ജനപദങ്ങൾ
ഉത്തര
വൈദിക കാലത്ത് ഗോത്ര രാഷ്ട്രീയ ഘടന തകരുകയും ഭൂപരമായ അതിർത്തികളോടുകൂടിയ രാഷ്ട്രം
അഥവാ ജനപദം നിലവിൽ വരികയും ചെയ്തു. ബി.സി.ആറാം നൂറ്റാണ്ടോടെ 'രാഷ്ട്ര'മെന്ന ആശയം കൂടുതൽ കരുത്താർജ്ജിച്ചു.
പുതിയ പട്ടണങ്ങൾ കേന്ദ്രീകരിച്ച് ചെറുതും വലുതുമായ ഒട്ടേറെ രാഷ്ട്രങ്ങൾ ഇക്കാലത്ത്
ഉദയംചെയ്തു. ഈ രാഷ്ട്രങ്ങളുടെ രൂപീകരണത്തിന് പല കാരണങ്ങളുമുണ്ടായിരുന്നു.
•
ഇടയ സമ്പദ് വ്യവസ്ഥയിൽനിന്ന്
കൃഷിയിലേക്കുള്ള മാറ്റമാണ് രാഷ്ട്രരൂപീകരണത്തിനു വഴിയൊരുക്കിയ ഒരു പ്രധാന ഘടകം.
കൃഷി ജനങ്ങളുടെ മുഖ്യ തൊഴിലായി മാറിയതോടെ ഒരിടത്ത് സ്ഥിരമായി താമസിക്കാൻ ജനങ്ങൾ
നിർബന്ധിതരായി. ജനങ്ങൾ അധിവസിച്ച പ്രദേശം ജനപദങ്ങൾ എന്നറിയപ്പെട്ടു. ജനങ്ങൾ
കാലുകുത്തിയ പ്രദേശം എന്നാണ് ജനപദം എന്ന വാക്കിന്റെ അർത്ഥം.
•
രാഷ്ട്രരൂപീകരണത്തെ
സഹായിച്ച ഏറ്റവും പ്രധാന ഘടകം ഇരുമ്പിന്റെ ഉപയോഗമാണ്. ബി.സി ആറാം നൂറ്റാണ്ടുമുതൽ
ഇരുമ്പിന്റെ ഉപയോഗം വ്യാപകമായി തുടങ്ങിയിരുന്നു. ഇരുമ്പായുധങ്ങൾ ഉപയോഗിച്ച് കാടുകൾ
വെട്ടിത്തെളിക്കാനും ഭൂമി കൃഷിക്കായി ഉഴുതുമറിക്കാനും സാധിച്ചു.
തങ്ങൾക്കാവശ്യമുള്ളതിനേക്കാൾ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിക്കുന്നതിന് പുതിയ കാർഷിക
ഉപകരണങ്ങളും ആയുധങ്ങളും കൃഷിക്കാരെ സഹായിച്ചു. അധികമുള്ള ഉത്പന്നങ്ങൾ തങ്ങളുടെ
ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജാക്കന്മാർ കർഷകരിൽനിന്ന് ശേഖരിച്ചു.
മിച്ചോല്പന്നങ്ങൾ അക്കാലത്ത് ഉയർന്നുവന്ന പട്ടണങ്ങളിൽ വിൽക്കാനും സാധിച്ചു.
കാർഷികരംഗത്തെ മിച്ചോല്പപാദനം കൈത്തൊഴിലുകളുടെ വികാസത്തിനും വഴിയൊരുക്കി.
ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ നിർമ്മിക്കപ്പെട്ടതോടെ യോദ്ധാക്കളുടെ വർഗ്ഗം ശക്തിപ്രാപിച്ചു.
• നഗരവൽക്കരണവും രാഷ്ട്രരൂപീകരണത്തെ സഹായിക്കുകയുണ്ടായി. കാർഷികരംഗത്ത് മിച്ചോല്പാദനമുണ്ടായതോടെ അനേകം കൈത്തൊഴിലുകൾ വികാസം പ്രാപിച്ചുവെന്ന് സൂചിപ്പിച്ചുവല്ലോ. കരകൗശല ഉത്പന്നങ്ങൾ ഭക്ഷ്യോത്പന്നങ്ങളുമായി കൈമാറ്റം ചെയ്യപ്പെട്ടു. ഇവ കൈമാറ്റം ചെയ്യുന്നതിനുള്ള പൊതുകേന്ദ്രങ്ങളും ക്രമേണ ഉയർന്നുവന്നു. കച്ചവടക്കാരും കൈതൊഴിൽക്കാരും സുസ്ഥിരമായ രാഷ്ട്രങ്ങളെ സ്വാഗതം ചെയ്തു. ജനങ്ങൾ ഗോത്രങ്ങളേക്കാൾ തങ്ങൾ അധിവസിക്കുന്ന രാഷ്ട്രങ്ങളോട് അഥവാ ജനപദങ്ങളോട് കൂടുതൽ കൂറുപുലർത്തുവാൻ തുടങ്ങി.
മഹാജനപദങ്ങൾ
ബി.സി.ആറാം
നൂറ്റാണ്ടിൽ ഉത്തരേന്ത്യയിൽ അനേകം സ്വാതന്ത്രരാജ്യങ്ങൾ ഉയർന്നുവന്നു.
ഇക്കൂട്ടത്തിൽ 'മഹാജനപദങ്ങൾ' എന്നു വിളിച്ചിരുന്ന 16 വലിയ രാഷ്ട്രങ്ങൾ ഉണ്ടായിരുന്നു.
ജനപദങ്ങൾ ഭൂമിശാസ്ത്രപരമായി വികസിച്ചാണ് മഹാജനപദങ്ങൾ രൂപംകൊണ്ടത്. ബുദ്ധമത
ഗ്രന്ഥങ്ങളിൽ (അംഗുത്തരനികായ,
ത്രിപിടിക)
മഹാജനപദങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ട്. 16 മഹാജനപദങ്ങളും അവയുടെ തലസ്ഥാനങ്ങളും
താഴെ പറയുന്നവയാണ്.
1.
അംഗ - ചമ്പ
2.
മഗധം - രാജ്ഗൃഹം
(ഗിരിവ്രാജ)/പാടലീപുത്ര
3.
കാശി - വാരണസി
4.
വത്സം - കൗശാംബി
5.
കോസലം -
ശ്രാവസ്തി
6.
ശൂരസേനം - മഥുര
7.
പാഞ്ചാലം - കാമ്പില്യ
8.
കുരു -
ഇന്ദ്രപ്രസ്ഥം
9.
മത്സ്യം - വിരാട്
നഗരം
10.
ചേദി - സൂക്തിമതി
11.
അവന്തി -
ഉജ്ജയിൻ/മാഹിഷ്മതി
12.
ഗാന്ധാരം -
തക്ഷശില
13.
കാംബോജം -
രാജപുരം
14.
അശ്മകം അഥവാ
അസ്സക - പൊക്കാലി
15.
വൃജി അഥവാ വജ്ജി
- വൈശാലി
16.
മല്ലം - കുശിനഗരം
മഹാജനപദങ്ങളിൽ ഏകീകൃതമായ ഭരണവ്യവസ്ഥ ഉണ്ടായിരുന്നില്ല. ഭൂരിഭാഗം രാജ്യങ്ങളിലും രാജവാഴ്ചയാണ് നിലനിന്നിരുന്നത്. എന്നാൽ ചില രാഷ്ട്രങ്ങളിൽ പ്രജായത്ത ഭരണങ്ങളാണ് (റിപ്പബ്ലിക്കുകൾ) ഉണ്ടായിരുന്നത്. പലപ്പോഴും ഈ രാഷ്ട്രങ്ങൾ തമ്മിൽ രാഷ്ട്രീയാധിപത്യത്തിനായി പോരാടി. ബി.സി ആറാം നൂറ്റാണ്ടുമുതലുള്ള ഇന്ത്യയുടെ രാഷ്ട്രീയചരിത്രം ജനപഥങ്ങൾ തമ്മിൽ മേധാവിത്വത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രമാണ്. മഗധം, കോസലം, അവന്തി, വത്സം എന്നിവയായിരുന്നു ഈ പോരാട്ടത്തിൽ അന്തിമവിജയം കൈവരിച്ചത്. അവയിൽ ഇന്ത്യയിലെ ഒരു സാമ്രാജ്യശക്തിയായി മഗധം വളർന്നുവന്നു.