മൈക്രോ ഫിനാൻസ് (Microfinance)
നൊബേൽ
ജേതാവ് മുഹമ്മദ് യൂനുസാണ് മൈക്രോഫിനാൻസിന്റെ പിതാവ്. 1974ൽ സ്ത്രീകളുടെ ഉന്നമനത്തിനായി
ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രവർത്തനമാരംഭിച്ച Self Employed Women's Association
(SEWA) സഹകരണ
ബാങ്കാണ് ഇന്ത്യയിലെ ആദ്യത്തെ മൈക്രോഫിനാൻസ് സ്ഥാപനം. ഇള ഭട്ട് എന്ന സാമൂഹിക
പ്രവർത്തകയാണിതിന് നേതൃത്വം കൊടുത്തത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ
ഉന്നമനമാണ് മൈക്രോഫിനാൻസിന്റെ ലക്ഷ്യം. ഇത്തരക്കാരിൽ സമ്പാദ്യശീലം വളർത്താനും
സ്വയം തൊഴിൽ കണ്ടെത്താനും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. കുടുംബശ്രീ യൂണിറ്റുകളും
സ്വയംസഹായസംഘങ്ങളും നമ്മുടെ നാട്ടിൽ മൈക്രോഫിനാൻസ് രംഗത്തെ സജീവ സാന്നിധ്യമാണ്.
ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെ സ്ഥിരവരുമാനം നേടാൻ ഇവ സഹായിക്കുന്നു.
PSC ചോദ്യങ്ങൾ
1.
സമൂഹത്തിൽ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും
ലഘുവായ്പയുൾപ്പടെ വിവിധ തരത്തിലുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതുമായ
സംവിധാനം - മൈക്രോഫിനാൻസ്
2.
മൈക്രോഫിനാൻസിന്
ഉദാഹരണങ്ങൾ - കുടുംബശ്രീ,
പുരുഷ
സ്വയംസഹായസംഘങ്ങൾ എന്നിവ
3.
ഇന്ത്യയിലെ
ആദ്യത്തെ മൈക്രോഫിനാൻസ് സ്ഥാപനം - Self Employed Women's Association (SEWA)
4.
ഇന്ത്യയിലെ
ആദ്യത്തെ മൈക്രോഫിനാൻസ് സ്ഥാപനമായ SEWA തുടങ്ങുന്നതിന്
നേതൃത്വം കൊടുത്തത് - ഇള ഭട്ട്
5.
കേരളത്തിലെ
ആദ്യത്തെ മൈക്രോഫിനാൻസ് സ്ഥാപനം - ഇസാഫ് (മണ്ണുത്തി, തൃശൂർ ജില്ല)
6.
ഇസാഫ്
സ്ഥാപിതമായത് - 1995
7.
മൈക്രോഫിനാൻസിന്റെ
പിതാവായി അറിയപ്പെടുന്നത് - മുഹമ്മദ് യൂനുസ്
8.
സമൂഹത്തിൽ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വായ്‌പ നൽകാൻ 1983ൽ പ്രൊഫ. മുഹമ്മദ് യൂനുസ് ആരംഭിച്ച
മൈക്രോഫിനാൻസ് സംരംഭം - ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക്
9.
2006ലെ
സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത് - ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിനും മുഹമ്മദ്
യൂനുസിനും ചേർന്ന്
10.
'പാവങ്ങളുടെ
ബാങ്കർ' എന്നറിയപ്പെടുന്നത് - മുഹമ്മദ്
യൂനുസ്