ്രന്ഥം) ഗുരുവായി കണക്കാക്കാൻ നിർദ്ദേശിച്ച ഗുരു - ഗുരു ഗോവിന്ദ് സിംഗ്

18. സിഖുകാരുടെ ആരാധനാലയം അറിയപ്പെടുന്നത് - ഗുരുദ്വാര

19. പഞ്ചാബ് ഭരിച്ച പ്രശസ്‌തനായ സിഖ് ഭരണാധികാരി - രാജാ രഞ്ജിത് സിംഗ്

20. ജഹാംഗീറിനാൽ വധിക്കപ്പെട്ട സിഖ് ഗുരു - അർജുൻദേവ്

21. ഔറംഗസീബിനാൽ വധിക്കപ്പെട്ട സിഖ് ഗുരു - തേജ് ബഹാദൂർ

Post a Comment

0 Comments
Post a Comment (0)