സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)
ഇന്ത്യയിലെ
ഏറ്റവും വലിയ വാണിജ്യ-പൊതുമേഖലാ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. മൊത്തം
ശാഖകളുടെയും ജീവനക്കാരുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ രണ്ടാമത്തെ
വലിയ വാണിജ്യ ബാങ്കാണ് എസ്.ബി.ഐ. 1806
ജൂൺ 2-ന് സ്ഥാപിതമായ ബാങ്ക് ഓഫ്
കൽക്കത്തയിൽ നിന്നാണ് എസ്.ബി.ഐയുടെ ചരിത്രം തുടങ്ങുന്നത്. 1809 ജനുവരി 2 ന് ഇത് ബാങ്ക് ഓഫ് ബംഗാളായി മാറി. 1840 ഏപ്രിലിൽ തുടങ്ങിയ ബാങ്ക് ഓഫ് ബോംബെ, 1843 ജൂലായിൽ ആരംഭിച്ച ബാങ്ക് ഓഫ്
മദ്രാസ് എന്നിവ 1921 ജനുവരി 27 ന് ബാങ്ക് ഓഫ് ബംഗാളുമായി ലയിച്ച്
ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപംകൊണ്ടു. 1955 ജൂലായ് 1 ന് ഇംപീരിയൽ ബാങ്കിനെ ദേശസാത്കരിച്ച്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു നാമകരണം ചെയ്തു. സബ്‌സിഡയറി ബാങ്കുകളുടെ
നിയന്ത്രണം എസ്.ബി.ഐ ഏറ്റെടുത്തത് 1959-ലാണ്.
2017 ഏപ്രിൽ ഒന്നിന് എസ്.ബി.ടി
ഉൾപ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ
ലയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ്
ജയ്‌പൂർ എന്നിവയും ഭാരതീയ മഹിളാ ബാങ്കുമാണ് എസ്.ബി.ഐയിൽ ലയിച്ചത്.
PSC ചോദ്യങ്ങൾ
1.
സ്റ്റേറ്റ്
ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര് - ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ
2.
ഇംപീരിയൽ ബാങ്ക്
ഓഫ് ഇന്ത്യ രൂപംകൊണ്ടത് - 1921 ജനുവരി 27
3.
ഇംപീരിയൽ
ബാങ്കിനെ ദേശസാത്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു നാമകരണം ചെയ്തത് -
ജൂലൈ 1
4.
ഇംപീരിയൽ
ബാങ്കിന് ആ പേര് നിർദേശിച്ചത് - കെ.എം.കെയിൻസ്
5.
സ്റ്റേറ്റ്
ബാങ്ക് ഓഫ് ഇന്ത്യ ദേശസാത്കരിച്ചത് - 1955
ൽ
6.
സ്റ്റേറ്റ്
ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയർമാൻ (മലയാളി) - ഡോ ജോൺ മത്തായി
7.
സ്റ്റേറ്റ്
ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ചെയർപേഴ്‌സൺ - അരുന്ധതി ഭട്ടാചാര്യ
8.
എസ്.ബി.ഐയുടെ
നിലവിലെ ചെയർപേഴ്‌സൺ - ദിനേശ് കുമാർ ഖാര
9.
ഇന്ത്യയിൽ
ഏറ്റവും കൂടുതൽ ശാഖകളുള്ള പൊതുമേഖലാ വാണിജ്യ ബാങ്ക് - എസ്.ബി.ഐ
10.
ഇന്ത്യയുടെ
ഏറ്റവും വലിയ കൊമേഴ്സ്യല്‍ ബാങ്ക് - എസ്.ബി.ഐ
11.
ഏറ്റവും കൂടുതൽ
വിദേശ ശാഖകളുള്ള പൊതുമേഖലാ വാണിജ്യ ബാങ്ക് - എസ്.ബി.ഐ
12.
ഇന്ത്യയുടെ
കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്കിങ് ധർമങ്ങൾ നിറവേറ്റുന്ന
സ്ഥാപനം ഏതാണ് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
13.
ഇന്ത്യയ്ക്ക്
പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖകളുള്ള ബാങ്ക് - എസ്.ബി.ഐ
14.
സ്റ്റേറ്റ്
ബാങ്ക് ഗ്രൂപ്പിലെ ഏറ്റവും വലിയ ബാങ്ക് - എസ്.ബി.ഐ
15.
ഇസ്രയേലിൽ ശാഖ
തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബാങ്ക് - എസ്.ബി.ഐ
16.
എസ്.ബി.ഐയുടെ
അഞ്ച് അസോസിയേറ്റ് ബാങ്കുകളും (എസ്.ബി.ടി ഉൾപ്പടെ) ഭാരതീയ മഹിളാ ബാങ്കും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ച വർഷം - 2017 ഏപ്രിൽ 1
17.
ഉപഭോക്താക്കൾക്ക്
ഒട്ടനവധി സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനായി എസ്.ബി.ഐ ആരംഭിച്ച മൊബൈൽ
ആപ്ലിക്കേഷൻ - YONO
(യു ഒൺലി നീഡ്
വൺ)
18.
YONO യുടെ
ബ്രാൻഡ് അംബാസിഡർ - സ്വപ്‌ന ബർമൻ (ഹെപ്റ്റാത്തലിൻ താരം)
19.
SBI ആരംഭിച്ച Cardless Cash Withdrawal
Service - YONO Cash
20.
പൂർണ്ണമായും
വനിതകൾ നിയന്ത്രിച്ചിരുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് - ഭാരതീയ മഹിളാ ബാങ്ക്
21.
ഭാരതീയ മഹിളാ
ബാങ്ക് നിലവിൽ വന്നത് - 2013
22.
ഇന്ത്യയിലെ ആദ്യ
വനിതാ ബാങ്ക് തുടങ്ങുന്നതിനുള്ള രൂപരേഖ തയ്യാറാക്കാൻ രൂപം കൊണ്ട കമ്മിറ്റി - എം.ബി.എൻ.റാവു
കമ്മിറ്റി
23.
ഭാരതീയ മഹിളാ
ബാങ്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് - ന്യൂ ഡൽഹി
24.
ഭാരതീയ മഹിളാ
ബാങ്കിന്റെ ആദ്യ മേധാവി - ഉഷ അനന്ത സുബ്രഹ്മണ്യൻ
25.
മുൻ
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 96-ാം
ജന്മദിനത്തിൽ ഉദ്‌ഘാടനം ചെയ്ത ബാങ്ക് - ഭാരതീയ മഹിളാ ബാങ്ക് (2013 നവംബർ 19)
26.
'വനിതാ
ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത്
ഏത് ബാങ്കിന്റെ മുദ്രാവാക്യമായിരുന്നു - മഹിളാ ബാങ്ക്
27.
മഹിളാ ബാങ്ക്
ആരംഭിച്ച മൂന്നാമത്തെ രാജ്യം - ഇന്ത്യ (പാകിസ്ഥാനും ടാൻസാനിയയുമാണ് ഒന്നും രണ്ടും
രാജ്യങ്ങൾ)
28.
കേരളത്തിൽ മഹിളാ
ബാങ്കിന്റെ ആദ്യ ശാഖ നിലവിൽ വന്നത് - മണക്കാട് (തിരുവനന്തപുരം)
29.
ഇന്ത്യയിലെ മഹിളാ
ബാങ്കിന്റെ ആദ്യ ശാഖ നിലവിൽ വന്നത് - മുംബൈ
30.
2017 ഏപ്രിൽ 1ന് ഭാരതീയ മഹിളാ ബാങ്ക് ലയിച്ച ബാങ്ക്
- എസ്.ബി.ഐ
31.
ഇന്ത്യയിൽ
ഏറ്റവും കൂടുതൽ എ.ടി.എമ്മുകൾ പ്രവർത്തിപ്പിക്കുന്ന ബാങ്ക് - എസ്.ബി.ഐ
32.
രാത്രി 8 മണി മുതൽ രാവിലെ 8 മണി വരെ 10,000 രൂപയ്ക്ക് മുകളിലുള്ള എടിഎം
ഇടപാടുകൾക്ക് ഒൺ ടൈം പാസ്‌വേഡ് (OTP)
നടപ്പിലാക്കാൻ
തീരുമാനിച്ച ബാങ്ക് - എസ്.ബി.ഐ
33.
70 വയസ്സ് കഴിഞ്ഞ
പൗരന്മാർക്കും,
ഭിന്നശേഷിക്കാർക്കും
വേണ്ടി ഡോർ സ്റ്റെപ് ബാങ്കിങ് സർവീസ് ആരംഭിച്ച ബാങ്ക് - എസ്.ബി.ഐ
34.
സേവിങ്സ്, ഹ്രസ്വ ലോൺ നിരക്കുകൾ എന്നിവയെ
ആർ.ബി.ഐയുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ആദ്യ ഇന്ത്യൻ ബാങ്ക് - എസ്.ബി.ഐ
35.
ഇലക്ട്രിക്
വാഹനങ്ങൾ വാങ്ങുവാൻ ഇന്ത്യയിലാദ്യമായി 'ഗ്രീൻ
കാർ ലോൺ' ആരംഭിച്ച ബാങ്ക് - എസ്.ബി.ഐ
36.
ആസ്ട്രേലിയയിലെ
വിക്ടോറിയയിൽ ശാഖ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് - എസ്.ബി.ഐ
37.
ചൈനയുടെ നാഷണൽ
അഡ്വാൻസ് പേയ്മെന്റ് സിസ്റ്റവുമായി ലിങ്ക് ചെയ്ത് ആദ്യ ഇന്ത്യൻ ബാങ്ക് - എസ്.ബി.ഐ
38.
ഇന്ത്യയുടെ ആദ്യ
സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം - ജയ്‌പൂർ (സ്ഥാപിച്ചത് - സ്റ്റേറ്റ്
ബാങ്ക് ഓഫ് ബിക്കാനിർ &
ജയ്‌പൂർ)
39.
മൊബൈൽ സാങ്കേതിക
വിദ്യയിലൂടെ വീട്ടിലിരുന്ന് ജോലികൾ ചെയ്യാനുള്ള സൗകര്യം ആരംഭിച്ച ബാങ്ക് -
എസ്.ബി.ഐ (വർക്ക് ഫ്രം ഹോം)
40.
കേരളത്തിൽ
ഏറ്റവും കൂടുതൽ ശാഖകളുള്ള പൊതുമേഖലാ വാണിജ്യ ബാങ്ക് - എസ്.ബി.ഐ
41.
SBI ആരംഭിച്ച Unified Payment Terminal -
MOPAD (Multi Option Payment Acceptance Device)
42.
ലോകത്തിലെ
ആദ്യത്തെ ഒഴുകുന്ന എ.ടി.എം സ്ഥാപിച്ചത് - എസ്.ബി.ഐ (2004 ഫിബ്രവരിയിൽ)
43.
ഇന്ത്യയിൽ
ആദ്യമായി കോർ ബാങ്കിങ് നടപ്പിലാക്കിയ ബാങ്ക് - എസ്.ബി.ഐ (മുംബൈ ബ്രാഞ്ച്, 2004)
44. 2020 ഓഗസ്റ്റിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി നിയമിതനായതാര് - അശ്വിനി ഭാട്ടിയ