പഞ്ചാബ് നാഷണൽ ബാങ്ക്
1895 ൽ ലഹോറിൽ പ്രവർത്തനമാരംഭിച്ച പഞ്ചാബ് നാഷണൽ ബാങ്കാണ് പൂർണമായും ഇന്ത്യക്കാരുടെ നിയന്ത്രണത്തിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്. ലാഹോർ ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച ബാങ്കിന്റെ മൂലധനം മുഴുവൻ വഹിച്ചത് ഇന്ത്യൻ സ്വദേശി പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്ത സ്വാതന്ത്ര്യ സമരപോരാളികളായിരുന്നു. ലാലാ ലജ്പത് റായിരുടെ നേതൃത്വത്തിലായിരുന്നു ബാങ്ക് സ്ഥാപിതമായത്. ഒരു മൈക്രോ ഫിനാൻസ് സ്ഥാപനമായി ന്യൂഡൽഹിയിൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാണ്. 2020 ഏപ്രിൽ 1 ന് ശേഷമുള്ള ബാങ്ക് ലയനത്തോടെയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. 1969ൽ ഇന്ത്യയിലെ മറ്റു 13 ബാങ്കുകൾക്കൊപ്പം പി.എൻ.ബിയും ദേശസാൽക്കരിക്കപ്പെട്ടു. പി.എൻ.ബിയുടെ ചരിത്രത്തിൽ ഭഗ്വാൻ ദാസ് ബാങ്ക്, യൂണിവേഴ്‌സൽ ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ കൊമേർഷ്യൽ ബാങ്ക്, ന്യൂ ബാങ്ക് ഓഫ് ഇന്ത്യ, നെടുങ്ങാടി ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളെ ഏറ്റെടുത്തു. നിലവിൽ ഇന്ത്യയിലും വിദേശത്തുമായി പി.എൻ.ബിയുടെ അയ്യായിരത്തോളം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ന്യൂഡൽഹിയാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആസ്ഥാനം.
PSC ചോദ്യങ്ങൾ
1.
പൂർണമായും
തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക് - പി.എൻ.ബി
2.
സ്വാതന്ത്ര്യസമരസേനാനി
ലാലാ ലജ്പത് റായ് 1895 ൽ ലാഹോറിൽ ആരംഭിച്ച ബാങ്ക് -
പഞ്ചാബ് നാഷണൽ ബാങ്ക്
3.
പഞ്ചാബ് നാഷണൽ
ബാങ്കിന്റെ ആസ്ഥാനം - ന്യൂഡൽഹി
4.
പൂർണമായും
ഇന്ത്യൻ മൂലധനംകൊണ്ട് തുടങ്ങിയ ആദ്യ ഇന്ത്യൻ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക്
5.
എസ്.ബി.ഐ
കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് - പഞ്ചാബ് നാഷണൽ
ബാങ്ക്
6.
പഞ്ചാബ് നാഷണൽ
ബാങ്ക് 'മൈക്രോ ഫിനാൻസ്' ശാഖ തുടങ്ങിയത് - ന്യൂഡൽഹി
7.
കേരളത്തിലെ
ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ബാങ്ക് - നെടുങ്ങാടി ബാങ്ക്
8.
കേരളത്തിലെ ആദ്യ
ബാങ്ക് - നെടുങ്ങാടി ബാങ്ക്
9.
ദക്ഷിണ
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് - നെടുങ്ങാടി ബാങ്ക്
10.
നെടുങ്ങാടി
ബാങ്ക് സ്ഥാപിതമായത് - 1899
11.
നെടുങ്ങാടി
ബാങ്കിനെ പി.എൻ.ബി ഏറ്റെടുത്ത വർഷം - 2003
12.
ഇന്ത്യയിൽ
ആദ്യമായി സ്വയം പിരിഞ്ഞുപോകൽ പദ്ധതി നടപ്പിലാക്കിയ ബാങ്ക് - പി.എൻ.ബി
13.
2019
സെപ്റ്റംബറിൽ പ്രിവെൻറ്റിവ് വിജിലൻസ് പോർട്ടൽ ആരംഭിച്ച ബാങ്ക് - പഞ്ചാബ് നാഷണൽ
ബാങ്ക്