ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍മാര്‍

Arun Mohan
0

ബംഗാളിലെ ഗവർണർ ജനറൽമാർ

വാറൻ ഹേസ്റ്റിംഗ്‌സ് (1773-1785)

1772ൽ വാറൻ ഹേസ്റ്റിങ്സ് ബംഗാൾ ഗവർണറായി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെക്കുറിച്ചും അഴിമതിയെക്കുറിച്ചുമൊക്കെ ഇതിനകം മനസ്സിലാക്കിയ ബ്രിട്ടീഷ് പാർലമെന്റ് 1773ൽ ഒരു നിയമം (റെഗുലേറ്റിങ് ആക്ട്, 1773) പാസാക്കി. പാർലമെന്റിന്റെ മേൽനോട്ടത്തിനുകീഴിൽ ഇന്ത്യൻ പ്രദേശങ്ങൾ ഭരിക്കാൻ കമ്പനിക്ക് അനുവാദം നൽകുന്നതായിരുന്നു ആ നിയമം. അതോടെ ഗവർണർ, ഗവർണർ ജനറൽ എന്ന പദവിയിലേക്കുയർത്തപ്പെട്ടു. വാറൻ ഹേസ്റ്റിങ്സ് ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലാവുകയും ചെയ്തു. അദ്ദേഹം ബംഗാളിലെ ദ്വിഭരണം നിർത്തലാക്കി. അദ്ദേഹത്തിന്റെ കാലത്താണ് കൊൽക്കത്തയിൽ സുപ്രീകോടതി സ്ഥാപിതമായതും (1774) ക്വിൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയതും. ഇന്ത്യാ ചരിത്രത്തിലും സംസ്കാരത്തിലും ഗവേഷണം നടത്താനായി റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിതമായി. സർ വില്യം ജോൺസാണ് 1784ൽ റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്. വാറൻ ഹേസ്റ്റിംഗ്സ് ഗവർണർ ജനറലായിരുന്ന കാലത്താണ് പിറ്റ്‌സ് ഇന്ത്യ നിയമം (1784) പാസാക്കുന്നത്. ഈ നിയമത്താൽ കമ്പനി ഭരണത്തിന്റെ മേൽ ബ്രിട്ടന്റെ നിയന്ത്രണം പൂർണമാക്കി. 1785 വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു. ബ്രിട്ടീഷ് ആധിപത്യം ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഹേസ്റ്റിങ്സിനു കഴിഞ്ഞു.

കോൺവാലിസ് പ്രഭു (1786-1793)

1786ൽ വാറൻ ഹേസ്റ്റിംഗ്‌സ് മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ കോൺവാലിസ് പ്രഭു 1793 വരെ ബംഗാളിലെ ഗവർണർ ജനറലായി തുടർന്നു. ബംഗാളിൽ രണ്ടു പ്രാവശ്യം ഗവർണർ ജനറലായ ഏക വ്യക്തിയാണ്. അമേരിക്കൻ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ കമാന്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1792ലെ ശ്രീരംഗപട്ടണം സന്ധി ഒപ്പുവച്ചത് അദ്ദേഹമാണ്. ശാശ്വത ഭൂനികുതി വ്യവസ്ഥയ്ക്ക് (1793) രൂപം നൽകി. അദ്ദേഹം 1793ൽ ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ചു. റവന്യൂ ഭരണവും നീതിന്യായ സമ്പ്രദായവും വേർതിരിക്കാനായി കോൺവാലിസ് കോഡ് കൊണ്ടുവന്നു. അദ്ദേഹം കോടതികളെ ഗ്രേഡുകളായി തരംതിരിക്കുകയും ജില്ലാകോടതികൾ സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചതും കോൺവാലിസ്‌ പ്രഭുവാണ്. 'ഇന്ത്യയിൽ ആദ്യമായി 'പോലീസ് സമ്പ്രദായം' കൊണ്ടുവന്ന ഭരണാധികാരിയാണ് കോൺവാലിസ്‌ പ്രഭു. അതിനാൽ അദ്ദേഹം ഇന്ത്യൻ പോലീസ് സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവായി അറിയപ്പെടുന്നതും കോൺവാലിസ്‌ പ്രഭുവാണ്. കോൺവാലിസ്‌ പ്രഭു ബംഗാളിലെ ഗവർണർ ജനറലായിരുന്നപ്പോഴാണ് ജൊനാഥൻ ഡങ്കൺ ബനാറസ് സംസ്കൃത കോളേജ് (1791) സ്ഥാപിതമായത്. പദവിയിലിരിക്കെ അന്തരിച്ച ബംഗാളിലെ ആദ്യ ഗവർണർ ജനറലാണദ്ദേഹം. ഗംഗാതീരത്തെ ഗാസിപ്പൂരാണ് കോൺവാലിസ്‌ പ്രഭുവിന്റെ അന്ത്യവിശ്രമ സ്ഥലം.

സർ ജോൺ ഷോർ (1793 - 1798)

1793ൽ ആദ്യത്തെ ചാർട്ടർ ആക്ട് നിലവിൽ വന്നു. ഇടപെടാതിരിക്കൽ നയം നടപ്പിലാക്കി. മറാത്തക്കാരും ഹൈദരാബാദിലെ നൈസാമും തമ്മിലുള്ള ഖാർദാ യുദ്ധം നടക്കുമ്പോൾ ജോൺ ഷോറായിരുന്നു ബംഗാൾ ഗവർണർ ജനറൽ.

റിച്ചാർഡ് വെല്ലസ്ലി (1798-1805)

'ബംഗാൾ കടുവ' എന്ന് സ്വയം വിശേഷിപ്പിച്ചു. 'ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ' എന്നറിയപ്പെട്ടു. മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. 1802ൽ ശിശുഹത്യ നിരോധിച്ചു. 1798ൽ സൈനിക സഹായ വ്യവസ്ഥ കൊണ്ടുവന്നു. ഹൈദരാബാദ് (നൈസാം) ആയിരുന്നു സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം. നാലാം മൈസൂർ യുദ്ധം നടന്നു. കൽക്കട്ടയിൽ ഫോർട്ട് വില്യം കോളേജ് സ്ഥാപിക്കപ്പെട്ടു. രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം (1803 - 05). ബ്രിട്ടീഷുകാരും പേഷ്വാ ബാജിറാവു II ഉം ബാസെയ്ൻ സന്ധി ഒപ്പിട്ടു.

ജോർജ്ജ് ബാർലോ (1805 - 1807)

1806ലെ വെല്ലൂർ ലഹള നടന്നപ്പോൾ ജോർജ്ജ് ബാർലോയായിരുന്നു ബംഗാളിലെ ഗവർണർ ജനറൽ. 1807ൽ അദ്ദേഹം ഇന്ത്യയിൽ അടിമ വ്യാപാരം നിർത്തലാക്കി.

മിന്റോ I (1807 - 1813)

1809ലെ അമൃത്സർ സന്ധി ഒപ്പുവെക്കുമ്പോൾ മിന്റോ I ആയിരുന്നു ബംഗാൾ ഗവർണർ ജനറൽ. പഞ്ചാബ് ഭരണാധികാരിയായിരുന്ന രാജാ രഞ്ജിത്ത് സിങാണ് അമൃത്സർ സന്ധിയിൽ ഒപ്പുവച്ചത്.

ഹേസ്റ്റിംഗ്‌സ് പ്രഭു (1813 - 1823)

ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഹൽവാരി സമ്പ്രദായവും മദ്രാസിൽ റയറ്റ് വാരി സമ്പ്രദായവും ആരംഭിച്ചു. 1820ൽ മദ്രാസിൽ ഭൂനികുതി വ്യവസ്ഥയായ റയറ്റ് വാരി സമ്പ്രദായം കൊണ്ടുവന്നപ്പോൾ തോമസ് മൺറോയായിരുന്നു മദ്രാസ് ഗവർണർ. നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കി. പേഷ്വാ പദവി അവസാനിപ്പിച്ചു. ബോംബെ പ്രസിഡൻസി നിലവിൽ വന്നു. പൂനെ ബോംബെയോടു കൂട്ടിച്ചേർക്കപ്പെട്ടു. ക്രിസ്ത്യൻ മിഷണറിമാർ സെറാംപുർ കോളേജ് ആരംഭിച്ചു (1818). ആംഗ്ലോ-നേപ്പാൾ യുദ്ധം (1814-16). സാമന്ത ഏകകീയ നയം നടപ്പിലാക്കി. ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്തു.

ആംഹിർസ്റ്റ് (1823 - 1828)

കൽക്കട്ടയിൽ സംസ്കൃത കോളേജ് സ്ഥാപിച്ചു (1824). ഒന്നാം ബർമീസ് യുദ്ധം (1824-1826). യാൻഡബോ ഉടമ്പടി (1826.) മലായ് പെനിൻസുല പ്രദേശങ്ങൾ പിടിച്ചെടുക്കൽ. ഭരത്പുർപിടിച്ചടക്കൽ (1826).

ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽമാർ

വില്യം ബെന്റിക്‌ പ്രഭു (1828-1835)

ഭരണപരമായ കാര്യങ്ങളിൽ ഇന്ത്യയെ മധ്യയുഗത്തിൽ നിന്നും ആധുനികതയിലേയ്ക്ക് നയിച്ചത് വില്യം ബെന്റിക്കാണ്. 1833ലെ ചാർട്ടർ ആക്ട് പ്രകാരം 'ഗവർണർ ജനറൽ ഓഫ് ബംഗാൾ', 'ഗവർണർ ജനറൽ ഓഫ് ഇന്ത്യ' എന്നറിയപ്പെട്ടു. വില്യം ബെന്റിക്കായിരുന്നു 1833ലെ ചാർട്ടർ ആക്ട് പ്രകാരം ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായ ആദ്യ വ്യക്തി. അദ്ദേഹം 'ഉദാരമനസ്കനായ ഗവർണർ ജനറൽ' എന്നറിയപ്പെട്ടു. "ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം" എന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ടു. പേർഷ്യനു പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കി. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ മെക്കാളെ മിനിട്ട്സിന്റെ സഹായത്താൽ ഉടച്ച് വാർക്കാൻ വില്യം ബെന്റിക്കിനെ സഹായിച്ചത് മെക്കാളെ പ്രഭുവായിരുന്നു. മെക്കാളെ മിനിട്ട്സ് ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായി അറിയപ്പെടുന്നു. ബെന്റിക് പ്രഭു ഇന്ത്യയിലെ 'ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു. അദ്ദേഹം കറുപ്പ് കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ലൈസൻസ് കൊണ്ടുവരുകയും ചെയ്തു. 1829ൽ നിയമത്താൽ 'സതി' നിരോധിച്ചു. തഗ്ഗുകളെ (കൊള്ള സംഘങ്ങൾ) അമർച്ച ചെയ്തു (1831). അദ്ദേഹം കുടകിനെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. ഇന്ത്യൻ നിയമങ്ങളെ ക്രോഡീകരിക്കാൻ ആദ്യമായി നിയമ കമ്മീഷനെ നിയമിച്ചു (1834). ടിട്ടുമിറിന്റെ നേതൃത്വത്തിൽ നടന്ന നർക്കൽ ബെറിയ കലാപത്തെ അമർച്ചചെയ്തു. 1835ൽ കൊൽക്കത്തയിൽ ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ചു.

ചാൾസ് മെറ്റ്‌കാഫ് (1835-1836)

1835ൽ ചാൾസ് മെറ്റ്‌കാഫായിരുന്നു ഗവർണർ ജനറലിന്റെ താത്കാലിക പദവി വഹിച്ചത്. ദേശീയ സമരകാലത്ത് ഇന്ത്യൻ പത്രങ്ങളുടെ വിമോചകനായി കണക്കാക്കിയിരുന്ന വ്യക്തിയാണ് ചാൾസ് മെറ്റ്‌കാഫ്. ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ചു. അതിനാൽ അദ്ദേഹം 'ലിബറേറ്റർ ഓഫ് പ്രസ്' (പ്രസ്സിന്റെ വിമോചകൻ) എന്നറിയപ്പെട്ടു. 1835ലെ ഗുംസൂർ കലാപകാലത്ത് അദ്ദേഹമായിരുന്നു ഗവർണർ ജനറൽ.

ഓക്ക്‌ലാന്റ് പ്രഭു (1836 - 1842)

ഒന്നാം അഫ്ഗാൻ യുദ്ധം നടന്നത് ഓക്ക്‌ലാന്റ് പ്രഭുവിന്റെ കാലത്താണ്. ഒന്നാം അഫ്ഗാൻ യുദ്ധം 'ഓക്ക്‌ലാന്റിന്റെ വിഡ്ഢിത്തം' എന്നറിയപ്പെട്ടു. 1838ൽ അദ്ദേഹം സിംല മാനിഫെസ്റ്റോ പുറത്തിറക്കി.

എലൻബെറോ പ്രഭു (1842-1844)

1842ൽ ഓക്‌ലന്റ് പ്രഭു മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ എലൻബറോ പ്രഭു 1844 വരെ രണ്ടര വർഷം ഇന്ത്യയുടെ ഗവർണർ ജനറലായി തുടർന്നു. ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമാക്കിയത് എലൻബറോ പ്രഭുവിന്റെ കാലത്താണ്. 1843ൽ ബ്രിട്ടീഷ് ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചുക്കൊണ്ട് നിയമം പാസ്സാക്കി. എലൻബറോ പ്രഭു സിന്ധ് കീഴടക്കിയതിന്റെ പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കാലത്ത് സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തു.

ഹെൻട്രി ഹാർഡിഞ്ച് I (1844-1848)

ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്കുമാത്രമായി നിജപ്പെടുത്തി. ഗോത്രവർഗ്ഗക്കാരായ ഖോണ്ടുകളുടെ ഇടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്തു. ഖോണ്ടുകൾ ബ്രിട്ടീഷുകാരുടെ നടപടിയിൽ പ്രതിഷേധിച്ച് ഒറീസയിൽ കലാപം നടത്തി. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം നടന്നു. ലാഹോർ സന്ധി ഒപ്പുവെച്ചു.

ഡൽഹൗസി പ്രഭു (1848-1856)

ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ ജനറൽ. ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗതം കൊണ്ടുവന്നു. ചാർട്ടർ ആക്ട് (1853), ഫോറസ്റ്റ് ചാർട്ടർ ആക്ട് (1855) എന്നിവ നിലവിൽ വന്നപ്പോൾ ഗവർണർ ജനറൽ. ആധുനിക തപാൽ സംവിധാനം, ടെലിഗ്രാഫ് എന്നിവ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കി. ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനീയറിങ് കോളേജുകളിൽ ഒന്നായ തോംസൺ കോളേജ് (പിൽക്കാലത്ത് റൂർക്കി ഐ.ഐ.ടിയായി) സ്ഥാപിച്ചു. വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി 'വുഡ്‌സ് വിദ്യാഭ്യാസ കമ്മീഷനെ' നിയമിച്ചു. വുഡ്‌സ് ഡെസ്‌പാച്ച് (1854) ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ 'മാഗ്നാകാർട്ട' എന്നറിയപ്പെട്ടു. ഹിന്ദു വിധവാ പുനർവിവാഹ നിയമത്തിന്റെ കരട് തയ്യാറാക്കി. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം (1848-49), രണ്ടാം ബർമ്മീസ് യുദ്ധം (1848-49), സന്താൾ കലാപം (1855-56) എന്നിവ നടന്നു. ഡൽഹൗസിയെ 'ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്', 'ഇന്ത്യൻ ടെലിഗ്രാഫിന്റെ പിതാവ്', 'ഇന്ത്യൻ റെയിൽവേയുടെ പിതാവ്', 'ഇന്ത്യൻ തപാൽ സംവിധാനത്തിന്റെ പിതാവ്', 'ഇന്ത്യൻ എൻജിനീയറിങ് സർവ്വീസുകളുടെ പിതാവ്' എന്നിങ്ങനെ വിശേഷിപ്പിക്കുന്നു.

കാനിംഗ്‌ പ്രഭു (1856-1858)

1856ൽ ഡൽഹൗസി പ്രഭു മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ കാനിംഗ്‌ പ്രഭു 1858 വരെ രണ്ടു വർഷം ഇന്ത്യയുടെ ഗവർണർ ജനറലായും അതിനുശേഷം 1862 വരെ ഇന്ത്യയുടെ വൈസ്രോയിയും സേവനം അനുഷ്ഠിച്ചു. അദ്ദേഹം ഗവർണർ ജനറലായിരുന്നപ്പോഴാണ് കൽക്കട്ട, ബോംബെ, മദ്രാസ് എന്നിവിടങ്ങളിൽ സർവകലാശാലകൾ സ്ഥാപിതമായത്. ഇന്ത്യയിലെ ആദ്യത്തെ സർവകലാശാലയാണ് കൽക്കട്ട സർവകലാശാല (1857).  'ക്ലെമൻസി കാനിങ്' എന്ന് വിശേഷിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കാലത്താണ് 1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം.

PSC ചോദ്യങ്ങൾ

റോബർട്ട് ക്ലൈവ്

1. ബംഗാളിലെ ആദ്യത്തെ ഗവർണർ - റോബർട്ട് ക്ലൈവ്

2. ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യ സ്ഥാപകൻ എന്നറിയപ്പെടുന്നത് - റോബർട്ട് ക്ലൈവ്

3. റോബർട്ട് ക്ലൈവിനെ 'സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ്' എന്ന് വിശേഷിപ്പിച്ചത് - ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ചാത്താം പ്രഭു (വില്യം പിറ്റ്)

4. "എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം" ഇത് ആരുടെ വാക്കുകളാണ് - റോബർട്ട് ക്ലൈവ്

5. 'നവാബ് മേക്കർ' എന്നറിയപ്പെടുന്നത് - റോബർട്ട് ക്ലൈവ്

6. ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ - റോബർട്ട് ക്ലൈവ് (1765)

7. അപവാദ പ്രചരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത‌ ബംഗാളിലെ ഗവർണർ - റോബർട്ട് ക്ലൈവ്

8. 'ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ ' എന്നറിയപ്പെടുന്നത് - റോബർട്ട് ക്ലൈവ്

9. ബംഗാളിന്റെ രണ്ടാമത്തെ ഗവർണർ - ഹെൻറി വാൻസിറ്റാർട്ട്

10. ബക്‌സാർ യുദ്ധകാലത്ത് ബംഗാൾ ഗവർണർ - ഹെൻറി വാൻസിറ്റാർട്ട്

11. മിർ ജാഫറിനെ സ്ഥാനഭ്രഷ്ടനാക്കി മിർ കാസിമിനെ നവാബാക്കിയത് - ഹെൻറി വാൻസിറ്റാർട്ട്

ബംഗാളിലെ ഗവർണർ ജനറൽമാർ

വാറൻ ഹേസ്റ്റിംഗ്‌സ് (1773-1785)

1. ഇംപീച്ച്മെന്റിന് വിധേയനായ ഗവർണർ ജനറൽ

2. ഇന്ത്യയുടെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ

3. ഇന്ത്യയിലെ ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽക്കാലം പദവി വഹിച്ചത്

4. ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ഗവർണർ ജനറൽ

5. റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകൻ

6. പിറ്റ്‌സ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കുമ്പോൾ ഗവർണർ ജനറലായിരുന്നത് (ബ്രിട്ടീഷ് പ്രധാമന്ത്രിയായിരുന്ന വില്യം പിറ്റിന്റെ കാലത്ത് കമ്പനി ഭരണത്തിന്റെ മേൽ ബ്രിട്ടന്റെ നിയന്ത്രണം പൂർണ്ണമാക്കി കൊണ്ടുള്ള നിയമം)

7. 1773-ൽ ഇസർദാരി സംവിധാനം അവതരിപ്പിച്ചത്

8. ബോർഡ് ഓഫ് റവന്യൂ സ്ഥാപിച്ച ഗവർണർ ജനറൽ

9. തപാൽ സംവിധാനം പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ സൗകര്യം ചെയ്ത ഗവർണർ ജനറൽ

10. കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിക്കുമ്പോൾ ഗവർണർ ജനറലായിരുന്നത്

11. കൽക്കട്ട മദ്രസയുടെ സ്ഥാപകൻ

12. ബ്രിട്ടീഷിന്ത്യയിലെ രാജിവച്ച ആദ്യ ഗവർണർ ജനറൽ

13. 1772-ൽ ജില്ലാ കളക്ടറുടെ പദവി സൃഷ്ടിച്ചതാര്

14. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്

15. ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഭരണാധികാരി

16. ചാൾസ് വിൽക്കിൻസ് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ഭഗവത് ഗീതക്ക് ആമുഖം എഴുതിയത്

17. 'റിങ് ഫെൻസ്' എന്ന നയത്തിന്റെ ശില്പി

18. പിറ്റ്‌സ് ഇന്ത്യ ആക്ട് പാസാക്കിയ വർഷം - 1784

19. വാറൻ ഹേസ്റ്റിംഗ്‌സ് ബംഗാളിന്റെ ഗവർണർ ജനറൽ ആയത് ഏത് ആക്ട് പ്രകാരം - റഗുലേറ്റിംഗ് ആക്ട് (1773)

20. ആദ്യത്തെ ഗവർണർ ജനറലായ വാറൻ ഹേസ്റ്റിംഗ്‌സിന് ശേഷം 20 മാസം ആക്ടിങ് ഗവർണർ ജനറലായത് ആര് - ജോൺ മക്ഫേഴ്‌സൺ

കോൺവാലിസ് പ്രഭു (1786-1793)

1. ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ഗവർണർ ജനറല്‍

2. ഇന്ത്യയിൽ രണ്ടു പ്രാവശ്യം ഗവർണർ ജനറലായ ആദ്യ വ്യക്തി

3. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഗവർണർ ജനറല്‍

4. ഇന്ത്യയിലെ രണ്ടാമത്തെ ബ്രിട്ടീഷ്‌ ഗവർണർ ജനറല്‍

5. ഗാസിപ്പൂരിൽ അന്തരിക്കുകയും ഗംഗാതീരത്ത് അന്ത്യ വിശ്രമം കൊള്ളുകയും ചെയ്യുന്ന ഗവർണർ ജനറല്‍

6. ഇന്ത്യയിലെ പോലീസ്‌ സേനക്ക്‌ അടിസ്ഥാനമിട്ട ഗവർണർ ജനറല്‍

7. ബ്രിട്ടീഷുകാരും ടിപ്പുവും തമ്മിൽ ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പു വെക്കുമ്പോൾ ഗവർണർ ജനറല്‍

8. അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത്‌ ബ്രിട്ടീഷ് ജനറലായിരുന്ന ഗവർണർ ജനറല്‍

9. മൂന്നാം മൈസൂർ യുദ്ധക്കാലത്ത്‌ ഗവർണർ ജനറൽ

10. ഇന്ത്യയിൽ ഗവർണർ ജനറലായി നിയമിതനായ ആദ്യ പ്രഭു കുടുബാംഗം

11. ഏത്‌ ഗവർണർ ജനറലിന്റെ കാലത്താണ് ഈസ്റ്റ് ഇന്ത്യാക്കമ്പനി ഉദ്യോഗസ്ഥരുടെ എക്സിക്യൂട്ടിവ്‌, ജുഡിഷ്യൽ അധികാരങ്ങൾ വേർതിരിച്ചത്

12. ഇന്ത്യയിൽ വ്യവസ്ഥാപിതമായ സിവിൽ സർവീസ് തുടങ്ങിയത്‌ ആരുടെ കാലത്ത്‌

13. ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത്

സർ ജോൺ ഷോർ (1793 - 1798)

1. ഇടപെടാതിരിക്കൽ നയം നടപ്പിലാക്കിയ ബംഗാൾ ഗവർണർ ജനറൽ - ജോൺ ഷോർ

2. 1793ൽ ആദ്യത്തെ ചാർട്ടർ ആക്ട് നിലവിൽ വന്നപ്പോൾ ഗവർണർ ജനറൽ

3. മറാത്തക്കാരും ഹൈദരാബാദിലെ നൈസാമും തമ്മിലുള്ള ഖാർദാ യുദ്ധം നടക്കുമ്പോൾ ബംഗാൾ ഗവർണർ ജനറൽ

റിച്ചാർഡ് വെല്ലസ്ലി (1798-1805)

1. സൈനികസഹായ വ്യവസ്ഥ ആവിഷ്കരിച്ച ഗവർണർ ജനറൽ

2. ബ്രിട്ടീഷിന്ത്യയിലെ അക്ബർ എന്നറിയപ്പെട്ടത്

3. തിരുവിതാംകൂറിലെ ദിവാൻ കേശവപിള്ളയ്ക്ക് രാജാ ബഹുമതി നൽകിയ ഗവർണർ ജനറൽ

4. നാലാം മൈസൂർ യുദ്ധം നടക്കുമ്പോൾ ഗവർണർ ജനറൽ

5. 1799-ൽ സെൻസർഷിപ്പ് ഓഫ് പ്രസ് ആക്ട് കൊണ്ടുവന്ന ഗവർണർ ജനറൽ

6. 1800-ൽ ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ച ഗവർണർ ജനറൽ

7. പഴശ്ശി രാജയ്ക്കെതിരെ സൈനിക നീക്കത്തിന് ആർതർ വെല്ലസ്ലി നിയോഗിക്കപ്പെട്ടത് ഏത് ഗവർണർ ജനറലിന്റെ കാലത്താണ്

8. ഇന്ത്യാചരിത്രത്തിൽ മോർണിംഗ്ടൺ പ്രഭു എന്നറിയപ്പെടുന്ന ഗവർണർ ജനറൽ

9. 'ബംഗാൾ കടുവ' എന്ന് സ്വയം വിശേഷിപ്പിച്ചത്

ജോർജ്ജ് ബാർലോ (1805 - 1807)

1. 1806ലെ വെല്ലൂർ ലഹള നടന്നപ്പോൾ ബംഗാളിലെ ഗവർണർ ജനറൽ

2. ഇന്ത്യയിൽ അടിമ വ്യാപാര അവസാനിപ്പിച്ച ബംഗാളിലെ ഗവർണർ ജനറൽ

മിന്റോ I (1807 - 1813)

1. 1809ലെ അമൃത്സർ സന്ധി ഒപ്പുവെക്കുമ്പോൾ ബംഗാൾ ഗവർണർ ജനറൽ

2. അമൃത്സർ സന്ധിയിൽ ഒപ്പുവെച്ച പഞ്ചാബ് ഭരണാധികാരി - രാജാ രഞ്ജിത്ത് സിംഗ്

ഹേസ്റ്റിംഗ്‌സ് പ്രഭു (1813 - 1823)

1. ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഹൽവാരി സമ്പ്രദായം ആരംഭിച്ച ബംഗാൾ ഗവർണർ ജനറൽ

2. നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബംഗാൾ ഗവർണർ ജനറൽ

3. 'റയട്ട്വാരി സമ്പ്രദായം' കൊണ്ടു വന്നപ്പോഴത്തെ ബംഗാൾ ഗവർണർ ജനറൽ

4. മദ്രാസിൽ റയട്ട്വാരി സമ്പ്രദായം കൊണ്ടുവന്ന മദ്രാസ് ഗവർണർ - തോമസ് മൺറോ (1820)

5. പേഷ്വാ പദവി അവസാനിപ്പിച്ച ബംഗാൾ ഗവർണർ ജനറൽ

6. ബോംബെ പ്രസിഡൻസി നിലവിൽ വന്നപ്പോൾ ബംഗാൾ ഗവർണർ ജനറൽ

7. ക്രിസ്ത്യൻ മിഷണറിമാർ സെറാംപൂർ കോളേജ് (1818) ആരംഭിച്ചപ്പോൾ ബംഗാൾ ഗവർണർ ജനറൽ

8. ആംഗ്ലോ-നേപ്പാൾ യുദ്ധം (1814 - 16) നടന്നപ്പോൾ ബംഗാൾ ഗവർണർ ജനറൽ

9. സാമന്ത ഏകകീയ നയം നടപ്പിലാക്കിയത്

10. ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്തത്

ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽമാർ

വില്യം ബെന്റിക്‌ പ്രഭു (1828-1835)

1. പെൺ ശിശുഹത്യ നിരോധിച്ച ഗവർണർ ജനറല്‍

2. ശൈശവ വിവാഹം നിരോധിച്ച ഗവർണർ ജനറല്‍

3. ഇന്ത്യ ഇന്ത്യക്കാർക്കു വേണ്ടി ഭരിക്കപ്പെടണം എന്നു പ്രഖ്യാപിച്ച ഗവർണർ ജനറല്‍

4. ഗവർണർ ജനറലിന്റെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിയമകാര്യ അംഗത്തെ ഉൾപ്പെടുത്തിയത്‌ ഏത്‌ ഗവർണർ ജനറലിന്റെ കാലത്താണ്‌

5. ഗവർണർ ജനറൽ ഓഫ്‌ ബംഗാൾ എന്നതിനു പകരം 1833 ലെ ചാർട്ടർ ആക്‌ട്‌ പ്രകാരം ഗവർണർ ജനറൽ ഓഫ്‌ ഇന്ത്യ എന്ന പദവിപ്പേരോടെ ഇന്ത്യ ഭരിച്ച ആദ്യ ഭരണാധികാരി

6. മഹൽവാരി റവന്യൂ സംവിധാനം വിലയിരുത്താൻ അലഹബാദ്‌ സന്ദർശിച്ച ഗവർണർ ജനറല്‍

7. ആദ്യത്തെ നിയമ കമ്മീഷനെ നിയമിച്ച ഗവർണർ ജനറല്‍

8. സതി നിരോധിച്ച ഗവർണർ ജനറല്‍

9. കൂർഗിനെ ബ്രിട്ടീഷ്‌ ഇന്ത്യയോട്‌ ചേർക്കുമ്പോൾ ഗവർണർ ജനറലായിരുന്നത്

10. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ മാധ്യമം ഇംഗ്ലീഷ്‌ ആക്കിയ ഗവർണർ ജനറല്‍

11. തഗ്നുകളെ അമർച്ച ചെയ്ത ഗവർണർ ജനറല്‍

12. പേർഷ്യനുപകരം ഇംഗ്ലീഷ്‌ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഭരണാധികാരി

13. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജിന്റെ (കൽക്കട്ട) സ്ഥാപകന്‍

14. 'ഉദാരമനസ്കനായ ഗവർണർ ജനറൽ' എന്നറിയപ്പെടുന്നത്

ചാൾസ് മെറ്റ്‌കാഫ് (1835-1836)‌

1. ഇന്ത്യയിൽ പൂർണ പത്ര സ്വാതന്ത്ര്യം അനുവദിച്ചതാര്

2. 'ലിബറേറ്റർ ഓഫ് പ്രസ്' എന്നറിയപ്പെടുന്നത്

3. 1835ൽ ഗവർണർ ജനറലിന്റെ താത്‌കാലിക പദവി വഹിച്ചത്

4. ദേശീയ സമരകാലത്ത് ഇന്ത്യൻ പത്രങ്ങളുടെ വിമോചകനായി കണക്കാക്കിയിരുന്ന വ്യക്തി

5. 1835ലെ ഗുംസൂർ കലാപകാലത്ത് ഗവർണർ ജനറൽ

ഓക്ക്‌ലാന്റ് പ്രഭു (1836 - 1842)

1. ഒന്നാം അഫ്ഗാൻ യുദ്ധം നടന്നപ്പോൾ ഗവർണർ ജനറൽ

2. ഓക്ക്‌ലാന്റിന്റെ വിഡ്ഢിത്തം എന്നറിയപ്പെടുന്ന യുദ്ധം - ഒന്നാം അഫ്ഗാൻ യുദ്ധം

3. സിംല മാനിഫെസ്റ്റോ പുറത്തിറക്കിയ ഗവർണർ ജനറൽ - ഓക്ക്‌ലാന്റ് പ്രഭു

എലൻബെറോ പ്രഭു (1842-1844)

1. അടിമത്തം നിയമവിരുദമാക്കിയ ഇന്ത്യൻ ഗവർണർ ജനറൽ

2. സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തതാര്

3. സിന്ധ് കീഴടക്കാൻ നേതൃത്വം കൊടുത്ത സൈനിക ഉദ്യോഗസ്ഥൻ - ചാൾസ് നേപിയർ

4. സിന്ധിന്റെ ആദ്യ ചീഫ് കമ്മീഷണർ - ചാൾസ് നേപിയർ

5. ബ്രിട്ടീഷ് ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത് - 1843

ഹെൻട്രി ഹാർഡിഞ്ച് I (1844-1848)

1. ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്കുമാത്രമായി നിജപ്പെടുത്തിയതാര്

2. ഗോത്രവർഗ്ഗക്കാരായ ഖോണ്ടുകളുടെ ഇടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത അധികാരി

3. ഖോണ്ടുകൾ ബ്രിട്ടീഷുകാരുടെ നടപടിയിൽ പ്രതിഷേധിച്ച് ഒറീസയിൽ കലാപം നടത്തിയത് ആരുടെ കാലത്താണ്

4. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത് ഗവർണർ ജനറൽ

5. ലാഹോർ സന്ധി ഒപ്പുവെച്ച ഗവർണർ ജനറൽ

ഡല്‍ഹൗസി പ്രഭു (1848-1856)

1. ബഹദൂർഷാ രണ്ടാമന്റെ മരണശേഷം മുഗൾ പിൻഗാമി റെഡ്‌ഫോർട്ട് വിട്ട്‌ കുത്തബ്മിനാറിന് സമീപമുള്ള ചെറിയ കെട്ടിടത്തിലേക്ക്‌ മാറണമെന്ന്‌ 1849-ൽ പ്രസ്താവിച്ചത്‌

2. ഗംഗാതീരത്ത്‌ ബ്രിട്ടീഷ്‌ പതാകയോട്‌ കാണിക്കുന്ന അവഹേളനം തെംസിന്റെ തീരത്ത്‌ കാണിക്കുന്നതായി കണക്കാക്കി പ്രതികരിക്കും എന്നു പറഞ്ഞ ഗവർണർ ജനറല്‍

3. രണ്ടാം ആംഗ്ലോ-ബർമീസ് യുദ്ധസമയത്തെ ഗവർണർ ജനറല്‍

4. ഏറ്റവും കൂടുതൽ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഇന്ത്യയോട്‌ കൂട്ടിച്ചേർത്ത ഗവർണർ ജനറൽ

5. സന്താൾ കലാപ സമയത്തെ (1855-56) ഗവർണർ ജനറല്‍

6. വിധവാ പുനർവിവാഹ നിയമം പാസാക്കിയ ഗവർണർ ജനറല്‍

7. ആരുടെ ഭരണനയങ്ങളാണ്‌ മുഖ്യമായും 1857-ലെ കലാപത്തിനു കാരണമായി വിലയിരുത്തപ്പെടുന്നത്‌

8. സത്താറയെ ദത്താവകാശ നിരോധന നിയമത്തിലൂടെ ബ്രിട്ടീഷിന്ത്യയുടെ ഭാഗമാക്കിയത്‌

9. ഇന്ത്യയിൽ ടെലഗ്രാഫ്‌ കൊണ്ടു വന്ന ഗവർണർ ജനറൽ

10. ഏത്‌ ഗവർണർ ജനറലിന്റെ പേരിലാണ്‌ ഹിമാചൽ പ്രദേശിൽ സുഖവാസ കേന്ദ്രം ഉള്ളത്‌

11. പഞ്ചാബിനെ ബ്രിട്ടീഷ്‌ ഇന്ത്യയോട്‌ ചേർത്ത ഗവർണർ ജനറൽ

12. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ്‌ എന്നറിയപ്പെട്ടത്‌

13. ഇന്ത്യയിൽ റെയിൽവേ കൊണ്ടു വന്ന ഗവർണർ ജനറല്‍

14. ബ്രിട്ടീഷിന്ത്യയിൽ പൊതുമരാമത്ത്‌ വകുപ്പ്‌ നടപ്പാക്കിയ ഗവർണർ ജനറല്‍

15. ഇന്ത്യയിൽ ഗവർണർ ജനറലായവരിൽ ഏറ്റവും പ്രായം കുറഞ്ഞത്‌

16. ദത്താവകാശ നിരോധന നിയമം ആവിഷ്ക്കരിച്ച ഗവർണർ ജനറൽ

17. ഇന്ത്യയിൽ പോസ്റ്റൽ സംവിധാനം നടപ്പാക്കിയ ഗവർണർ ജനറല്‍

കാനിംഗ്‌ പ്രഭു (1856-1858)

1. കാനിംഗ്‌ പ്രഭു ഗവർണ്ണർ ജനറലായിരുന്ന കാലഘട്ടം - 1856-1858

2. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ

3. 1858-ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യ വൈസ്രോയിയായി നിയമിതനായത്

4. കൽക്കത്ത, ബോംബെ, മദ്രാസ് എന്നിവിടങ്ങളിൽ സർവകലാശാല സ്ഥാപിച്ചത്

5. ഇന്ത്യയിലെ ആദ്യ യൂണിവേഴ്സിറ്റി - കൽക്കത്ത യൂണിവേഴ്സിറ്റി (1857)

Post a Comment

0 Comments
Post a Comment (0)