ജൈനമതം

Arun Mohan
0

ജൈനമതം

ബി.സി ആറാം നൂറ്റാണ്ടിൽ ഉയർന്നുവന്ന പുതിയ മതങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ജൈനമതം. ജൈന പാരമ്പര്യമനുസരിച്ച് വർദ്ധമാന മഹാവീരൻ ജൈനമതത്തിന്റെ സ്ഥാപകനല്ല. ജൈനമതത്തിന് 24 തീർത്ഥങ്കരന്മാർ അഥവാ പ്രബോധകർ ഉണ്ടെന്നാണ് ജൈനരുടെ വിശ്വാസം. റിഷഭദേവനാണ് ആദ്യത്തെ തീർത്ഥങ്കരൻ. എങ്കിലും ആദ്യത്തെ 22 തീർത്ഥങ്കരന്മാരെക്കുറിച്ച് ആധികാരികമായ വിവരങ്ങളൊന്നും ലഭ്യമല്ല. ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരനായ പാർശ്വനാഥനും  ഇരുപതിനാലാമത്തേയും അവസാനത്തെയും തീർത്ഥങ്കരനായ വർദ്ധമാന മഹാവീരനും ചരിത്ര പുരുഷന്മാരായിരുന്നു. ബി.സി.എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പാർശ്വനാഥനാണ് ജൈനമതത്ത്വങ്ങൾ ആവിഷ്കരിച്ചത്. ജൈനമതത്തിന്റെ നാലു അടിസ്ഥാന തത്ത്വങ്ങൾ അദ്ദേഹം രൂപപ്പെടുത്തിയതായിരുന്നു. അവ താഴെ പറയുന്നവയാണ്.

ഹിംസിക്കരുത് (അഹിംസ)

മറ്റുള്ളവരുടെ സ്വത്ത് അപഹരിക്കരുത് (അപരിഗ്രഹം)

സ്വത്ത് സമ്പാദിക്കരുത് (അസ്തേയം)

കള്ളം പറയരുത് (സത്യം)

ഇവയോട് 'ബ്രഹ്മചര്യം' എന്ന തത്ത്വം കൂടിചേർത്തുകൊണ്ടാണ് മഹാവീരൻ ജൈനമതത്തിന്റെ 'അഞ്ചു തത്ത്വങ്ങൾക്ക്' രൂപം നൽകിയത്. ജൈനമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ രൂപപ്പെടുത്തിയ പാർശ്വനാഥനെയാണ് പലരും ജൈനമത സ്ഥാപകനായി കാണുന്നത്.

ജൈനമത സമ്മേളനങ്ങൾ

* ഒന്നാം സമ്മളനം - BC 310 - പാടലീപുത്രം (സ്ഥലം) - സ്ഥൂലബാഹു (അദ്ധ്യക്ഷൻ)

* രണ്ടാം സമ്മേളനം - AD 453 - വല്ലഭി (സ്ഥലം) - ദേവാരധി ക്ഷമ ശ്രമണൻ (അദ്ധ്യക്ഷൻ)

PSC ചോദ്യങ്ങൾ

1. ജൈന എന്ന വാക്കിനർത്ഥം - കീഴടക്കിയവർ

2. ജൈനമതത്തിന്റെ വക്താക്കൾ അറിയപ്പെടുന്നത് - തീർത്ഥങ്കരന്മാർ

3. ജൈനമത തീർത്ഥങ്കരന്മാരുടെ എണ്ണം - 24

4. ആദ്യ ജൈനമത തീർത്ഥങ്കരൻ - ഋഷഭദേവൻ

5. ഭാഗവത പുരാണം, വിഷ്ണു പുരാണം, വായുപുരാണം എന്നിവയിൽ പരാമർശിക്കപ്പെടുന്ന തീർത്ഥങ്കരൻ - ഋഷഭദേവൻ

6. 23 ആം തീർത്ഥങ്കരൻ - പാർശ്വനാഥൻ

7. 24 ആം തീർത്ഥങ്കരൻ - വർദ്ധമാന മഹാവീരൻ

8. മഹാവീരൻ ജനിച്ചത് - വൈശാലിക്കു സമീപം കുണ്‌ഡല ഗ്രാമം (540 B.C)

9. ജൈനമത സ്ഥാപകൻ - വർദ്ധമാന മഹാവീരൻ

10. വർദ്ധമാന മഹാവീരൻ ജീവിച്ചിരുന്ന നൂറ്റാണ്ട് - ബി.സി. ആറ്

11. മഹാവീരന്റെ പിതാവ് - സിദ്ധാർത്ഥൻ

12. മഹാവീരന്റെ മാതാവ് - ത്രിശാല

13. മഹാവീരന്റെ ഭാര്യ - യശോദ

14. മഹാവീരന്റെ മകൾ - പ്രിയദർശന

15. മഹാവീരന്റെ പ്രിയപ്പെട്ട ശിഷ്യൻ - ജമാലി

16. മഹാവീരന് ജ്ഞാനോദയം ലഭിച്ചത് - ജ്യംബി ഗ്രാമം (രജുപാലിക നദീതീരത്ത്)

17. ജ്ഞാനോദയം ലഭിക്കുമ്പോൾ മഹാവിരന്റെ പ്രായം - 42 വയസ്സ്

18. ഏത് വൃക്ഷത്തിന്റെ ചുവട്ടിൽ വച്ചാണ് മഹാവീരന് ജ്ഞാനോദയം (കൈവല്യം) ലഭിച്ചത് - സാൽവൃക്ഷ ചുവട്ടിൽ

19. മഹാവീരൻ പരിനിർവ്വാണം പ്രാപിച്ചത് - പാവപുരി (ബീഹാർ, 468 ബി.സി)

20. 'വൈശാലിയ' എന്നറിയപ്പെടുന്ന തീർത്ഥങ്കരൻ - വർദ്ധമാന മഹാവീരൻ

21. ജൈനമതക്കാരുടെ പുണ്യനദി - രജുപാലിക

22. ജൈനന്മാരുടെ ഭാഷ - മഗധി

23. ജൈന മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്ന ഭാഷ - പ്രാകൃത്

24. ജൈനമത ദർശനങ്ങളെ ആധാരമാക്കി രചിക്കപ്പെട്ട കൃതികൾ - ആഗമങ്ങൾ

25. തീർത്ഥങ്കരന്മാരുടെ വചനങ്ങൾ അറിയപ്പെടുന്നത് - അംഗാസ് (12 എണ്ണം)

26. അംഗാസ് എഴുതി തയ്യാറാക്കിയത് - ഭദ്രബാഹു (B.C. 296)

27. ജൈനമതത്തിലെ ത്രിരത്നങ്ങൾ - ശരിയായ വിശ്വാസം, ശരിയായ ജ്ഞാനം, ശരിയായ പ്രവൃത്തി

28. ജൈനമത ആരാധനാലയം - ക്ഷേത്രങ്ങൾ

29. ജൈനസന്യാസി മഠങ്ങൾ അറിയപ്പെടുന്നത് - ബസേദി

30. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം - ഒന്നാം ജൈനമത സമ്മേളനം (പാടലീപുത്രം)

31. ജൈനമതത്തിന്റെ രണ്ട് വിഭാഗങ്ങൾ - ദിഗംബരന്മാർ, ശ്വേതംബരന്മാർ

32. ആകാശത്തെ വസ്ത്രമായി കണക്കാക്കിയിരുന്നവർ - ദിഗംബരന്മാർ

33. വെള്ള വസ്ത്രം സ്വീകരിച്ചവർ - ശ്വേതംബരന്മാർ

34. കർണ്ണാടകയിലെ ജൈനന്മാരുടെ പ്രധാന ആരാധനാ കേന്ദ്രം - ശ്രാവണബൽഗോള

35. ആരുടെ പ്രതിമയാണ് ശ്രാവണബൽഗോളയിൽ സ്ഥാപിച്ചിരിക്കുന്നത് - ബാഹുബലി

36. ബാഹുബലി പ്രതിമ സ്ഥാപിച്ച രാജമല്ലൻ രണ്ടാമന്റെ (ഗംഗ രാജവംശം) മന്ത്രി - ചാമുണ്‌ഡരായർ

37. ചാമുണ്‌ഡരായരുടെ മറ്റൊരു പേര് - ഗോമതർ

38. 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം - മഹാമസ്‌തകാഭിഷേകം

39. ശ്രാവണബൽഗോളയിൽ വച്ച് ജൈന മതം സ്വീകരിച്ച മൗര്യ രാജാവ് - ചന്ദ്രഗുപ്‌ത മൗര്യൻ

40. ജൈൻ ടവർ സ്ഥിതി ചെയ്യുന്നത് - ചിറ്റോർ (രാജസ്ഥാൻ)

41. ദിൽവാര ജൈനക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലം - മൗണ്ട് അബു (രാജസ്ഥാൻ)

42. ആഹാരം പൂർണ്ണമായി ത്യജിച്ച് ഉപവാസത്തിലൂടെ ജൈനമത വിശ്വാസികൾ മരണത്തെ വരിക്കുന്ന ആചാരം – സന്താര

Post a Comment

0 Comments
Post a Comment (0)