ഇന്ത്യൻ സാമ്പത്തിക ആസൂത്രണം

Arun Mohan
0

ഇന്ത്യൻ സാമ്പത്തിക ആസൂത്രണം

ഒരു കേന്ദ്രീകൃത ആസൂത്രണ സമ്പദ് വ്യവസ്ഥയിൽ സർക്കാരാണ് സമ്പദ് ഘടനയിലെ പ്രധാന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. വസ്തുക്കളുടെയും സേവനങ്ങളുടെയും ഉല്പാദനം, വിനിമയം, ഉപഭോഗം തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് സർക്കാരാണ്. സമൂഹത്തിന് ഉപകാരമാകുന്ന തരത്തിൽ എന്ത് ഉല്പാദിപ്പിക്കണം എങ്ങനെ വിതരണം ചെയ്യണം എന്നൊക്കെയുള്ള പ്രധാന തീരുമാനമെടുക്കുന്നത് സർക്കാരാണ്. വളർച്ച, സ്വാശ്രയത്വം, തുല്യത, ആധുനികവൽക്കരണം എന്നിവയാണ് ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ ലക്ഷ്യങ്ങൾ.

വളർച്ച - രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്പാദന വർദ്ധനവിനെ പറയുന്നതാണ് വളർച്ച.

സ്വാശ്രത്വം - ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് ഇന്ത്യയുടെ മാനവശേഷി പ്രയോജനപ്പെടുത്തി കൃഷിയിലും വ്യവസായത്തിലും സേവന മേഖലയിലും സ്വയം പര്യാപ്തത നേടാനും വിദേശ ആശ്രയത്വം ഇല്ലാതാക്കാനും ലക്ഷ്യമിടുന്നതാണ് സ്വാശ്രത്വം.

തുല്യത - ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, കുടിവെള്ളം, ആരോഗ്യരക്ഷ തുടങ്ങിയവ നിറവേറുകയും സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം സാധ്യമാവുകയും ചെയ്യുക എന്നതുകൊണ്ടർത്ഥമാക്കുന്നതാണ് തുല്യത.

ആധുനികവൽക്കരണം - നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തൽ അറിയപ്പെടുന്നത് ആധുനികവൽക്കരണമെന്നാണ്.

PSC ചോദ്യങ്ങൾ

1. ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പിതാവ് - എം.വിശ്വേശ്വരയ്യ

2. ഇന്ത്യയുടെ സാമ്പത്തികാസൂത്രണത്തിന് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകിയത് - എം.വിശ്വേശ്വരയ്യ

3. ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ ലക്ഷ്യങ്ങൾ - വളർച്ച, സ്വാശ്രയത്വം, തുല്യത, ആധുനികവൽക്കരണം

4. സാമ്പത്തികാസൂത്രണം ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു - കൺകറൻറ് ലിസ്റ്റ് (Economic and Social Planning)

Post a Comment

0 Comments
Post a Comment (0)