ബാങ്ക് ദേശസാൽക്കരണം

Arun Mohan
0

ബാങ്ക് ദേശസാൽക്കരണം

ഇന്ത്യയിൽ വൻമാറ്റങ്ങൾക്ക് വഴിവെച്ചതാണ് മൂന്ന് ഘട്ടങ്ങളിലായി നടന്ന ബാങ്ക് ദേശസാൽക്കരണങ്ങൾ. 1969 വരെ റിസർവ് ബാങ്കിന് പുറമെയുള്ള ഇന്ത്യയിലെ ഏക ദേശസാൽകൃത ബാങ്ക് എസ്.ബി.ഐ ആയിരുന്നു. 196914 ഉം, 19806 ഉം ബാങ്കുകളെ ദേശസാൽക്കരിച്ചു. ഇന്ദിരാഗാന്ധിയായിരുന്നു ഈ കാലയളവുകളിൽ പ്രധാനമന്ത്രി. ബാങ്കിങ് സംവിധാനം ഗ്രാമപ്രദേശങ്ങളിൽ എത്തിക്കുക, കർഷകർക്ക് എളുപ്പത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നിവയായിരുന്നു ദേശസാൽക്കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് 1969 ജൂലൈ 19 നാണ്. നിക്ഷേപം 50 കോടി രൂപയിലധികമുള്ള 14 ബാങ്കുകളാണ് ദേശസാൽക്കരിക്കപ്പെട്ടത്. ബാങ്കുകൾ ഇവയാണ്

1. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

2. ബാങ്ക് ഓഫ് ബറോഡ

3. ബാങ്ക് ഓഫ് ഇന്ത്യ

4. പഞ്ചാബ് നാഷണൽ ബാങ്ക്

5. യൂക്കോ ബാങ്ക്

6. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ

7. യൂണിയൻ ബാങ്ക്

8. കനറാ ബാങ്ക്

9. അലഹബാദ് ബാങ്ക്

10. ദേനാ ബാങ്ക്

11. സിൻഡിക്കേറ്റ് ബാങ്ക്

12. ബാങ്ക് ഓഫ് മഹാരാഷ്ട്ര

13. ഇന്ത്യൻ ബാങ്ക്

14. ഇന്ത്യൻ ഓവർസീസ് ബാങ്ക്

രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം 1980 ഏപ്രിൽ 15 നായിരുന്നു. 200 കോടിയിലേറെ നിക്ഷേപ മൂലധനമുള്ള ആറു ബാങ്കുകളെയാണ് ഇത്തവണ ദേശസാൽക്കരിച്ചത്. ബാങ്കുകൾ ഇവയാണ്,

1. വിജയാ ബാങ്ക്

2. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്

3. ന്യൂ ബാങ്ക് ഓഫ് ഇന്ത്യ

4. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്

5. ആന്ധ്രാ ബാങ്ക്

6. കോർപ്പറേഷൻ ബാങ്ക്

ദേശസാൽകൃത ബാങ്കുകളിൽ ന്യൂ ഇന്ത്യാ ബാങ്ക് പ്രതിസന്ധിയിലായതിനെത്തുടർന്ന് (1993) പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്തു. വിജയബാങ്കും, ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ (2019 ഏപ്രിൽ 1) ലയിച്ചതിനെ തുടർന്ന് എണ്ണം 20-ൽ നിന്നും 17 ആയി കുറഞ്ഞു.

മൂന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം 2020 ഏപ്രിൽ 1 നായിരുന്നു. ഇന്ത്യയുടെ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമാണ് പ്രാബല്യത്തിൽ വന്നത്. പൊതുമേഖലയിലെ 10 ബാങ്കുകൾ ലയിച്ച് നാലു വലിയ ബാങ്കുകൾ നിലവിൽ വന്നു. പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളാണ് ലയനത്തിനുശേഷം തുടരുന്നത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചു. സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിച്ചു. ആന്ധ്രാ ബാങ്കും കോർപറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയായി മാറി. മൂന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണത്തിൽ എ.ടി.എം, ക്രെഡിറ്റ് കാർഡ്, ഫോൺ ബാങ്കിങ്, നെറ്റ് ബാങ്കിങ്, കോർ ബാങ്കിങ് തുടങ്ങിയ നൂതന സംവിധാനങ്ങൾ നടപ്പിലാക്കി. മൂന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണത്തിന് ശേഷം ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം പന്ത്രണ്ടായി.

1. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

2. ബാങ്ക് ഓഫ് ബറോഡ

3. ബാങ്ക് ഓഫ് ഇന്ത്യ

4. പഞ്ചാബ് നാഷണൽ ബാങ്ക്

5. യൂക്കോ ബാങ്ക്

6. യൂണിയൻ ബാങ്ക്

7. കനറാ ബാങ്ക്

8. ബാങ്ക് ഓഫ് മഹാരാഷ്ട്ര

9. ഇന്ത്യൻ ബാങ്ക്

10. ഇന്ത്യൻ ഓവർസീസ് ബാങ്ക്

11. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്

12. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്വകാര്യ വ്യക്തികളിൽ നിന്ന് ബാങ്കിങ് രംഗത്തെ മോചിപ്പിക്കുക, ഗ്രാമീണ മേഖലയിൽ പരമാവധി സേവനം എത്തിക്കുക. മുൻഗണനാ വിഭാഗങ്ങൾക്ക് വായ്‌പ ലഭ്യമാക്കുക, ജീവനക്കാരെ കർമോന്മുഖരാക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങൾക്കായാണ് രാജ്യത്ത് ബാങ്ക് ദേശസാൽക്കരണം കൊണ്ടുവന്നത്. പിന്നാക്ക മേഖലകളിലെ സാധാരണക്കാർക്ക് ബാങ്കിങ് സേവനം ലഭ്യമാക്കുന്നതിൽ സർക്കാർ നടപടി ഏറെ ഗുണം ചെയ്‌തു. ഇടപാടുകാർക്ക് കൂടുതൽ ഗുണകരമായ രീതിയിൽ ഇന്ത്യൻ ബാങ്കിങ് രംഗത്തെ മെച്ചപ്പെടുത്താൻ ദേശസാൽക്കരണം ഉപകരിച്ചു.

PSC ചോദ്യങ്ങൾ

1. റിസർവ് ബാങ്ക് ദേശസാൽക്കരിച്ചത് - 1949 ജനുവരി 1

2. എസ്.ബി.ഐ ദേശസാൽക്കരിച്ചത് - 1955

3. ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് - 1969 ജൂലൈ 19

4. ഒന്നാംഘട്ടം എത്ര ബാങ്കുകളെയാണ് ദേശസാൽക്കരിച്ചത് - 14

5. ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്ന പഞ്ചവത്സര പദ്ധതി - നാലാം പഞ്ചവത്സര പദ്ധതി

6. ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണ സമയത്തെ റിസർവ് ബാങ്ക് ഗവർണർ - സർ ബെനഗൽ രാമറാവു

7. 1969 ൽ ഒന്നാംഘട്ട ബാങ്ക് ദേശസാത്കരണ സമയത്തെ ധനകാര്യമന്ത്രി - ഇന്ദിരാഗാന്ധി

8. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് - 1980 ഏപ്രിൽ 15

9. രണ്ടാംഘട്ടം എത്ര ബാങ്കുകളെയാണ് ദേശസാൽക്കരിച്ചത് - 6

10. രണ്ടാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്ന പഞ്ചവത്സര പദ്ധതി - ആറാം പഞ്ചവത്സര പദ്ധതി

11. ബാങ്ക് ദേശസാൽക്കരണം നടത്തിയ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

12. മൂന്നാം ഘട്ടത്തിൽ നൂതന പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടപ്പിലാക്കിയ സ്വകാര്യ ബാങ്കുകളാണ് - പുത്തൻതലമുറ ബാങ്കുകൾ

13. ഇന്ത്യയിൽ നിലവിലുള്ള ദേശസാൽകൃത ബാങ്കുകളുടെ എണ്ണം - 12

Post a Comment

0 Comments
Post a Comment (0)