കർണ്ണാടക സംഗീതം
ദക്ഷിണേന്ത്യയുടെ സംഗീതമാണ് കർണാടക സംഗീതം. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുരന്ദരദാസന്റെ കാലത്താണ് അതിന്റെ തുടക്കം. ഭക്തിയും സംഗീതവും ഒന്നിച്ചൊഴുകിയ വഴികളിലാണ് കർണാടക സംഗീതം ഉറവയെടുത്തത്. പുരന്ദരദാസൻ തുടങ്ങിയ ആചാര്യന്മാർക്ക് ഭക്തിയും സംഗീതവും ജീവിതവും ഒന്നു തന്നെയായിരുന്നു. എല്ലാം മറന്നുള്ള അവരുടെ നാദോപാസന കർണാടക സംഗീതത്തിന്റെ വളർച്ചയ്ക്കു കാരണമായി. ഒരു ദക്ഷിണേന്ത്യൻ നദി പോലെ അത് കർണാടകത്തിലും തമിഴ്‌നാട്ടിലുമൊഴുകി കേരളത്തിലുമെത്തി. തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാളിന്റെ കാലത്താണ് കേരളത്തിൽ കർണാടക സംഗീതം എന്നറിയപ്പെടുന്ന ആധുനിക ദക്ഷിണേന്ത്യൻ സംഗീതം പ്രചരിച്ച് തുടങ്ങിയത്. കർണാടക സംഗീതം കേരളത്തിലേക്കുകൊണ്ടുവന്നത് സംഗീതത്തിന്റെ മാധുര്യം മാത്രമല്ല. ചരിത്രം, സംസ്കാരം, സൗന്ദര്യബോധം തുടങ്ങി പലതും അതു നമക്കു നൽകി. ഇരയിമ്മൻ തമ്പി, ഷഡ്കാല ഗോവിന്ദ മാരാർ, പരമശിവം ഭാഗവതർ എന്നിവർ സ്വാതി തിരുനാളിന്റെ സദസ്സിലെ പ്രധാന സംഗീതജ്ഞരായിരുന്നു. കർണാടക സംഗീതത്തിന് പ്രമുഖ സംഭാവന നൽകിയവരാണ് ചെമ്പൈ വൈദ്യ നാഥ ഭാഗവതർ, കെ.സി.കേശവപിള്ള, ടി.വി.ഗോപാല കൃഷ്ണൻ, ഡോ.ഓമനക്കുട്ടി, മാവേലിക്കര പ്രഭാകരവർമ്മ, കുട്ടികുഞ്ഞ് തങ്കച്ചി, ആറ്റൂർ കൃഷ്ണ പിഷാരടി, പാറശ്ശാല ബി.പൊന്നമ്മാൾ, നെയ്യാറ്റിൻകര വാസുദേവൻ.
PSC ചോദ്യങ്ങൾ
1. കർണാടക സംഗീതത്തിന്റെ പിതാവ് - പുരന്ദരദാസ്
2. കർണാടകസംഗീതത്തിലെ ത്രിമൂർത്തികൾ ആരെല്ലാം? - മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജസ്വാമികൾ, ശ്യാമശാസ്ത്രികൾ
3. കർണാടക സംഗീതത്തിലെ വനിതാ ത്രിമൂർത്തികൾ ആരെല്ലാം? - ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, എം.എസ്. സുബ്ബുലക്ഷ്മി
4. കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നറിയപ്പെടുന്ന തിരുവിതാംകൂർ ഭരണാധികാരി - സ്വാതിതിരുനാൾ
5. സ്വാതിതിരുനാൾ നിരവധി കർണാടകസംഗീത കൃതികൾ രചിച്ചിട്ടുണ്ട്. ഈ പ്രസ്താവന ശരിയോ തെറ്റോ? - ശരി
6. സംഗീതത്തിന് നൽകുന്ന സമഗ്രസംഭാവനകളെ അടിസ്ഥാനമാക്കി കേരള സർക്കാർ നൽകുന്ന പുരസ്ക്കാരം - സ്വാതി പുരസ്ക്കാരം
7. 1997-ൽ ആദ്യത്തെ സ്വാതിസംഗീത പുരസ്കാരം ലഭിച്ചത് - ശെമ്മാങ്കുടി ശ്രീനിവാസയ്യർ
8. 2020-ലെ സ്വാതിസംഗീത പുരസ്കാരം ലഭിച്ചത് - ഡോ. കെ. ഓമനക്കുട്ടി
9. 2021-ലെ സ്വാതി സംഗീത പുരസ്കാരം ലഭിച്ചത് - പി.ആർ. കുമാര കേരളവർമ
10. ആദ്യമായി സ്വാതിസംഗീത പുരസ്‌കാരം ലഭിച്ച ഉപകരണ സംഗീത വിദഗ്ധൻ - ബിസ്മില്ലാഖാൻ (ഷെഹനായ്)
11. കേരള സംഗീതകലയുടെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കാലത്താണ് - സ്വാതിതിരുനാൾ
12. സ്വാതിതിരുനാളിന്റെ സദസ്സിലെ പ്രധാന സംഗീതജ്ഞർ - ഇരയിമ്മൻ തമ്പി, ഷഡ്കാല ഗോവിന്ദമാരാർ
13. 1939ൽ സ്ഥാപിതമായ ദി മ്യൂസിക് അക്കാദമിയെ 1962ൽ എപ്രകാരമാണ് പുനർനാമകരണം ചെയ്തത് - ശ്രീ സ്വാതിതിരുനാൾ കോളേജ് ഓഫ് മ്യൂസിക്
14. ആധുനിക കർണാടക സംഗീതത്തിന്റെ പിതാമഹൻ - ശെമ്മാങ്കുടി ശ്രീനിവാസയ്യർ
15. പുരന്ദരദാസിന്റെ യഥാർത്ഥ നാമം - ശ്രീനിവാസ് നായിക്
16. കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങൾ - 72
17. അടിസ്ഥാന രാഗങ്ങൾ അറിയപ്പെടുന്നത് - മേളകർത്താരാഗങ്ങൾ
18. പഞ്ചരത്ന കീർത്തനങ്ങളുടെ ഉപജ്ഞാതാവ് - ത്യാഗരാജ സ്വാമികൾ
19. കർണാടക സംഗീതത്തിലെ പ്രാഥമിക പാഠങ്ങളെ പറയുന്നത് - അഭ്യാസഗാനങ്ങൾ
20. കർണാടക സംഗീതത്തിലെ കീർത്തനങ്ങൾക്ക് തുടക്കം കുറിച്ച സംഗീതജ്ഞൻ - താളപ്പാക്കം അന്നമാചാര്യർ
21. കർണാടക സംഗീതത്തിലെ വർണ്ണം, പദം, കീർത്തനം എന്നിവ മൂന്നും രചിച്ച ഏക സംഗീതജ്ഞൻ - ഇരയിമ്മൻ തമ്പി
22. ത്യാഗരാജ സംഗീതോത്സവം നടക്കുന്നത് - തിരുവയ്യാർ (തമിഴ്‌നാട്)
23. കർണാടക സംഗീതത്തിലെ വിദഗ്ധർക്ക് വർഷം തോറും ചെന്നൈയിലെ മ്യൂസിക്ക് അക്കാദമി നൽകിവരുന്ന പുരസ്‌കാരം - സംഗീത കലാനിധി
24. ദക്ഷിണേന്ത്യൻ സംഗീതത്തിന് കർണാടക സംഗീതം എന്ന പേര് ആദ്യമായി നൽകിയത് - വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിയായിരുന്ന വിദ്യാരണ്യ
25. പാടുന്ന വ്യക്തിയുടെ ശബ്ദത്തിന്റെ പ്രത്യേകതയനുസരിച്ച് പാടാൻ തിരഞ്ഞെടുക്കുന്ന അടിസ്ഥാന നാദം - ശ്രുതി
26. സമയദൈർഘ്യത്തെ കൃത്യമായും ക്രമമായും കണക്കാക്കുവാൻ ഉപയോഗിക്കുന്ന പ്രവൃത്തി വിശേഷം - താളം