ഖേദ സത്യാഗ്രഹം (1918)
ഖേദയിൽ
കർഷകർക്കു വേണ്ടിയാണ് ഗാന്ധിജി പോരാടിയത്. ഖേദയിലെ കർഷകർ വരൾച്ച മൂലം വൻകൃഷി നാശം
നേരിടുകയുണ്ടായി. ഇതിനെതുടർന്ന് കർഷകർ ഭൂനികുതിയിൽ ഇളവ് ആവശ്യപ്പെട്ടുവെങ്കിലും
ഗവൺമെന്റ് അതു നൽകാൻ തയ്യാറായില്ല. ഗാന്ധിജി ഈ പ്രശ്നത്തിൽ ഇടപ്പെട്ടു.
ഭൂനികുതിയിൽ ഇളവ് അനുവദിക്കുന്നതുവരെ നികുതി നിഷേധിക്കാൻ കർഷകരോട് അദ്ദേഹം
ആവശ്യപ്പെട്ടു. ഒടുവിൽ ഗവൺമെന്റ് കർഷകരുടെ ആവശ്യം അംഗീകരിച്ചു. ഗാന്ധിജി
സത്യാഗ്രഹത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.
Note:
ചമ്പാരൻ, ഖേദ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സത്യാഗ്രഹ
സമരങ്ങൾ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ഗാന്ധിജിയുടെ കടന്നുവരവിന്റെ
മുന്നൊരുക്കങ്ങളായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഈ സമരങ്ങൾ
അദ്ദേഹത്തെ സഹായിച്ചു. ഈ സമരങ്ങളെല്ലാം ബഹുജനങ്ങളുമായി അടുത്തിടപഴകുന്നതിന് അദ്ദേഹത്തെ
സഹായിച്ചു. പാവപ്പെട്ടവരോട് അദ്ദേഹം കാണിച്ച അനുഭാവം ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് വലിയൊരു
സ്ഥാനം നേടിക്കൊടുത്തു.
PSC ചോദ്യങ്ങൾ
1. ഗുജറാത്തിലെ ഖേദ ജില്ലയിൽ കർഷകർ നടത്തിയ സമരം - ഖേദ സത്യാഗ്രഹം (1918)
2. ഖേദ സമരം നടന്ന വര്‍ഷം - 1918