വേദകാലഘട്ടം

Arun Mohan
0

വേദകാലഘട്ടം (BC 1500-1000)

ഹാരപ്പൻ സംസ്കാരത്തിനുശേഷം ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഉയർന്നുവന്ന സംസ്കാരമാണ് വേദ സംസ്കാരം. ഉദ്ദേശം ബി.സി 1500 ൽ വടക്കു-പടിഞ്ഞാറൻ പർവ്വതനിരകൾ കടന്ന് ഇന്ത്യയിലേക്കു കുടിയേറിയ ആര്യന്മാരാണ് വേദ സംസ്കാരത്തിന്റെ സ്രഷ്ടാക്കൾ. ആര്യന്മാരുടെ കാലഘട്ടം വേദ കാലഘട്ടം എന്നറിയപ്പെടുന്നു. ആദ്യകാല വേദ കാലഘട്ടം (ബി.സി. 1500 മുതൽ ബി.സി. 1000 വരെ) എന്നും പിൽക്കാല വേദ കാലഘട്ടം (ബി.സി. 1000 മുതൽ ബി.സി. 600 വരെ) എന്നും ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു. ആര്യൻ എന്ന വാക്കിന്റെ അർത്ഥം യോദ്ധാവ്, അറിവുള്ളവൻ, മാന്യൻ എന്നാണ്. അവരുടെ പ്രധാന കൃഷികൾ ഗോതമ്പ്, ബാർലി എന്നിവയാണ്.

വേദകാലത്തിലെ ദേവന്മാർ

* ജലദേവൻ - വരുണൻ

* മാതൃദേവത - അഥിതി

* ഭൂമി ദേവത - പൃഥ്വി

* മരണ ദേവൻ - യമൻ

വിശേഷണങ്ങൾ

* ആദി വേദം - ഋഗ്വേദം

* ആദിപുരാണം - ബ്രഹ്മപുരാണം

* ആദികാവ്യം - രാമായണം

* അഞ്ചാം വേദം - മഹാഭാരതം

* ആദി കവി - വാത്മീകി

പരിഭാഷകൾ

* മഹാഭാരതം, ലീലാവതി എന്നിവ പേർഷ്യൻ ഭാഷയിലേയ്ക്ക് - അബുൾ ഫെയ്‌സി

* മഹാഭാരതം മലയാളത്തിലേക്ക് - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

* രാമായണം പേർഷ്യൻ ഭാഷയിലേയ്ക്ക് - ബദൗനി

* ഭഗവത്ഗീതയും ഉപനിഷത്തുകളും പേർഷ്യൻ ഭാഷയിലേയ്ക്ക് - ദാരാഷിക്കോവ്

* ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് - ചാൾസ് വിൽക്കിൻസ്

* ഹിതോപദേശം ഇംഗ്ലീഷിലേക്ക് - ചാൾസ് വിൽക്കിൻസ്

* മനുസ്മൃതി ഇംഗ്ലീഷിലേക്ക് - വില്യം ജോൺസ്

* അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് - ആർ. ശ്യാമശാസ്ത്രി

* ഋഗ്വേദം ഇംഗ്ലീഷിലേക്ക് - മാക്‌സ് മുള്ളർ

* ഋഗ്വേദം മലയാളത്തിലേക്ക് - വള്ളത്തോൾ

PSC ചോദ്യങ്ങൾ

1. ആര്യ സംസ്‌കാരകാലഘട്ടം പൊതുവെ അറിയപ്പെടുന്നത് - വേദകാലം

2. 'ആര്യൻ' എന്ന വാക്കിനർത്ഥം - ഉന്നത കുലജാതൻ (ഉന്നതൻ), കുലീനൻ

3. ആര്യന്മാരുടെ ഭാഷ - സംസ്കൃതം

4. സംസ്കൃതം ഉൾപ്പെടുന്ന ഭാഷാഗണം - ഇന്തോ-യൂറോപ്യൻ

5. ആര്യന്മാർ ഇന്ത്യയിൽ ആദ്യം താവളമുറപ്പിച്ച പ്രദേശം - സപ്ത സിന്ധുതടം (പഞ്ചാബ്)

6. ആര്യന്മാർ മധ്യേഷ്യയിൽ നിന്നാണ് വന്നതെന്നു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - മാക്‌സ് മുള്ളർ

7. ആര്യന്മാർ ആർട്ടിക് പ്രദേശത്ത് നിന്നാണ് വന്നതെന്ന സിദ്ധാന്തത്തിന്റെ ഉപജ്‌ഞാതാവ് - ബാല ഗംഗാധര തിലക്

8. ആര്യന്മാർ സപ്‌ത സിന്ധുവിൽ നിന്നാണ് വന്നതെന്ന സിദ്ധാന്തത്തിന്റെ ഉപജ്‌ഞാതാവ് - എ.സി. ദാസ്

9. ആര്യന്മാർ ടിബറ്റിൽ നിന്നാണ് വന്നതെന്ന സിദ്ധാന്തത്തിന്റെ ഉപജ്‌ഞാതാവ് - ദയാനന്ദ സരസ്വതി

10. ആര്യൻമാരെപ്പറ്റിയുള്ള അറിവ് നൽകുന്ന ഗ്രന്ഥം - വേദങ്ങൾ

11. ഇന്ത്യയിൽ ആദ്യമായി ഇരുമ്പ് ഉപയോഗിച്ച ജനവിഭാഗം - ആര്യന്മാർ

12. ഇന്ത്യൻ ഉപഭൂഖണ്‌ഡത്തിലേക്ക് കുതിരയെ കൊണ്ടുവന്നത് - ആര്യൻമാർ

13. എല്ലാ സത്യങ്ങളുടെയും അന്തസത്തയാണ് വേദങ്ങൾ എന്നഭിപ്രായപ്പെട്ടത് - സ്വാമി ദയാനന്ദ സരസ്വതി

14. ആര്യന്മാർ ആരാധിച്ചിരുന്ന മൃഗം - പശു

15. ഋഗ്വേദസമൂഹത്തിലെ ഏറ്റവും ഉയർന്ന തലം - ജന (ഗോത്രം)

16. ജനയുടെ അധിപൻ - രാജൻ

17. ഋഗ്വേദ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം - കുലം

18. കുലത്തിന്റെ അധിപൻ - കുലപതി

19. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ഏറ്റുമുട്ടലായ 'പത്തു രാജാക്കന്മാരുടെ യുദ്ധം' അറിയപ്പെടുന്നത് - ദശരജ്ഞ

20. ഋഗ്വേദ കാലഘട്ടത്തിൽ ജാതികളെ തരം തിരിച്ചിരുന്നത് - തൊഴിലിന്റെ അടിസ്ഥാനത്തിൽ

21. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന തൊഴിൽ - കാലിമേയ്ക്കൽ

22. ഋഗ്വേദകാലഘട്ടത്തിൽ സമ്പത്തിന്റെ അടിസ്ഥാനമായി കണക്കാക്കിയിരുന്നത് - കാലികളെ

23. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന കാർഷിക വിളകൾ - ബാർലി, നെല്ല്, ഗോതമ്പ്

24. 'യവ' എന്നറിയപ്പെട്ടിരുന്നത് - ബാർലി

25. 'വ്രീഹി' എന്നറിയപ്പെട്ടിരുന്ന വിള - നെല്ല്

26. 'സിന്താർ' എന്നറിയപ്പെട്ടിരുന്നത് - പരുത്തി

27. ഋഗ്വേദകാലത്ത് ജനങ്ങൾ ആരാധിച്ചിരുന്ന പ്രധാന ദേവന്മാർ - ഇന്ദ്രൻ, വരുണൻ, അഗ്നി

28. പുരന്ദരൻ (കോട്ടകൾ തകർക്കുന്നവൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദേവൻ - ഇന്ദ്രൻ

29. ഇടിമിന്നലിന്റെയും, മഴയുടേയും, യുദ്ധത്തിന്റെയും, ദേവനായി അറിയപ്പെട്ടിരുന്നത് - ഇന്ദ്രൻ

30. ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവർത്തിയായി പ്രവർത്തിച്ചിരുന്ന ദേവൻ - അഗ്നി

31. പിൽക്കാല വേദകാലഘട്ടത്തിലെ സമ്പത്തിന്റെ അടിസ്ഥാനം - ഭൂമി

32. 'രാഷ്ട്രം' എന്ന ആശയം നിലവിൽ വന്ന കാലഘട്ടം - പിൽക്കാല വേദകാലഘട്ടം

33. പിൽക്കാല വേദകാലഘട്ടത്തിലെ ഭരണത്തിന്റെ പൂർണ അധികാരി - രാജാവ്

34. രാജാവ് തന്റെ ശക്തി വർധിപ്പിക്കുന്നതിനായി നടത്തിയിരുന്ന ചടങ്ങുകൾ - രാജസൂയം, അശ്വമേധം

35. പിൽക്കാല വേദകാലഘട്ടത്തിൽ ജാതി വ്യവസ്ഥ എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു - ജന്മമനുസരിച്ച്

36. നാലു വർണ്ണങ്ങൾ - ബ്രാഹ്മണർ (പുരോഹിതർ), ക്ഷത്രിയർ (ഭരണാധികാരികൾ), വൈശ്യർ (കച്ചവടക്കാർ), ശൂദ്രർ (പാദ സേവകർ)

37. ആശ്രമ സമ്പ്രദായം നിലവിൽ വന്ന കാലഘട്ടം - പിൽക്കാല വേദകാലഘട്ടം

38. പിൽക്കാല വേദകാലഘട്ടത്തിലെ പ്രധാന ആരാധനാ മൂർത്തി - പ്രജാപതി

39. പിൽക്കാല വേദകാലഘട്ടത്തിലെ വിനിമയോപാധികൾ - നിഷ്‌ക, ശതമാന

40. വേദകാലഘട്ടത്തിലെ ദൂരമളക്കാനുള്ള അളവ് - ഗയൂതി

41. വേദകാലഘട്ടത്തിൽ സമയമളക്കാനുള്ള അളവ് - ഗോഥുലി

42. 'വേദം' എന്ന പദം രൂപം കൊണ്ടത് ഏത് സംസ്കൃത പദത്തിൽ നിന്നാണ് - വിദ്

43. 'വിദ്' എന്ന വാക്കിനർത്ഥം - ജ്ഞാനം

44. വേദാന്തങ്ങൾ പൊതുവെ അറിയപ്പെടുന്നത് - സ്മൃ‌തി

45. വേദങ്ങൾ - ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം

46. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യഗ്രന്ഥം - ഋഗ്വേദം

47. 'അഹം ബ്രഹ്മാസ്‌മി' എന്ന മഹത്‌വാക്യം ഉൾക്കൊള്ളുന്ന വേദം - യജുർവേദം

48. 'അയമാത്മബ്രഹ്മ' എന്ന മഹത്‌വാക്യം ഉൾക്കൊള്ളുന്ന വേദം - അഥർവ്വവേദം

49. ഋഗ്വേദം പ്രധാനമായി പ്രതിപാദിക്കുന്നത് - ദേവസ്തു‌തികൾ

50. 'അഗ്നിമീളേ പുരോഹിതം' എന്ന് ആരംഭിക്കുന്ന വേദം - ഋഗ്വേദം

51. ഋഗ്വേദത്തിൽ പ്രതിപാദിക്കുന്ന ആദ്യ ദേവൻ - അഗ്നി

52. ഋഗ്വേദത്തിലെ ദേവ സ്‌തുതികളുടെ എണ്ണം - 1028

53. ഋഗ്വേദത്തിലെ മണ്‌ഡലങ്ങളുടെ എണ്ണം - 10

54. "ഗായത്രീമന്ത്ര"ത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദ മണ്‌ഡലം - ആറാം മണ്‌ഡലം

55. ജാതിവ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദ മണ്‌ഡലം - പത്താം മണ്‌ഡലം (പുരുഷസൂക്തം)

56. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി - സിന്ധു

57. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കുന്ന വാക്ക് - ഓം

58. ഋഗ്വേദത്തിൽ പരാമർശിക്കുന്നതും എന്നാൽ ഇന്ന് ഭൂമിയ്ക്കടിയിലൂടെ ഒഴുകുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന നദി - സരസ്വതി

59. മണ്‌ഡുക ശ്ലോകങ്ങൾ (തവള ശ്ലോകങ്ങൾ) ഏത് വേദത്തിൽ ഉൾക്കൊള്ളുന്നു - ഋഗ്വേദം

60. ഗദ്യ രൂപത്തിലുള്ള വേദം - യജുർവേദം

61. വെളുപ്പെന്നും കറുപ്പെന്നും രണ്ട് ഭാഗങ്ങളായി തരംതിരിച്ചിരിക്കുന്ന വേദം - യജുർവേദം

62. സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം - സാമവേദം

63. ചരിത്രകാരന്മാർക്ക് ആവശ്യമില്ലാത്ത വേദം എന്നറിയപ്പെടുന്നത് - സാമവേദം

64. മന്ത്രത്തിന്റെയും മന്ത്രോച്ചാരണത്തിന്റെയും (ദുർമന്ത്രവാദത്തിന്റെയും) ശേഖരമായി അറിയപ്പെടുന്ന വേദം - അഥർവ്വവേദം

65. ആര്യന്മാരുടേതല്ലാത്തതായി കരുതപ്പെടുന്ന വേദം - അഥർവ്വവേദം

66. ആയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം - അഥർവ്വവേദം

67. 'യുദ്ധം ആരംഭിക്കുന്നത് മനുഷ്യമനസ്സിലാണ്' എന്ന് പറയുന്ന വേദം - അഥർവ്വവേദം

68. യജുർവേദത്തിന്റെ ഉപവേദം - ധനുർവ്വേദം

69. സാമവേദത്തിന്റെ ഉപവേദം - ഗന്ധർവ്വവേദം

70. അഥർവ്വവേദത്തിന്റെ ഉപവേദം - ശിൽപ്പവേദം

71. 'യാഗങ്ങളുടെ ശാസ്ത്രം' എന്നറിയപ്പെടുന്നത് - ബ്രാഹ്മണങ്ങൾ

72. പ്രധാനപ്പെട്ട ബ്രാഹ്മണങ്ങൾ - ഐതരേയം, ശതപഥം

73.ഇന്ത്യൻ തത്വചിന്തയുടേയും വേദാന്ത ഹിന്ദുത്വ ചിന്തയുടേയും അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതികൾ - ഉപനിഷത്തുകൾ

74. ഉപനിഷത്തുകളുടെ എണ്ണം - 108

75. ഉപനിഷത്തിന്റെ മുഖ്യ സന്ദേശം - അറിവിലൂടെ മോചനം

76. ഏറ്റവും വലിയ ഉപനിഷത്ത് - ബ്യഹദാരണ്യകോപനിഷത്ത്

77. ഏറ്റവും ചെറിയ ഉപനിഷത്ത് - ഈശാവാസ്യോപനിഷത്ത്

78. ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത് - ചന്ദോഗ്യോപനിഷത്ത്

79. കർമ്മങ്ങളെയും പുനർജന്മത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ഉപനിഷത്ത് - ബൃഹദാരണ്യകോപനിഷത്ത്

80. 'സത്യമേവ ജയതേ' എന്ന വാക്യം ഉൾപ്പെട്ടിരിക്കുന്നത് - മുണ്ഡ‌കോപനിഷത്തിൽ

81. ഉപനിഷത്തുകൾ എഴുതാൻ ഉപയോഗിച്ചിരുന്ന ഭാഷ - പൗരാണിക സംസ്കൃത ഭാഷ

82. പുരാണങ്ങളുടെ എണ്ണം - 18

83. ബൃഹത്തായ പുരാണം എന്നറിയപ്പെടുന്നത് - സ്ക‌ന്ദപുരാണം

84. ഇന്ത്യയിലെ രണ്ട് ഇതിഹാസങ്ങൾ - രാമായണം, മഹാഭാരതം

85. രാമായണത്തിന്റെ കർത്താവ് - വാല്മീകി

86. ഏറ്റവും പഴക്കമുള്ള ഇതിഹാസം - രാമായണം

87. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം - മഹാഭാരതം

88. മഹാഭാരതത്തിന്റെ കർത്താവ് - വ്യാസൻ

89. ജയസംഹിത, ശതസഹസ്രസംഹിത എന്നീ പേരുകളിൽ അറിയപ്പെടുന്നത് - മഹാഭാരതം

90. 'മഹാഭാരതത്തിന്റെ ഹൃദയം' എന്നറിയപ്പെടുന്നത് - ഭഗവത്ഗീത

91. രാമായണത്തിലെ കാണ്‌ഡങ്ങളുടെ എണ്ണം - 7

92. മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം - 18

93. മഹാഭാരതത്തിലെ പ്രസിദ്ധമായ യുദ്ധം - കുരുക്ഷേത്ര യുദ്ധം

94. കുരുക്ഷേത്ര യുദ്ധം എത്ര ദിവസം നീണ്ടു നിന്നു - 18 ദിവസം

95. കുരുക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഹരിയാന

96. ഭാരതത്തിൽ ആദ്യമായി ഒരു നിയമസംഹിത കൊണ്ടുവന്നത് - മനു

97. മനു കൊണ്ടു വന്ന നിയമസംഹിതയുടെ പേര് - മനുസ്‌മൃതി

98. നാട്യശാസ്ത്രത്തിന്റെ കർത്താവ് - ഭരതമുനി

Post a Comment

0 Comments
Post a Comment (0)