അലക്‌സാണ്ടറുടെ ആക്രമണം (BC 326)
മാസിഡോണിയയിലെ രാജാവായിരുന്നു അലക്‌സാണ്ടർ. ബി.സി.336ൽ മാസിഡോണിയയിൽ തന്റെ അധിപത്യമുറപ്പിച്ച ശേഷം അലക്‌സാണ്ടർ പേർഷ്യ ആക്രമിച്ചു. തുടർന്ന് ഈജിപ്തും ബാബിലോണിയയും സിറിയയും കീഴടക്കി. പിന്നീട് ബി.സി 327ൽ ഇന്ത്യയിലെത്തി. തക്ഷശിലയിലെ രാജാവായ അംഭി സ്വയം കീഴടങ്ങി. തുടർന്ന് നിരവധി പ്രാദേശിക രാജാക്കന്മാർ അലക്‌സാണ്ടറോട് പൊരുതാതെതന്നെ പരാജയം സമ്മതിച്ചു. എന്നാൽ ഝലം - ചിനാബ് നദികൾക്കിടയിലെ പ്രദേശത്തിന്റെ അധിപനായിരുന്ന പോറസ് (പുരുഷോത്തമൻ) അലക്‌സാണ്ടറെ നേരിട്ടെങ്കിലും പിടിച്ചുനിൽക്കാനായില്ല. പരാജിതനെങ്കിലും പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുനൽകാൻ അലക്‌സാണ്ടർ തയ്യാറായി. ബി.സി 326 ഒക്ടോബറിൽ അലക്‌സാണ്ടർ ഇന്ത്യയിൽനിന്ന് മടക്കമാരംഭിച്ചു. അഫ്ഗാൻ വഴി പേർഷ്യയിലേക്കുള്ള യാത്രയിൽ സംഘത്തിന് ഏറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നു. ബി.സി 323ൽ ബാബിലോണിയയിൽ വെച്ച് അദ്ദേഹം അന്തരിച്ചു.
PSC ചോദ്യങ്ങൾ
1.
ഇന്ത്യയെ
ആക്രമിച്ച ആദ്യ യൂറോപ്യൻ - അലക്‌സാണ്ടർ
2.
ഇന്ത്യ ആക്രമിച്ച
വർഷം - B.C
326
3.
അലക്സാണ്ടർ ഇന്ത്യയിൽ
വച്ച് പരാജയപ്പെടുത്തിയ രാജാവ് - പോറസ് (പുരുഷോത്തമൻ)
4.
അലക്സാണ്ടർ പോറസിനെ
പരാജയപ്പെടുത്തിയ യുദ്ധം - ഹൈഡാസ്‌പസ് യുദ്ധം (ഝലം നദീ തീരത്ത്)
5.
അലക്സാണ്ടറെ
ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ഭരണാധികാരി - അംഭി (തക്ഷശിലയിലെ രാജാവ്)
6.
അലക്സാണ്ടറുടെ
കുതിരയുടെ പേര് - ബ്യൂസിഫാലസ്
7.
ഗ്രീക്കുകാർ ഇന്ത്യയ്ക്ക്
സംഭാവനചെയ്ത കലാരൂപം - ഗാന്ധാരകല
8.
അലക്സാണ്ടർ ഇന്ത്യയിൽ
നിയമിച്ച ആദ്യ ജനറൽ - സെല്യൂക്കസ് നിക്കേറ്റർ
9.
അലക്സാണ്ടറിന്റെ
ജനറലായ സെല്യൂക്കസിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി - ചന്ദ്രഗുപ്‌ത മൗര്യൻ
10. അലക്‌സാണ്ടർ ഇന്ത്യയിൽ നിയമിച്ച അവസാന ജനറൽ - യൂഡാമസ്