ഡിജിറ്റൽ ബാങ്കിങ്

Arun Mohan
0

ഡിജിറ്റൽ ബാങ്കിങ് (Digital Banking)

ഇന്റർനെറ്റും മൊബൈൽ ആപ്പുകളുമൊക്കെ വന്നതോടെ ബാങ്കിൽ നേരിട്ടെത്തി ഇടപാടുകൾ നടത്തുന്നവരുടെ എണ്ണം 10 ശതമാനമായി കുറഞ്ഞു എന്നാണ് കണക്കുകൾ കാണിക്കുന്നത്. മൊബൈൽ ആപ്പുകളുപയോഗിച്ച് 35 ശതമാനവും കമ്പ്യൂട്ടർ ഉപയോഗിച്ച് 23 ശതമാനവും എടിഎം ഉപയോഗിച്ച് 21 ശതമാനവും ടെലിഫോണിലൂടെ 11 ശതമാനവും ആളുകൾ ഇന്ന് ബാങ്കിങ് ഇടപാടുകൾ നടത്തുന്നു. മൊബൈൽ ബാങ്കിങ് സേവനം ലഭ്യമാക്കാൻ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. വിവിധ ബില്ലുകളടയ്ക്കുക, റീചാർജുകൾ ചെയ്യുക, ടിക്കറ്റ് ബുക്ക് ചെയ്യുക, ഓൺലൈനായി സാധനങ്ങൾ വാങ്ങുക, ഫണ്ട് മാറ്റുക, ചെക്ക് ബുക്കിനപേക്ഷിക്കുക, അക്കൗണ്ടിന്റെ മിനി സ്റ്റേറ്റ്‌മെന്റ് എടുക്കുക എന്നിങ്ങനെയുള്ള ഒട്ടുമിക്ക സാമ്പത്തിക ഇടപാടുകളും ബാങ്കിൽ പോകാതെ മൊബൈൽ ഫോൺ വഴി നടത്താം.

PSC ചോദ്യങ്ങൾ

1. നെറ്റ് ബാങ്കിങിലൂടെയും ടെലിബാങ്കിങിലൂടെയും എല്ലാവിധ ഇടപാടുകളും നടത്താൻ കഴിയുന്ന രീതിയാണ് - ഇലക്ട്രോണിക് ബാങ്കിങ്

2. ബാങ്കിങ് ഉപകരണങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ സഹായം ആവശ്യമില്ലാതെ ഇടപാടുകൾ നടത്താൻ ബാങ്ക് ഒരുക്കുന്ന സൗകര്യമാണ് - ഇലക്ട്രോണിക് ബാങ്കിങ്

3. എല്ലാ ബാങ്കുകളുടെയും ശാഖകൾ ഒരു സെൻട്രൽ സെർവറിന്റെ കീഴിൽ കൊണ്ടു വന്ന് ബാങ്കിങ് സേവനങ്ങൾ ഒരു ബാങ്കിൽ നിന്നു മറ്റൊരു ബാങ്കിലേക്ക് സാധ്യമാകുന്ന തരത്തിൽ ക്രമീകരിച്ചിട്ടുള്ള സൗകര്യമാണ് - കോർ ബാങ്കിങ്

4. എ.ടി.എം, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ടെലിബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയെല്ലാം ഒരു കുടകീഴിൽ കൊണ്ടുവരുന്നതാണ് - കോർ ബാങ്കിങ്

5. വീട്ടിൽനിന്നുതന്നെ ലോകത്തെവിടെയും പണം അയയ്ക്കാനും ബില്ലുകൾ അടയ്ക്കാനും കഴിയുന്നതാണ് - നെറ്റ് ബാങ്കിങ് 

6. പ്രത്യേക ശാഖകളില്ലാത്ത, തികച്ചും ഓൺലൈനായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ബാങ്കുകൾ അറിയപ്പെടുന്നത് - നിയോ ബാങ്കുകൾ

7. കേരളത്തിലെ ആദ്യ നിയോ ബാങ്ക് - Ace Money New Bank

8. വിദേശത്തുള്ള ഇന്ത്യക്കാരുടെ (പ്രവാസികൾ) ഇടപാടുകൾ കൈകാര്യം ചെയ്യാനായി ബാങ്കുകളിലുള്ള അക്കൗണ്ടുകളാണ് - നോൺ റസിഡന്റ് എക്സ്റ്റേണൽ (NRE) എസ്‌ബി അക്കൗണ്ട്

9. ഒരു നിശ്ചിത തുക ഒരാൾക്ക് നൽകാൻ നിർദേശിച്ചുകൊണ്ട് ബാങ്ക് തങ്ങളുടെ മറ്റേതെങ്കിലും ശാഖയിലേക്കോ, തങ്ങളുമായി കരാറിലുള്ള ഏതെങ്കിലും ബാങ്കിലേക്കോ കൊടുക്കുന്ന പ്രമാണമാണ് - ഡിമാൻഡ് ഡ്രാഫ്റ്റ് (ഡിഡി)

10. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും സ്വന്തം അക്കൗണ്ടിലേക്കോ മറ്റൊരാളുടെ അക്കൗണ്ടിലേക്കോ പണം അയക്കുന്നതിന് ബാങ്ക് നൽകുന്ന സേവനമാണ് - മെയിൽ ട്രാൻസ്‌ഫർ

11. ഒരു ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ നിന്ന് മറ്റൊരു ബാങ്ക് ശാഖയിലെ ഏതെങ്കിലും അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണം ഓൺലൈനായി മാറ്റം ചെയ്യുന്നതിനുള്ള സംവിധാനമാണ് - റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (RTGS)

12. ഒരു ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ നിന്ന് മറ്റൊരു ബാങ്ക് ശാഖയിലെ ഏതെങ്കിലും അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ വരെയുള്ള പണം ഓൺലൈനായി മാറ്റം ചെയ്യുന്നതിനുള്ള സംവിധാനം - നാഷണൽ ഇലക്ട്രോണിക്സ് ഫണ്ട് ട്രാൻസ്‌ഫർ (NEFT)

13. മെയിൽ ട്രാൻസ്ഫറിനേക്കാൾ വേഗത്തിൽ സന്ദേശത്തിലൂടെ പണം അയയ്ക്കാൻ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് - ടെലിഗ്രാഫിക് ട്രാൻസ്‌ഫർ

14. പണം കൈയിൽ വയ്ക്കാതെ പണമിടപാടുകൾ സാധ്യമാക്കുന്ന കാർഡുകളെ പറയുന്നത് - പ്ലാസ്റ്റിക്ക് മണി

15. പ്ലാസ്റ്റിക്ക് മണിയ്ക്ക് ഉദാഹരണങ്ങൾ - ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, സ്മാർട്ട് കാർഡ്

16. അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ വായ്പയായി പണം എടുക്കാൻ സാധിക്കുന്ന കാർഡുകൾ - ക്രെഡിറ്റ് കാർഡുകൾ

17. പണമിടപാടുകൾ നടത്താനായി നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ കൊണ്ടുവന്ന കാർഡ് - റുപേ

18. ഇന്ത്യൻ റുപേ കാർഡ് പേയ്മെന്റ് സംവിധാനം പ്രവർത്തനം ആരംഭിച്ച ആദ്യത്തെ ഗൾഫ് രാജ്യം - യു.എ.ഇ

19. ആധാർ കാർഡിനെ അടിസ്ഥാനമാക്കി സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതി - സരൾ മണി

20. IFSCയുടെ പൂർണരൂപം - ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ്

21. നാല് അക്ഷരങ്ങളും ഏഴ് അക്കങ്ങളും ചേർന്ന ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കോഡ് - IFSC

22. IFSCയിലെ ആദ്യത്തെ നാല് അക്ഷരങ്ങൾ സൂചിപ്പിക്കുന്നത് - ബാങ്കിനെ

23. IFSCയിലെ അവസാനത്തെ ഏഴ് അക്കങ്ങൾ സൂചിപ്പിക്കുന്നത് - ബാങ്ക് ശാഖയെ

24. ബാങ്കിൽ പോകാതെ ഏതു സമയത്തും പണം പിൻവലിക്കാനുള്ള സംവിധാനം - എ.ടി.എം

25. എ.ടി.എം-ന്റെ പൂർണരൂപം - ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ

26. കെവൈസി (KYC)യുടെ പൂർണരൂപം - Know Your Customer

27. ബാങ്ക് തങ്ങളുടെ ഇടപാടുകാരന്റെ വിലാസവും പൂർണവിവരങ്ങളും ഫോട്ടോയുമെല്ലാം വാങ്ങി സൂക്ഷിക്കുന്നതിനെ പറയുന്നത് - KYC

28. ചെക്കുകൾ നേരിട്ട് കൈമാറാതെ ഓൺലൈൻ വഴി ഇടപാട് പൂർത്തിയാക്കുന്ന സംവിധാനം - സി.ടി.എസ് ചെക്കുകൾ

29. സർക്കാരിന്റെ വിവിധ പെൻഷനുകൾ, സബ്‌സിഡികൾ, സ്കോളർഷിപ്പുകൾ, റിട്ടേണുകൾ എന്നിവ അതാത് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്ന സംവിധാനം - ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT)

30. ആധാർ രേഖയുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടുകൾ വഴി സർക്കാർ സഹായം ഗുണഭോക്താക്കൾക്ക് നേരിട്ട് കൈമാറുന്ന പദ്ധതി - ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT)

31. വാട്‍സ് ആപ്പിലൂടെ ബാങ്കിങ് സംവിധാനം ആരംഭിച്ച ലോകത്തിലെ ആദ്യ ഇസ്ലാമിക് ബാങ്ക് - Emirates Velamic

32. മൊബൈൽ ഫോൺ വഴി പണമിടപാട് നടത്തുന്നതിനുള്ള സംവിധാനം - എം-വാലറ്റ്

Post a Comment

0 Comments
Post a Comment (0)