നബാർഡ് (NABARD)
നാഷണൽ
ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (National Bank for Agriculture and
Rural Development) എന്നാണ്
നബാർഡിന്റെ പൂർണരൂപം. കാർഷിക ഗ്രാമവികസന മേഖലകൾക്കായി 1982 ജൂലൈ 12 നാണ് ഇത് രൂപീകരിച്ചത്. റിസർവ്
ബാങ്കും കേന്ദ്ര സർക്കാരും നബാർഡിന്റെ ഓഹരി മൂലധനം തുല്യമായി വീതിച്ചിരിക്കുന്നു.
മുംബൈയാണ് ഈ ബാങ്കിന്റെ ആസ്ഥാനം. സംസ്ഥാന സഹകരണ ബാങ്ക്, ഗ്രാമീൺ ബാങ്ക് എന്നിവയ്ക്ക് പുനർ വായ്‌പാ
സഹായം നൽകുക, ഇവ പരിശോധിക്കുക
തുടങ്ങിയവയെല്ലാം നബാർഡിന്റെ ചുമതലകളാണ്. റിസർവ് ബാങ്ക്, വേൾഡ് ബാങ്ക് എന്നിവയിൽ നിന്നാണ്
ധനസമാഹരണം. നൂറുകോടി രൂപ മൂലധനത്തിൽ തുടങ്ങിയ നബാർഡിന്റെ ഇന്നത്തെ പ്രവർത്തന
മൂലധനം 2000 കോടിയാണ്. നബാർഡ്
അനുവദിക്കുന്നവയിൽ ഏറ്റവും പലിശ കുറഞ്ഞ വായ്പകളാണ് കാർഷിക വായ്പകൾ. ഈടില്ലാതെ
പലിശരഹിതമായും ഇത് നൽകുന്നു. ഒരു വർഷത്തിൽ താഴെ തിരിച്ചടവു കാലാവധിയുള്ളവയാണ്
ഹ്രസ്വകാല വായ്പകൾ. മൂന്നു വർഷം വരെയുള്ളവ മധ്യകാല വായ്പകളാണ്. മൂന്ന് വർഷത്തിൽ
കൂടുതലുള്ളവയാണ് ദീർഘകാല വായ്പകൾ.
PSC ചോദ്യങ്ങൾ
1.
കൃഷിക്കും
ഗ്രാമവികസനത്തിനുമായുള്ള ഭാരതത്തിലെ ദേശീയ ബാങ്ക് - നബാർഡ്
2.
നബാർഡിന്റെ
പൂർണരൂപം - നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്
3.
നബാർഡ് നിലവിൽ
വന്ന വർഷം - 1982 ജൂലൈ 12
4.
നബാർഡിന്റെ
ആസ്ഥാനം - മുംബൈ
5.
നിലവിലെ
നബാർഡിന്റെ ചെയർമാൻ - ചിന്താല ഗോവിന്ദ രാജുലു
6.
നബാർഡിന്റെ രൂപീകരണവുമായി
ബന്ധപ്പെട്ട് പഠിക്കാനും വേണ്ട നിർദേശങ്ങൾ സമർപ്പിക്കാനും സർക്കാർ നിയോഗിച്ച
കമ്മീഷൻ - ബി ശിവരാമൻ കമ്മീഷൻ
7.
ഗ്രാമീണ, കാർഷിക വികസനത്തിനായി പ്രവർത്തിക്കുന്ന
ഇന്ത്യയിലെ പരമോന്നത ബാങ്ക് - നബാർഡ്
8.
നബാർഡിന്റെ പ്രഥമ
ചെയർമാൻ - എം.രാമകൃഷ്ണയ്യ
9.
'ചെറുകിട
വായ്പകളുടെ നിയന്ത്രകൻ'
എന്നറിയപ്പെടുന്ന
ബാങ്ക് - നബാർഡ്
10.
ദക്ഷിണ-കിഴക്കൻ
ഏഷ്യയിലെ ആദ്യ Centre
for Climate Change (CCC) ലഖ്‌നൗവിൽ
സ്ഥാപിച്ച ബാങ്ക് - നബാർഡ്
11.
കേരളത്തിൽ
നബാർഡിന്റെ റീജിയണൽ ഓഫീസ് സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം
12. 2020 ജൂലൈയിൽ ഏത് കേന്ദ്രഭരണ പ്രദേശത്തിലാണ് നബാർഡിന്റെ നേതൃത്വത്തിൽ 44 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി ലഭിച്ചത് - ആൻഡമാൻ & നിക്കോബാർ