മുഗൾ സാമ്രാജ്യം

Arun Mohan
0

മുഗൾ സാമ്രാജ്യം (AD 1526 – AD 1857)

ബാബർ മുതൽ ബഹദൂര്‍ഷാ സഫർ വരെ നീണ്ട മുഗള്‍വംശം മുന്നൂറു കൊല്ലത്തോളം ഭാരതം ഭരിച്ചു. ധീരന്മാരും ക്രൂരന്മാരും സൂത്രശാലികളുമൊക്കെ മുഗള്‍ച്ചക്രവര്‍ത്തിമാരിലൂണ്ട്‌. അക്ബറെപ്പോലെ മഹാന്മാരും!

ഏഷ്യൻ രാജ്യങ്ങളെ വിറപ്പിച്ച തിമൂറിന്റെയും ചെങ്കിസ്ഖാന്റെയും  പിന്‍മുറക്കാരനാണ്‌ ബാബർ. ഫര്‍ഗാനയുടെ ഭരണാധിപനായിരിക്കെ, അന്നത്തെ ഡല്‍ഹി സുല്‍ത്താനായിരുന്ന ഇബ്രാഹിം ലോദിയെ നേരിടാൻ ലോദിയുടെ അമ്മാവൻ ആലംഖാൻ ബാബറുടെ സഹായം തേടി. അങ്ങനെ ബാബ൪ ഇന്ത്യയിലെത്തി. ഒന്നാം പാനിപ്പത്ത്‌ യുദ്ധം നടന്നു. ആ യുദ്ധത്തിൽ ബാബർ ജയിച്ചു. ഡല്‍ഹിയും ആഗ്രയും ബാബറുടെ കീഴിലായി. മുഗൾ ഭരണത്തിന്റെ തുടക്കമായിരുന്നു അത്‌. വൈകാതെ അയല്‍രാജ്യങ്ങൾ പലതും കീഴടക്കി, വടക്കേ ഇന്ത്യയിലെ പ്രധാന ഭരണാധികാരിയായി മാറി. ആഗ്ര ബാബറുടെ തലസ്ഥാനമായി.

1530-ൽ ബാബർ മരിച്ചു. ബാബറുടെ മൂത്ത പുത്രൻ ഹുമയൂൺ ചക്രവര്‍ത്തിയായി. സംസ്ക്കാരസമ്പന്നനായിരുന്നെങ്കിലും കരുത്തനായ ഭരണാധികാരിയായിരുന്നില്ല അദ്ദേഹം. അധികാരത്തിനുവേണ്ടി ബന്ധുക്കളിൽ ചിലർ ചതിക്കുക കൂടിചെയ്തതോടെ പലപ്പോഴും അധികാരം നഷ്ടപ്പെട്ട്‌ അലയേണ്ടി വന്നു അദ്ദേഹത്തിന്‌. ഗ്രന്ഥശാലയിലെ കോണിപ്പടിയിൽ കാല്‍തെറ്റി വീണ്‌ അദ്ദേഹം മരിച്ചു.

ഹുമയൂണിന്റെ പുത്രനായിരുന്നു അക്ബർ. മുഗള്‍വംശത്തിന്റെ അഭിമാനമായ അക്ബര്‍, ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണാധികാരികളിലൊരാളാണ്‌. പതിമൂന്നാം വയസിൽ അക്ബർ ഭരണം ഏറ്റെടുത്തു. രണ്ടാം പാനിപ്പത്ത്‌ യുദ്ധത്തിൽ ഹേമുവിനെ തോല്‍പിച്ചതോടെ അക്ബർ ശ്രദ്ധേയനായി മാറി. അക്ബറുടെ പടയോട്ടത്തിൽ നിരവധി രാജാക്കന്മാർ മുട്ടുമടക്കി. അംബറിലേയും ചിറ്റോറിലേയും രാജാക്കന്മാർ കീഴടങ്ങി. രാജ്യങ്ങൾ ഒന്നൊന്നായി അദ്ദേഹം വെട്ടിപ്പിടിച്ചു. യുദ്ധത്തിൽ മാത്രമല്ല, ഭരണത്തിലും അദ്ദേഹം സമര്‍ഥനായിരുന്നു. നീതിമാനായ ഭരണാധികാരിയായ അദ്ദേഹം കലാകാരന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും പ്രോത്സാഹനം നല്‍കി. എല്ലാ മതക്കാരേയും ഒരുപോലെ സ്നേഹിച്ച ആ മഹാനായ ഭരണാധികാരി ദിൻ ഇലാഹിഎന്ന മതം സ്ഥാപിക്കുകയും ചെയ്തു.

അക്ബറുടെ മൂന്നാമത്തെ പുത്രനായ സലിം വില്ലാളിവീരനായിരുന്നു. അക്ബറിനു ശേഷം സലീം ചക്രവര്‍ത്തിയായി. അദ്ദേഹം ജഹാംഗീർ എന്ന പേർ സ്വീകരിച്ചു. വിശ്വവിജയി എന്നാണ്‌ ആ പേരിനര്‍ഥം. നല്ല ഭരണാധികാരിയും ചിത്രകാരനും സംഗീതാസ്വാദകനുമായിരുന്നു അദ്ദേഹം. അധികാരത്തിനു വേണ്ടി പുത്രന്മാർ തമ്മിൽ പോരാടുന്നതു കണ്ടുകൊണ്ട്‌ ജഹാംഗീർ അന്ത്യശ്വാസം വലിച്ചു. ജഹാംഗീറിനു ശേഷം ചക്രവര്‍ത്തി പദത്തിനു വേണ്ടി നടന്ന പോരാട്ടത്തിൽ സഹോദരനായ ഷെഹറിയാറിനെ പരാജയപ്പെടുത്തി ഷാജഹാൻ ചക്രവര്‍ത്തിയായി. ഖുറം എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. നല്ല ഭരണാധിപനായിരുന്നു ഷാജഹാൻ. എന്നാൽ പത്നിയായ മുംതാസിന്റെ മരണം ഷാജഹാനെ വല്ലാതെ തളര്‍ത്തി. മുംതാസിന്റെ ഓര്‍മയ്ക്ക്‌ ഷാജഹാൻ ആഗ്രയിൽ പണി കഴിപ്പിച്ച സ്മാരകമാണ്‌ താജ്മഹൽ, അവസാനകാലത്ത്‌ പുത്രനായ ഔറംഗസീബിന്റെ തടവിൽ കിടന്നാണ്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചത്‌.

ഷാജഹാന്റെ പിന്‍ഗാമിയായ ഔറംഗസീബാണ്‌ മുഗള്‍വംശത്തിലെ അവസാന പ്രബലന്‍. കരുത്തനായ ഭരണാധികാരിയായിരുന്നെങ്കിലും പ്രജകളുടെ സ്‌നേഹം നേടാൻ അദ്ദേഹത്തിനായില്ല. കലാകാരന്മാരെയെല്ലാം അദ്ദേഹം കൊട്ടാരത്തിൽ നിന്നു പുറത്താക്കി. ഔറംഗസീബിനു ശേഷം സ്ഥാനമേറ്റപതിനൊന്നു ചക്രവര്‍ത്തിമാരിൽ ആര്‍ക്കും സാമ്രാജ്യം ശക്തിപ്പെടുത്താൻ കഴിഞ്ഞില്ല. ഒടുവിൽ മൂന്നര നൂറ്റാണ്ടു നീണ്ട മുഗള്‍വംശത്തിന്റെ ഭരണം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യശക്തിക്കു മുന്നിൽ എന്നന്നേക്കുമായി അസ്തമിച്ചു. മൂന്നാം പാനിപ്പത്ത്‌ യുദ്ധത്തിനു ശേഷം മുഗൾ ചക്രവര്‍ത്തിയായ ഷാ ആലം രണ്ടാമൻ ഇംഗ്ലീഷുകാരുടെ പെന്‍ഷന്‍കാരനായി. 1857-ൽ ശിപായിലഹളയ്ക്കു നേതൃത്വം കൊടുത്തതിനാൽ ബഹദൂർ ഷാ സഫറിനെ ബ്രിട്ടീഷുകാർ നാടുകടത്തുകയും ചെയ്തു.

മുഗൾ രാജാക്കന്മാർ

പിതൃത്വം വഴി മധ്യേഷ്യൻ ചക്രവർത്തിയായ തിമുറിന്റെ പിൻഗാമികളും അമ്മവഴി മംഗോൾ ഭരണാധികാരിയായ ചെങ്കിസ് ഖാന്റെ പിൻഗാമികളുമാണ് മുഗളന്മാർ. പതിനഞ്ചാം നൂറ്റാണ്ടു മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ച മുഗളൻമാരാണ് ഏറ്റവും കൂടുതൽ കാലം ഇന്ത്യയെ അടക്കി ഭരിച്ചത്. ഭരണസംവിധാനത്തിലും ഭരണാധികാരത്തിലും ഇവർ ഏറെ മുന്നിലായിരുന്നു.

ബാബർ

ലോദിയെ തോല്പിച്ച് പുതിയ രാജവംശം സ്ഥാപിച്ച ബാബർ അഫ്ഗാൻ പ്രഭുക്കളെയും കീഴടക്കി തന്റെ സാമ്രാജ്യം വിപുലീകരിച്ചു. ആദ്യമായി ഇന്ത്യയിൽ പീരങ്കിപ്പട ഉപയോഗിച്ചത് ബാബറാണ്. 1526 ലെ പാനിപ്പത്ത് യുദ്ധത്തിലായിരുന്നു ഇത്. 1527 ലെ ഖാന്വായുദ്ധത്തിൽ മേവാറിലെ സംഗ്രാമസിംഹ (റാണാസിംഹൻ)നെ തോൽപ്പിച്ചു. തുടർന്ന് ബാബർ മുഗൾ സാമ്രാജ്യം വിപുലവും വിസ്തൃതവുമാക്കി. ബാബറിന്റെ ആത്മകഥയാണ് തുർക്കി ഭാഷയിൽ രചിക്കപ്പെട്ട 'തുസുകി-ഇ-ബാബറി'.

ഹുമയൂൺ

ബാബറിന്റെ പിൻഗാമിയാണ് മൂത്തമകനായ ഹുമയൂൺ. അദ്ദേഹം രാജ്യതന്ത്രജ്ഞനോ യോദ്ധാവോ ആയിരുന്നില്ല. ബുദ്ധിമാനും സംസ്കാരസമ്പന്നനുമായിരുന്നെങ്കിലും അലസനും ആഡംബരപ്രിയനുമായിരുന്നു. ചുനാറിലെ അഫ്ഗാൻ മേധാവിയും സുർ വംശജനുമായ ഷെർഷാ ബുക്‌സറിനടുത്തുള്ള ചൗസയിൽവെച്ച് ഇദ്ദേഹത്തിനെ ആക്രമിച്ച് കീഴടക്കി. ബന്ധുക്കളാലും സൈനികരാലും ഉപേക്ഷിക്കപ്പെട്ട ഹുമയൂൺ ഏറെക്കാലം അലഞ്ഞുനടന്നു. ഷെർഷായുടെ മരണശേഷം അഫ്ഗാൻകാർക്കിടയിൽ വളർന്ന അനൈക്യത്തെ മുതലാക്കി പേർഷ്യൻ രാജാവിന്റെ സഹായത്തോടെ ഹുമയൂൺ ഡൽഹി തിരിച്ചുപിടിച്ചു. 1556ൽ മരണമടഞ്ഞു.

അക്ബർ

ഏറ്റവും പ്രസിദ്ധനായ മുഗൾ രാജാവാണ് അക്ബർ. 1556 മുതൽ 1605 വരെ ഭരണം നടത്തിയ ഇദ്ദേഹം ഹുമയൂണിന്റെ മകനാണ്. നിരക്ഷരനായ ഈ മുഗൾ ചക്രവർത്തി ഒട്ടേറെ ജനപ്രിയമായ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കുകയും മുഗൾ സാമ്രാജ്യത്തെ ഏകീകരിക്കുകയും ചെയ്തു. 1583'ഇലാഹി കലണ്ടർ' ആരംഭിച്ചു. ഭരണകാര്യങ്ങളിൽ അക്ബറിനെ സഹായിച്ചത് ബൈറാംഖാനായിരുന്നു. 1576 ലെ ഖാൽടീഘട്ട് യുദ്ധത്തിൽ മേവാറിലെ മഹാറാണ പ്രതാപസിംഹനെ തോല്പിച്ചു. തുടർന്ന് ഗുജറാത്ത്, ബിഹാർ, ബംഗാൾ തുടങ്ങിയ പ്രദേശങ്ങളും അക്ബർ കീഴ്പെടുത്തി. ആഗ്രാകോട്ടയും പഞ്ച്മഹലും നിർമിച്ചത് അക്ബറാണ്. 1605ൽ അക്ബർ അന്തരിച്ചു.

ജഹാംഗീർ

അക്ബറുടെ മരണശേഷം മൂത്തമകനായ ജഹാംഗീർ സ്ഥാനമേറ്റു. പിതാവിന്റെ നയപരിപാടികൾ പിൻതുടർന്ന ഇദ്ദേഹം ആഗ്രകോട്ടയിലും യമുനാ തീരത്തെ ഒരു കരിങ്കൽ തൂണിലുമായി ഒരു 'ആവലാതി ചങ്ങല' ഏർപ്പെടുത്തി. തന്റെ മകനെ (ഖുസ്രോയെ) വഴിതെറ്റിച്ചതിന്റെ പേരിൽ അഞ്ചാമത്തെ സിഖ് ഗുരുവായ അർജൻ സിങ്ങിനെ വധിച്ചു. മേവാർ, ഡക്കാൻ തുടങ്ങിയ പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചു. ജഹാംഗീറിന്റെ കാലത്താണ് ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ രാജാവിന്റെ അംബാസിഡർമാരായ ക്യാപ്റ്റൻ വില്യം ഹോക്കിൻസും സർ തോമസ് റോയും ഇന്ത്യയിലെത്തിയത്. ജഹാംഗീറിനെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്നത് ഭാര്യ നൂർജഹാൻ (മെഹറുന്നീസ്) ആണ്. സാഹിത്യത്തിൽ അഭിരുചിയുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഓർമക്കുറിപ്പാണ് 'തുസുക്കി ജഹാംഗീരി'. മുഗൾ ചിത്രകലയും ഇക്കാലത്ത് പുരോഗതി നേടി. കശ്മീരിലെ ഷാലിമാർ, നിഷാന്ത് എന്നീ പൂന്തോട്ടങ്ങൾ നിർമിച്ചത് ജഹാംഗീറാണ്.

ഷാജഹാൻ

ജഹാംഗീറിന്റെ പുത്രൻ ഖുറം രാജകുമാരനാണ് ഷാജഹാൻ എന്നറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഭരണകാലം മുഗൾ വംശത്തിന്റെ സുവർണകാലമായിരുന്നു. താജ്മഹലും ജുമാ മസ്ജിദും ചെങ്കോട്ടയും നിർമിച്ചതോടെ 'ശില്പികളുടെ രാജാവ്' എന്നും ഇദ്ദേഹം അറിയപ്പെട്ടു. ദിവാൻ-എ-ആം, ദിവാൻ-എ-ഖാസ്, മോത്തി മസ്ജിദ്, ജഹാംഗീറിന്റെ ശവകുടീരം എന്നിവയാണ് ഷാജഹാൻ നിർമിച്ച മറ്റു സൗധങ്ങൾ. പുത്രനായ ഔറംഗസേബ് ഷാജഹാനെ തടവിലാക്കി. എട്ടു വർഷത്തോളം ആഗ്രാ കോട്ടയിൽ കഴിയേണ്ടി വന്ന ഇദ്ദേഹം പ്രിയപത്നിയായ മുംതാസ് മഹലിന്റെ ശവകുടീരമായ താജ്മഹലിൽ അന്ത്യവിശ്രമം കൊള്ളുന്നു. പ്രസിദ്ധമായ മയൂരസിംഹാസനം (ഇപ്പോൾ ബ്രിട്ടനിൽ) ഷാജഹാന്റേതാണ്.

ഔറംഗസേബ്

1657ൽ പിതാവായ ഷാജഹാൻ രോഗഗ്രസ്തനായപ്പോൾ അദ്ദേഹത്തെ തടവിലാക്കി. ഔറംഗസേബ് ഡൽഹിയുടെ ചക്രവർത്തിയായി. സഹോദരങ്ങളെ നിഷ്കരുണം കൊലപ്പെടുത്തിയ ഇദ്ദേഹം ഭരണനൈപുണ്യത്താൽ സാമ്രാജ്യം വിസ്തൃതമാക്കി. അക്ബർ നിർത്തലാക്കിയ 'ജസിയ' എന്ന നികുതി പുനരാരംഭിച്ചു. 'ജീവിച്ചിരിക്കുന്ന സന്ന്യാസി' എന്നദ്ദേഹം അറിയപ്പെട്ടു. ഔറംഗസേബിന്റെ കാലത്തോടെ മുഗൾ രാജവംശം ശിഥിലമായി. 1707ൽ അന്തരിച്ചു. ശവകുടീരം ദൗലത്താബാദിൽ സ്ഥിതിചെയ്യുന്നു. മുഗൾ രാജവംശത്തിലെ അവസാനത്തെ രാജാവായ ബഹദൂർഷാ രണ്ടാമനെ 1857ലെ വിപ്ലവാനന്തരം ബ്രിട്ടീഷുകാർ നാടുകടത്തിയതോടെ മുഗൾ വംശത്തിന്റെ ചരിത്രം അവസാനിച്ചു.

PSC ചോദ്യങ്ങൾ

പാനിപ്പത്ത് യുദ്ധം

1. ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം - 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധം

2. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം - 1526

3. ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ബാബർ ആരെയാണ് പരാജയപ്പെടുത്തിയത് - ഇബ്രാഹിം ലോദി

4. ഏത്‌ യുദ്ധത്തിനു ശേഷമാണ്‌ ബാബർ ഡല്‍ഹിയും ആഗ്രയും കിഴടക്കിയത്‌? - ഒന്നാം പാനിപ്പത്ത് യുദ്ധത്തിനു ശേഷം

5. ഇന്‍ഡ്യയിൽ മുഗൾ സാമാജ്യത്തിന് തുടക്കം കുറിച്ച യുദ്ധം ഏത്‌? - രണ്ടാം പാനിപ്പത്ത് യുദ്ധം

6. രണ്ടാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം - 1556

7. ഭാരതത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ഉദയത്തിന് യഥാർത്ഥത്തിൽ കാരണമായ യുദ്ധം - രണ്ടാം പാനിപ്പത്ത് യുദ്ധം

8. രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ മുഗൾ സൈന്യവുമായി ഏറ്റുമുട്ടിയ, മുഹമ്മദ് അദിൽഷായുടെ പടത്തലവൻ - ഹെമു

9. രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ അക്ബർക്കുവേണ്ടി മുഗൾ സൈന്യത്തെ നയിച്ചതാര് - ബൈറാംഖാൻ

10. മറാത്താ സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം - മൂന്നാം പാനിപ്പത്ത് യുദ്ധം

11. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം - 1761

12. മൂന്നാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു - അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും

13. മറാത്തികളെ മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ തോൽപിച്ച അഹമ്മദ് ഷാ അബ്ദാലി ആരെയാണ് മുഗൾ ചക്രവർത്തിയായി നാമനിർദേശം ചെയ്തത് - ഷാ ആലം രണ്ടാമനെ

മുഗൾ സാമ്രാജ്യം

1. ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം - 1526-ലെ ഒന്നാം പാനിപ്പട്ടുയുദ്ധം

2. ഒന്നാം പാനിപ്പട്ടുയുദ്ധത്തിൽ ബാബർ ആരെയാണ് പരാജയപ്പെടുത്തിയത് - ഇബ്രാഹിം ലോദി

3. ഡൽഹിക്ക് മുമ്പ് മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നത് - ആഗ്ര

4. മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയ വർഷം - 1646

5. ഭാരതത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ഉദയത്തിന് യഥാർത്ഥത്തിൽ കാരണമായ യുദ്ധം - രണ്ടാം പാനിപ്പട്ടുയുദ്ധം

6. രണ്ടാം പാനിപ്പട്ടുയുദ്ധത്തിൽ (1556) മുഗൾ സൈന്യവുമായി ഏറ്റുമുട്ടിയ, മുഹമ്മദ് അദിൽഷായുടെ പടത്തലവൻ - ഹെമു

7. രണ്ടാം പാനിപ്പട്ടുയുദ്ധത്തിൽ അക്ബർക്കുവേണ്ടി മുഗൾ സൈന്യത്തെ നയിച്ചതാർ - ബൈറാംഖാൻ

8. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയോടെ ഉയർന്നുവന്ന പ്രവിശ്യകളിൽ ഏറ്റവും പ്രബലശക്തി - മറാഠികൾ

9. മുഗൾ മേൽക്കോയ്മ അംഗീകരിച്ച ആദ്യത്തെ രജപുത്ര രാജ്യം - ആംബർ

10. മുഗൾ ശില്പവിദ്യയിൽ നിർമിച്ച ഏറ്റവും ഉൽകൃഷ്ടമായ മന്ദിരം - താജ്മഹൽ

11. ഏതു നൂറ്റാണ്ടിലാണ് മുഗൾ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത് - 16

12. ശിവാജി ആഗ്രയിൽ മുഗൾ രാജധാനി സന്ദർശിച്ച വർഷം - 1666

13. ഏതു മുഗൾ രാജകുമാരനാണ് ഭഗവത് ഗീത പേർഷ്യനിലേക്ക് തർജമ ചെയ്തത് - ദാരാഷുക്കോ

14. മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ - പേർഷ്യൻ

15. വില്യം ഹോക്കിൻസിനെ മുഗൾ രാജധാനിയിലേക്ക് അയച്ച ഇംഗ്ലീഷ് രാജാവ് - ജെയിംസ് ഒന്നാമൻ

16. മുഗൾ ഭരണത്തിന്റെ തകർച്ചയോടെ ബംഗാളിൽ സ്വതന്ത്ര ഭരണകൂടം സ്ഥാപിച്ചത് - മുർഷിദ് കുലി ഖാൻ

17. ഘാഗ്ര യുദ്ധത്തിൽ (1529) മഹ്മൂദ് ലോദിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനികളെ തോൽപിച്ചതാര് - ബാബർ

18. കാബൂൾ ആസ്ഥാനമായി ഭരണനിർവഹണം നടത്തിയ മുഗൾ ചക്രവർത്തി - ബാബർ

19. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് ബാബ്‌റി മസ്ജിദ് നിർമ്മിക്കപ്പെട്ടത് - ബാബർ

20. ഖന്വയുദ്ധത്തിൽ (1527) ആരാണ് സംഗ്രാമസിംഹനെ പരാജയപ്പെടുത്തിയത് - ബാബർ

21. ഏതു മുഗൾ ചക്രവർത്തിയുടെ ശവകുടീരമാണ് കാബൂളിലുള്ളത് - ബാബർ

22. ഇന്ത്യയിൽ യുദ്ധഭൂമിയിൽ പീരങ്കിപ്പട ആദ്യമായി ഉപയോഗിച്ചത് - ബാബർ

23. ഏറ്റവും കുറച്ചു കാലം ഭരിച്ച മുഗൾ രാജാവ് - ബാബർ

24. ഏറ്റവും കുറച്ചു കാലം ജീവിച്ചിരുന്ന മുഗൾ രാജാവ് - ബാബർ

25. മുഗൾ സാമ്രാജ്യ സ്ഥാപകൻ - ബാബർ

26. ഹുമയൂണിന്റെ പിതാവ് - ബാബർ

27. ദൗലത് ഖാൻ ലോദി ആരെയാണ് ഡൽഹി ആക്രമിക്കാൻ ക്ഷണിച്ചത് - ബാബർ

28. ആദ്യം ആഗ്രയിലെ ആരാംബാഗിൽ സംസ്കരിക്കപ്പെടുകയും പിന്നീട് കാബൂളിലേക്ക് ഭൗതികാവശിഷ്ടം മാറ്റപ്പെടുകയും ചെയ്ത മുഗൾ ചക്രവർത്തി - ബാബർ

29. തുസുക് ഇ ബാബറി എന്ന ആത്മകഥ രചിച്ചതാര് - ബാബർ

30. ആത്മകഥ രചിച്ച ആദ്യ മുഗൾ രാജാവ് - ബാബർ

31. ഏറ്റവും സാഹസികനായ മുഗൾ ചക്രവർത്തി എന്നറിയപ്പെട്ടത് - ബാബർ

32. പേരിന് സിംഹം എന്നർഥമുള്ള മുഗൾ രാജാവ് - ബാബർ

33. പിതൃപക്ഷത്തിൽ തിമൂറിന്റെയും മാതൃപക്ഷത്തിൽ ചെങ്കിഷ്‌ഖാന്റെയും പിൻഗാമിയായ അക്രമണകാരി - ബാബർ

34. മകന്റെ രോഗം തനിക്ക് നൽകണമെന്നും പകരം മകൻ സുഖം പ്രാപിക്കണമെന്നും പ്രാർഥിച്ചതിന്റെ ഫലമായി അന്തരിച്ചുവെന്ന് കരുതപ്പെടുന്ന മുഗൾ ഭരണാധികാരി - ബാബർ

35. മുഗൾ പൂന്തോട്ട നിർമാണ പാരമ്പര്യത്തിന് തുടക്കം കുറിച്ചത് - ബാബർ

36. ഹിന്ദുസ്ഥാന്റെ തനതായ ഫലം എന്ന് മാങ്ങയെ വിശേഷിപ്പിച്ചതാര് - ബാബർ

37. ബാബർ ഖന്വയുദ്ധത്തിൽ (1527) ആരെ പരാജയപ്പെടുത്തി - റാണാ സംഗ്രാം സിങ്

38. ബാബർ എവിടെവെച്ചാണ് അന്തരിച്ചത് - ആഗ്ര

39. ആത്മകഥാകാരന്മാരിൽ രാജകുമാരൻ എന്നറിയപ്പെട്ടത് - ബാബർ

40. മുഗൾ ചക്രവർത്തിമാരിൽ സാഹിത്യത്തിൽ അഭിരുചി ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് - ബാബർ

41. ആത്മകഥയിൽ ഇന്ത്യക്കാരെ ഇഷ്ടമല്ല എന്ന് വെളിപ്പെടുത്തുന്ന മുഗൾ ചക്രവർത്തി - ബാബർ

42. കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗൾ ഭരണാധികാരി - ബാബർ

43. മാതാവിന്റെ വംശപരമ്പരയിൽ മുഗൾ വംശസ്ഥാപകനായ ബാബർ ഏത് രാജ്യക്കാരുടെ പിൻതലമുറക്കാരനായിരുന്നു - മംഗോളിയ

44. ഭരണത്തിൽനിന്നും വിട്ടുനിൽക്കേണ്ടിവന്ന ഏക മുഗൾ ചക്രവർത്തി - ഹുമയൂൺ

45. ഏതു മുഗൾചക്രവർത്തിയെക്കുറിച്ചാണ് ജീവിതകാലം മുഴുവൻ ഉരുണ്ടു മറിഞ്ഞു നടക്കുകയും ജീവിതത്തിൽനിന്ന് ഉരുണ്ടു മറിഞ്ഞു പോകുകയും ചെയ്തു എന്ന് ചരിത്രകാരനായ ലെയ്ൻപൂൾ വിശേഷിപ്പിച്ചത് - ഹുമയൂൺ

46. ഹുമയൂൺ അന്തരിച്ചതെപ്പോൾ - 1556 ജനുവരി 24

47. ഹുമയൂൺ നാമ രചിച്ചത് - ഗുൽബദൻ ബീഗം (ബാബറുടെ മകൾ)

48. ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽ നിന്ന് വീണുമരിച്ച മുഗൾ ചക്രവർത്തി - ഹുമയൂൺ

49. ഹുമയൂൺ സ്ഥാപിച്ച നഗരം - ദിൻപന

50. ഹുമയൂണിനെ തോൽപിച്ച അഫ്ഗാൻ വീരൻ - ഷെർഷാ

51. ഹുമയൂൺ എത്ര വർഷമാണ് പ്രവാസ ജീവിതം നയിച്ചത് - 15 (1540-1555)

52. ഷെർഷാ കനൗജ് യുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ വർഷം - 1540

53. ഹുമയൂണിന്റെ ശവകുടീരം എവിടെയാണ് - ഡൽഹി

54. ഹുമയൂണിന്റെ പിതാവ് - ബാബർ

55. ഷെർഷാ ചൗസ യുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ വർഷം - 1539

56. ഹുമയൂൺ എവിടെയാണ് ജനിച്ചത് - കാബൂൾ

57. ഹുമയൂൺ എന്ന വാക്കിനർഥം - ഭാഗ്യവാൻ

58. താജ്മഹലിന്റെ മുൻഗാമി എന്നറിയപ്പെടുന്നത് - ഹുമയൂണിന്റെ ശവകുടീരം

59. ആരെ പരാജയപ്പെടുത്തിയാണ് ഹുമയൂൺ ഡൽഹി സിംഹാസനം വീണ്ടെടുത്തത് - ഇസ്ലാം ഷാ

60. ഫത്തേപൂർ സിക്രി നിർമിച്ച മുഗൾ ചക്രവർത്തി - അക്ബർ

61. അക്ബർ നിർമിച്ച തലസ്ഥാനം - ഫത്തേപൂർ സിക്രി

62. ഹാൽഡിഘട്ട് യുദ്ധത്തിൽ (1576) അക്ബറെ എതിർത്ത് പരാജയപ്പെട്ട രജപുത്രരാജാവ് - റാണാ പ്രതാപ്

63. ഏത് മുഗൾ ചക്രവർത്തിയാണ് ഡക്കാൻ കീഴടക്കുന്നതിൽ ആദ്യം ശ്രദ്ധ ചെലുത്തിയത് - അക്ബർ

64. മുഗൾ ചക്രവർത്തിമാരിൽ ആദ്യമായി വൻതോതിൽ മന്ദിരനിർമാണം നടത്തിയത് - അക്ബർ

65. അക്ബറുടെ ശവകുടീരം ആസൂത്രണം ചെയ്തത് - അക്ബർ

66. അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി - തുളസിദാസ്‌

67. അക്ബറുടെ കാലത്തെ മന്ദിരങ്ങൾ പ്രധാനമായും എന്തുപയോഗിച്ചാണ് നിർമിച്ചത് - ചുവന്ന മണൽക്കല്ല്

68. അക്ബറുടെ സദസ്സിലുണ്ടായിരുന്ന അന്ധ കവി - സൂർദാസ്

69. അക്ബറെ ഏറ്റവും കൂടുതൽ സ്വാധീനിച്ച അന്യമതം - ക്രിസ്തുമതം

70. ഇന്ത്യയിൽ ആദ്യമായി സെക്കുലർ സ്റ്റേറ്റ് സ്ഥാപിച്ച ഭരണാധികാരി - അക്ബർ

71. അക്ബർ ചക്രവർത്തി ജനിച്ച സ്ഥലം - അമർകോട്ട് (1542)

72. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ലണ്ടനിൽ (AD 1600) സ്ഥാപിതമായത് - അക്ബർ

73. അലഹബാദ് നഗരത്തിന്റെ സ്ഥാപകൻ - അക്ബർ

74. അക്ബറുടെ ഇലാഹി കലണ്ടർ ആരംഭിച്ച വർഷം - 1583

75. എവിടെവെച്ചാണ് അക്ബറുടെ കിരീടധാരണം നടന്നത് - കലനാവൂർ

76. അക്ബർ നാമ, അയ്നി അക്ബറി എന്നീ കൃതികൾ രചിച്ചത് - അബ്ദുൽ ഫാസൽ

77. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് അലഹബാദ് നഗരത്തിനു ആ പേര് ലഭിച്ചത് - അക്ബർ

78. ഇബദത്ഖാന പണികഴിപ്പിച്ചത് - അക്ബർ

79. ആഗ്ര കോട്ട നിർമിച്ച മുഗൾ ചക്രവർത്തി - അക്ബർ

80. മൻസബ്ദാരി സമ്പ്രദായം ആവിഷ്കരിച്ചത് - അക്ബർ

81. എത്ര വർഷമാണ് അക്ബർ ചക്രവർത്തി ഭരണം നടത്തിയത് - 49

82. അക്ബർ ചക്രവർത്തിയുടെ റവന്യൂ മന്ത്രി - തോഡർമൽ

83. അക്ബർ ബുലന്ദ് ദർവാസ നിർമിച്ചത് ഏത് കീഴടക്കിയതിന്റെ സ്മരണയ്ക്കാണ് - ഗുജറാത്ത്

84. അക്ബറുടെ റവന്യൂ മന്ത്രി രാജ തോഡർമൽ ആവിഷ്കരിച്ച നികുതി വ്യവസ്ഥ - സബ്തി സംവിധാനം

85. ഹിന്ദുസ്ഥാനി സാഹിത്യത്തിന്റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെട്ടത് - അക്ബറുടെ ഭരണകാലം

86. അക്ബർ 1581-ൽ പരാജയപ്പെടുത്തിയ മാൾവയിലെ ഭരണാധികാരി - ബാസ് ബഹാദൂർ

87. അക്ബർ അന്തരിച്ചത് - 1605 ഒക്ടോബർ 17

88. സാപ്‌തി എന്ന നികുതി സമ്പ്രദായം ആവിഷ്കരിച്ചത് - അക്ബർ

89. അക്ബർ ബൈറാംഖാന്റെ റീജൻസി അവസാനിപ്പിച്ച വർഷം - 1560

90. അക്ബർ ചക്രവർത്തി കല്യാണം കഴിച്ച രാജ് പുത്ര രാജകുമാരി - ജോധാഭായി

91. അക്ബറുടെ ഭരണ പരിഷ്കാരങ്ങളുടെ മുൻഗാമി എന്നറിയപ്പെടുന്നത് - ഷെർഷാ

92. അക്ബറുടെ മാതാവ് - ഹമീദാബാനു ബീഗം

93. അക്ബറുടെ ആരാധ്യപുരുഷനായിരുന്ന ഷെയ്ഖ് സലിം ചിസ്റ്റിയുടെ ശവകുടീരം എവിടെയാണ് - ഫത്തേപൂർ സിക്രി

94. അക്ബർ ജസിയ നിറുത്തലാക്കിയ വർഷം - 1564

95. അക്ബറിന്റെ പ്രിയമിത്രവും കവിയുമായ ഫെയ്‌സി അന്തരിച്ച വർഷം - 1595

96. അക്ബർ സ്ഥാപിച്ച മതം - ദിൻ ഇലാഹി (1582)

97. അക്ബറുടെ പരിപാലകനായി ഭരണം നടത്തിയത് - ബൈറാം ഖാൻ

98. അക്ബറുടെ ശവകുടീരം എവിടെയാണ് - സിക്കന്ദ്ര

99. അക്ബർ പ്രോത്സാഹിപ്പിച്ച, ഗ്വാളിയോറിലെ സംഗീതജ്ഞൻ - താൻസെൻ

100. അക്ബർ ചക്രവർത്തി 1575-ൽ ഇബദത്ത് ഖാന പണികഴിപ്പിച്ചത് എവിടെയാണ് - ഫത്തേപൂർ സിക്രി

101. ഏത് ഇതിഹാസമാണ് മുഗൾ ചക്രവർത്തി അക്ബറുടെ നിർദ്ദേശ പ്രകാരം പേർഷ്യനിലേക്ക് തർജമ ചെയ്തത് - മഹാഭാരതം

102. ജലദൗർലഭ്യം കാരണം 1585-ൽ അക്ബർ ചക്രവർത്തി ഉപേക്ഷിച്ച തലസ്ഥാന നഗരം - ഫത്തേപൂർ സിക്രി

103. 'മുഗൾ ഭരണ സമ്പ്രദായത്തിന്റെ ശില്പി' എന്നറിയപ്പെടുന്നത് - അക്ബർ

104. ജഹാംഗീർ ജനിച്ചത് - ഫത്തേപൂർ സിക്രിയിൽ (1569)

105. അഞ്ചാമത്തെ സിഖ്‌ഗുരുവായ അർജൻ ദേവിനെ വധിച്ച മുഗൾ ചക്രവർത്തി - ജഹാംഗീർ

106. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യയിൽ ഫാക്ടറി നിർമിക്കാൻ അനുമതി ലഭിച്ചത് - ജഹാംഗീർ

107. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് പുകയില കൃഷി ആരംഭിച്ചത് - ജഹാംഗീർ

108. നീതിയുടെ ചങ്ങല സ്ഥാപിച്ച മുഗൾ ചക്രവർത്തി - ജഹാംഗീർ

109. ഇന്ത്യയ്ക്ക് വെളിയിൽ കബറടക്കപ്പെട്ട മുഗൾ ചക്രവർത്തിമാർ - ബാബറും (കാബൂൾ), ജഹാംഗീറും (ലാഹോർ)

110. ആത്മകഥ എഴുതിയ മുഗൾ ചക്രവർത്തിമാർ - ബാബറും ജഹാംഗീറും

111. ജഹാംഗീറിന്റെ ആദ്യകാല നാമം - സലിം

112. മുഗൾ ചിത്രകല അതിന്റെ പാരമൃതയിലെത്തിയത് ഏത് ചക്രവർത്തിയുടെ കാലത്താണ് - ജഹാംഗീർ

113. ചിത്രരചനയിൽ തൽപരനായിരുന്ന മുഗൾ ചക്രവർത്തി - ജഹാംഗീർ

114. ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം നിർമിച്ചത് - ജഹാംഗീർ

115. ജഹാംഗീർ സിഖ് ഗുരു അർജൻ ദേവിനെ വധിക്കാൻ കാരണം - ഖുസ്രുവിന് അഭയം നൽകിയതിന്

116. ആവലാതിച്ചങ്ങല (നീതിച്ചങ്ങല) സ്ഥാപിച്ച മുഗൾ ചക്രവർത്തി - ജഹാംഗീർ

117. ജഹാംഗീറിന്റെ മുഖ്യ രാജ്ഞി ആയിരുന്നത് - നൂർജഹാൻ

118. ജഹാംഗീറിന്റെ ഓർമക്കുറിപ്പുകൾ - തുസുക്ക്-ഇ-ജഹാംഗീറി

119. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ചിത്രകല പരമകോടി പ്രാപിച്ചത് - ജഹാംഗീർ

120. ഭൂമിയിലെ സ്വർഗം എന്ന് കശ്മീരിനെ വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി - ജഹാംഗീർ

121. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് മേവാർ മുഗൾ മേൽക്കോയ്മ അംഗീകരിച്ചത് - ജഹാംഗീർ (1615)

122. അക്ബറുടെ മിത്രമായിരുന്ന അബ്ദുൽ ഫസലിനെ കൊല്ലിച്ചത് - ജഹാംഗീർ (1602)

123. ജഹാംഗീറിന്റെ മരണശേഷം, ഷാജഹാൻ സ്ഥലത്തില്ലാത്തതിനാൽ, ആരെയാണ് ആസഫ്ഖാൻ താൽകാലിക ഭരണാധികാരിയായി വാഴിച്ചത് - ദാവർ ബക്ഷ്

124. ജഹാംഗീറിന്റെ ശവകുടീരം പണികഴിപ്പിച്ചത് - ഷാജഹാൻ

125. ജഹാംഗീറിന്റെ പത്നി നൂർജഹാന്റെ പിതാവ് - ഇത്തിമാദ് ഉദ് ദൗള

126. ജഹാംഗീർ ഏറ്റവും കൂടുതൽ കാലം ജീവിച്ച നഗരം - ലാഹോർ

127. ജഹാംഗീർ അന്തരിച്ച വർഷം - 1627

128. ജഹാംഗീറിന്റെ ശവകുടീരം എവിടെയാണ് - ലാഹോർ

129. ജഹാംഗീറിന്റെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം - മേവാറുമായുള്ള കലഹം അവസാനിപ്പിച്ചത്

130. ജഹാംഗീറിനെതിരെ കലാപമുണ്ടാക്കിയ മൂത്ത മകൻ - ഖുസ്‌റു

131. ജഹാംഗീറിന്റെ ശവകുടീരം ഏത് നദിയുടെ തീരത്താണ് - രവി

132. വില്യം ഹോക്കിൻസ് ജഹാംഗീറിന്റെ സദസ്സിൽ എത്തിയ വർഷം - 1608

133. ഷാജഹാന്റെ മൂത്തപുത്രൻ - ദാര

134. ഷാജഹാന്റെ ശവകുടീരം എവിടെയാണ് - ആഗ്ര

135. എത്ര വർഷമാണ് ഷാജഹാൻ ചക്രവർത്തി തടവിൽക്കിടന്നത് - 8

136. നിർമിതികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത് - ഷാജഹാൻ

137. മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത് - ഷാജഹാൻ

138. കപ്പൽമാർഗം ആറു പ്രാവശ്യം ഇന്ത്യയിൽ വരികയും ഷാജഹാന്റെയും ഔറംഗസീബിന്റെയും കാലത്തെപ്പറ്റി വിവരിച്ചെഴുതുകയും ചെയ്ത ഫ്രഞ്ചുകാരൻ - ജീൻ ബാപ്റ്റിസ്റ്റ് ടവേണിയർ

139. ഷാജഹാൻ ചക്രവർത്തി ഭരണം നടത്തിയിരുന്ന നൂറ്റാണ്ട് - 17

140. സ്വന്തം മക്കളുടെ തടവിൽ കഴിയേണ്ടിവന്ന മുഗൾ ചക്രവർത്തി - ഷാജഹാൻ

141. ഷാജഹാൻ നിർമിച്ച തലസ്ഥാന നഗരം - ഷാജഹാനാബാദ്

142. ഷാജഹാൻ അന്തരിച്ച വർഷം - 1666

143. ഷാജഹാൻ എന്ന വാക്കിനർത്ഥം - ലോകത്തിന്റെ രാജാവ്

144. ഷാജഹാനെ ഔറംഗസീബ്‌ തടവിലാക്കിയ വർഷം - 1658

145. ഷാജഹാൻ ജനിച്ച സ്ഥലം - ലാഹോർ (1592)

146. ഷാജഹാൻ തടവിലായിരുന്നപ്പോൾ പരിചരിച്ചിരുന്ന മകൾ - ജഹനാര

147. ഷാജഹാൻ മുഗൾ ചക്രവർത്തിയായ വർഷം - 1628

148. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ശില്പകല അതിന്റെ പാരമ്യതയിലെത്തിയത് - ഷാജഹാൻ

149. ആഗ്രയിലെ മോട്ടി മസ്ജിദ് നിർമിച്ചത് - ഷാജഹാൻ

150. ലാഹോറിലെ ഷാലിമാർ പൂന്തോട്ടം പണികഴിപ്പിച്ചത് - ഷാജഹാൻ

151. സ്വന്തം മകന്റെ തടവറയിൽക്കിടന്നു മരിച്ച മുഗൾ ചക്രവർത്തി - ഷാജഹാൻ

152. ഷാജഹാന്റെ യഥാർത്ഥ പേര് - ഖുറം

153. ചെങ്കോട്ട, ദിവാൻ ഇ ഖസ്, ഡൽഹിയിലെ ജുമാ മസ്ജിദ്, മോട്ടി മസ്ജിദ് എന്നിവ നിർമിച്ചത് - ഷാജഹാൻ

154. ആരുടെ സ്മരണയ്ക്കാണ് ഷാജഹാൻ താജ്മഹൽ നിർമിച്ചത് - മുംതാസ് മഹൽ

155. മയൂരസിംഹാസനം നിർമിച്ചത് - ഷാജഹാൻ

156. താജ്മഹൽ പണിതിരിക്കുന്ന സ്ഥലം ഏതു രാജാവിൽ നിന്നാണ് ഷാജഹാൻ ചക്രവർത്തി വാങ്ങിയത് - രാജാ ജയ്‌സിംഗ്

157. താജ്മഹൽ എവിടെ സ്ഥിതി ചെയ്യുന്നു - ആഗ്ര

158. ഏത് നൂറ്റാണ്ടിലാണ് താജ്മഹൽ പണികഴിപ്പിച്ചത് - 17

159. എത്ര വർഷം കൊണ്ടാണ് താജ്മഹൽ പണി പൂർത്തിയാക്കിയത് - 22

160. താജ്മഹലിന്റെ പ്രധാന ശില്പി - ഉസ്താദ് ഇസ

161. താജ്മഹൽ ഏതു നദിയുടെ തീരത്താണ് - യമുന

162. താജ്മഹലിന്റെ കേടുപാടുകൾ തീർക്കാൻ നടപടിയെടുത്ത വൈസ്രോയി - കഴ്‌സൺ പ്രഭു

163. താജ്മഹലിന്റെ സംരക്ഷണ ചുമതലയുള്ള സുരക്ഷാ ഏജൻസി - സിഐഎസ്എഫ്

164. താജ്മഹൽ ലോകപൈതൃകപട്ടികയിൽ ഇടം പിടിച്ച വർഷം - 1983

165. താജ്മഹലിന്റെ നിറമാറ്റത്തിന് കാരണമാകുന്നുവെന്ന് ആരോപിക്കപ്പെട്ടത് ഏത് എണ്ണശുദ്ധീകരണശാലയിലെ പുകയാണ് - മഥുര

166. 'കാലത്തിന്റെ കപോലത്തിലെ കണ്ണുനീർത്തുള്ളി' എന്ന് താജ്മഹാലെ വിശേഷിപ്പിച്ചത് - രബീന്ദ്രനാഥ ടാഗോർ

167. ഷാജഹാനെ ഔറംഗസീബ്‌ തടവിലാക്കിയ വർഷം - 1658

168. അവസാനത്തെ പ്രതാപശാലിയായ മുഗൾ ചക്രവർത്തി - ഔറംഗസീബ്‌

169. അക്ബർ നിരോധിച്ച ജസിയ നികുതി പുനഃസ്ഥാപിച്ച മുഗൾ ചക്രവർത്തി - ഔറംഗസീബ് (1679)‌

170. ഏറ്റവും നിഷ്ടുരനായ മുഗൾ ചക്രവർത്തി എന്ന് വിശേഷിക്കപ്പെട്ടത് - ഔറംഗസീബ്‌

171. ഒൻപതാമത്തെ സിഖ് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ചത് (AD 1675) - ഔറംഗസീബ്‌

172. ലാഹോറിൽ ബാദ്ഷഹി മോസ്‌ക് നിർമിച്ചത് - ഔറംഗസീബ്‌

173. ഡൽഹിയിൽ മോട്ടി മസ്‌ജിദ്‌ നിർമിച്ചത് - ഔറംഗസീബ്‌

174. സാമുഗാർ യുദ്ധം ഏത് മുഗൾ ചക്രവർത്തിയുടെ സിംഹാസനമാണ് ഉറപ്പിച്ചത് - ഔറംഗസീബ്‌

175. ഏത് മുഗൾ ചക്രവർത്തിയാണ് സാംബാജിയെ വധിച്ചത് - ഔറംഗസീബ്‌

176. ഏത് മുഗൾ ചക്രവർത്തിയാണ് ശിവജിയെ തടവുകാരനാക്കിയത് - ഔറംഗസീബ്‌

177. ഔറംഗസീബ്‌ ദാരയെ തോൽപിച്ച സമുഗഡ്‌ യുദ്ധം നടന്ന വർഷം - 1658

178. ജീവിക്കുന്ന സന്യാസി (സിന്ദാ പീർ) എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി - ഔറംഗസീബ്‌

179. ഔറംഗസീബിന്റെ ഭാര്യ റാബിയ ദുരാനിയുടെ ശവകുടീരം - ബീബി കാ മഖ് ബര

180. പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെട്ടുന്നത് - ബീബി കാ മഖ് ബര

181. ഗോൽക്കൊണ്ടയെ മുഗൾ സാമ്രാജ്യത്തോട് ചേർത്തത് - ഔറംഗസീബ്‌ (1687)

182. ഔറംഗസീബിന്റെ രാജധാനിയിൽ താമസിച്ച വിദേശ സഞ്ചാരി - നിക്കോളോ മനൂച്ചി

183. ബീജാപ്പൂരും ഗോൽകൊണ്ടയും മുഗൾ സാമ്രാജ്യത്തിനു കീഴടങ്ങിയത് ആരുടെ കാലത്താണ് - ഔറംഗസീബ്‌

184. സിംഹാസനാരോഹണം ചെയ്തപ്പോൾ ഔറംഗസീബ്‌ സ്വീകരിച്ച പേര് - ആലംഗീർ (ലോകം കീഴടക്കിയയാൽ)

185. ഔറംഗസീബിനെ നശിപ്പിച്ച ഡക്കാൻ അൾസർ എന്ന് വിശേഷിപ്പിക്കപ്പെട്ടത് - മാറാത്തർ

186. ഔറംഗസീബ്‌ ഈസ്റ്റിന്ത്യാ കമ്പനിക്ക് ബംഗാളിൽ കച്ചവടത്തിന് അനുമതി നൽകിയത് - 1667

187. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി - ഔറംഗസീബ്‌

188. ആരുടെ സമയത്താണ് സാംബാജി വധിക്കപ്പെട്ടത് - ഔറംഗസീബ്‌

189. ഔറംഗസീബിന്റെ പിൻഗാമിയായിരുന്ന മുവാസം രാജകുമാരൻ ഏത് പേരിലാണ് സിംഹാസനാരോഹണം നടത്തിയത് - ബഹദൂർ ഷാ ഒന്നാമൻ

190. ബഹാദൂർ ഷാ ഒന്നാമന്റെ യഥാർത്ഥ പേര് - മുവാസം രാജകുമാരൻ

191. രംഗില എന്നറിയപ്പെട്ട മുഗൾ രാജാവ് -മുഹമ്മദ് ഷാ

192. 1739-ൽ നാദിർഷാ ഇന്ത്യ ആക്രമിക്കുമ്പോൾ മുഗൾ ഭരണാധികാരിയായിരുന്നത് - മുഹമ്മദ് ഷാ

193. മയൂരസിംഹാസനം ഉപയോഗിച്ച അവസാനത്തെ മുഗൾ ചക്രവർത്തി - മുഹമ്മദ് ഷാ

194. ബ്രിട്ടീഷുകാർക്ക് ദിവാനി അനുവദിച്ച മുഗൾ ചക്രവർത്തി - ഷാ ആലം

195. മറാഠികളെ മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ (1761) തോൽപിച്ച അഹമ്മദ് ഷാ അബ്ദാലി ആരെയാണ് മുഗൾ ചക്രവർത്തിയായി നാമനിർദേശം ചെയ്തത് - ഷാ ആലം രണ്ടാമനെ

196. അഹമ്മദ് ഷാ അബ്ദാലി ഇന്ത്യ ആക്രമിച്ചപ്പോൾ മുഗൾ ഭരണാധികാരി - ഷാ ആലം രണ്ടാമൻ

197. 1765 ൽ അലഹബാദ് ഉടമ്പടിയിൽ റോബർട്ട് ക്ലൈവിനൊപ്പം ഒപ്പുവെച്ചത് - ഷാ ആലം രണ്ടാമൻ

198. അവസാനത്തെ മുഗൾ ഭരണാധികാരി - ബഹാദൂർ ഷാ രണ്ടാമൻ

199. 1857ലെ വിപ്ലവത്തിന്റെ പരാജയശേഷം ബ്രിട്ടീഷുകാർ ബഹാദൂർ ഷാ രണ്ടാമനെ എവിടേക്കാണ് നാടുകടത്തിയത് - മ്യാൻമർ (ബർമ)

200. ഫാരിദിൻ ഷെർഷ എന്ന ബിരുദം നൽകിയ, ബീഹാറിലെ ഭരണാധികാരി - ബഹർഖാൻ ലോഹാനി

201. ഗ്രാൻഡ് ട്രങ്ക് റോഡ് നിർമിച്ചത് - ഷെർഷ

202. ഇന്ത്യയിലാദ്യമായി, രൂപയുടെ മുൻഗാമിയെ അവതരിപ്പിച്ച ഭരണാധികാരി - ഷെർഷാ

203. ഷെർഷായുടെ യഥാർത്ഥ പേര് - ഫരീദ്

204. ഡൽഹിയിൽ പുരാണ് കില നിർമിച്ചത് - ഷെർഷാ

205. ഹുമയൂണും ഷെർഷായുമായി കനൗജ് യുദ്ധം നടന്ന വർഷം - 1540

206. ഷെർഷായുടെ പിൻഗാമി - ഇസ്ലാം ഷാ

207. ഷെർഷായുടെ പിതാവ് - ഹസ്സൻ

208. സിവിൽ ഭരണകൂടം കെട്ടിപ്പടുക്കാൻ ശരിയായ പ്രാഗല്ഭ്യം കാണിച്ച ഇന്ത്യയിലെ ആദ്യ മുസ്ലിം ഭരണാധികാരി - ഷെർഷാ

209. ഷെർഷായുടെ ശവകുടീരം നിർമിച്ചത് - ഷെർഷാ

210. ഷെർഷായുടെ ശവകുടീരം എവിടെയാണ് - സസരാം (ബീഹാർ)

211. അവസാനത്തെ മുഗൾ ചക്രവർത്തിയായ ഔറംഗസീബ്‌ ഭരിച്ചത് എത്ര വർഷമാണ് - 49

212. ഔറംഗസീബ്‌ ധർമട് യുദ്ധത്തിൽ ജസ്വന്ത് സിങിന്റെ നേതൃത്വത്തിലുള്ള, ദാരയുടെ സൈന്യത്തെ തോൽപിച്ച വർഷം – 1658

Post a Comment

0 Comments
Post a Comment (0)