അഹമ്മദാബാദ് തുണിമിൽ സമരം (1918)
1918-ൽ ജന്മദേശമായ ഗുജറാത്തിൽ രണ്ടു
സമരങ്ങൾക്ക് ഗാന്ധിജി നേതൃത്വം നൽകുകയുണ്ടായി. ഒന്ന് അഹമ്മദാബാദിലും മറ്റൊന്ന് ഖേദയിലും.
അഹമ്മദാബാദിൽ തുണിമിൽ ഉടമകളും തൊഴിലാളികളും തമ്മിലുണ്ടായ വേതന സംബന്ധമായ
തർക്കത്തിൽ ഗാന്ധിജി ഇടപ്പെട്ടു. കൂലി വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് അഹമ്മദാബാദിലെ
മിൽത്തൊഴിലാളികൾ 1919 ൽ പണിമുടക്കാരംഭിച്ചു.
ഗാന്ധിജി ഈ പ്രശ്നം ഏറ്റെടുത്തു. തൊഴിലാളികൾക്ക് വേതനവർദ്ധനവ് അനുവദിക്കണമെന്നും
അവരുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം മരണം
വരെയുള്ള നിരാഹാരം ആരംഭിച്ചു. ഒടുവിൽ മില്ലുടമകൾ ഒത്തുതീർപ്പിന് തയ്യാറായി.
തൊഴിലാളികളുടെ കൂലി 35 ശതമാനം വർദ്ധിപ്പിച്ചു
കൊടുക്കാമെന്ന് അവർ സമ്മതിച്ചു.
PSC ചോദ്യങ്ങൾ
1. ഗാന്ധിജി അഹമ്മദാബാദ് ടെക്സ്റ്റൈൽ യൂണിയൻ സ്ഥാപിച്ചത് - 1918
2. അഹമ്മദാബാദ് തുണി മിൽ സമരം നടന്ന വർഷം
- 1918
3. ഗാന്ധിജി ഇന്ത്യയിൽ നിരാഹാരമനുഷ്ഠിച്ചിരുന്ന
ആദ്യ സമരം - അഹമ്മദാബാദ് തുണിമിൽ സമരം (1918)
4. അഹമ്മദാബാദ് മിൽ സമരത്തിന്റെ പ്രധാന കാരണം
- പ്ലേഗ് ബോണസ് നിർത്തലാക്കിയത്
5. അഹമ്മദാബാദിലെ തുണിമിൽ ഉടമകളും തൊഴിലാളികളും തമ്മിൽ നടന്ന പ്രക്ഷോഭം - അഹമ്മദാബാദ് മിൽ പണിമുടക്ക്