ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക്

Arun Mohan
0

ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക്

പോസ്റ്റ് ഓഫിസുകൾ കേന്ദ്രീകരിച്ച് 2018 സെപ്റ്റംബറിൽ ആരംഭിച്ചവയാണ് ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കുകൾ (IPPB). ഈ ബാങ്കുകൾ പൂർണമായി പ്രവർത്തനം തുടങ്ങുന്നതോടെ രാജ്യത്തെ ബാങ്ക് ശാഖകളുടെ എണ്ണം 2,95,000 കവിയും. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ ബാങ്ക് ശാഖകളുള്ള രാജ്യമാകും ഇന്ത്യ. മുഴുവൻ ഗ്രാമങ്ങളിലും ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിനും നൽകാൻ കഴിയും.

PSC ചോദ്യങ്ങൾ

1. കേന്ദ്ര പോസ്റ്റൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിങ് സ്ഥാപനം - ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക്

2. പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക് സ്ഥാപിതമായ ആദ്യ നഗരങ്ങൾ - റാഞ്ചി, റായ്‌പൂർ

3. ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക് നിലവിൽ വന്നത് - 2018 സെപ്റ്റംബർ 1

4. ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിന്റെ ആസ്ഥാനം - ന്യൂഡൽഹി

5. ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിന്റെ ആപ്തവാക്യം - ആപ്കാ ബാങ്ക്, ആപ്കാ ദ്വാർ

6. എടിഎം/ ഡെബിറ്റ് കാർഡ് എന്നിവയ്ക്കുപകരം ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക് കൊണ്ടുവന്ന പുതിയ സംവിധാനം - ക്യൂ ആർ കാർഡ്

7. പോസ്റ്റാഫീസ് സേവിങ്സ് ബാങ്ക് ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു - യൂണിയൻ ലിസ്റ്റ്

8. ദേശീയ സമ്പാദ്യപദ്ധതിയുടെ ഭാഗമായി പോസ്റ്റ് ഓഫീസുകളുമായി ചേർന്ന് സ്കൂളുകളിൽ ആരംഭിച്ച സമ്പാദ്യപദ്ധതി - സഞ്ചയിക

Post a Comment

0 Comments
Post a Comment (0)