സാമ്പത്തിക ആസൂത്രണ പദ്ധതികൾ
◆ ദേശീയ ആസൂത്രണ കമ്മിറ്റി
1938ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു ദേശീയ ആസൂത്രണ കമ്മിറ്റിയ്ക്ക് രൂപം നൽകി. അതിന്റെ ചെയർമാൻ ജവാഹർലാൽ നെഹ്രുവും ജനറൽ എഡിറ്റർ കെ.ടി.ഷായുമായിരുന്നു. 1938ൽ കമ്മിറ്റി പ്രവർത്തനമാരംഭിച്ചുവെങ്കിലും ചെയർമാനായ നെഹ്‌റുവിനെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്‌തു. എങ്കിലും കമ്മിറ്റി അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപ്പോയി. കൃഷി, വ്യവസായം, തൊഴിലും ജനസംഖ്യയും, കൈമാറ്റവും ധനകാര്യം, ഗതാഗതവും വാർത്താവിനിമയവും, ആരോഗ്യവും പാർപ്പിടവും, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകൾക്ക് കമ്മിറ്റി പ്രാധാന്യം നൽകി. ഇന്ത്യയുടെ സമഗ്രവികസനത്തിനുള്ള ഒരു പദ്ധതി ദേശീയ ആസൂത്രണ കമ്മിറ്റി തയ്യാറാക്കി. 1948-49 കാലഘട്ടങ്ങളിൽ കമ്മിറ്റി സ്വാതന്ത്ര്യത്തിന് മുമ്പ് തയ്യാറാക്കിയ റിപ്പോർട്ടുകളെല്ലാം പ്രസിദ്ധപ്പെടുത്തി. 1950 മാർച്ചിൽ ഗവൺമെന്റ് ഒരു ആസൂത്രണ കമ്മീഷനെ നിയമിച്ചു. നെഹ്രുവായിരുന്നു അതിന്റെ ചെയർമാൻ. ആസൂത്രണ കമ്മീഷനായിരുന്നു പഞ്ചവത്സരപദ്ധതികൾ തയ്യാറാക്കിയിരുന്നത്.
◆ ഗാന്ധിയൻ
പദ്ധതി (1944)
1944ലെ ഗാന്ധിയൻ പദ്ധതിയുടെ ഉപജ്ഞാതാവാണ് ശ്രീമൻ നാരായൺ അഗർവാൾ. കുടിൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമ്പത്തിക വികേന്ദ്രീകരണവും ഗ്രാമവികസനവും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. കെ.സി.കുമരപ്പ ആവിഷ്കരിച്ച ആശയമാണ് 'ഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ'.
◆ ബോംബെ
പദ്ധതി (1944)
ആസൂത്രണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് 1944ൽ തയ്യാറാക്കിയ പദ്ധതിയാണ് ബോംബെ പദ്ധതി. A Brief Memorandum Outlining a Plan of Economic Development for India എന്നാണ് ബോംബെ പദ്ധതി ഔദ്യോഗികമായി അറിയപ്പെട്ടത്. അർദ്ദേശിർ ദലാലാണ് ബോംബെ പദ്ധതിക്ക് നേതൃത്വം കൊടുത്തത്. ജെ.ആർ.ഡി.ടാറ്റ, ജി.ഡി.ബിർള, പുരുഷോത്തം ദാസ് താക്കൂർ ദാസ്, ശ്രീറാം, എ.ഡി.ഷ്റോഫ്, കസ്‌തൂർ ബായി ലാൽ ബായി എന്നിവരാണ് ബോംബെ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച പ്രമുഖ വ്യവസായികൾ.
◆ പീപ്പിൾസ്
പ്ലാൻ (1945)
ഇന്ത്യൻ ആസൂത്രണവുമായി ബന്ധപ്പെട്ട് ജനകീയ പദ്ധതിയ്ക്ക് (പീപ്പിൾസ് പ്ലാൻ - 1945) രൂപം നൽകിയത് എം.എൻ.റോയാണ്.
◆ സർവ്വോദയ
പദ്ധതി (1950)
1950ൽ ജയപ്രകാശ് നാരായൺ രൂപംകൊടുത്ത ആസൂത്രണ പദ്ധതിയാണ് 'സർവ്വോദയ പദ്ധതി'. ഗാന്ധിയൻ പദ്ധതിയിൽ നിന്നും വിനോഭ ഭവയുടെ ചില ആശയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ പദ്ധതി തയ്യാറാക്കിയത്. കൃഷിക്കും ചെറുകിട, പരുത്തി വ്യവസായങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഇത് രൂപീകരിച്ചത്.
PSC ചോദ്യങ്ങൾ
1. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്ന് ചർച്ച ചെയ്‌ത INC സമ്മേളനം - കറാച്ചി സമ്മേളനം (1931)
2. ജവാഹർലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ ദേശീയ ആസൂത്രണ കമ്മിറ്റി (NPC) നിലവിൽ വന്ന വർഷം - 1938
3. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15
4. പഞ്ചവത്സരപദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിരുന്നത് - ആസൂത്രണ കമ്മിഷൻ
5.
1944ലെ ഗാന്ധിയൻ
പദ്ധതിയുടെ ഉപജ്ഞാതാവ് - ശ്രീമൻ നാരായൺ അഗർവാൾ
6.
'ഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ' എന്ന ആശയത്തിന്റെ വക്താവ് -
കെ.സി.കുമരപ്പ
7.
1944ൽ ബ്രിട്ടീഷ്
ഗവൺമെന്റ് സ്ഥാപിച്ച പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന് നേതൃത്വം
നൽകിയത് - അർദ്ദേശിർ ദലാൽ (1946ൽ ഈ സ്ഥാപനം നിരോധിച്ചു)
8.
ഇന്ത്യൻ
ആസൂത്രണവുമായി ബന്ധപ്പെട്ട് ജനകീയ പദ്ധതിയ്ക്ക് (പീപ്പിൾസ് പ്ലാൻ - 1945) രൂപം നൽകിയത് - എം.എൻ.റോയ്
9.
1946ൽ ഇന്ത്യയിൽ
നിലവിൽ വന്ന ഇടക്കാല ഗവൺമെന്റ് രൂപീകരിച്ച അഡ്വൈസറി പ്ലാനിംഗ് ബോർഡിന്റെ ചെയർമാൻ -
കെ.സി.നിയോഗി
10.
സ്വതന്ത്ര
ഇന്ത്യയിലെ ആദ്യ വ്യാവസായിക നയം (Industrial Policy) പ്രഖ്യാപിച്ചതെന്ന് - 1948 ഏപ്രിൽ 6
11.
'സർവ്വോദയ പദ്ധതി' (1950) യുടെ ഉപജ്ഞാതാവ് - ജയപ്രകാശ്
നാരായൺ
12.
ആസൂത്രണവുമായി
ബന്ധപ്പെട്ട് ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ ബോംബെ പദ്ധതി
നിലവിൽ വന്നത് - 1944
13.
ബോംബെ പദ്ധതി
ഔദ്യോഗികമായി അറിയപ്പെടുന്നത് - A
Brief Memorandum Outlining a Plan of Economic Development for India
14.
ബോംബെ പദ്ധതിക്ക്
നേതൃത്വം കൊടുത്തത് - അർദ്ദേശിർ ദലാൽ
15.
ബോംബെ പദ്ധതിക്ക്
പിന്നിൽ പ്രവർത്തിച്ച പ്രമുഖ വ്യവസായികൾ - ജെ.ആർ.ഡി.ടാറ്റ, ജി.ഡി.ബിർള, പുരുഷോത്തം ദാസ് താക്കൂർ ദാസ്, ശ്രീറാം, എ.ഡി.ഷ്റോഫ്, കസ്‌തൂർ ബായി ലാൽ ബായി
16.
ബോംബെ പദ്ധതിക്ക്
പിന്നിൽ പ്രവർത്തിച്ച മലയാളി - ജോൺ മത്തായി