ആസൂത്രണ കമ്മീഷൻ

Arun Mohan
0

ആസൂത്രണ കമ്മീഷൻ

1950 മാർച്ച് 15 ന് ഇന്ത്യൻ ആസൂത്രണക്കമ്മീഷൻ നിലവിൽവന്നു. ഇത് ഭരണഘടനാപരമായ സ്ഥാപനമല്ല. ഉപദേശക സമിതിയുടെ സ്ഥാനമാണ് കമ്മീഷനുള്ളത്. രാഷ്ട്രനിർദേശക തത്ത്വങ്ങളാണ് (Directive Principles) ആസൂത്രണ കമ്മീഷന്റെ രൂപവത്കരണത്തിനു കാരണമായ ഭരണഘടനാ ഭാഗം. ആസൂത്രണ കമ്മീഷൻ തയ്യാറാക്കിയിരുന്ന പഞ്ചവത്സരപദ്ധതികളുടെ രൂപരേഖക്ക് അന്തിമമായി അനുമതി നൽകിയിരുന്നത് ദേശീയ വികസന സമിതിയാണ് (1952 ആഗസ്റ്റിൽ നിലവിൽ വന്നു). ഇന്ത്യൻ പ്രധാനമന്ത്രിയാണ് ആസൂത്രണ കമ്മീഷൻ, ദേശിയ വികസന സമിതി എന്നിവയുടെ ചെയർമാൻ. പാർലമെന്റ് കഴിഞ്ഞാൽ നയതീരുമാനങ്ങളെടുക്കാൻ അധികാരമുള്ള ഏറ്റവുമുയർന്ന സ്ഥാപനമാണ് ദേശീയ വികസന സമിതി. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനെയും അംഗങ്ങളെയും നിയമിച്ചിരുന്നത് കേന്ദ്ര ക്യാബിനറ്റാണ്. ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണയിച്ചിരുന്നത് ആസൂത്രണ കമ്മീഷനാണ്. ആസൂത്രണ കമ്മിഷൻ പഞ്ചവത്സര പദ്ധതിയുടെ കരടുരേഖ സമർപ്പിച്ചിരുന്നത് കേന്ദ്ര ക്യാബിനറ്റിനാണ്.

'ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് എം.വിശ്വേശ്വരയ്യ ആണ്. 'പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ' ഇദ്ദേഹത്തിന്റെ കൃതിയാണ്. ഇന്ത്യയിൽ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി ആചരിക്കുന്നത് ജൂൺ 29. മഹലോനോബിസിന്റെ ജന്മദിനമാണത്. 2014 ആഗസ്റ്റിൽ കമ്മീഷൻ നിർത്തലാക്കി. ആസൂത്രണ കമ്മീഷൻ അതിന്റെ 65 വർഷത്തെ പ്രവർത്തന കാലയളവിൽ 200 ലക്ഷം കോടിയുടെ പദ്ധതികൾ തയ്യാറാക്കി. പന്ത്രണ്ട് പഞ്ചവത്സര പദ്ധതികൾ ആസൂത്രണം ചെയ്തു. ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ ജവാഹർലാൽ നെഹ്രുവായിരുന്നു. ഗുൽസാരിലാൽ നന്ദയായിരുന്നു ആദ്യത്തെ ഉപാധ്യക്ഷൻ. മൊണ്ടേക് സിങ് അലുവാലിയയായിരുന്നു അവസാനത്തെ ഉപാധ്യക്ഷൻ. മുഖ്യമന്ത്രിയാണ് സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ. 2015 ജനുവരി 1ന് ആസൂത്രണ കമ്മീഷനു പകരം നീതി ആയോഗ് നിലവിൽ വന്നു.

ദേശീയ വികസന സമിതി (National Development Council)

പഞ്ചവത്സര പദ്ധതിയിലെ തീരുമാനങ്ങൾക്ക് അന്തിമ അനുമതി നൽകുവാൻ 1952 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച പദ്ധതിയാണ് ദേശീയ വികസന സമിതി (NDC). ഇന്ത്യൻ പ്രധാനമന്ത്രിയാണ് ദേശീയ വികസന സമിതിയുടെ ചെയർമാൻ. പാർലമെന്റ് കഴിഞ്ഞാൽ നയതീരുമാനങ്ങളെടുക്കാൻ അധികാരമുള്ള ഏറ്റവുമുയർന്ന സ്ഥാപനമാണ് ദേശീയ വികസന സമിതി.

Post a Comment

0 Comments
Post a Comment (0)