പുതുതലമുറ ബാങ്കുകൾ (New Generation Banks in India)
1990 കൾക്ക് ശേഷം രാജ്യത്തുണ്ടായ
സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ഫലമായി രൂപംകൊണ്ടവയാണ് പുതുതലമുറ ബാങ്കുകൾ.
അന്താരാഷ്ട്ര തലത്തിലുള്ള സ്വകാര്യ ബാങ്കുകളാണിവ. ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ
ആദ്യത്തെ പുതുതലമുറ ബാങ്കാണ് യു.ടി.ഐ ബാങ്ക് (ഇപ്പോഴത്തെ ആക്‌സിസ് ബാങ്ക്). ഐസിഐസിഐ, എച്ച്.ഡി.എഫ്.സി, കൊടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവയൊക്കെ ഇവയ്ക്ക്
ഉദാഹരണങ്ങളാണ്. ഇവയെല്ലാം റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങളും നിബന്ധനകളും
അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.
PSC ചോദ്യങ്ങൾ
1.
ഇന്ത്യയിലെ
ബാങ്കിങ് മേഖലയിൽ വൻ മാറ്റങ്ങൾക്ക് വഴിവെച്ച സ്വകാര്യ ബാങ്കുകളുടെ വരവ് ഏത്
കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നാണ് - നരസിംഹം കമ്മിറ്റി റിപ്പോർട്ട് (1994)
2.
നരസിംഹം
കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് 1994ലെ
പാർലമെന്റ് പ്രമേയപ്രകാരം നിലവിൽ വന്ന രാജ്യത്തെ ആദ്യത്തെ സ്വകാര്യബാങ്ക് -
യു.ടി.ഐ (ഇപ്പോഴത്തെ ആക്‌സിസ് ബാങ്ക്)
3.
നരസിംഹം
കമ്മിറ്റി II പൊതുവേ അറിയപ്പെടുന്നത് -
കമ്മിറ്റി ഓൺ ബാങ്കിങ് സെക്ടർ റിഫോംസ്
4.
ഇന്ത്യയിലെ ആദ്യ
സ്വകാര്യ ബാങ്ക് ലയനം - ടൈംസ് ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും തമ്മിൽ (2000)
5.
ഇന്റർനെറ്റ് ഓഫ്
തിങ്സ് ഡിവൈസസിലൂടെ സേവനങ്ങൾ നൽകുന്ന ഇന്ത്യയിലെ ആദ്യ വിർച്വൽ അസിസ്റ്റന്റ് - ആര്യ
(എച്ച്.ഡി.എഫ്.സി ബാങ്ക്)
6.
ഇന്ത്യയിൽ
ആദ്യമായി കസ്റ്റമർ സേവനങ്ങൾക്കായി ആരംഭിച്ച ചാറ്റ് ബോട്ട് - ഇലക്ട്രോണിക് വിർച്വൽ
അസിസ്റ്റന്റ് (എച്ച്.ഡി.എഫ്.സി ബാങ്ക്)
7.
ഇന്ത്യയിലെ
പ്രമുഖ ഭാവനവായ്‌പ സ്ഥാപനമായ എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ 1.75 കോടി ഓഹരികൾ സ്വന്തമാക്കിയ വിദേശ
ബാങ്ക് - പീപ്പിൾസ് ബാങ്ക് ഓഫ് ചൈന
8.
ലോകത്തിൽ
ആദ്യമായി നെഗറ്റീവ് പലിശ നിരക്കിൽ ഭവന വായ്പ ആരംഭിച്ച ബാങ്ക് - ജിസ്കെ ബാങ്ക്
(ഡെൻമാർക്ക്)
9.
ബാങ്ക്
ഉപഭോക്താകൾക്ക് പിൻ നമ്പരിനു പകരം അവരുടെ ശബ്‌ദം ഉപയോഗിച്ച് അക്കൗണ്ട്
ഉപയോഗിക്കാവുന്ന സംവിധാനം ആരംഭിച്ച ബാങ്ക് - സിറ്റി ബാങ്ക്
10.
2EMV ചിപ്പ്
ഡെബിറ്റ് കം ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച ആദ്യ ഇന്ത്യൻ ബാങ്ക് - ഇൻഡസ് ഇൻഡ്
ബാങ്ക്
11.
ഇന്ത്യയിലെ ആദ്യ
ഇന്ററാക്ടിവ് ക്രെഡിറ്റ് കാർഡ് വിത്ത് ബട്ടൺ അവതരിപ്പിച്ച ബാങ്ക് - ഇൻഡസ് ഇൻഡ്
ബാങ്ക്
12.
Battery Powered Interactive Payment Card (IndusInd Bank Nexxt Credit Card) ആദ്യമായി അവതരിപ്പിച്ച ബാങ്ക്
- ഇൻഡസ് ഇൻഡ് ബാങ്ക്
13.
ഇന്ത്യയിൽ
ആദ്യമായി മൊബൈൽ ആപ്ലിക്കേഷനിലൂടെ കറന്റ് അക്കൗണ്ട് തുടങ്ങുവാനുള്ള സംവിധാനം
ആരംഭിച്ച ബാങ്ക് - ഇൻഡസ് ഇൻഡ് ബാങ്ക് (ഇൻഡസ് കോർപ്പറേറ്റ് ആപ്പ്)
14.
ഇന്ത്യയിൽ
ആദ്യമായി ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്‌ഫോമിൽ വീഡിയോ KYC സംവിധാനം ആരംഭിച്ച ബാങ്ക് - കോട്ടക്ക്
മഹീന്ദ്ര ബാങ്ക്
15.
ഇന്ത്യയിൽ
ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതിക വിദ്യയുപയോഗിച്ച് വോയിസ്
ബോട്ട് വികസിപ്പിച്ച ബാങ്ക് - കോട്ടക്ക് മഹീന്ദ്ര ബാങ്ക് (Keya എന്നാണ് വോയിസ് ബോട്ടിന്റെ പേര്)
16.
ഇന്ത്യയിൽ
ആദ്യമായി കോൺടാക്റ്റ്ലസ് ഓപ്പൺ ലൂപ്പ് മെട്രോ കാർഡ് വികസിപ്പിച്ച ബാങ്ക് - ആക്‌സിസ്
ബാങ്ക് (കൊച്ചിമെട്രോയ്ക്ക് വേണ്ടി വികസിപ്പിച്ച കാർഡിന്റെ പേര് KMRL (ആക്സിസ് ബാങ്ക് കൊച്ചി I കാർഡ്) എന്നാണ്)
17.
ഇന്ത്യയിൽ
ആദ്യമായി ബയോഡീഗ്രേഡബിൾ കാർഡുകൾ ആരംഭിച്ച ബാങ്ക് - ആക്‌സിസ് ബാങ്ക്
18.
ഇന്ത്യയിൽ
ആദ്യമായി മൈക്രോ എ.ടി.എം വഴിയുള്ള ആധാർ അധിഷ്ഠിത പണമിടപാടുകൾക്ക് Iris Biometric
Authentication ആരംഭിച്ച
ബാങ്ക് - ആക്‌സിസ് ബാങ്ക്
19.
AXAA എന്ന ആർട്ടിഫിഷ്യൽ
ഇന്റലിജൻസ് അധിഷ്ഠിതമായ വോയിസ് ബോട്ട് ആരംഭിച്ച ബാങ്ക് - ആക്‌സിസ് ബാങ്ക്
20.
വർഷംതോറും
ആയിരത്തോളം പേർക്ക് തൊഴിൽ നൽകുന്നതിനായി Gig-a-opportunities എന്ന സംരംഭം ആരംഭിച്ച ബാങ്ക് -
ആക്‌സിസ് ബാങ്ക്
21.
ഫോബ്‌സിന്റെ
വേൾഡ് ബെസ്റ്റ് ബാങ്ക് 2021ൽ ഇന്ത്യയിൽ നിന്നും
ഒന്നാമതെത്തിയത് - ഡി.ബി.എസ് ബാങ്ക്
22.
ഫോബ്‌സിന്റെ
വേൾഡ് ബെസ്റ്റ് ബാങ്ക് 2021ൽ ഇന്ത്യയിൽ നിന്നും
രണ്ടാമതെത്തിയത് - കാത്തലിക് സിറിയൻ ബാങ്ക്
23.
കാത്തലിക് സിറിയൻ
ബാങ്കിന്റെ ആസ്ഥാനം - തൃശൂർ
24.
എസ് ബാങ്ക്
പ്രവർത്തനം ആരംഭിച്ചത് - 2004
25.
എസ് ബാങ്കിന്റെ
ആസ്ഥാനം - മുംബൈ
26.
ഇന്ത്യയിലെ ആദ്യ
ബാങ്കിങ് റോബോട്ട് (ലക്ഷ്മി) നിർമ്മിച്ചത് - സിറ്റി യൂണിയൻ ബാങ്ക് (ചെന്നൈ)
27.
ഐ.ഡി.എഫ്.സി
ബാങ്ക് നിലവിൽ വന്ന വർഷം - 2015
28.
ഐ.ഡി.എഫ്.സി
ബാങ്കും സ്വകാര്യ ധനകാര്യ സ്ഥാപനമായ ക്യാപിറ്റൽ ഫസ്റ്റും ലയിപ്പിച്ച് ഐ.ഡി.എഫ്.സി
ഫസ്റ്റ് ബാങ്ക് നിലവിൽ വന്ന വർഷം - 2018
29.
ഇന്ത്യയുടെ ആദ്യ
നമ്പറില്ലാത്ത പേയ്മെന്റ് കാർഡ് - ഫാംകാർഡ്
30.
കൗമാരക്കാർക്ക്
വേണ്ടി സ്ഥാപിതമായ ഇന്ത്യയിലെ ആദ്യ നിയോ ബാങ്കായ ഫാംപേയും ഐ.ഡി.എഫ്.സി ഫസ്റ്റ്
ബാങ്കും സംയുക്തമായി പുറത്തിറക്കുന്ന നമ്പറില്ലാത്ത പേയ്മെന്റ് കാർഡ് - ഫാംകാർഡ്
31.
വ്യവസായികാവശ്യങ്ങൾക്ക്
ധനസഹായം നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക് - ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക്
ഓഫ് ഇന്ത്യ (IDBI)
32.
ഐ.സി.ഐ.സി.ഐ
സ്ഥാപിതമായത് - 1994
33.
ഇന്ത്യയിൽ
ഇന്റർനെറ്റ് ബാങ്കിങ് ആരംഭിച്ച ആദ്യ ബാങ്ക് - ഐ.സി.ഐ.സി.ഐ
34.
ഇന്ത്യയിലെ
ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ വാണിജ്യ ബാങ്ക് - ഐ.സി.ഐ.സി.ഐ
35.
എൻ.ആർ.ഐ ശാഖ
ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് - സൗത്ത് ഇന്ത്യൻ ബാങ്ക് (നവംബർ, 1992)
36.
റിസർവ്
ബാങ്കിന്റെ കറൻസി ചെസ്റ്റ് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് - സൗത്ത് ഇന്ത്യൻ ബാങ്ക്
37.
ഇൻഡസ്ട്രിയൽ
ഫിനാൻസ് ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് - സൗത്ത് ഇന്ത്യൻ ബാങ്ക്
38.
നിയർ ഫീൽഡ്
കമ്മ്യൂണിക്കേഷൻ (NFC)
സാങ്കേതികവിദ്യയിലൂടെ
കോൺടാക്ട് ലെസ് ഡെബിറ്റ് കാർഡ് ആരംഭിച്ച ബാങ്ക് - സൗത്ത് ഇന്ത്യൻ ബാങ്ക്
39.
കോർ ബാങ്കിങ്
സംവിധാനം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ ബാങ്ക് - സൗത്ത് ഇന്ത്യൻ ബാങ്ക്
40.
കേരളത്തിലെ
സ്വകാര്യ മേഖലാ ബാങ്കുകളിൽ ആദ്യ ഷെഡ്യൂൾഡ് ബാങ്ക് - സൗത്ത് ഇന്ത്യൻ ബാങ്ക് (1946)
41.
ഇന്ത്യയിൽ
ആദ്യമായി ബാങ്ക് സ്റ്റാഫിനെ നിയമിക്കുന്നതിന് ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിൽ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതി ബുദ്ധി) ആരംഭിച്ച ബാങ്ക് - ഫെഡറൽ ബാങ്ക്
42. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് മൊബൈൽ പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക് - ഫെഡറൽ ബാങ്ക്