സോപാന സംഗീതം

Arun Mohan
0

സോപാന സംഗീതം

ദ്രാവിഡ സംഗീതത്തിന്റെ തുടർച്ച എന്നറിയപ്പെടുന്ന കേരളത്തിന്റെ തനത് സംഗീത ശൈലിയാണ് സോപാന സംഗീതം. സോപാന സംഗീതത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് ഞെരളത്ത് രാമപ്പൊതുവാളാണ് (ആത്മകഥ - സോപാനം). സോപാന സംഗീതത്തിന്റെ ജനകീയ ആവിഷ്ക്കാരമായ ജനഹിത സോപാനം ആവിഷ്ക്കരിച്ചതും ഞെരളത്ത് രാമപ്പൊതുവാളാണ്. സോപാന സംഗീതം രാഗാധിഷ്ഠിതമാണ്. ഇന്ദിശ, ദേശാക്ഷി, ഇന്ദളം, പാടി, ഭൂപാളം, പുറനീർ, കാമോദരി എന്നിവയാണ് സോപാന സംഗീതത്തിന് ഉപയോഗിക്കുന്ന രാഗങ്ങൾ. ഏകം, ചമ്പ, ചെമ്പട, അടന്ത, മുറിയടന്ത, ത്രിപുട എന്നിവയാണ് താളങ്ങൾ. കേരളീയ ക്ഷേത്രങ്ങളിലാണ് സോപാന സംഗീതത്തിന്റെ ആരംഭം. ഇടയ്ക്കയാണ് സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന വാദ്യം. കൊട്ടിപ്പാടി സേവ, രംഗസോപാനം എന്നിങ്ങനെ സോപാന സംഗീതം രണ്ടുതരത്തിലുണ്ട്. സോപാനം എന്നത് ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലുള്ള ചവിട്ട് പടിയാണ്. ക്ഷേത്രത്തിന്റെ സോപാനത്തിൽ നിന്ന് കൊണ്ട് പൂജാവേളയിൽ മാരാർ, ഇടയ്ക്ക കൊട്ടി പാടുന്നതിനെയാണ് 'കൊട്ടിപ്പാടി സേവ' എന്നു പറയുന്നത്. സോപാന സംഗീതത്തിന്റെ പ്രധാനപ്പെട്ട ശാഖയാണ് അരങ്ങ് സംഗീതം. ഇതിനെ അഭിനയ സംഗീതം എന്നും പറയാം. അരങ്ങിൽ ഗായകൻ പാടുകയും വാദ്യക്കാരൻ കൊട്ടുകയും നടൻ അതനുസരിച്ച് വിവിധ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് അഭിനയിക്കുകയും ചെയ്യും. ഇതാണ് അരങ്ങ് സംഗീതം. ഉദാഹരണം - കഥകളി, കൂടിയാട്ടം, കൃഷ്ണനാട്ടം, മുടിയേറ്റ്, അർജുന നൃത്തം. കഥകളിയിൽ ഉപയോഗിക്കുന്നത് സോപാന സംഗീതമാണ്. ഗാനകാല നിയമമനുസരിച്ച് രാഗങ്ങൾ പ്രയോഗിക്കപ്പെടുന്നതിനാലാണ് സോപാന സംഗീതത്തെ 'സമയസംഗീതം' എന്നു വിശേഷിപ്പിക്കുന്നതിന് കാരണം. പുതുശ്ശേരി രാഘവ കുറുപ്പ് (സോപാന സംഗീതത്തിന് ചിട്ടയായ രൂപം നൽകി), ഞെരളത്ത് ഹരിഗോവിന്ദൻ, അമ്പലപ്പുഴ വിജയകുമാർ എന്നിവർ പ്രധാന സോപാന സംഗീത കലാകാരന്മാരാണ്.

PSC ചോദ്യങ്ങൾ 

1. കേരളത്തിന്റെ തനത് സംഗീത ശൈലി - സോപാനസംഗീതം

2. നടയടച്ചുതുറക്കലിൽ സാധാരണമായി അവതരിപ്പിക്കാറുള്ളത് - സോപാനസംഗീതം

3. സോപാനസംഗീതം സാധാരണമായി അവതരിപ്പിക്കുന്നത് ഏത് സമുദായത്തിലുള്ളവരാണ്? - അമ്പലവാസി മാരാര്, പൊതുവാൾ

4.സോപാനസംഗീതത്തിൽ വാദ്യമായി ഉപയോഗിക്കുന്നത് – ഇടയ്ക്ക

5. ക്ഷേത്രത്തിന് (ഗർഭഗൃഹത്തിന്) അടുത്തുള്ള പടികളെ പറയുന്നത് - സോപാനം

6. മലയാളത്തിലോ സംസ്കൃതത്തിലോ ഉള്ള ദേവ-ദേവി സ്തുതികളാണ് സോപാനസംഗീതത്തിൽ ഉപയോഗിക്കുന്നത്. ഈ പ്രസ്താവന ശരിയോ തെറ്റോ? - ശരി

7. സോപാനസംഗീതത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് - ഞെരളത്ത് രാമപ്പൊതുവാൾ

8. കേരളത്തിലെ ക്ഷേത്രങ്ങളിൽ അനുഷ്ഠാനങ്ങളുടെ ഭാഗമായി അവതരിപ്പിച്ചുവന്ന സോപാനസംഗീതത്തെ ജനകീയവത്കരിച്ച വ്യക്തി - ഞെരളത്ത് രാമപ്പൊതുവാൾ

9. ഞെരളത്ത് രാമപ്പൊതുവാളിന്റെ ആത്മകഥ - സോപാനം

10. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം ആവിഷ്ക്കരിച്ചത് - ഞെരളത്ത് രാമപ്പൊതുവാൾ

11. സോപാനസംഗീതം ആധികാരികമായി പഠിപ്പിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള സ്ഥാപനം - ക്ഷേത്രകലാപീഠം

12. ഞെരളത്ത് രാമപ്പൊതുവാളിന്റെ സ്മരണയ്ക്കായി മലപ്പുറം അങ്ങാടിപ്പുറത്ത് സ്ഥാപിച്ചതാണ് - ഞെരളത്ത് കലാശ്രമം

13. ഇടയ്ക്കവാദ്യം പ്രതിഷ്ഠിച്ച ശ്രീകോവിലോടുകൂടിയതാണ് - ഞെരളത്ത് കലാശ്രമം

14. വാദ്യം പ്രതിഷ്ഠയായുള്ള കേരളത്തിലെ ആദ്യ ക്ഷേത്രം - ഞെരളത്ത് കലാശ്രമം

15. ഞെരളത്ത് കലാശ്രമം സ്ഥാപിച്ചത് ആരാണ്? - ഞെരളത്ത് ഹരിഗോവിന്ദൻ (ഞെരളത്ത് രാമപ്പൊതുവാളിന്റെ മകൻ)

16. സോപാനസംഗീതത്തിലെ മറ്റ് പ്രമുഖ കലാകാരന്മാർ ആരെല്ലാം? - പുതുശ്ശേരി രാഘവക്കുറുപ്പ്, ഏലൂർ ബിജു, നാറാത്ത് കൃഷ്ണമണി മാരാർ, അമ്പലപ്പുഴ വിജയ കുമാർ

17. തുടർച്ചയായി 14 മണിക്കൂർ സോപാനസംഗീതം ആലപിച്ച് ലോകറെക്കോഡ് സ്ഥാപിച്ച കേരളത്തിലെ കലാകാരൻ - സലീഷ് നനദുർഗ

18. ഗീതഗോവിന്ദത്തിലെ എത്ര ഗീതങ്ങൾ സോപാനസംഗീതത്തിൽ അവതരിപ്പിച്ചുവരുന്നുണ്ട് - 24

19. സോപാനസംഗീതത്തിലെ സുപ്രധാനമായ ശാഖയാണ് - അരങ്ങുസംഗീതം

20. അരങ്ങുസംഗീതം അറിയപ്പെടുന്ന മറ്റൊരു പേര് - അഭിനയ സംഗീതം

21. സോപാന സംഗീതത്തിന് ഉപയോഗിക്കുന്ന പ്രധാന രാഗം - ഭൂപാളം

22. ക്ഷേത്രങ്ങളിലെ ശ്രീകോവിലിനു മുൻപിലെ പടിക്കെട്ടിന് (സോപാനത്തിന്) അടുത്തുനിന്ന് ക്ഷേത്രപൂജാവേളയിൽ ഇടയ്ക്ക കൊട്ടി ജയദേവന്റെ ഗീതാഗോവിന്റെ ശൈലിയിൽ പാടുന്ന സംഗീതസമ്പ്രദായം - സോപാനസംഗീതം

Post a Comment

0 Comments
Post a Comment (0)