ഉൽപ്പാദന ഘടകങ്ങൾ
സാധനങ്ങളും
സേവനങ്ങളും ഉപഭോഗം ചെയ്‌തുകൊണ്ടുമാത്രമേ മനുഷ്യന് നിലനിൽക്കാൻ സാധിക്കൂ. എന്നാൽ ഇവ
ഉപഭോഗം ചെയ്യണമെങ്കിൽ അവ ഉല്പാദിപ്പിക്കേണ്ടതുണ്ട്. സാധനങ്ങളുടെയും സേവനങ്ങളുടെയും
ഉല്പാദനം മനുഷ്യന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. മനുഷ്യരുടെ വിവിധ
ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനെയാണ്
ഉല്പാദനം എന്നു പറയുന്നത്. ഒരു വസ്തുതുവിന്റെ ഉല്പാദനത്തിനായി ഉപയോഗിക്കുന്ന
അധ്വാനം, പ്രകൃതി വിഭവങ്ങൾ, മനുഷ്യനിർമ്മിതവസ്തുക്കൾ എന്നിവയെ ഉൽപ്പാദന
ഘടകങ്ങൾ എന്നു വിളിക്കുന്നു. ഉല്പാദനഘടകങ്ങളെ നാലായി തരം തിരിച്ചിരിക്കുന്നു. ഭൂമി
(പ്രകൃതിദത്ത വസ്തുക്കൾ),
തൊഴിൽ (കായികവും
മാനസികവുമായ മനുഷ്യാധ്വാനം),
മൂലധനം
(മനുഷ്യനിർമ്മിത വസ്‌തുക്കൾ),
സംഘാടനം (മറ്റ്
ഉല്പാദന ഘടകങ്ങളുടെ ഏകോപനം).
PSC ചോദ്യങ്ങൾ
1.
മനുഷ്യന്റെ
ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉപയോഗിക്കാവുന്നതും കാണാനും സ്‌പർശിക്കാനും
കഴിയുന്നതുമായ വസ്‌തുക്കൾ അറിയപ്പെടുന്നത് - സാധനങ്ങൾ (ഉദാ: പേന, പുസ്തകം)
2.
സാധനങ്ങളെപ്പോലെ
കാണുവാനോ സ്പർശിക്കുവാനോ കഴിയാത്തതും എന്നാൽ അനുഭവിച്ചറിയാനാകുന്നതുമാണ് -
സേവനങ്ങൾ (അധ്യാപനം,
ആതുരസേവനം)
3.
മനുഷ്യരുടെ വിവിധ
ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന
പ്രക്രിയ - ഉൽപ്പാദനം
4.
ഉൽപ്പാദന ഫലമായി
ലഭിക്കുന്നത് - ഉൽപ്പന്നം
5.
ഉല്പാദനഘടകങ്ങൾ
ഉല്പന്നങ്ങളായി മാറുന്ന പ്രക്രിയ - ഉല്പാദനം
6.
ഒരു
വസ്തുതുവിന്റെ ഉല്പാദനത്തിനായി ഉപയോഗിക്കുന്ന അധ്വാനം, പ്രകൃതി വിഭവങ്ങൾ, മനുഷ്യനിർമ്മിതവസ്തുക്കൾ എന്നിവയെ
പറയുന്നത് - ഉൽപ്പാദന ഘടകങ്ങൾ
7.
ഉൽപ്പാദനത്തിന്
സഹായിക്കുന്ന ഘടകങ്ങൾ - ഭൂമി,
തൊഴിൽ, മൂലധനം, സംഘാടനം
8.
ഭൗമോപരിതലത്തിലും
ഭൗമാന്തരീക്ഷത്തിലും,
ഭൗമാന്തർഭാഗത്തും
കാണപ്പെടുന്ന പ്രകൃതിദത്തവസ്തുക്കളെല്ലാം ഉൾക്കൊള്ളുന്ന ഉൽപ്പാദന ഘടകം - ഭൂമി
9.
ഉല്പാദനഘടകം എന്ന
നിലയിൽ ഭൂമിക്ക് ലഭിക്കുന്ന പ്രതിഫലം - പാട്ടം
10.
സാധനങ്ങളും
സേവനങ്ങളും ഉൽപ്പാദിപ്പിക്കുന്നതിന് തൊഴിലാളികൾ കായികവും മാനസികവും ബുദ്ധിപരവുമായി
അധ്വാനശേഷി ഉപയോഗിക്കുന്നതിനെ പറയുന്നത് - തൊഴിൽ
11.
തൊഴിലാളി നൽകുന്ന
അധ്വാനശേഷിക്കുള്ള പ്രതിഫലം - കൂലി (വേതനം)
12.
മനുഷ്യനിർമ്മിതമായ
ഉല്പാദനഘടകം - മൂലധനം
13.
ഉല്പാദനത്തിനുപയോഗിക്കുന്ന
കാണാനും തൊടാനും പറ്റുന്ന മനുഷ്യനിർമ്മിതവസ്തുക്കളെ പറയുന്നത് - ഭൗതികമൂലധനം (ഉദാ:
യന്ത്രങ്ങൾ, ഫാക്ടറികൾ, കമ്പ്യൂട്ടറുകൾ)
14.
ഉല്പാദനപ്രവർത്തനങ്ങളിൽ
തുടർച്ചയായി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഭൗതികമൂലധനത്തെ പറയുന്നത് - സ്ഥിരമൂലധനം
(വൈദ്യുതി നിലയം,
ലോറി, റെയിൽ പാളങ്ങൾ)
15.
അസംസ്കൃതവസ്തുക്കൾ, ഉല്പന്നങ്ങളുടെ സ്റ്റോക്ക്, തൊഴിലാളികൾക്കു നൽകാനുള്ള കൂലി
തുടങ്ങിയ ദൈനംദിന ചെലവുകൾ അറിയപ്പെടുന്നത് - പ്രവർത്തന മൂലധനം
16.
മൂലധനവസ്തുക്കൾ
വാങ്ങുന്നതിനായുള്ള പണം - പണമൂലധനം
17.
മൂലധനത്തിന്റെ
പ്രതിഫലം - പലിശ
18.
ഉയർന്ന
ഉല്പാദനത്തിനായി പുതിയ ഫാക്ടറികൾ,
യന്ത്രങ്ങൾ, വൈദ്യുത നിലയങ്ങൾ, റോഡുകൾ എന്നിവ സ്ഥാപിക്കുന്നതിലൂടെ
ഭൗതികമൂലധനത്തിലുണ്ടാകുന്ന വർദ്ധനവിനെ പറയുന്നത് - മൂലധനസ്വരൂപണം
19.
മൂലധനത്തിന്
പ്രാധാന്യമുള്ള ഉല്പാദനരീതി - മൂലധനതീവ്ര ഉല്പാദനം (ഉദാ: യന്ത്രവൽകൃത കൃഷിരീതി)
20.
അധ്വാനത്തിന്
പ്രാധാന്യമുള്ള ഉല്പാദനരീതി - അധ്വാനതീവ്ര ഉല്പാദനം (ഉദാ: പരമ്പരാഗത കൃഷിരീതി)
21.
വ്യക്തികളും
സ്ഥാപനങ്ങളും ഗവൺമെന്റും അവരുടെ വരുമാനത്തിലൊരു ഭാഗം ചെലവഴിക്കാതെ ഭാവിയിലെ
ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കുന്ന പണത്തെ പറയുന്നത് - സമ്പാദ്യം
22.
ഉൽപ്പാദനഘടകങ്ങളായ
ഭൂമി, തൊഴിൽ, മൂലധനം എന്നിവയുടെ കൂട്ടിയോജിപ്പിക്കൽ അറിയപ്പെടുന്നത്
- സംഘാടനം
23.
സംഘാടനം
നടത്തുന്ന വ്യക്തി അറിയപ്പെടുന്നത് - സംഘാടകൻ/ സംരംഭകൻ
24.
സംഘടനത്തിനുള്ള
പ്രതിഫലം - ലാഭം
25.
സാമ്പത്തിക
പ്രവർത്തനമേഖലയിൽ ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നത് - ഉല്പാദന യൂണിറ്റ്
26.
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങൾ ഉപയോഗിക്കുന്നത് - ഗാർഹിക യൂണിറ്റ്
27.
ഉല്പാദന
യൂണിറ്റുകൾക്ക് ഉല്പാദന ഘടകങ്ങളായ ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവ പ്രദാനം ചെയ്യുന്നത് -
ഗാർഹിക യൂണിറ്റ്
28.
ഉല്പാദന
ഘടകങ്ങൾക്കുള്ള പ്രതിഫലമായി പാട്ടം, കൂലി, പലിശ, ലാഭം എന്നിവ ഉല്പാദന യൂണിറ്റുകൾക്ക്
നൽകുന്നത് - ഗാർഹിക യൂണിറ്റ്
29. ഗാർഹിക യൂണിറ്റുകൾക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും നൽകുന്നത് - ഉല്പാദന യൂണിറ്റ്
30. ഉല്പാദന യൂണിറ്റുകൾക്ക് പ്രതിഫലമായി ഗാർഹിക യൂണിറ്റ് നൽകുന്നത് - വില (പണമായി നൽകുന്നു)