റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ)
രാജ്യത്തിന്റെ
ബാങ്ക്, കേന്ദ്ര ബാങ്ക്, ബാങ്കുകളുടെ ബാങ്ക് എന്നിങ്ങനെയെല്ലാം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നു. 1935 ഏപ്രിൽ ഒന്നിന് ഇത് രൂപം കൊണ്ടു.
ആർ.ബി.ഐ ആക്ട്,
ബാങ്കിങ്
റെഗുലേഷൻ ആക്ട് എന്നിവയനുസരിച്ചാണ് റിസർവ് ബാങ്കിന്റെ പ്രവർത്തനം.
തിരുവനന്തപുരത്തടക്കം രാജ്യത്ത് 22 മേഖലാ ഓഫിസുകൾ
ആർ.ബി.ഐയ്ക്കുണ്ട്. ഗവർണറും 20 അംഗങ്ങളുമുൾക്കൊള്ളുന്ന
ഭരണസമിതിക്കാണ് ഭരണ നിർവഹണാധികാരം. ഒ.എ സ്മിത്ത് ആയിരുന്നു റിസർവ് ബാങ്കിന്റെ
ആദ്യത്തെ ഗവർണർ. ഇപ്പോഴത്തെ ഗവർണർ ശക്തികാന്ത ദാസ്. 1947 ഏപ്രിൽ വരെ മ്യാൻമറിന്റെയും 1948 ജൂൺ വരെ പാക്കിസ്ഥാന്റെയും
കേന്ദ്രബാങ്ക് റിസർവ് ബാങ്കായിരുന്നു!
പ്രധാന
ചുമതലകൾ
രാജ്യത്ത്
ആവശ്യമായ കറൻസി നോട്ടുകളിറക്കുക,
വിദേശനാണയ
വിനിമയത്തിന്റെ ചുമതല വഹിക്കുക,
രാജ്യത്തെ
ബാങ്കിങ് മേഖലയെ നിയന്ത്രിച്ച് മെച്ചപ്പെട്ട നിർദേശങ്ങൾ നൽകുക, സർക്കാരിന്റെ ബാങ്കും ഏജന്റും
ഉപദേഷ്ടാവുമായി പ്രവർത്തിക്കുക,
വായ്‌പ
നിയന്ത്രിക്കുക,
ബാങ്കുകളുടെ
ബാങ്കായി പ്രവർത്തിക്കുക തുടങ്ങിയവ ആർ.ബി.ഐയുടെ ചുമതലകളാണ്.
PSC ചോദ്യങ്ങൾ
1.
ഇന്ത്യയിൽ
പണവ്യാപാരത്തിന്റെ കേന്ദ്രവും ദേശീയ കരുതൽ ധനത്തിന്റെ സൂക്ഷിപ്പുസ്ഥലവുമാണ് -
റിസർവ്വ് ബാങ്ക്
2.
ഇന്ത്യയിലെ
കേന്ദ്രബാങ്ക് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
3.
ഇന്ത്യയിൽ റിസർവ്
ബാങ്ക് സ്ഥാപിതമായത് - 1935 ഏപ്രിൽ 1
4.
റിസർവ് ബാങ്ക്
രൂപീകൃതമാകാൻ കാരണമായ ആക്ട് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് (1934)
5.
ആർ.ബി.ഐ രൂപം
കൊണ്ടത് ഏത് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് - ഹിൽട്ടൺ-യങ് കമ്മിഷൻ (1926)
6.
ഹിൽട്ടൺ-യങ് കമ്മിഷന്റെ
ഔദ്യോഗിക പേര് - റോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ്
7.
റിസർവ്
ബാങ്കിന്റെ ആസ്ഥാനം - മുംബൈ
8.
റിസർവ് ബാങ്ക്
ദേശസാത്ക്കരിച്ചത് - 1949 ജനുവരി 1
9.
ബാങ്കിങ്
റെഗുലേഷൻ ആക്ട് പാസ്സാക്കിയ വർഷം - 1949
10.
'ബാങ്കേഴ്‌സ്
ബാങ്ക്', 'വായ്പകളുടെ നിയന്ത്രകൻ' എന്നറിയപ്പെടുന്നത് - റിസർവ് ബാങ്ക്
11.
റിസർവ്
ബാങ്കിന്റെ സ്ഥാപിത മൂലധനം - അഞ്ചുകോടി
12.
റിസർവ്
ബാങ്കിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് - റിസർവ് ബാങ്ക് ഗവർണറും 20 അംഗ ഡയറക്ടർ ബോർഡുമാണ്
13.
റിസർവ്
ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം - കടുവ
14.
റിസർവ് ബാങ്കിന്റെ
ചിഹ്നത്തിലുള്ള വൃക്ഷം - എണ്ണപ്പന
15.
കറൻസി നോട്ടുകൾ
പുറത്തിറക്കുന്നത് - ആർ.ബി.ഐ
16.
ഇന്ത്യയിൽ കറൻസി
നോട്ടുകൾ അച്ചടിച്ച് പുറത്തിറക്കാനുള്ള അവകാശം കൈയ്യാളുന്നത് - റിസർവ് ബാങ്ക്
17.
ഒരു രൂപ
ഒഴികെയുള്ള മറ്റെല്ലാ കറൻസി നോട്ടുകളിലും ഒപ്പിടുന്നത് - റിസർവ് ബാങ്ക് ഗവർണർ
18.
ഒരു രൂപ കറൻസി
നോട്ടിൽ ഒപ്പിടുന്നത് - ധനകാര്യ സെക്രട്ടറി
19.
സംസ്ഥാനങ്ങളിലെ
സാമ്പത്തിക കാര്യങ്ങളിലെ മേൽനോട്ടം വഹിക്കുന്നത് - ആർ.ബി.ഐ
20.
പണസംബന്ധമായ
എല്ലാ കാര്യങ്ങൾക്കും സർക്കാറിനെ ഉപദേശിക്കുന്നത് - ആർ.ബി.ഐ
21.
അന്താരാഷ്ട്ര
നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് - ആർ.ബി.ഐ
22.
ഇന്ത്യൻ
കറൻസിയുടെ വിനിമയമൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത് - ആർ.ബി.ഐ
23.
റിസർവ്
ബാങ്കിന്റെ ആദ്യ ഗവർണർ - സർ. ഓസ്ബോൺ സ്മിത്ത്
24.
റിസർവ്
ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ - സർ. സി.ഡി. ദേശ് മുഖ്
25.
ഇപ്പോഴത്തെ
റിസർവ് ബാങ്ക് ഗവർണർ ആരാണ് - സഞ്ജയ് മൽഹോത്ര (26-മത്)
26.
ഏറ്റവും കൂടുതൽ
കാലം റിസർവ് ബാങ്ക് ഗവണറായിരുന്നത് - ബെനഗൽ രാമറാവു
27.
റിസർവ്
ബാങ്കിന്റെ ഗവർണറായശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി - മൻമോഹൻ സിങ്
28.
ആർ.ബി.ഐയിൽ
ഡെപ്യൂട്ടി ഗവർണറായ ആദ്യ വനിത - കെ.ജെ.ഉദ്ദേശി
29.
കേരളത്തിലെ
ആർ.ബി.ഐയുടെ ആസ്ഥാനം - തിരുവനന്തപുരം
30.
ആർ.ബി.ഐയുടെ
പ്രഥമ ചീഫ് ഫിനാൻഷ്യൽ ഓഫീസർ - സുധ ബാലകൃഷ്ണൻ
31.
റിസർവ്
ബാങ്കിന്റെ നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന വാണിജ്യ
ബാങ്കുകളാണ് - ഷെഡ്യൂൾഡ് ബാങ്ക്
32.
റിസർവ്
ബാങ്കിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബാങ്കുകൾക്ക് (ഷെഡ്യൂൾഡ്
ബാങ്കുകൾ) ഉദാഹരണം - ധനലക്ഷ്മി ബാങ്ക്, ഫെഡറൽ
ബാങ്ക്
33.
കള്ളനോട്ടുകളെപ്പറ്റി
ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് പൈസ ബോൽത്താ ഹൈ എന്ന വെബ്സൈറ്റ് തുടങ്ങിയ സ്ഥാപനം -
ആർ.ബി.ഐ
34.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് റിസർവ് ബാങ്ക്
നൽകുന്ന താൽക്കാലിക വായ്‌പ - വേയ്സ് ആൻഡ് മീൻസ് അഡ്വാൻസസ്
35.
കാഴ്ച
പരിമിതിയുള്ളവർക്ക് കറൻസി നോട്ടുകളിലെ മൂല്യം തിരിച്ചറിയുന്നതിനു വേണ്ടി ആർ.ബി.ഐ
ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - MANI
(Mobile Aided Note Identifier)
36.
2019 ൽ
ആർ.ബി.ഐയുടെ മോണിറ്ററി മ്യൂസിയം നിലവിൽ വന്ന നഗരം - കൊൽക്കത്ത
37.
2020 ലെ
ആർ.ബി.ഐയുടെ 'ദി ഫിനാൻഷ്യൽ ലിറ്ററസി വീക്ക്' ആയി ആചരിച്ചത് - ഫെബ്രുവരി 10 മുതൽ 14 വരെ
38.
ആർ.ബി.ഐയുടെ
റിപ്പോർട്ട് പ്രകാരം 2018
-19 കാലയളവിൽ
ഏറ്റവും കൂടുതൽ എ.ടി.എം തട്ടിപ്പ് കേസുകൾ നടന്ന സംസ്ഥാനം - മഹാരാഷ്ട്ര
39.
ഏഷ്യ-പസഫിക്
മേഖലയിലാദ്യമായി ഇന്ററസ്റ്റ് റേറ്റ് ഈസിങ് സൈക്കിൾ ആരംഭിച്ച സെൻട്രൽ ബാങ്ക് -
ആർ.ബി.ഐ
40.
റിസർവ്
ബാങ്കിന്റെ സ്ഥാപിത മൂലധനം - 5 കോടി രൂപ
41.
പ്രാരംഭത്തിൽ
റിസർവ് ബാങ്ക് സ്ഥാപിതമായത് - ഷെയർ ഹോൾഡേഴ്‌സ് ബാങ്ക്
42.
ആർ.ബി.ഐയെ
ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം - 1949
43.
കേരളത്തിൽ റിസർവ്
ബാങ്കിന്റെ ശാഖകൾ എവിടെയെല്ലാമാണ് - തിരുവനന്തപുരത്തും കൊച്ചിയിലും
44.
ഏത് ആക്ട്
പ്രകാരമാണ് ഇന്ത്യയിൽ ബാങ്കുകളുടെ പ്രവർത്തനം നടക്കുന്നത് - ബാങ്കിങ് റെഗുലേഷൻ
ആക്ട് (1949)
45.
റിസർവ്
ബാങ്കിന്റെ പ്രഥമ ആസ്ഥാനം - കൊൽക്കത്ത (1935-37)
46.
'വിദേശ
നാണയത്തിന്റെ സൂക്ഷിപ്പുകാരൻ'
എന്നറിയപ്പെടുന്ന
ബാങ്ക് - റിസർവ് ബാങ്ക്
47.
അന്താരാഷ്ട്ര
നാണയ നിധിയുടെ External
Advisory Group ലേക്ക്
നിയമിതനായ മുൻ ആർ.ബി.ഐ ഗവർണർ - രഘുറാം രാജൻ
48.
റിസർവ്
ബാങ്കിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച സംരംഭം - Utkarsh 2022
49.
ആർ.ബി.ഐയുടെ
കീഴിലുള്ള പരിശീലന സ്ഥാപനങ്ങൾ - ആർ.ബി.ഐ അക്കാദമി (മുംബൈ), കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാങ്കിങ്
(പൂനെ), ആർ.ബി.ഐ സ്റ്റാഫ് കോളേജ്
(ചെന്നൈ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ബാങ്ക് മാനേജ്‌മെന്റ് (പൂനെ)
50.
റിസർവ് ബാങ്ക്
ഓഫ് ഇന്ത്യയുടെ സാമ്പത്തിക വർഷം കണക്കാക്കുന്നത് - ജൂലൈ 1 മുതൽ ജൂൺ 30 വരെ
51.
റിസർവ്
ബാങ്കിന്റെ സാമ്പത്തിക വർഷം ജനുവരി-ഡിസംബറിൽ നിന്നും ജൂലൈ-ജൂണിലേക്ക് മാറ്റിയ വർഷം
- 1940
52.
ഇന്ത്യൻ
രൂപയ്ക്ക് എസ്.ഡി.ആർ ലഭിച്ചത് - 1990
- 91 ൽ
53.
റിസർവ്
ബാങ്കിന്റെ സാമൂഹിക ബോധവത്കരണ പ്രചരണ പരിപാടികളുടെ ബ്രാൻഡ് അംബാസിഡറായി
നിയമിതനായത് - അമിതാഭ് ബച്ചൻ
54.
ഇന്ത്യയിലെ
ഡിജിറ്റൽവത്കരണം വിലയിരുത്തുന്നതിനായി ആർ.ബി.ഐ തയാറാക്കുന്ന സൂചിക - ഡിജിറ്റൽ പേയ്‌മെന്റ്സ്
ഇൻഡക്സ്
55.
കോവിഡ് 19 പശ്ചാത്തലത്തിൽ വായ്പകൾ
പുനക്രമീകരിക്കാനുള്ള സാമ്പത്തികനയങ്ങൾ നിർദേശിക്കാൻ റിസർവ് ബാങ്ക് നിയമിച്ച
കമ്മിറ്റിയേത് - കെ.വി.കാമത്ത് കമ്മിറ്റി
56. റിസർവ് ബാങ്കിന്റെ ഏത് മുൻഗവർണറുടെ രചനയാണ് 'ഓവർഡ്രാഫ്റ്റ് - സേവിങ് ദി ഇന്ത്യൻ സേവർ' - ഊർജിത് പട്ടേൽ
