സഹകരണ ബാങ്കുകൾ (Cooperative Banks)
സഹകരണ
പ്രസ്ഥാനത്തിന് ശക്തമായ സ്വാധീനം ഇന്ത്യയിലുണ്ട്. ബാങ്കിങ് രംഗത്തും ഇത് കാണാം.
സംസ്ഥാന സഹകരണ ബാങ്ക്,
ജില്ലാ സഹകരണ
ബാങ്ക്, പ്രാഥമിക സർവീസ് സഹകരണ ബാങ്ക് എന്നിങ്ങനെ
മൂന്നു തലത്തിൽ സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നു. കാർഷിക ഗ്രാമവികസന ബാങ്കുകൾ, അർബൻ ബാങ്കുകൾ എന്നിവയും സഹകരണ മേഖലയിൽ
ഉണ്ട്. അതാത് ഭരണസമിതികൾക്കാണ് സഹകരണ ബാങ്കുകളുടെ നിയന്ത്രണം. സംസ്ഥാന
സർക്കാരിന്റെ സഹകരണ വകുപ്പ് ഇവയുടെ മേൽനോട്ടം വഹിക്കുന്നു. ഷെഡ്യൂൾഡ് പദവിയുള്ള
സഹകരണ ബാങ്കാണ് കേരള സംസ്ഥാന സഹകരണ ബാങ്ക്. കേരളാ ബാങ്ക് രൂപീകരിച്ചതോടെ സംസ്ഥാന
സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കും ഒന്നായി.
സംസ്ഥാന
സഹകരണ ബാങ്കുകൾ : സംസ്ഥാനത്തെ സഹകരണ രംഗത്തെ ഉയർന്ന ഘടകം. ജില്ലാ സഹകരണ
ബാങ്കുകൾക്കും പ്രാഥമിക സഹകരണ ബാങ്കിനും സാമ്പത്തിക സഹായം.
ജില്ലാ
സഹകരണ ബാങ്കുകൾ : ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നു. പ്രാഥമിക
സഹകരണ ബാങ്കുകൾക്ക് സഹായവും ഉപദേശവും നൽകുന്നു.
പ്രാഥമിക
സഹകരണ ബാങ്കുകൾ : ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നു. ഗ്രാമീണരുടെ സമ്പാദ്യശീലം
പ്രോത്സാഹിപ്പിക്കുന്നു. ഗ്രാമീണർക്കു കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ.
PSC ചോദ്യങ്ങൾ
1.
സഹകരണ
പ്രസ്ഥാനത്തിന്റെ ജന്മനാട് - ഇംഗ്ലണ്ട്
2.
സഹകരണ
പ്രസ്ഥാനത്തിന്റെ പിതാവ് - റോബർട്ട് ഓവൻ
3.
ഇന്ത്യൻ സഹകരണ
പ്രസ്ഥാനത്തിന്റെ പിതാവ് - ഫ്രഡറിക് നിക്കോൾസൺ
4.
'ഇന്ത്യൻ സഹകരണ
പ്രസ്ഥാനത്തിന്റെ മാഗ്നാകാർട്ട'
എന്നറിയപ്പെടുന്ന
കമ്മിറ്റി റിപ്പോർട്ട് - ആൾ ഇന്ത്യ റൂറൽ ക്രഡിറ്റ് സർവ്വേ കമ്മിറ്റി
5.
സംസ്ഥാന സഹകരണ
വകുപ്പിന്റെ തലവൻ - സഹകരണസംഘം രജിസ്ട്രാർ
6.
ഇന്ത്യയിൽ
ആദ്യമായി സഹകരണ നിയമം നിലവിൽ വന്ന വർഷം - 1904
7.
യു.എൻ
അന്താരാഷ്ട്ര സഹകരണ വർഷം - 2012
8.
സഹകരണ ബാങ്കുകളുടെ
പ്രവർത്തന തത്ത്വം - 'സഹകരണം, സ്വയം സഹായം, പരസ്പരസഹായം'
9.
സഹകരണ ബാങ്കിന്റെ
പ്രധാന ലക്ഷ്യം - സാധാരണക്കാർക്ക്, പ്രത്യേകിച്ച്
ഗ്രാമീണർക്ക് സാമ്പത്തിക സഹായം നൽകുക
10.
സഹകരണ ബാങ്കിൽ
നിന്ന് കൂടുതൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത് - കൃഷിക്കാർ, കൈത്തൊഴിലുകാർ, ചെറുകിട വ്യവസായികൾ
11.
കേരളത്തിലെ ആദ്യ
സഹകരണ സംഘം നിലവിൽ വന്ന സ്ഥലം - കണ്ണമ്പ്ര (1909, പാലക്കാട്)
12.
കേരളത്തിലെ ആദ്യ
സഹകരണ നിയമം - 1913ലെ കൊച്ചിൻ കോ-ഓപ്പറേറ്റീവ്
സൊസൈറ്റി ആക്ട്
13.
ഏഷ്യയിലെ
ആദ്യത്തെ സഹകരണ മ്യൂസിയം സ്ഥാപിതമാകുന്നത് - കോഴിക്കോട്
14.
കേരളത്തിലെ ആദ്യ
പലിശ രഹിത സഹകരണ സംഘം - ഹലാൽ ഫായിദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കണ്ണൂർ)
15.
ഇന്ത്യയിൽ
ആദ്യമായി ഭിന്നലിംഗക്കാർക്ക് വേണ്ടി സഹകരണ സംഘങ്ങൾ ആരംഭിച്ച സംസ്ഥാനം - കേരളം
16. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ഭീമമായ പലിശയിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി സഹകരണ ബാങ്കുകളും കുടുംബശ്രീയും ചേർന്ന് ആരംഭിച്ച പദ്ധതി - മുറ്റത്തെ മുല്ല (ആദ്യഘട്ടം : പാലക്കാട്)