ഇന്ത്യൻ ബാങ്കുകൾ
1770ൽ സ്ഥാപിതമായ “ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ" ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്. കൊല്‍ക്കത്തയിലാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. തീര്‍ത്തും തദ്ദേശീയമായ ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് പഞ്ചാബ് നാഷണല്‍ ബാങ്ക്. ഇന്ത്യയിലെ കേന്ദ്രബാങ്കാണ് റിസര്‍വ് ബാങ്ക്. 1926ലെ ഹില്‍ട്ടണ്‍ യങ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം, 1935ലാണ് റിസര്‍വ് ബാങ്ക് നിലവില്‍ വന്നത്. "ബാങ്കേഴ്‌സ് ബാങ്ക്” എന്നറിയപ്പെടുന്ന റിസര്‍വ് ബാങ്കിന്റെ സ്ഥാപിത മൂലധനം 5 കോടി രൂപയായിരുന്നു. റിസര്‍വ് ബാങ്കിനെ ദേശസാത്കരിച്ചത് 1949, ജനവരി 1ന്. ഒരു രൂപ ഒഴികെയുള്ള കറന്‍സി നോട്ടുകൾ പുറത്തിറക്കുന്നത് റിസര്‍വ് ബാങ്ക്. അന്താരാഷ്ട്ര നാണയ നിധിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും റിസർവ് ബാങ്കാണ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ)
രാജ്യത്തിന്റെ ബാങ്ക്, കേന്ദ്ര ബാങ്ക്, ബാങ്കുകളുടെ ബാങ്ക് എന്നിങ്ങനെയെല്ലാം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നു. 1935 ഏപ്രിൽ ഒന്നിന് ഇത് രൂപം കൊണ്ടു. ആർ.ബി.ഐ ആക്ട്, ബാങ്കിങ് റെഗുലേഷൻ ആക്ട് എന്നിവയനുസരിച്ചാണ് റിസർവ് ബാങ്കിന്റെ പ്രവർത്തനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന രണ്ടുതരം ബാങ്കുകളാണ് ഷെഡ്യൂൾഡ് ബാങ്കും നോൺ ഷെഡ്യൂൾഡ് ബാങ്കും.
ഷെഡ്യൂൾഡ് ബാങ്ക്
റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന വാണിജ്യ ബാങ്കുകളാണ് ഷെഡ്യൂൾഡ് ബാങ്കുകൾ. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റിന്റെ രണ്ടാം ഷെഡ്യൂളിൽ വരുന്നവയാണിവ. ഷെഡ്യൂൾഡ് ബാങ്കുകൾ അവയിലെ വിവിധതരം നിക്ഷേപങ്ങളുടെ മൂന്നു മുതൽ 15 ശതമാനം വരെ കരുതൽ ധനമായി റിസർവ് ബാങ്കിൽ നിക്ഷേപിക്കണം. സമയാസമയം കൃത്യമായ കണക്കുകൾ റിസർവ് ബാങ്കിനു നൽകേണ്ടതുമാണ്. നിർദേശങ്ങൾ തെറ്റിച്ചാൽ ഇവയുടെ ലൈസൻസ് റദ്ദാക്കാനും പിഴ ചുമത്താനും റിസർവ് ബാങ്കിന് അധികാരമുണ്ട്. ഷെഡ്യൂൾഡ് ബാങ്കുകളുമായി മാത്രമേ റിസേർവ് ബാങ്ക് നേരിട്ട് സാമ്പത്തിക വിനിമയം നടത്തൂ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അതിന്റെ അനുബന്ധ ബാങ്കുകളും, നാഷണലൈസ്‌ഡ് ബാങ്കുകൾ, റീജണൽ റൂറൽ ബാങ്കുകൾ, വിദേശ ബാങ്കുകൾ, ചില സഹകരണ ബാങ്കുകൾ, പഴയതും പുതിയതുമായ സ്വകാര്യ ബാങ്കുകൾ എന്നിവയൊക്കെ ഷെഡ്യൂൾഡ് ബാങ്കുകളാണ്.
നോൺ ഷെഡ്യൂൾഡ് ബാങ്ക്
1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റിന്റെ രണ്ടാം ഷെഡ്യൂളിൽ വരാത്തതും 5 ലക്ഷം രൂപയിൽ താഴെയുള്ള കരുതൽ മൂലധനമുള്ളതുമായ ബാങ്കുകളെയാണ് നോൺ-ഷെഡ്യൂൾഡ് ബാങ്കുകൾ എന്ന് വിളിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിലോ അസാധാരണ സാഹചര്യങ്ങളിലോ ഒഴികെ സാധാരണ ബാങ്കിംഗ് ആവശ്യങ്ങൾക്കായി ആർബിഐയിൽ നിന്ന് വായ്പയെടുക്കാൻ യോഗ്യതയില്ലാത്ത ബാങ്കുകളാണ് നോൺ-ഷെഡ്യൂൾഡ് ബാങ്കുകൾ. എല്ലാ ലോക്കൽ ഏരിയ ബാങ്കുകളെയും നോൺ-ഷെഡ്യൂൾഡ് ബാങ്കുകൾ എന്ന് വിളിക്കുന്നു.
ബാങ്കുകൾ പലതരം
ബാങ്കുകൾ അടിസ്ഥാനപരമായി ഒരേ ധർമ്മമാണ് നിർവഹിക്കുന്നതെങ്കിലും ചില പ്രവർത്തനങ്ങളിൽ വ്യത്യസ്ത പുലർത്തുന്നു. പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്കുകളെ പ്രധാനമായും വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, വികസന ബാങ്കുകൾ, സവിശേഷ ബാങ്കുകൾ എന്ന് തരംതിരിച്ചിരിക്കുന്നു.
1. വാണിജ്യ ബാങ്കുകൾ - പൊതുമേഖലാ വാണിജ്യ ബാങ്കുകൾ, സ്വകാര്യ വാണിജ്യ ബാങ്കുകൾ
2. സഹകരണ ബാങ്കുകൾ - സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക്
3. വികസന ബാങ്കുകൾ - മുദ്ര ബാങ്ക്, നബാർഡ്, സിഡ്ബി, ഐ.എഫ്.സി.ഐ, എക്സിം ബാങ്ക്, നാഷണൽ ഹൗസിംഗ് ബാങ്ക്
4. സവിശേഷ ബാങ്കുകൾ - എക്സിം ബാങ്ക്, നബാർഡ്, സിഡ്ബി, നാഷണൽ ഹൗസിംഗ് ബാങ്ക് തുടങ്ങിയവ
PSC ചോദ്യങ്ങൾ
1.
റിസർവ് ബാങ്ക്
ഓഫ് ഇന്ത്യ ആക്റ്റിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബാങ്കുകൾ -
ഷെഡ്യൂൾഡ് ബാങ്ക്
2.
1990 കൾക്ക് ശേഷം
രാജ്യത്തുണ്ടായ സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ഫലമായി രൂപംകൊണ്ട അന്താരാഷ്ട്ര
തലത്തിലുള്ള സ്വകാര്യ ബാങ്കുകൾ - പുതുതലമുറ ബാങ്കുകൾ
3.
നരസിംഹം
കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് 1994
ലെ പാർലമെന്റ് പ്രമേയപ്രകാരം നിലവിൽ വന്ന രാജ്യത്തെ ആദ്യത്തെ സ്വകാര്യ ബാങ്ക് -
യു.ടി.ഐ (ഇപ്പോൾ ആക്‌സിസ് ബാങ്ക്)
4.
ഇന്ത്യയിൽ
പ്രവർത്തനം തുടങ്ങിയ ആദ്യത്തെ പുതുതലമുറ ബാങ്ക് - യു.ടി.ഐ
5.
ഇന്ത്യയിൽ
ആദ്യമായി കോൺടാക്റ്റ്ലസ് ഓപ്പൺ ലൂപ്പ് മെട്രോ കാർഡ് വികസിപ്പിച്ച ബാങ്ക് - ആക്‌സിസ്
ബാങ്ക് (കൊച്ചിമെട്രോയ്ക്ക് വേണ്ടി വികസിപ്പിച്ച കാർഡിന്റെ പേര് KMRL (ആക്സിസ് ബാങ്ക് കൊച്ചി I കാർഡ്) എന്നാണ്)
6.
ഇന്ത്യയിലെ
ഏറ്റവും വലിയ സ്വകാര്യ ബാങ്ക് - എച്ച്.ഡി.എഫ്.സി
7.
ആദ്യമായി
കസ്റ്റമർ സേവനങ്ങൾക്കായി റോബോട്ടിനെ അവതരിപ്പിച്ച ബാങ്ക് - എച്ച്.ഡി.എഫ്.സി
8.
ഇന്ത്യയിലെ
ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ വാണിജ്യ ബാങ്ക് - ഐ.സി.ഐ.സി.ഐ
9.
ഇന്ത്യയിലെ
മൂന്നാമത്തെ വലിയ വാണിജ്യ ബാങ്ക് - ഐ.സി.ഐ.സി.ഐ
10.
ഐ.സി.ഐ.സി.ഐ
സ്ഥാപിതമായത് - 1994
11.
ഇന്ത്യയിൽ
ആദ്യമായി വോയിസ് ബേസ്‌ഡ് ഇന്റർനാഷണൽ റെമിറ്റൻസ് സർവീസ് ആരംഭിച്ച ബാങ്ക് -
ഐ.സി.ഐ.സി.ഐ
12.
ഇന്ത്യയിൽ
ഇന്റർനെറ്റ് ബാങ്കിങ് ആരംഭിച്ച ആദ്യ ബാങ്ക് - ഐ.സി.ഐ.സി.ഐ
13.
സോഫ്റ്റ്‌വെയർ
റോബോട്ടിക് ആദ്യമായി അവതരിപ്പിച്ച ബാങ്കിങ് സ്ഥാപനം - ഐ.സി.ഐ.സി.ഐ
14.
ന്യൂയോർക്ക്
സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ബാങ്ക് - ഐ.സി.ഐ.സി.ഐ
15.
ഇന്ത്യയിൽ മൊബൈൽ
ബാങ്കിങ് സർവീസ് ആരംഭിച്ച ആദ്യ ബാങ്ക് - ഐ.സി.ഐ.സി.ഐ
16.
ഇന്ത്യയിലെ
ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക് - ഐ.സി.ഐ.സി.ഐ
17.
ഇന്ത്യയിലെ
ആദ്യത്തെ ബാങ്ക് - ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770-1830)
18.
കേരളത്തിലെ ആദ്യ
ബാങ്കായ നെടുങ്ങാടി ബാങ്ക് (കോഴിക്കോടിൽ) സ്ഥാപിച്ച വ്യക്തി - അപ്പു നെടുങ്ങാടി (1899)
19.
കേരളത്തിലെ
സ്വകാര്യ മേഖലയിലെ ആദ്യ വാണിജ്യ ബാങ്ക് - നെടുങ്ങാടി ബാങ്ക്
20.
ഇൻഷുറൻസ് രംഗത്തെ
പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച കമ്മിറ്റി - ആർ.എൻ.മൽഹോത്ര കമ്മിറ്റി
21.
ബാങ്കിങ്
പരിഷ്കരണത്തെക്കുറിച്ച് പഠിച്ച കമ്മിറ്റി - നരസിംഹം കമ്മിറ്റി
22.
ഇന്ത്യയിലെ ആദ്യ
ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് - Coinome
(ബിൽഡസ്‌ക് എന്ന
കമ്പനിയാണ് ആരംഭിച്ചത്)
23.
ഇന്ത്യയിലെ
ആദ്യത്തെ ബാങ്കിങ് റോബോട്ട് - ലക്ഷ്മി (സിറ്റി യൂണിയൻ ബാങ്ക്)
24.
ഇന്ത്യയിലാദ്യമായി
ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയത് - ബംഗാൾ ബാങ്ക്
25.
കേന്ദ്ര തപാൽ
വകുപ്പിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച ബാങ്കിങ് സ്ഥാപനം - ഇന്ത്യ പോസ്റ്റ്
പേയ്മെന്റ് ബാങ്ക് (ഐ.പി.പി.ബി)
26.
ഐ.പി.പി.ബിയുടെ
ആസ്ഥാനം - ന്യൂഡൽഹി
27.
എ.ടി.എം സൗകര്യം, ഡെബിറ്റ് കാർഡ് സൗകര്യം
എന്നിവയ്ക്കുപകരം ഐ.പി.പി.ബി കൊണ്ടുവന്ന പുതിയ സംവിധാനം - ക്യു.ആർ കാർഡ്
28.
'പാവങ്ങളുടെ
ബാങ്കർ' എന്നറിയപ്പെടുന്നത് - മുഹമ്മദ്
യുനുസ്
29.
ആധാർ ബയോമെട്രിക്
സംവിധാനത്തിലൂടെ കച്ചവടക്കാർക്ക് പണമിടപാട് നടത്താനുള്ള സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക്
- ഐ.ഡി.എഫ്.സി ബാങ്ക്
30.
2EMV ചിപ്പ്
ഡെബിറ്റ് കം ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച ആദ്യ ഇന്ത്യൻ ബാങ്ക് - ഇൻഡസ് ഇൻഡ്
ബാങ്ക്
31.
ഇന്ത്യയിലെ ആദ്യ
ഇന്ററാക്ടിവ് ക്രെഡിറ്റ് കാർഡ് വിത്ത് ബട്ടൺ അവതരിപ്പിച്ച ബാങ്ക് - ഇൻഡസ് ഇൻഡ്
ബാങ്ക്
32.
അടുത്തിടെ
ആർ.ബി.ഐയുടെ ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച കേരളത്തിലെ ബാങ്ക് - ഇസാഫ് സ്മാൾ
ഫിനാൻസ് ബാങ്ക്
33.
വ്യവസായ
സംരംഭങ്ങൾക്ക് ദീർഘകാല,
മധ്യകാല വായ്പകൾ
നൽകുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുമുള്ള സ്ഥാപനങ്ങൾ - വികസന
ബാങ്കുകൾ
34.
വികസന
ബാങ്കുകൾക്ക് ഉദാഹരണം - ഐ.ഡി.ബി.ഐ, ഐ.ഐ.ബി.ഐ, സിഡ്ബി
35.
വ്യവസായികാവശ്യങ്ങൾക്ക്
ധനസഹായം നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക് - ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക്
ഓഫ് ഇന്ത്യ (IDBI)
36.
ചെറുകിട
വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ വായ്‌പ നൽകുന്ന ബാങ്ക് - സിഡ്ബി
37.
ഐ.ഡി.ബി.ഐയുടെ
സബ്‌സിഡിയറി ബാങ്ക് - സിഡ്ബി
38.
കയറ്റുമതിക്കാർക്കും
ഇറക്കുമതിക്കാർക്കും ആവശ്യമായ വായ്‌പയും മറ്റു സഹായങ്ങളും നൽകാനായി സ്ഥാപിതമായ
ഇന്ത്യയിലെ ഉന്നത സാമ്പത്തിക സ്ഥാപനം - എക്‌സിം ബാങ്ക്
39.
എക്‌സിം ബാങ്ക്
സ്ഥാപിതമായത് - 1982 ജനുവരി 1
40.
എക്‌സിം
ബാങ്കിന്റെ പൂർണരൂപം - എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ
41.
എക്‌സിം
ബാങ്കിന്റെ ആസ്ഥാനം - മുംബൈ
42.
ധനകാര്യരംഗത്തു
പ്രവർത്തിക്കുകയും ബാങ്ക് നൽകുന്ന എല്ലാ ധർമ്മങ്ങളും നിർവഹിക്കാതിരിക്കുകയും
ചെയ്യുന്ന സ്ഥാപനങ്ങൾ - ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ
43.
ബാങ്കിതര ധനകാര്യ
സ്ഥാപനങ്ങൾ ഏത് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ് - 1956 ലെ കമ്പനി ആക്ട്
44.
ബാങ്കിതര ധനകാര്യ
സ്ഥാപനങ്ങൾക്ക് ഉദാഹരണം - മ്യൂച്വൽ ഫണ്ട് കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ, കെ.എസ്.എഫ്.ഇ
45.
ചെറുകിട വ്യവസായ
യൂണിറ്റുകൾക്ക് സഹായധനം നൽകാനായി കേന്ദ്ര ഗവൺമെന്റ് ഉദ്‌ഘാടനം ചെയ്ത ബാങ്കിതര
ധനകാര്യ സ്ഥാപനം - മുദ്ര ബാങ്ക്
46.
മുദ്ര ബാങ്ക്
സ്ഥാപിതമായത് - 2015 ഏപ്രിൽ 8
47.
സിഡ്ബിയുടെ
അനുബന്ധമായി പ്രവർത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനം - മുദ്ര ബാങ്ക്
48.
മുദ്ര ബാങ്കിന്റെ
ആപ്തവാക്യം - 'വായ്‌പ ലഭിക്കാത്തവർക്ക് വായ്‌പ'
49. ഭവനവായ്പാ രംഗത്ത് ദേശീയതലത്തിൽ പദ്ധതികൾ ആവിഷ്കരിച്ച് മറ്റ് ബാങ്കുകളിലൂടെ വായ്പ നല്കാൻ പ്രവർത്തിക്കുന്ന ബാങ്ക് - നാഷണൽ ഹൗസിങ് ബാങ്ക്
