കേരള ബാങ്ക് (Kerala State Cooperative Bank)
ത്രിതല സംവിധാനത്തിലാണ് കേരളത്തിൽ സഹകരണ ബാങ്കിങ് മേഖല പ്രവർത്തിക്കുന്നത്. ഇതിനെ ദ്വിതലമാക്കുക എന്നതാണ് കേരള ബാങ്കിന്റെ ഉദ്ദേശ്യം. 2019 നവംബർ മാസത്തിലാണ് ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. തിരുവനന്തപുരത്താണ് ഇതിന്റെ ആസ്ഥാനം. ഷെഡ്യൂൾഡ് പദവിയുള്ള സ്ഥാപനമാണിത്. പ്രാഥമിക സഹകരണ സംഘങ്ങളാണ് ത്രിതല സംവിധാനത്തിൽ ഏറ്റവും താഴത്തെ തട്ടിലുള്ളത്. ഇനി മുതൽ ഇവയും സംസ്ഥാന സഹകരണ ബാങ്കും മാത്രമായി കേരളത്തിലെ സഹകരണ ബാങ്കിങ് ദ്വിതല സംവിധാനത്തിലാവും.PSC ചോദ്യങ്ങൾ
1.
കേരളത്തിലെ 13 ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന
സഹകരണ ബാങ്കിനെയും ലയിപ്പിച്ച് നിലവിൽ വന്ന ബാങ്ക് - കേരള കോ-ഓപ്പറേറ്റീവ് ബാങ്ക്
(കേരള ബാങ്ക്)
2.
കേരള
കോ-ഓപ്പറേറ്റീവ് ബാങ്ക് നിലവിൽ വന്നത് - 2019 നവംബർ 29
3.
കോ-ഓപ്പറേറ്റീവ്
ബാങ്കിൽ ഉൾപ്പെടാത്ത സഹകരണ ബാങ്ക് - മലപ്പുറം ജില്ലാ സഹകരണ ബാങ്ക്
4.
കേരള ബാങ്കിന്റെ
രൂപീകരണത്തെക്കുറിച്ച് വിശദമായ പഠനം നടത്താനായി കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റി
- പ്രൊഫ. എം. എസ്.ശ്രീറാം കമ്മിറ്റി
5.
കേരള ബാങ്കിന്റെ
രൂപീകരണം പ്രായോഗിക തലത്തിൽ നടപ്പാക്കുന്നതിനായി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ
ചെയർമാൻ - വി.ആർ. രവീന്ദ്രനാഥ് (മുൻ ചീഫ് ജനറൽ മാനേജർ, നബാർഡ്)
6.
കേരള ബാങ്കിന്റെ
പ്രഥമ അദ്ധ്യക്ഷൻ - ഗോപി കോട്ടമുറിക്കൽ
(എം.കെ കണ്ണൻ,
വൈസ് പ്രസിഡന്റ്)
7.
കേരള ബാങ്കിന്റെ
പ്രഥമ ചീഫ് എക്സിക്യൂറ്റീവ് ഓഫീസർ - പി.എസ്.രാജൻ
8. കേരള ബാങ്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം