ചമ്പാരൻ സത്യാഗ്രഹം

Arun Mohan
0

ചമ്പാരൻ സത്യാഗ്രഹം (1917)

ഇന്ത്യയിൽ ഗാന്ധിയുടെ ആദ്യത്തെ സത്യാഗ്രഹ പരീക്ഷണം അരങ്ങേറിയത് ബീഹാറിലെ ചമ്പാരനിലാണ്. ചമ്പാരനിലെ നീലം കർഷകരെ യൂറോപ്യൻ തോട്ടമുടമകൾ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ഭൂമിയിൽ മറ്റു വിളകളുടെ സ്ഥാനത്ത് നീലം കൃഷി ചെയ്യാൻ കർഷകർ നിർബന്ധിതരായി. നീലം തോട്ടമുടമകൾ നിശ്ചയിക്കുന്ന വിലയ്ക്ക് കൊടുക്കാനും അവർ നിർബന്ധിക്കപ്പെട്ടു. 1917-ൽ ഗാന്ധിജി ചമ്പാരനിൽ എത്തുകയും കർഷകരുടെ അവസ്ഥയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. ജില്ല വിട്ടുപോകാൻ അധികാരികൾ ആജ്ഞാപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഗവൺമെന്റ് ഉത്തരവ് ലംഘിച്ചുകൊണ്ട് അദ്ദേഹം അന്വേഷണം തുടർന്നു. കർഷകർക്ക് കൈവശാവകാശ സുരക്ഷയും ഇഷ്ടമുള്ള വിളവുകൾ കൃഷിചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നതിനുവേണ്ടി ഗാന്ധിജി പരിശ്രമിച്ചു. തുടർന്ന് കര്‍ഷകരുടെ അവശതകളെപ്പറ്റി അന്വേഷണം നടത്തിയ ഗാന്ധിജിയെ അറസ്റ്റു ചെയ്തു കോടതി വിചാരണയ്ക്കു വിധേയനാക്കി. ഒടുവിൽ ഗവൺമെന്റ് ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു. കർഷകരുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും കമ്മീഷൻ അംഗീകരിച്ചു. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ പരീക്ഷണത്തിൽ വിജയം വരിക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞു.

PSC ചോദ്യങ്ങൾ

1. ചമ്പാരൻ സത്യാഗ്രഹം നടക്കുമ്പോൾ വൈസ്രോയി ആര് - ചെംസ്‌ഫോർഡ് പ്രഭു

2. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം - ചമ്പാരൻ സത്യാഗ്രഹം

3. ചമ്പാരൻ സത്യാഗ്രഹം നടന്ന സംസ്ഥാനം - ബീഹാർ

4. ചമ്പാരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ബീഹാർ

5. ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം - 1917

6. നീലം കർഷകരെ ബ്രിട്ടീഷുകാർ ചൂഷണം ചെയ്യുന്നതിനെതിരെ നടന്ന പ്രക്ഷോഭം - ചമ്പാരൻ സമരം

7. ഗാന്ധിജി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ സജീവമാകാൻ കാരണമായ സമരം - ചമ്പാരൻ സമരം

8. ചമ്പാരൻ സത്യാഗ്രഹത്തിലെ പ്രാദേശിക നേതാവ് - രാജ്‌കുമാർ ശുക്ല

9. 2017-ൽ നൂറാം വാർഷികമാഘോഷിച്ച ഗാന്ധിജിയുടെ സമരം - ചമ്പാരൻ സമരം

10. ഗാന്ധിജി ഇന്ത്യയിൽ ബഹുജനപ്രക്ഷോഭം ആരംഭിച്ച സ്ഥലം - ചമ്പാരൻ

Post a Comment

0 Comments
Post a Comment (0)