പൊതുമേഖല ബാങ്കുകള്‍

Arun Mohan
0

പൊതുമേഖല ബാങ്കുകള്‍

സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബാങ്കുകളാണ് പൊതുമേഖലാ ബാങ്കുകൾ. പൊതുമേഖലാ ബാങ്കുകളുടെ ഭൂരിപക്ഷം ഓഹരികളും സർക്കാർ ഉടമസ്ഥതയിലായിരിക്കും. എല്ലാ പൊതുമേഖലാ ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളാണ്. എന്നാൽ, എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളും പൊതുമേഖലാ ബാങ്കുകൾ അല്ല. ബാങ്കിങ് പ്രവർത്തനങ്ങൾക്കുപുറമേ സർക്കാർ ഫണ്ടുകളുടെ വിനിയോഗം, പദ്ധതി നിർവഹണം എന്നിവ പരമാവധി നിർവഹിക്കുന്നത് പൊതുമേഖലാ ബാങ്കുകളാണ്. അലഹബാദ് ബാങ്കാണ് രാജ്യത്തെ ആദ്യ പൊതുമേഖലാ ബാങ്ക്. 1865 ലാണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. പൂർണമായും ഇന്ത്യൻ മൂലധനംകൊണ്ട് തുടങ്ങിയ ആദ്യത്തെ ഇന്ത്യൻ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണ് പൂർണമായും ഇന്ത്യക്കാരുടെ നിയന്ത്രണത്തിലും ഉടമസ്ഥതയിലും തുടങ്ങിയ ആദ്യ ഇന്ത്യൻ ബാങ്ക്. കനറാ ബാങ്കാണ് ആദ്യമായി ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യൻ ബാങ്ക്. പൊതുമേഖലയിലുള്ള യൂണിയൻ ബാങ്ക് ഉദ്‌ഘാടനം ചെയ്തത് സാക്ഷാൽ ഗാന്ധിജിയാണ്.

ബാങ്ക് ലയനം 2020

ഇന്ത്യൻ ബാങ്കിങ്‌ ചരിത്രത്തിലെ ഏറ്റവും വലിയ ലയനം 2020 ഏപ്രില്‍ ഒന്നിന്‌ നടന്നു. ഈ ബാങ്ക് ലയനത്തോടുകൂടി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം പന്ത്രണ്ടായി. പൊതുമേഖലയിലെ 10 ബാങ്കുകള്‍ ലയിച്ച്‌ നാലു വലിയ ബാങ്കുകള്‍ രൂപംകൊണ്ടു. യൂണിയന്‍ ബാങ്ക്‌, പഞ്ചാബ് നാഷണല്‍ ബാങ്ക്‌, ഇന്ത്യന്‍ ബാങ്ക്, കാനറ ബാങ്ക്‌  എന്നീ ബാങ്കുകളിലാണ് ലയനം നടന്നത്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ്‌ ബാങ്ക്‌ ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ ലയിച്ചു. ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ്‌ ഇന്ത്യയിലും, സിൻഡിക്കറ്റ്‌ ബാങ്ക്‌ കാനറ ബാങ്കിലും, അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിച്ചു. രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകൾ ചുവടെ കൊടുത്തിരിക്കുന്നു.

1. ബാങ്ക് ഓഫ് ബറോഡ

2. ബാങ്ക് ഓഫ് ഇന്ത്യ

3. ബാങ്ക് ഓഫ് മഹാരാഷ്ട്ര

4. കനറാ ബാങ്ക്

5. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

6. ഇന്ത്യൻ ബാങ്ക്

7. ഇന്ത്യൻ ഓവർസീസ് ബാങ്ക്

8. പഞ്ചാബ് നാഷണൽ ബാങ്ക്

9. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്

10. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

11. യൂക്കോ ബാങ്ക്

12. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

PSC ചോദ്യങ്ങൾ

1. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിങ് സമ്പ്രദായത്തിന് തുടക്കം കുറിച്ച ബാങ്ക് - ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)

2. ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് - ചാർട്ടേഡ് ബാങ്ക്

3. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് - ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന

4. ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക് - ബംഗാൾ ബാങ്ക്

5. സേവിങ്സ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക് - പ്രസിഡൻസി ബാങ്ക്

6. 2020 ഏപ്രിൽ 1 ന് നടന്ന ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ച കേന്ദ്ര ധനകാര്യ മന്ത്രി - നിർമ്മല സീതാരാമൻ

7. 2020ലെ ലയനത്തോടുകൂടി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം എത്രയായി - 12

8. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് - എസ്.ബി.ഐ

9. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക്

10. ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക് - അലഹബാദ് ബാങ്ക്

11. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി)

12. 1895 ൽ ലാഹോറിൽ ആരംഭിച്ച പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ - ലാലാ ലജ്പത് റായ്

13. ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞുപോകൽ പദ്ധതി (Voluntary Retirement Scheme) നടപ്പിലാക്കിയ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക്

14. കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്ക് ഏത് ബാങ്കിലാണ് ലയിച്ചത് - പഞ്ചാബ് നാഷണൽ ബാങ്ക് (2003)

15. 2019125 മത് സ്ഥാപകദിനം ആഘോഷിച്ച പൊതുമേഖലാ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക്

16. വിദേശത്ത് ശാഖ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് - ബാങ്ക് ഓഫ് ഇന്ത്യ (ലണ്ടൻ, 1946)

17. എ.ടി.എം സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർവത്കൃത ശാഖ ആരംഭിച്ച ആദ്യ പൊതുമേഖലാ ബാങ്ക് - ബാങ്ക് ഓഫ് ഇന്ത്യ

18. ആദ്യമായി ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യൻ ബാങ്ക് - കനറാ ബാങ്ക്

19. കേരള ഗ്രാമീൺ ബാങ്കിന്റെ സ്പോൺസർ ബാങ്ക് - കനറാ ബാങ്ക്

20. ആർ.ബി.ഐയുടെ ഇ.എം.വി മാൻഡേറ്റ് മാനദണ്ഡങ്ങൾ പാലിച്ച ഇന്ത്യയിലെ ആദ്യ പൊതുമേഖലാ ബാങ്ക് - കനറാ ബാങ്ക്

21. ഇന്ത്യയിൽ ആദ്യമായി ഒ.ടി.പി അധിഷ്ഠിത എ.ടി.എം ക്യാഷ് പിൻവലിക്കൽ സംവിധാനം ആരംഭിച്ച ബാങ്ക് - കനറാ ബാങ്ക്

22. ക്രെഡിറ്റ് കാർഡ് ആദ്യമായി കൊണ്ടുവന്ന ബാങ്ക് - സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

23. വിദേശത്ത് ശാഖ തുടങ്ങിയ ആദ്യ ഇന്ത്യൻ ബാങ്ക് - സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (1946, ലണ്ടൻ)

24. 'സ്വദേശി ബാങ്ക്' എന്നറിയപ്പെടുന്നത് - സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

25. 1921 ൽ ഏത് പൊതുമേഖല ബാങ്കിന്റെ ആസ്ഥാന മന്ദിരമാണ് ഗാന്ധിജി മുംബൈയിൽ ഉദ്‌ഘാടനം ചെയ്തത് - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

26. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1919 നവംബർ 11

27. സംസാരിക്കുന്ന എ.ടി.എം ആദ്യമായി സ്ഥാപിച്ച ബാങ്ക് - യൂണിയൻ ബാങ്ക്

28. ഇന്ത്യയിൽ ആദ്യമായി പൂട്ടുകളില്ലാത്ത ശാഖ ആരംഭിച്ച ബാങ്ക് - യൂക്കോ ബാങ്ക് (മഹാരാഷ്ട്രയിൽ)

29. പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ ഒന്നിന് രൂപംകൊണ്ട സ്ഥാപനം - ബാങ്ക്സ് ബോർഡ് ബ്യുറോ

30. ബാങ്ക്സ് ബോർഡ് ബ്യുറോയുടെ ആദ്യ ചെയർപേഴ്‌സൺ - വിനോദ് റായ്

31. ബാങ്ക്സ് ബോർഡ് ബ്യുറോയുടെ നിലവിലെ ചെയർപേഴ്‌സൺ - ഭാനു പ്രതാപ് ശർമ്മ

32. ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ബാങ്ക്സ് ബോർഡ് ബ്യൂറോ നിലവിൽ വന്നത് - പി.ജെ.നായക് കമ്മിറ്റി

33. പൊതുമേഖലാ വിഭാഗത്തിൽ നിന്നും സ്വകാര്യ മേഖലയിലേക്ക് മാറ്റപ്പെട്ട ഇന്ത്യൻ ബാങ്ക് - ഐ.ഡി.ബി.ഐ

34. മുതിർന്ന പൗരന്മാർക്ക് വീട്ടുപടിക്കൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇന്ത്യൻ ഓവർസീസ് ബാങ്ക് തമിഴ്‌നാട്, കേരളം, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിൽ ആരംഭിച്ച സംവിധാനം - ബാങ്ക് ഓൺ വീൽസ്

35. ഇന്ത്യയിലെ ഓരോ ജില്ലകളുടെയും വികസനത്തിനായി ആർ.ബി.ഐ ഒരു ബാങ്കിനെ (പൊതുമേഖല/സ്വകാര്യ മേഖല) തിരഞ്ഞെടുക്കുന്ന സ്കീം - ലീഡ് ബാങ്ക് സ്കീം

36. ലീഡ് ബാങ്ക് സ്കീം നിർദേശിച്ച ആർ.ബി.ഐ സ്റ്റഡി ഗ്രൂപ്പിന്റെ തലവൻ - പ്രൊഫ. സി.ആർ. ഗാഡ്‌ഗിൽ

37. ലീഡ് ബാങ്ക് സ്കീം ആർ.ബി.ഐ നടപ്പിലാക്കിയത് - 1969 ഡിസംബർ

38. ലീഡ് ബാങ്ക് സ്‌കീമിന്റെ ഭാഗമായി ആർ.ബി.ഐ സർവീസ് ഏരിയ അപ്പ്രോച്ച് (SAA) നടപ്പിലാക്കിയത് - 1989 ഏപ്രിൽ

39. SAAയുടെ ലക്ഷ്യം - ഓരോ ബാങ്കും അവയ്ക്കു കീഴിലുള്ള 15 മുതൽ 25 ഗ്രാമങ്ങളെ ഏറ്റെടുത്ത് അവിടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കണം

40. ഇന്ത്യൻ ഓവർസീസ് ബാങ്ക് ലീഡ് ബാങ്കായ ജില്ല - തിരുവനന്തപുരം

41. ഇന്ത്യൻ ബാങ്ക് ലീഡ് ബാങ്കായ ജില്ല - കൊല്ലം

42. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ബാങ്കായ ജില്ലകൾ - പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

43. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ബാങ്കായ ജില്ലകൾ - ഇടുക്കി, എറണാകുളം

44. കനറാ ബാങ്ക് ലീഡ് ബാങ്കായ ജില്ലകൾ - തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

45. സിൻഡിക്കേറ്റ് ബാങ്ക് ലീഡ് ബാങ്കായ ജില്ലകൾ - കണ്ണൂർ, കാസർഗോഡ്

46. കേരളത്തിൽ ഏറ്റവും കൂടുതൽ ലീഡ് ബാങ്കുകളുള്ള ബാങ്ക് - കനറാ ബാങ്ക് (അഞ്ച്)

47. പൊതുമേഖലയിൽ ബാങ്കുകളുടെ പരിഷ്കരണത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി - ഇന്ദ്രധനുഷ്

Post a Comment

0 Comments
Post a Comment (0)