സൂർ വംശം

Arun Mohan
0

സൂർ വംശം (AD 1540 – AD 1556)

സൂർ വംശത്തിന്റെ സ്ഥാപകനും ഏറ്റവും കരുത്തനായ ഭരണാധികാരിയുമായിരുന്നു ഷേർഷാ. ഫരിദ് ഖാൻ എന്നതായിരുന്നു യഥാർഥനാമം. 1539ലെ ചൗസാ യുദ്ധത്തിൽ ഹുമയൂണിനെ തോൽപിച്ച ഷേർഷാ ഡൽഹിയുടെ നിയന്ത്രണം പിടിച്ചെടുത്തു. 1540 - 1545 കാലഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ ഭരണം. റുപിയ എന്ന പേരിൽ ഷേർഷായുടെ കാലത്തിറക്കിയ നാണയമാണ് ഇപ്പോഴത്തെ രൂപയുടെ മുൻഗാമി. മൊഹർ എന്ന സ്വർണനാണയങ്ങളും ദാം എന്ന ചെമ്പുനാണയങ്ങളും ഷേർഷായാണ് പുറത്തിറക്കിയത്. ഗ്രാൻഡ് ട്രങ്ക് റോഡിനെ സഡക്ക്-ഇ-അസം എന്ന പേരിൽ നവീകരിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. കുതിരപ്പുറത്തുള്ള തപാൽ സമ്പ്രദായം അദ്ദേഹം ഇന്ത്യയിൽ ഫലപ്രദമാക്കി. കുതിരകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനായി കുതിരകൾക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം (ദാഗ് സമ്പ്രദായം) ഏർപ്പെടുത്തി. 1545ൽ ബുണ്ഡേൽഖണ്ഡിലെ കലിഞ്ഞാറിലാണ് ഷേർഷാ കൊല്ലപ്പെട്ടത്. ബിഹാറിലെ സസാരം എന്ന സ്ഥലത്താണ് ശവകുടീരം. സൂർ വംശത്തിലെ അവസാന രാജാവായിരുന്നു ആദിൽഷാ സൂരി.

PSC ചോദ്യങ്ങൾ

1. സൂർവംശ (1540 - 1555) സ്ഥാപകൻ - ഷേർഷാ സൂരി

2. ഷേർഷായുടെ യഥാർത്ഥ പേര് - ഫരീദ്

3. 'ഗ്രാന്റ് ട്രങ്ക് റോഡ്' നിർമ്മിച്ച സൂർ ഭരണാധികാരി - ഷേർഷാ

4. ചക്രവർത്തിയുടെ പാത (സഡക്-ഇ-അസം) എന്ന വിശേഷണമുള്ള പാത - ഗ്രാന്റ് ട്രങ്ക് റോഡ്

5. ഷേർഷാ സ്ഥാപിച്ച നീതിന്യായ കോടതി - ദാരുൾ അദാലത്ത്

6. 'റുപ്യ' എന്ന നാണയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി - ഷേർഷാ (1542)

7. 'മൊഹർ' എന്ന സ്വർണ്ണനാണയവും, 'ദാം' എന്ന ചെമ്പ് നാണയവും പുറത്തിറക്കിയ ഭരണാധികാരി - ഷേർഷാ

8. 'ഖുനി ദർവാസ' പണികഴിപ്പിച്ച ഭരണാധികാരി - ഷേർഷാ

9. 'ഫിറോസ് ഷാ കോട്ട്ല'യുടെ കവാടം - ഖൂനി ദർവാസ

10. ഷേർഷാ നിർമ്മിച്ച സത്രങ്ങൾ അറിയപ്പെടുന്നത് - സരായികൾ

Post a Comment

0 Comments
Post a Comment (0)