എ.ടി.എം

Arun Mohan
0

എ.ടി.എം (ATM Machine)

ഓട്ടമേറ്റഡ് ടെല്ലർ മെഷിൻ എന്നതിന്റെ ചുരുക്കരൂപമാണ് എ.ടി.എം. 1967 ൽ ബാർക്ലെയ്സ് എന്ന ബ്രിട്ടീഷ് ബാങ്കാണ് പണം തരുന്ന ഈ യന്ത്രം ലോകത്താദ്യമായി സ്ഥാപിച്ചത്. 1925 ൽ മേഘാലയയിൽ ജനിച്ച സ്കോട്ട്ലൻഡുകാരനായ ജോൺ ഷെപ്പേർഡ് ബാരൺ ആണ് എ.ടി.എമ്മിന്റെ ഉപജ്ഞാതാവ്. ഇംഗ്ലീഷുകാരനായ ജയിംസ് ഗുഡ് ഫെലോ, അമേരിക്കക്കാരനായ ഡൊണാൾഡ് സി.വെറ്റ്സെൽ, ലൂത്തർ സിംജിയാർ എന്നിവരൊക്കെ എ.ടി.എമ്മിന്റെ ഇന്നത്തെ രൂപത്തിനു പിന്നിൽ പ്രവർത്തിച്ചവരാണ്. എച്ച്.എസ്.ബി.സി ബാങ്കാണ് ഇന്ത്യയിൽ ആദ്യമായി എ.ടി.എം സ്ഥാപിച്ചത്. 1987 ൽ മുംബൈയിലായിരുന്നു ഇത്. 1992 ൽ ബ്രിട്ടീഷ് ബാങ്ക് ഓഫ് ദ് മിഡിൽ ഈസ്റ്റ് കേരളത്തിലെ ആദ്യത്തെ എ.ടി.എം തിരുവനന്തപുരത്ത് സ്ഥാപിച്ചു. 2019 ലെ കണക്കനുസരിച്ച് ജനസംഖ്യാനുപാതത്തിൽ കേരളത്തിൽ 3688 പേർക്ക് ഒരു എ.ടി.എമ്മും, 5220 പേർക്ക് ഒരു ബാങ്ക് ശാഖയും ഉണ്ട്. (ശാഖകൾ: 7421 എണ്ണം, എ.ടി.എം: 9011 എണ്ണം). പണം നിക്ഷേപിക്കാൻ കഴിയുന്ന സി.ഡി.എം മെഷീനുകളും ഇന്ന് വ്യാപകമാണ്. ഓട്ടമേറ്റഡ് ബാങ്കിങ് മെഷീൻ, ക്യാഷ് ലൈൻ, ക്യാഷ് പോയിന്റ് ടൈം മെഷീൻ, ക്യാഷ് ഡിസ്‌പെൻസർ, ബാങ്കോമേറ്റ് എന്നിങ്ങനെ പല പേരുകളിൽ വിവിധരാജ്യങ്ങളിൽ എ.ടി.എം അറിയപ്പെടുന്നു.

PSC ചോദ്യങ്ങൾ

1. എ.ടി.എമ്മിന്റെ പൂർണരൂപം - ഓട്ടമേറ്റഡ് ടെല്ലർ മെഷിൻ

2. എ.ടി.എം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് - ലൂത്തർ ജോർജ് സിംജിയാർ

3. എ.ടി.എം കണ്ടുപിടിച്ചത് - ജോൺ ഷെപ്പേർഡ് ബാരൺ

4. ആധുനിക എ.ടി.എം സംവിധാനം കണ്ടുപിടിച്ചത് - ഡൊണാൾഡ് സി.വെറ്റ്സെൽ

5. ലോകത്തിൽ ആദ്യമായി എ.ടി.എം അവതരിപ്പിച്ച ബാങ്ക് - ബാർക്ലെയ്സ്

6. ഇന്ത്യയിലെ ആദ്യത്തെ എ.ടി.എം 1987 ൽ മുംബൈയിൽ ആരംഭിച്ചത് - ദി ഹോങ് കോങ് ആൻഡ് ഷാങ്ഹായ് ബാങ്കിങ് കോർപ്പറേഷൻ (HSBC)

7. കേരളത്തിലെ ആദ്യത്തെ എ.ടി.എം 1992 ൽ തിരുവനന്തപുരത്ത് തുടങ്ങിയത് - ബ്രിട്ടീഷ് ബാങ്ക് ഓഫ് ദ് മിഡിൽ ഈസ്റ്റ്

8. ലോകത്തിലെതന്നെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം 2004 ഫിബ്രവരിയിൽ തുടങ്ങിയത് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (കൊച്ചിക്കും വൈപ്പിനുമിടയിൽ സർവീസ് നടത്തുന്ന ഒരു ജങ്കാർ ബോട്ടിലായിരുന്നു ഈ എ.ടി.എം)

9. ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന എ.ടി.എം സ്ഥാപിച്ച ബാങ്ക് - നാഷണൽ ബാങ്ക് ഓഫ് പാകിസ്ഥാൻ (ഖുൻജരാബ് ചുരം, പാകിസ്ഥാൻ)

10. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന എ.ടി.എം സ്ഥാപിച്ച ബാങ്ക് - ആക്‌സിസ് ബാങ്ക് (തെഗു, സിക്കിം)

11. ഇന്ത്യയിലെ ആധാർ അടിസ്ഥാനമായുള്ള ആദ്യ എ.ടി.എം തുടങ്ങിയ ബാങ്ക് - ഡി.സി.ബി ബാങ്ക്

12. ഇന്ത്യയിൽ ഏറ്റവും കൂടുതൽ എ.ടി.എമ്മുകൾ പ്രവർത്തിപ്പിക്കുന്ന ബാങ്ക് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

13. ഇന്ത്യയിൽ ഏറ്റവും കൂടുതൽ എ.ടി.എമ്മുകൾ പ്രവർത്തിപ്പിക്കുന്ന സ്വകാര്യ ബാങ്ക് - ഐ.സി.ഐ.സി.ഐ

14. ഏറ്റവും കൂടുതൽ എ.ടി.എമ്മുകൾ പ്രവർത്തിക്കുന്ന ഇന്ത്യൻ സംസ്ഥാനം - മഹാരാഷ്ട്ര (രണ്ടാം സ്ഥാനത്ത് തമിഴ്‌നാട്, മൂന്നാം സ്ഥാനം - കർണാടക)

15. ഇന്ത്യയിലെ ആദ്യ പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക് എ.ടി.എം സ്ഥാപിക്കപ്പെട്ടത് - ചെന്നൈ

16. കേരളത്തിലെ ആദ്യ പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക് എ.ടി.എം സ്ഥാപിക്കപ്പെട്ടത് - തിരുവനന്തപുരം

17. രാത്രി 8 മണി മുതൽ രാവിലെ 8 മണി വരെ 10,000 രൂപയ്ക്ക് മുകളിലുള്ള എടിഎം ഇടപാടുകൾക്ക് ഒൺ ടൈം പാസ്‌വേഡ് (OTP) നടപ്പിലാക്കാൻ തീരുമാനിച്ച ബാങ്ക് - എസ്.ബി.ഐ

18. ശാരീരിക വൈകല്യമുള്ളവർക്കു വേണ്ടി "Talking ATM" ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (അഹമ്മദാബാദ്, 2012)

Post a Comment

0 Comments
Post a Comment (0)