മൂല്യ വർദ്ധിത നികുതി

Arun Mohan
0

മൂല്യ വർദ്ധിത നികുതി

നികുതിദായകന് അടയ്‌ക്കേണ്ട നികുതി സ്വയം വിലയിരുത്താൻ കഴിയുന്ന സംവിധാനമാണ് മൂല്യവർദ്ധിത നികുതി. ലോകത്തിൽ ആദ്യമായി മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയത് 1954ൽ ഫ്രാൻസിലാണ്. മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയ ആദ്യ ഏഷ്യൻ രാജ്യം ദക്ഷിണ കൊറിയയും. 2003 ഏപ്രിൽ ഒന്നിന് ഇന്ത്യയിലാദ്യമായി ഹരിയാന സംസ്ഥാനത്തിൽ മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തി. 2005 ഏപ്രിൽ ഒന്നിന് ഡോ.മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇന്ത്യയൊട്ടാകെ കേന്ദ്ര സർക്കാർ മൂല്യവർദ്ധിത നികുതി നടപ്പാക്കാൻ തീരുമാനിച്ചത്. തുടർന്ന് ഇന്ത്യയിൽ  മൂല്യവർദ്ധിത നികുതിയുടെ ഉന്നതാധികാര സമിതി രൂപീകരിച്ച് മൂല്യവർദ്ധിത നികുതി നടപ്പാക്കി. മൂല്യവർദ്ധിത നികുതിയെ 2017 ജൂലൈ ഒന്നിന് ജി.എസ്.ടിയിൽ ലയിപ്പിച്ചു.

PSC ചോദ്യങ്ങൾ

1. നികുതിദായകന് അടയ്‌ക്കേണ്ട നികുതി സ്വയം വിലയിരുത്താൻ കഴിയുന്ന സംവിധാനം - മൂല്യ വർദ്ധിത നികുതി (VAT)

2. മൂല്യ വർദ്ധിത നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം - ഫ്രാൻസ് (1954)

3. മൂല്യ വർദ്ധിത നികുതി ആദ്യമായി നടപ്പിലാക്കിയ ഏഷ്യൻ രാജ്യം - ദക്ഷിണ കൊറിയ

4. ഇന്ത്യയിലാദ്യമായി മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയ സംസ്ഥാനം - ഹരിയാന (2003 ഏപ്രിൽ ഒന്നിന്)

5. ഇന്ത്യയിൽ അവസാനമായി മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയ സംസ്ഥാനം - ഉത്തർ പ്രദേശ് (2008 ജനുവരി ഒന്നിന്)

6. ഇന്ത്യയൊട്ടാകെ മൂല്യവർദ്ധിത നികുതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് - 2005 ഏപ്രിൽ 1

7. മൂല്യവർദ്ധിത നികുതിയുടെ ഉന്നതാധികാര സമിതിയെ രൂപീകരിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - ഡോ.മൻമോഹൻ സിങ്

8. കേന്ദ്ര സർക്കാർ MODVAT (Modified VAT) നികുതി സമ്പ്രദായം ആരംഭിച്ചത് - 1986

9. MODVATന് പകരം വന്ന പുതിയ നികുതി - CENVAT (Central Value Added Tax)

10. CENVAT നിലവിൽ വന്നത് - 2000 ഏപ്രിൽ 1

11. മൂല്യവർദ്ധിത നികുതിയെ ജി.എസ്.ടിയിൽ ലയിപ്പിച്ച വർഷം - 2017 ജൂലൈ 1

12. കേരളത്തിലെ ഗോത്ര മേഖലയിലെ ഏറ്റവും വലിയ മൂല്യവർദ്ധിത സംരംഭം - ഹിൽ വാല്യൂ (അട്ടപ്പാടി)

Post a Comment

0 Comments
Post a Comment (0)