പേയ്‌മെന്റ് ബാങ്കുകൾ

Arun Mohan
0

പേയ്‌മെന്റ് ബാങ്കുകൾ

ചെറിയ സമ്പാദ്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് പേയ്‌മെന്റ് ബാങ്കിന്റെ പ്രധാന ലക്ഷ്യം. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾ, ചെറിയ ബിസിനസ്സുകാർ, അസംഘടിത മേഖലയിലുള്ളവർ എന്നിവരെയാണ് ഇത് ലക്ഷ്യം വെക്കുന്നത്. വാണിജ്യ ബാങ്കുകളെപ്പോലെ നിക്ഷേപം സ്വീകരിക്കാമെങ്കിലും വായ്‌പ നൽകാൻ പാടില്ല. നിക്ഷേപത്തിന് രണ്ട് ലക്ഷം രൂപയെന്ന പരിധി (2021 ഏപ്രിൽ മുതൽ) നിശ്ചയിച്ചിട്ടുണ്ട്. 100 കോടി രൂപയാണ് മൂലധനമായി വേണ്ടത്. 25 ശതമാനം ബ്രാഞ്ചുകളും ബാങ്കിങ് സേവനങ്ങൾ ഇല്ലാത്ത ഗ്രാമീണ മേഖലയിലായിരിക്കണം. ടെലിഫോൺ ബില്ലുകൾ പോലുള്ള ബില്ലുകൾ അടയ്ക്കുവാനുള്ള സൗകര്യങ്ങൾ, എ.ടി.എം സൗകര്യം, ഡെബിറ്റ് കാർഡ് സൗകര്യം തുടങ്ങിയവ പേയ്മെന്റ് ബാങ്കുകളിൽ ഉണ്ടായിരിക്കും. മറ്റ് ബാങ്കുകൾ നൽകുന്ന സേവനങ്ങൾ പൂർണമായും നൽകുന്നില്ല. പേയ്മെന്റ് ബാങ്കുകളുടെ ഒരു മാതൃകയാണ് പോസ്റ്റൽ വകുപ്പ് ആരംഭിച്ച പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ.

ഇന്ത്യയിലെ പേയ്മെന്റ് ബാങ്കുകൾ

1. എയർടെൽ പേയ്മെന്റ്സ് ബാങ്ക്

2. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്

3. ഫിനോ പേയ്മെന്റ്സ് ബാങ്ക്

4. പേടിഎം പേയ്മെന്റ്സ് ബാങ്ക്

5. ജിയോ പേയ്മെന്റ്സ് ബാങ്ക്

6. എൻ.എസ്.ഡി.എൽ  പേയ്മെന്റ്സ് ബാങ്ക്

PSC ചോദ്യങ്ങൾ

1. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെയും ചെറിയ ബിസിനസ്സുകാരെയും കുടിയേറ്റത്തൊഴിലാളികളെയും സഹായിക്കാനായി ബാങ്കിങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ രൂപംകൊണ്ട ബാങ്ക് - പേയ്മെന്റ് ബാങ്ക്

2. പേയ്മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശിപാർശ ചെയ്ത കമ്മിഷൻ - നചികേത് മോർ കമ്മിഷൻ

3. പേയ്മെന്റ് ബാങ്കുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന പരമാവധി നിക്ഷേപം - രണ്ട് ലക്ഷം രൂപ

4. പേയ്മെന്റ് ബാങ്കുകളുടെ കുറഞ്ഞ മൂലധനം - 100 കോടി രൂപ

5. കേന്ദ്ര പോസ്റ്റൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പേയ്മെന്റ് ബാങ്കുകളുടെ ഒരു മാതൃക ബാങ്കിങ് സ്ഥാപനം - ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (IPPB)

6. ബാങ്കിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ Unified Payments Interface (UPI) സംയോജിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പേയ്മെന്റ് ബാങ്ക് - എയർടെൽ പേയ്മെന്റ്സ് ബാങ്ക്

7. ഇന്ത്യയിലെ ആദ്യത്തെ പേയ്മെന്റ് ബാങ്ക് സ്ഥാപിച്ച ടെലികോം കമ്പനി - എയർടെൽ (രാജസ്ഥാൻ)

8. 2019 സെപ്റ്റംബറിൽ എയർടെൽ പേയ്മെന്റ്സ് ബാങ്ക് ആരംഭിച്ച സേവിങ്സ് അക്കൗണ്ട് - Bharosa

9. 2022 ജനുവരിയിൽ ആർ.ബി.ഐയുടെ ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച പേയ്മെന്റ് ബാങ്ക് - എയർടെൽ പേയ്മെന്റ്സ് ബാങ്ക്

Post a Comment

0 Comments
Post a Comment (0)