ഗ്രാമീണ ബാങ്കുകൾ/റീജണൽ റൂറൽ ബാങ്ക്സ് (RRB)
ഗ്രാമീണ
മേഖലയിലെ കാർഷിക-വ്യാവസായിക വികസനം ലക്ഷ്യമിട്ട് 1975ൽ തുടങ്ങിയവയാണ് റീജണൽ റൂറൽ ബാങ്കുകൾ
അഥവാ ഗ്രാമീൺ ബാങ്കുകൾ. ദേശസാൽകൃത ബാങ്കുകളുടെ ഉപ ബാങ്കുകളായാണ് ഇവ സ്ഥാപിച്ചത്.
ഗ്രാമീൺ ബാങ്കുകളുടെ 50 ശതമാനം ഓഹരി കേന്ദ്ര
സർക്കാരും 15 ശതമാനം സംസ്ഥാന സർക്കാരും 35 ശതമാനം സ്പോൺസറിങ് ബാങ്കുമാണ്
എടുക്കുക. പിന്നാക്കമേഖലാ വികസനം,
പരമ്പരാഗത തൊഴിൽ
മേഖലയെ സഹായിക്കൽ എന്നിവ ഗ്രാമീൺ ബാങ്കുകളുടെ ലക്ഷ്യങ്ങളാണ്. മറ്റു ബാങ്കുകളെ പോലെ
ഇവയിലും എല്ലാത്തരം ഇടപാടുകളും നടക്കാറുണ്ട്. നിലവിൽ 45 ഗ്രാമീൺ ബാങ്കുകളാണുള്ളത്.
മാതൃസ്ഥാപനത്തിൽ ലയിപ്പിച്ച് ഗ്രാമീൺ ബാങ്കുകളുടെ എണ്ണം 16 ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
കാനറാ ബാങ്കിനു കീഴിലെ സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും നോർത്ത് മലബാർ ഗ്രാമീൺ
ബാങ്കും ലയിപ്പിച്ചാണ് കേരള ഗ്രാമീൺ ബാങ്ക് ഉണ്ടായത്.
PSC ചോദ്യങ്ങൾ
1.
ഗ്രാമങ്ങളുടെ
സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്കുകളാണ് - ഗ്രാമീൺ ബാങ്കുകൾ
2.
ഗ്രാമീൺ ബാങ്കുകളുടെ
രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി - നരസിംഹം കമ്മിറ്റി
3.
ഇന്ത്യയിൽ
ഗ്രാമീണ ബാങ്കുകൾ സ്ഥാപിതമായ വർഷം - 1975
4.
ഇന്ത്യയിലെ
ഗ്രാമീണ ബാങ്കുകൾ ഏത് ആക്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത് - റീജണൽ റൂറൽ
ബാങ്ക്സ് ആക്ട് (1976)
5.
ഇന്ത്യയിലെ
ആദ്യത്തെ റീജണൽ റൂറൽ ബാങ്ക് - പ്രഥമാ ഗ്രാമീൺ ബാങ്ക് (മൊറാദാബാദ്, ഉത്തർ പ്രദേശ്)
6.
ഏറ്റവുമധികം
റീജണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം - ഉത്തർ പ്രദേശ്
7.
റീജണൽ റൂറൽ
ബാങ്കുകളില്ലാത്ത സംസ്ഥാനങ്ങൾ - സിക്കിം, ഗോവ
8.
ഇന്ത്യയിലെ
ഏറ്റവും വലിയ റീജണൽ റൂറൽ ബാങ്ക് - കേരള ഗ്രാമീൺ ബാങ്ക്
9.
നോർത്ത് മലബാർ
ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീണ ബാങ്കും ലയിപ്പിച്ച് 2013 ജൂലൈ 8 ന് സ്ഥാപിച്ച പുതിയ ബാങ്ക് - കേരള
ഗ്രാമീൺ ബാങ്ക്
10.
കേരള ഗ്രാമീൺ
ബാങ്കിന്റെ ആസ്ഥാനം - മലപ്പുറം
11.
കേരള ഗ്രാമീൺ
ബാങ്കിന്റെ ആപ്തവാക്യം - കേരളത്തിന്റെ സ്വന്തം ബാങ്ക്
12. കേരള ഗ്രാമീൺ ബാങ്കിന്റെ സ്പോൺസർ ബാങ്ക് - കനറാ ബാങ്ക്