മുദ്ര ബാങ്ക്
'വായ്‌പ ലഭിക്കാത്തവർക്ക് വായ്‌പ' ഇതാണ് മുദ്ര ബാങ്കിന്റെ ആപ്തവാക്യം.
മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് റീഫിനാൻസ് ഏജൻസി എന്നതിന്റെ ചുരുക്കരൂപമാണ് 'മുദ്ര'. ചെറുകിട വ്യവസായ യൂണിറ്റുകൾക്ക്
സഹായധനം നൽകാനായി കേന്ദ്ര ഗവൺമെന്റ് 2015
ഏപ്രിൽ 8 ന് ഉദ്‌ഘാടനം ചെയ്ത ബാങ്കാണ് 'മുദ്ര'. പേരിൽ ബാങ്കുണ്ടെങ്കിലും ബാങ്കിതര
ധനകാര്യ സ്ഥാപനം എന്ന നിലയിലാണ് തുടക്കത്തിൽ ഇതിന്റെ പ്രവർത്തനം. 20,000 കോടി രൂപയാണ് മുദ്രയുടെ
പ്രാഥമിക മൂലധനം. നിലവിൽ സിഡ്ബിയുടെ യൂണിറ്റായാണ് മുദ്ര പ്രവർത്തിക്കുന്നത്.
ഈടൊന്നുമില്ലാതെ വായ്പ ലഭിക്കും എന്നതാണ് മുദ്ര ബാങ്കിന്റെ പ്രത്യേകത. വീടിനടുത്തുള്ള
ദേശസാത്കൃത ബാങ്കിൽ സമീപിച്ചാൽ മുദ്ര പദ്ധതിയുടെ വിവരങ്ങൾ ലഭിക്കും.
PSC ചോദ്യങ്ങൾ
1.
സൂക്ഷമ വ്യവസായ
യൂണിറ്റുകളുടെ ധനപോഷണത്തിനായി സ്ഥാപിതമായ ബാങ്കിതര ധനകാര്യ സ്ഥാപനം - മുദ്ര
2.
മുദ്ര ബാങ്ക്
സ്ഥാപിതമായത് - 2015 ഏപ്രിൽ 8
3.
മുദ്ര ബാങ്കിന്റെ
ലക്ഷ്യം - വായ്‌പ ലഭിക്കാത്തവർക്ക് വായ്പ
5.
മുദ്രാലോൺ മേളകൾ
വഴി നൽകുന്ന ലോണുകൾ - ശിശു (50000 രൂപയിൽ താഴെ), കിശോർ (50000 മുതൽ 5 ലക്ഷം രൂപ വരെ), തരുൺ (5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ)