സിന്ധു നദീതട സംസ്കാരം

Arun Mohan
0

സിന്ധു നദീതട സംസ്കാരം (BC 3000-BC 1500)

സിന്ധുനദീതടത്തുനിന്നും വികസിച്ചതിനാൽ ഈ സംസ്കാരത്തെ സിന്ധുനദീതട സംസ്‌കാരം എന്നു വിളിക്കുന്നു. ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായ സംസ്കാരങ്ങളിലൊന്നായിരുന്ന ഇത്‌ ഹാരപ്പൻ സംസ്‌കാരമെന്നും അറിയപ്പെടുന്നു. ആര്യന്മാരുടെ ആഗമനഫലമായോ പ്രകൃതിക്ഷോഭത്താലോ ആണ്‌ സിന്ധുനാഗരികത പൊലിഞ്ഞത്‌. ഇഷ്ടിക ഹാരപ്പൻ ജനതയുടെ ഒരു പ്രധാന നിര്‍മ്മാണവസ്തുവായിരുന്നു. പശുപതി, മാതൃദേവത, കാള എന്നിവ ഹാരപ്പൻ ജനതയുടെ പ്രധാന ആരാധനാമൂര്‍ത്തികളായിരുന്നു. സിന്ധു നദീതട ജനത ഇണക്കിവളര്‍ത്തിയിരുന്ന മൃഗമായിരുന്നു നായ. 'മെലുഹ' എന്നായിരുന്നു സുമേറിയൻ ജനത, സിന്ധുതട ജനതയെ വിളിച്ചുപോന്നിരുന്നത്‌. ഹാരപ്പൻ സംസ്‌കാരത്തിലെ പ്രധാന ഭക്ഷണധാന്യങ്ങൾ ഗോതമ്പ്‌, ബാര്‍ളി എന്നിവയാണ്‌. ഹാരപ്പൻ ജനതയുടെ പ്രധാന കച്ചവട കേന്ദ്രം ലോദലാണ്‌. ഇരുമ്പ്‌, കുതിര എന്നിവ സൈന്ധവ ജനതയ്ക്ക്‌ അജ്ഞാതമായിരുന്നു. ഇന്ത്യ സ്വതന്ത്രമായതിനുശേഷം കണ്ടെത്തിയ ആദ്യ ഹാരപ്പൻ നഗരം പഞ്ചാബിലെ രൂപാറാണ്‌. ആദ്യമായി പരുത്തികൃഷി ചെയ്തത്‌ ഹാരപ്പൻ ജനതയാണ്.

സിന്ധുനദീതട കേന്ദ്രങ്ങൾ & കണ്ടെത്തിയവർ

* ഹാരപ്പ - ദയാറാം സാഹ്‌നി

* മോഹൻജൊദാരോ - ആർ.ഡി. ബാനർജി

* അമ്റി - എം.ജി. മജുംദാർ

* ചാൻഹുദാരോ - എം.ജി. മജുംദാർ

* കോട്ട്ദിജി - ഗുറൈ

* കാലിബംഗൻ - എ. ഘോഷ്

* രൂപാർ - വൈ.ഡി.ശർമ

* ലോത്തൽ - എസ്.ആർ.റാവു

* സുർകോതാഡ - ജഗത്പതി ജോഷി

* രൺഗപ്പൂർ - എം.എസ്. വാട്‌സ്

* ബൻവാലി - ആർ.എസ്.ബിഷ്ട്

* ധോളവീര - ആർ.എസ്.ബിഷ്ട്

സിന്ധുനാഗരിക കേന്ദ്രങ്ങളും നദീതീരങ്ങളും

* ഹാരപ്പ - രവി

* മോഹൻജൊദാരോ - സിന്ധു

* ചാൻഹുദാരോ - സിന്ധു

* കാലിബംഗൻ - സരസ്വതി, ഘഗ്ഗാർ

* ബൻവാലി - സരസ്വതി

* മിത്തൻ - യമുന

* കോട്ട് ദിജി - സിന്ധു

* ലോത്തൽ - സബർമതിയുടെയും, ഭോഗ്‌വായുടെയും സംഗമതീരം

പൗരാണിക നദികൾ

* വിതാസ്ത - ഝലം

* അസ്കിനി - ചിനാബ്

* പരുഷ്ണി - രവി

* വിപാസ - ബിയാസ്

* സതുദ്രി (ശതാദു) - സത്ലജ്

സിന്ധു നാഗരികതയിലെ പ്രധാന കണ്ടെത്തലുകൾ

* നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ - മോഹൻജൊദാരോ

* കുളിക്കടവ് (മഹാസ്‌നാനഘട്ടം) - മോഹൻജൊദാരോ

* ക്ഷേത്ര മാതൃകകൾ - മോഹൻജൊദാരോ

* പശുപതി മഹാദേവന്റെ മുദ്ര - മോഹൻജൊദാരോ

* പുരോഹിതന്റെ പ്രതിമ - മോഹൻജൊദാരോ

* ധാന്യപ്പുരകൾ - മോഹൻജൊദാരോ

* ചുട്ടെടുത്ത അടുപ്പ് - ഹാരപ്പ

* H മാതൃകയിലുള്ള സെമിത്തേരികൾ - ഹാരപ്പ

* തുറമുഖം - ലോത്തൽ

* പേർഷ്യൻ ഗൾഫ് സീൽ - ലോത്തൽ

* ചെസ് ബോർഡ് - ലോത്തൽ

* ചിപ്പി (മുത്ത്) ആഭരണങ്ങൾ നിർമ്മിക്കുന്ന ഫാക്‌ടറി - ചാൻഹുദാരോ

* ഹാരപ്പൻ മുദ്ര - രംഗ്പ്പൂർ

* മാതൃദേവതയുടെ പ്രതിമ - രംഗ്പ്പൂർ

* ഉഴവുചാൽ പാടങ്ങൾ - കാലിബംഗൻ

PSC ചോദ്യങ്ങൾ

1. സിന്ധു നദീതട സംസ്‌കാരത്തിന്റെ മറ്റൊരു പേര് - ഹരപ്പൻ സംസ്കാരം

2. സിന്ധു നാഗരികതയിലെ പ്രധാന നഗരങ്ങൾ - ഹാരപ്പ, ധോളവീര, മോഹൻജൊദാരൊ, കാലിബംഗൻ, ലോത്തൽ

3. സിന്ധുനദീതട സംസ്ക്കാര ഗവേഷണത്തിനു നേതൃത്വം നൽകിയ വ്യക്തി - സർ ജോൺ മാർഷൽ

4. സിന്ധുനദീതട സംസ്കാരത്തിനു ആ പേര് നിർദ്ദേശിച്ചത് - സർ ജോൺ മാർഷൽ

5. സിന്ധുനദീതട സംസ്‌കാരത്തിന്റെ പ്രധാന സവിശേഷത - നഗരാസൂത്രണവും നഗരവത്കരണവും

6. ഇന്ത്യയുടെ ഏറ്റവും വടക്കുഭാഗത്ത് കാണപ്പെടുന്ന സിന്ധു നദീതട പ്രദേശം - ജമ്മുവിലെ മാണ്ട

7. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറ് ഭാഗത്ത് കാണപ്പെടുന്ന സിന്ധുനദീതട പ്രദേശം - ഗുജറാത്തിലെ ദെയ്‌മാബാദ്

8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധുനദീതട കേന്ദ്രങ്ങൾ കണ്ടെത്തപ്പെട്ടിട്ടുള്ള സംസ്ഥാനം - ഗുജറാത്ത്

9. ആദ്യമായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാരകേന്ദ്രം - ഹാരപ്പ

10. രണ്ടാമതായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാരകേന്ദ്രം - മോഹൻജൊദാരോ

11. ഹാരപ്പ ഖനനം ചെയ്ത‌ത്‌ കണ്ടെത്തിയത് - ദയാറാം സാഹ്നി (1921)

12. പാകിസ്ഥാനിലെ മൗണ്ട് ഗോമറി (സഹിവാൾ) ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട കേന്ദ്രം - ഹാരപ്പ

13. ഹാരപ്പൻ സംസ്‌കാരം നിലനിന്നിരുന്ന നദീതീരം - രവി (പരുഷ്‌ണി)

14. ഋഗ്വേദത്തിൽ 'ഹരിയുപ്പ്യ' എന്ന് പരാമർശിക്കുന്നത് - ഹാരപ്പ

15. ചെമ്പ് നിർമ്മിതികൾക്ക് പ്രസിദ്ധമായ സിന്ധു നദീതട പ്രദേശം - ഹാരപ്പ

16. ശിവലിംഗാരാധനയെക്കുറിച്ച് ആദ്യ തെളിവ് ലഭിച്ചത് - ഹാരപ്പയിൽ നിന്ന്

17. പാകിസ്ഥാനിലെ ലാർക്കാന ജില്ലയിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധുനദീതട പ്രദേശം - മോഹൻജൊദാരോ

18. ഇഷ്ടിക പാകിയ വഴികളും, ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഇരുനിലക്കെട്ടിടങ്ങളും, വ്യക്തമായ അഴുക്കുചാൽ സംവിധാനവും കൊണ്ട് വ്യത്യസ്തമായ സിന്ധുനദീതട കേന്ദ്രം - മോഹൻജൊദാരോ

19. പുരോഹിതന്റെ പ്രതിമ കണ്ടെടുത്ത സിന്ധുനദീതട പ്രദേശം - മോഹൻജൊദാരോ

20. വെള്ളപ്പൊക്കത്തിൽ നശിച്ചുപോയി എന്ന് കരുതപ്പെടുന്ന സിന്ധുനദീതട പ്രദേശം - മോഹൻജൊദാരോ

21. സിന്ധു നദീതട ജനത മൃതദേഹങ്ങൾ പെട്ടിയിൽ അടക്കം ചെയ്‌തിരുന്നു എന്നതിന് തെളിവ് ലഭിച്ചത് - ഹാരപ്പയിൽ നിന്ന്

22. സ്ത്രീയേയും പുരുഷനേയും ഒന്നിച്ച് അടക്കം ചെയ്‌തതിന്റെ തെളിവ് ലഭിച്ചത് - ലോത്തലിൽ നിന്ന്

23. മനുഷ്യനൊപ്പം നായയെ അടക്കം ചെയ്തിരുന്നതിന്റെ തെളിവ് ലഭിച്ചത് - രൂപാറിൽ

24. മനുഷ്യന്റെ ചിതാഭസ്‌മം അടക്കം ചെയ്‌ത പേടകങ്ങൾ ലഭിച്ചത് - സുത്കാജൻഡോർ

25. ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധുനദീതട കേന്ദ്രം - കാലിബംഗൻ

26. 'മരിച്ചവരുടെ മല' എന്നറിയപ്പെടുന്ന പ്രദേശം - മോഹൻജൊദാരോ

27. 'കാലിബംഗൻ' എന്ന വാക്കിനർത്ഥം - കറുത്ത വളകൾ

28. രാജസ്ഥാനിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധു നദീതട പ്രദേശം - കാലിബംഗൻ

29. എല്ലാ വീടുകളോടും ചേർന്ന് കിണറുകളുണ്ടായിരുന്ന പ്രദേശം - കാലിബംഗൻ

30. കാലിബംഗൻ നശിക്കാനുണ്ടായ പ്രധാന കാരണം - ഘഗ്ഗാർ (ലഹാർ) നദിയിലെ വരൾച്ച

31. ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധു നദീതട കേന്ദ്രം - ധോളവീര

32. സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമായ തുറമുഖ നഗരം - ലോത്തൽ (ഗുജറാത്ത്).

33. സിന്ധു നദീതട സംസ്കാരത്തിൽ നെൽകൃഷി ചെയ്തിരുന്ന പ്രദേശം - ലോത്തൽ

34. ഏറ്റവും ചെറിയ ഹാരപ്പൻ നഗരം - ചാൻഹുദാരോ

35. മുത്ത് നിർമ്മാണത്തിന് പ്രസിദ്ധമായ ഹാരപ്പൻ നഗരം - ചാൻഹുദാരോ

36. പഞ്ചാബിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധു നദീതട പ്രദേശം - രൂപാർ

37. ഹരിയാന കേന്ദ്രീകരിച്ച് നിലനിന്നിരുന്ന സിന്ധുനദീതട പ്രദേശം - ബനാവലി

38. തീ പടർന്നതിനെ തുടർന്ന് നശിച്ചുപോയ ഹാരപ്പൻ നഗരം - കോട്ട് ദിജി

39. ബലൂചിസ്ഥാനിലെ ദസ്‌ത നദീതീരത്ത് നിലനിന്നിരുന്ന സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗം - സുത്കാജൻഡോർ

40. സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂർത്തികൾ - മാത്യദേവത, പശുപതി മഹാദേവൻ

41. സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന പുരുഷ ദൈവം - പശുപതി മഹാദേവൻ

42. സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന സ്ത്രീ ദൈവം - മാത്യദേവത

43. സിന്ധു നദീതട നിവാസികളുടെ മതവുമായി സാമ്യമുള്ള മതം - ഹിന്ദുമതം

44. ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി - ചിത്രലിപി

45. ഹാരപ്പൻ എഴുത്ത് വിദ്യ അറിയപ്പെട്ടിരുന്നത് - ബുസ്ട്രോഫിഡോൺ

46. ഹാരപ്പൻ മുദ്രകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന കല്ലുകൾ - സ്റ്റിയറ്റൈറ്റ്

47. സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്ന ലോഹം - ഇരുമ്പ്

48. ഹാരപ്പൻ ജനതയുടെ പ്രധാന ഭക്ഷ്യധാന്യങ്ങൾ - ഗോതമ്പ്, ബാർലി

49. 'കുശവന്റെ ചക്രം' ഏത് സംസ്‌കാരത്തിന്റെ ഭാഗമാണ് - സിന്ധു നദീതട സംസ്‌കാരം

50. പരുത്തിക്കൃഷി ചെയ്‌തിരുന്ന ഏറ്റവും പുരാതന ജന വിഭാഗം - സിന്ധു നദീതട നിവാസികൾ

51. സിന്ധു നദീതട നിവാസികൾ അളവ് ‌തൂക്ക ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ - 16

52. സിന്ധു നദീതട കാലത്തുണ്ടായിരുന്നതും എന്നാൽ ഇപ്പോൾ ഭൂമിക്കടിയിലായി എന്നു കരുതുന്നതുമായ നദി - സരസ്വതി

53. സിന്ധുനദീതട നിവാസികൾക്ക് കച്ചവടബന്ധമുണ്ടായിരുന്ന മറ്റു നാടുകൾ - മെസപ്പൊട്ടേമിയ, ഇറാൻ, ഒമാൻ, ബഹ്റൈൻ, മധ്യേഷ്യ

54. മെസപ്പൊട്ടേമിയക്കാർ ഹാരപ്പയെ വിളിച്ചിരുന്നത് - മെലുഹ

55. സിന്ധു നദീതട മുദ്രകൾ ലഭിച്ച പശ്ചിമേഷ്യൻ (മെസപ്പെട്ടോമിയൻ) നഗരങ്ങൾ - ഉർ, കിഷ്, ലഗാഷ്, ടെൽഅസ്‌മർ

56. സിന്ധു നദീതട ജനത ആരാധിച്ചിരുന്ന മൃഗം - കാള

57. സിന്ധു നദീതട ജനതയ്ക്ക് അറിവില്ലായിരുന്ന മൃഗം - കുതിര

58. സിന്ധു നദീതട ജനത ഇണക്കി വളർത്തിയിരുന്ന മൃഗം - നായ

Post a Comment

0 Comments
Post a Comment (0)