ഐ.ഡി.ബി.ഐ ബാങ്ക്

Arun Mohan
0

ഐ.ഡി.ബി.ഐ ബാങ്ക്

വ്യവസായ സംരംഭകർക്ക് ദീർഘകാല, മധ്യകാല വായ്പകൾ നൽകുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുമുള്ള സ്ഥാപനങ്ങളാണ് വികസന ബാങ്കുകൾ. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, പ്രോജക്ടുകൾ തയ്യാറാക്കുക, പ്രോജക്ട് അവലോകനം നടത്തുക, വിപണിയെക്കുറിച്ച് അറിവ് നൽകുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് വികസ ബാങ്കുകളുടെ പ്രധാന ലക്ഷ്യങ്ങൾ. സംസ്ഥാന ഫിനാൻഷ്യൽ കോർപറേഷൻ നിയമം 1951ൽ നിലവിൽ വന്നതോടുകൂടി എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന ധനകാര്യ കോർപ്പറേഷനുകൾ നിലവിൽ വന്നു. പൊതുമേഖലയിൽ വ്യവസായികാവശ്യങ്ങൾക്ക് സ്ഥാപിക്കപ്പെട്ട വികസന ബാങ്കാണ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (IDBI). 1964 ജൂലൈ ഒന്നിനാണിത് പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ റിസർവ് ബാങ്കിന്റെ പൂർണനിയന്ത്രണത്തിലായിരുന്ന ഐ.ഡി.ബി.ഐ 1976ൽ സ്വാതന്ത്രസ്ഥാപനമായി. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇതിന് പ്രാദേശിക ഓഫിസുകളുണ്ട്. വ്യവസായങ്ങൾക്ക് ദീർഘകാല വായ്‌പകൾ നൽകുന്ന ഐ.ഡി.ബി.ഐയെ 2019 ജനുവരി 21ന് റിസർവ് ബാങ്ക് സ്വകാര്യമേഖലാ ബാങ്കായി പ്രഖ്യാപിച്ചു. പൊതുമേഖലാ ഇൻഷ്വറൻസ് സ്ഥാപനമായ എൽ.ഐ.സി ഐ.ഡി.ബി.ഐയുടെ 51% ഓഹരി സ്വന്തമാക്കിയതോയാണ് ഐ.ഡി.ബി.ഐയ്ക്ക് പൊതുമേഖലാ ബാങ്ക് പദവി നഷ്ടമായത്. 1990ൽ രൂപവത്കരിച്ച സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) ഐ.ഡി.ബി.ഐയുടെ സബ്‌സിഡയറി സ്ഥാപനമാണ്. ചെറുകിട വ്യവസായങ്ങൾക്ക് വായ്പകൾ ലഭ്യമാക്കുകയാണ് മുഖ്യ ലക്ഷ്യം. ഈ രംഗത്തെ മറ്റു സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഇത് ഏകോപിപ്പിക്കുന്നു.

PSC ചോദ്യങ്ങൾ

1. വ്യവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക് - ഐ.ഡി.ബി.ഐ

2. പൊതുമേഖലാ വിഭാഗത്തിൽ നിന്നും സ്വകാര്യ മേഖലയിലേക്ക് മാറ്റപ്പെട്ട ഇന്ത്യൻ ബാങ്ക് - ഐ.ഡി.ബി.ഐ

3. ഐ.ഡി.ബി.ഐ സ്വകാര്യമേഖലാ ബാങ്കായി പുനസ്ഥാപിതമായതെന്ന് - 2019 ജനുവരി 21

4. ഐ.ഡി.ബി.ഐയുടെ ആസ്ഥാനം - മുംബൈ

5. ഐ.ഡി.ബി.ഐയുടെ പൂർണരൂപം - ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ

6. ഐ.ഡി.ബി.ഐ പ്രവർത്തനമാരംഭിച്ചത് - 1964 ജൂലൈ 1

7. ഐ.ഡി.ബി.ഐയുടെ സബ്‌സിഡയറി ബാങ്ക് - സിഡ്ബി (SIDBI)

8. സിഡ്ബി രൂപവത്കരിച്ചത് - 1990

9. 1989ലെ സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് രൂപീകരിക്കപ്പെട്ട സ്ഥാപനം - സിഡ്ബി

Post a Comment

0 Comments
Post a Comment (0)