സ്മാൾ ഫിനാൻസ് ബാങ്ക്
നിക്ഷേപങ്ങൾ
സ്വീകരിക്കുക,
ചെറുകിട ബിസിനസ്
യൂണിറ്റുകൾ, കർഷകർ, ദുർബലവിഭാഗങ്ങൾ, അസംഘടിത മേഖലയിലെ യൂണിറ്റുകൾ
തുടങ്ങിയവയ്ക്ക് വായ്‌പ നൽകുക എന്നതാണ് സ്മാൾ ഫിനാൻസ് ബാങ്കുകളുടെ ധർമ്മം.
ഇന്ത്യയിലെ ആദ്യത്തെ സ്മാൾ ഫിനാൻസ് ബാങ്കായ ക്യാപിറ്റൽ സ്മാൾ ഫിനാൻസ് ബാങ്ക്
സ്ഥാപിതമായത് 2016ലാണ്. കേരളത്തിലെ ആദ്യത്തെ
സ്മാൾ ഫിനാൻസ് ബാങ്കാണ് ഇസാഫ്. 2017 മാർച്ചിലാണ് ഇസാഫ് സ്മാൾ
ഫിനാൻസ് ബാങ്ക് സ്ഥാപിതമായത്. 2018ൽ ഇതിന് റിസർവ് ബാങ്കിന്റെ
ഷെഡ്യൂൾഡ് പദവി ലഭിച്ചു.
PSC ചോദ്യങ്ങൾ
1.
ഇന്ത്യയിലെ
ആദ്യത്തെ സ്മാൾ ഫിനാൻസ് ബാങ്ക് - ക്യാപിറ്റൽ സ്മാൾ ഫിനാൻസ് ബാങ്ക് (2016)
2.
ക്യാപിറ്റൽ സ്മാൾ
ഫിനാൻസ് ബാങ്ക് സ്ഥിതിചെയ്യുന്നത് - ജലന്ധർ (പഞ്ചാബ്)
3.
കേരളത്തിലെ
ആദ്യത്തെ സ്മാൾ ഫിനാൻസ് ബാങ്ക് - ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്
4.
ഇസാഫ് സ്മാൾ
ഫിനാൻസ് ബാങ്ക് സ്ഥാപിതമായത് - 2017 മാർച്ച്
5.
ഇസാഫ് സ്മാൾ
ഫിനാൻസ് ബാങ്കിന്റെ സ്ഥാപകൻ - കെ.പോൾ തോമസ്
6.
ഇസാഫ് സ്മാൾ
ഫിനാൻസ് ബാങ്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് - മണ്ണുത്തി (തൃശൂർ)
7.
2018ൽ റിസർവ്
ബാങ്കിന്റെ ഷെഡ്യൂൾഡ് പദവി ലഭിച്ച കേരളത്തിലെ ബാങ്ക് - ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്
8.
ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സിഎസ്ബി ബാങ്ക്, ധനലക്ഷി ബാങ്ക് എന്നിവയ്ക്കു ശേഷം
ഷെഡ്യൂൾഡ് പദവി ലഭിച്ച കേരളത്തിലെ ബാങ്ക് - ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്
9. സ്വാതന്ത്ര്യാനന്തരം കേരളത്തിൽ ബാങ്കിങ് ലൈസൻസ് ലഭിക്കുന്ന ആദ്യ ബാങ്ക് - ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്