ധനകാര്യ സ്ഥാപനങ്ങൾ

Arun Mohan
0

ധനകാര്യ സ്ഥാപനങ്ങൾ (Financial Institutions)

പണമിടപാടുകൾ വിശ്വസ്തതയോടെ നടത്തുന്ന സ്ഥാപനങ്ങളാണല്ലോ ധനകാര്യ സ്ഥാപനങ്ങൾ. എന്നാൽ 'പണം' ഉണ്ടാകുന്നതിന് മുമ്പേ ധനകാര്യ സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. എന്നുവച്ചാൽ, ഇന്നത്തെ രീതിയിലുള്ള കറൻസി നോട്ടുകളും നാണയങ്ങളും പിറവിയെടുക്കുംമുമ്പേ ലോകത്തിലെ ആദ്യകാല ധനകാര്യ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചു. പുരാതന കാലത്ത് ലോഹങ്ങളും മറ്റും സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നത് ആരാധനാലയങ്ങളിലായിരുന്നു. നവോത്ഥാനകാല ഇറ്റലിയിലാണ് ബാങ്കിങ്ങിന്റെ പരിഷ്കൃത മാതൃക ആരംഭിച്ചത്. ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തിന് വേദകാലത്തോളം പഴക്കമുള്ളതായി കരുതുന്നു. പ്രാചീനഗ്രന്ഥമായ 'മനുസ്മൃതി'യിൽ നിക്ഷേപങ്ങൾ, വായ്പകൾ, വായ്പകൾക്ക് നൽകുന്ന ഈടുകൾ തുടങ്ങിയവയെക്കുറിച്ചൊക്കെ പരാമർശമുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടെയാണ് പുതിയൊരു ബാങ്കിങ് രീതിക്ക് തുടക്കമായത്. പത്തൊൻപതാം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ ആധുനിക ബാങ്കിങ് ആരംഭിക്കുന്നത്. ധനകാര്യസ്ഥാപനങ്ങളെ ബാങ്കുകളെന്നും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെന്നും തരംതിരിക്കാം.

ഭാരതീയ റിസർവ് ബാങ്ക് തയ്യാറാക്കിയിട്ടുള്ള പൊതു നിയമാവലിയുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവയാണ് ബാങ്കുകൾ. പ്രവർത്തനങ്ങളിലെ വ്യത്യസ്തതയുടെ അടിസ്ഥാനത്തിൽ ബാങ്കുകളെ വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, വികസന ബാങ്കുകൾ, സവിശേഷ ബാങ്കുകൾ എന്ന് തരംതിരിക്കാം. ബാങ്കിങ് വ്യവസായം നടത്തുന്ന വ്യക്തിയോ സ്ഥാപനമോ ആണ് ബാങ്കർ എന്ന് വിളിക്കുന്നത്. പണം നിക്ഷേപം, വായ്പ നൽകൽ എന്നിവയാണ് ബാങ്കിന്റെ പ്രധാന ധർമ്മം. ബാങ്കുമായി ഇടപാടുകൾ നടത്തുന്ന ഏതൊരാളെയും ഇടപാടുകാരനെന്നു (കസ്റ്റമർ) വിളിക്കാം. ധനകാര്യരംഗത്തു പ്രവർത്തിക്കുകയും ബാങ്ക് നൽകുന്ന എല്ലാ ധർമങ്ങളും നിർവഹിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ.

PSC ചോദ്യങ്ങൾ

1. നിക്ഷേപം, വായ്പ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളാണ് - ധനകാര്യ സ്ഥാപനങ്ങൾ

2. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും ആവശ്യക്കാർക്ക് വ്യവസ്ഥകൾ അനുസരിച്ച് വായ്പകൾ നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് - ബാങ്കുകൾ

3. ബാങ്കിങ് മേഖലയിൽ പഴക്കം ചെന്നതും ധാരാളം ശാഖകളുള്ളതുമായ സംവിധാനം - വാണിജ്യ ബാങ്കുകൾ

4. രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഈ ബാങ്കുകൾ ജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുകയും വാണിജ്യം, വ്യവസായം, കൃഷി തുടങ്ങിയ വ്യവസ്ഥയ്ക്ക് വിധേയമായി വായ്പകൾ നൽകുന്നതാണ് - വാണിജ്യ ബാങ്കുകൾ

5. വാണിജ്യ ബാങ്കുകളുടെ പ്രധാന ധർമ്മം - പൊതുജനങ്ങളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുക

6. വാണിജ്യ ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപങ്ങൾ - സമ്പാദ്യ, പ്രചലിത, സ്ഥിര, ആവർത്തിത നിക്ഷേപങ്ങൾ

7. പൊതുമേഖലാ വാണിജ്യ ബാങ്കുകളുടെ ഉടമസ്ഥത പൂർണമായും സർക്കാരിനാണ്. ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് - റിസർവ് ബാങ്ക്

8. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ദേശസാൽകൃത ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും ചേർന്നതാണ് - പൊതുമേഖലാ വാണിജ്യ ബാങ്കുകൾ

9. ഇന്ത്യ ആസ്ഥാനമാക്കിയുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ബാങ്കുകളാണ് - സ്വകാര്യ ഇന്ത്യൻ വാണിജ്യ ബാങ്കുകൾ

10. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ആസ്ഥാനം വിദേശത്തു പ്രവർത്തിക്കുന്നതുമായ ബാങ്കുകൾ - സ്വകാര്യ വിദേശ വാണിജ്യ ബാങ്കുകൾ

11. ഹ്രസ്വകാല, മധ്യകാല, ദീർഘകാല വായ്പകളുടെ വിതരണത്തിനായി സംസ്ഥാന സഹകരണ ബാങ്കിങ് നിയമങ്ങൾക്ക് വിധേയമായി പ്രവർത്തുന്ന സ്ഥാപനങ്ങൾ - സഹകരണ ബാങ്കുകൾ

12. വ്യവസായ സംരംഭകർക്ക് സാങ്കേതികവൽകരണം നവീകരണം തുടങ്ങിയ ആവശ്യങ്ങൾക്ക് ദീർഘകാല, മധ്യകാല വായ്പകൾ നൽകുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുമുള്ള സ്ഥാപനങ്ങൾ - വികസന ബാങ്കുകൾ

13. വികസന ബാങ്കിന് ഉദാഹരണങ്ങൾ - ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (IFCI), ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (IDBI), ഇൻഡസ്ട്രിയൽ ഇൻവസ്റ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (IIBI)

14. ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1948

15. ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1964

16. ഇൻഡസ്ട്രിയൽ ഇൻവസ്റ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1991

17. ചില പ്രത്യേക മേഖലകളുടെ വികസനത്തിനു മാത്രമായി സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനങ്ങൾ - സവിശേഷ ബാങ്കുകൾ

18. സവിശേഷ ബാങ്കുകൾക്ക് ഉദാഹരങ്ങൾ - എക്സിം ബാങ്ക് ഓഫ് ഇന്ത്യ, സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ

19. കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ആവശ്യമായ വായ്പയും മറ്റു സഹായങ്ങളും നൽകാനായി 1982ൽ സ്ഥാപിതമായ ബാങ്ക് - എക്സിം ബാങ്ക് ഓഫ് ഇന്ത്യ

20. ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുവേണ്ടി ഹ്രസ്വകാല പരിശീലനവും, ചെറുകിട വ്യവസായികളുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യാനും സഹായം നൽകുന്ന സ്ഥാപനം - സിഡ്ബി

21. സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1990

22. മൈക്രോ ആൻഡ് സ്മാൾ എന്റർപ്രൈസസ് (MSEs)ന് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ Sentiment Index - CriSidEx (CRISIL ഉം SIDBI യും ചേർന്ന് വികസിപ്പിച്ചത്)

23. ധനകാര്യരംഗത്തു പ്രവർത്തിക്കുകയും ബാങ്ക് നൽകുന്ന എല്ലാ ധർമങ്ങളും നിർവ്വഹിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ - ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ

24. ബാങ്കുകളിൽ നിന്ന് കിട്ടാക്കടം അല്ലെങ്കിൽ നിഷ്ക്രിയ ആസ്തികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും വേണ്ടി സ്ഥാപിക്കുന്ന ധനകാര്യ സ്ഥാപനം - ബാഡ് ബാങ്ക്

25. കേന്ദ്ര സർക്കാർ രൂപവത്കരിക്കുന്ന നിർദ്ദിഷ്ട ബാഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായി നിയമിതനായ മലയാളി - പദ്മകുമാർ എം.നായർ

26. ഇന്ത്യൻ ബാങ്കിങ് മേഖലയിൽ 'Big Fours' എന്നറിയപ്പെടുന്ന ബാങ്കുകൾ - SBI, ICICI, Punjab National Bank, HDFC

27. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം - കേരളം

28. കേരളത്തിൽ ഏറ്റവും കൂടുതൽ ബാങ്ക് ശാഖകൾ ഉള്ള ജില്ല - എറണാകുളം (കുറവ് വയനാട്)

29. ഏറ്റവും കൂടുതൽ ബാങ്ക് ശാഖകളുള്ള ഇന്ത്യൻ സംസ്ഥാനം - ഉത്തർ പ്രദേശ്

30. ബാങ്കിങ് മേഖലയിൽ നഗര-ഗ്രാമ വ്യത്യാസം ഇല്ലാതാക്കാൻ ആരംഭിച്ച പദ്ധതി - സ്വാഭിമാൻ

Post a Comment

0 Comments
Post a Comment (0)