ഐ.സി.ഐ.സി.ഐ ബാങ്ക് (ICICI Bank)
ഇന്ത്യയിലെ
ബാങ്കിങ് മേഖലയിൽ വൻ മാറ്റങ്ങൾക്ക് വഴിവെച്ചത് സ്വകാര്യ ബാങ്കുകളുടെ വരവാണ്.
നരംസിംഹം കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് 1994ലെ പാർലമെന്റ് പ്രമേയപ്രകാരം ഇന്ത്യയിൽ
നിലവിൽ വന്ന സ്വകാര്യ ബാങ്കുകളിൽ ഒന്നാണ് ഐസിഐസിഐ ബാങ്ക്. 1994 ലാണ് ബാങ്ക് സ്ഥാപിതമായത്.
അന്താരാഷ്ട്ര തലത്തിലുള്ള പുതുതലമുറ സ്വകാര്യ ബാങ്കാണ് ഐസിഐസിഐ. റിസർവ് ബാങ്കിന്റെ
നിയന്ത്രണങ്ങളും നിബന്ധനകളും അനുസരിച്ചാണ് ഐസിഐസിഐ ബാങ്ക് പ്രവർത്തിക്കുന്നത്.
നിലവിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ വാണിജ്യ ബാങ്കാണ് ഐസിഐസിഐ.
PSC ചോദ്യങ്ങൾ
1.
ഐ.സി.ഐ.സി.ഐ
ബാങ്കിന്റെ പൂർണ്ണനാമം - ഇൻഡസ്ട്രിയൽ ക്രെഡിറ്റ് ആൻഡ് ഇൻവസ്റ്റ്‌മെന്റ് കോർപറേഷൻ
ഓഫ് ഇന്ത്യ ബാങ്ക്
2.
ലോക ബാങ്കുമായി
ചേർന്നുള്ള ഐ.സി.ഐ.സി.ഐയുടെ പാരന്റ് കമ്പനി രൂപീകൃതമായത് - 1955
3.
ഇന്ത്യയിൽ
ഐ.സി.ഐ.സി.ഐ ബാങ്ക് രൂപീകരിച്ച വർഷം - 1994
4.
ഇന്ത്യയിൽ മൊബൈൽ
എ.ടി.എം അവതരിപ്പിച്ച ആദ്യ ബാങ്ക് - ഐ.സി.ഐ.സി.ഐ
5.
ഇന്റർനെറ്റ്
ബാങ്കിങ് സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക് - ഐ.സി.ഐ.സി.ഐ (1998)
6.
ഇന്ത്യയിൽ
ആദ്യമായി കറന്റ് അക്കൗണ്ടുകൾ ആരംഭിക്കുന്നതിനായി ഡിജിറ്റൽ അപ്ലിക്കേഷൻ ഫോം
ആരംഭിച്ച ബാങ്ക് - ഐ.സി.ഐ.സി.ഐ
7.
ഇന്ത്യയിൽ
ആദ്യമായി കറൻസി നോട്ടുകളുടെ സോർട്ടിങിന് വേണ്ടി റോബോട്ടുകളെ ഉപയോഗിച്ച ബാങ്ക് -
ഐ.സി.ഐ.സി.ഐ
8.
ഐ.സി.ഐ.സി.ഐയുടെ
നിലവിലെ എം.ഡി &
സി.ഇ.ഒ - സന്ദീപ്
ബക്ഷി
9.
ഇന്ത്യയിൽ
ആദ്യമായി Voice
based International Remittance Service ആരംഭിച്ച ബാങ്ക് - ഐ.സി.ഐ.സി.ഐ
10.
ഇന്ത്യയിലെ
ആദ്യത്തെ 'യൂണിവേഴ്‌സൽ ബാങ്ക്' എന്നറിയപ്പെടുന്നത് - ഐ.സി.ഐ.സി.ഐ
11.
ന്യൂയോർക്ക്
സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് - ഐ.സി.ഐ.സി.ഐ
12.
'പോക്കറ്റ്സ്' എന്ന പേരിൽ മൊബൈൽ ഫോണുകളിൽ ഡിജിറ്റൽ
ബാങ്കിങ് സേവനം ആരംഭിച്ച ബാങ്ക് - ഐ.സി.ഐ.സി.ഐ
13.
2021 ഓഗസ്റ്റിൽ
ഐ.സി.ഐ.സി.ഐ ബാങ്ക് റീട്ടെയിൽ വ്യാപാരികൾക്കായി ആരംഭിച്ച പുതിയ ഡിജിറ്റൽ ബാങ്കിങ്
സേവനം - മെർച്ചന്റ് സ്റ്റോക്ക്
14. 2020 ഓഗസ്റ്റിൽ സാറ്റ്‌ലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി കാർഷിക വായ്പകൾ ലഭ്യമാക്കാൻ തീരുമാനിച്ച ബാങ്ക് - ഐ.സി.ഐ.സി.ഐ