പുത്തൻ സാമ്പത്തിക നയം (1991)
ഇന്ത്യയുടെ സാമ്പത്തിക നയത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവന്നത് 1991 മുതൽക്കാണ്. പൊതുമേഖലയെ സംരക്ഷിക്കുകയും സ്വകാര്യ മേഖലയെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സാമ്പത്തിക നയമാണ് ഗവൺമെന്റ് അതുവരെ പിന്തുടർന്നിരുന്നത്. 1991ൽ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഒരു പുതിയ പാക്കേജ് ഗവൺമെന്റ് പ്രഖ്യാപിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ലോകവിപണിക്കു തുറന്നുകൊടുക്കുന്ന സാമ്പത്തിക തീരുമാനങ്ങളാണ് പുത്തൻ സാമ്പത്തിക നയത്തിൽ ഉണ്ടായിരുന്നത്. ഇത് ഇന്ത്യയുടെ പഴയ സാമ്പത്തിക നയത്തിന് അന്ത്യം കുറിച്ചു. വിദേശ രാജ്യങ്ങളുടെ മത്സരത്തിൽ നിന്ന് ഇന്ത്യൻ വിപണിയേയും ബിസിനസ്സിനേയും സംരക്ഷിക്കുന്നതിനുവേണ്ടി ധാരാളം നിയമങ്ങൾ അത് നടപ്പിലാക്കിയിരുന്നു. പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കുമ്പോൾ നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി. മൻമോഹൻസിങ് ധനകാര്യ മന്ത്രിയും. ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവയായിരുന്നു പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഉദാരവൽക്കരണം : രാഷ്ട്രത്തിന്റെ
സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും
പരിമിതപ്പെടുത്തുന്നതിനെയാണ് ഉദാരവൽക്കരണം എന്ന് പറയുന്നത്. ഇതുപ്രകാരം ഗവൺമെന്റ്
സ്വകാര്യ കമ്പനികളുടെ,
പ്രത്യേകിച്ച്
വിദേശകമ്പനികളുടെ,
നിക്ഷേപങ്ങളെ
പ്രോത്സാഹിപ്പിച്ചു. മുമ്പ് ഗവൺമെന്റിനായി നീക്കിവെച്ചിരുന്ന ടെലികോം, സിവിൽ ഏവിയേഷൻ, ഊർജ്ജം തുടങ്ങിയ മേഖലകളിൽ നിക്ഷേപം
നടത്താൻ സ്വകാര്യ കമ്പനികളെ അനുവദിച്ചു. ലൈസൻസിങ് സമ്പ്രദായം ലഘൂകരിക്കുകയോ, അവസാനിപ്പിക്കുകയോ ചെയ്തു.
ഇറക്കുമതിയുടെ മേലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്തു. ഉദാരവൽക്കരണത്തിന്റെ ഫലമായി
ധാരാളം ഇന്ത്യൻ കമ്പനികളെ വിദേശ കമ്പനികൾ വിലയ്ക്കു വാങ്ങുകയും ധാരാളം ഇന്ത്യൻ
കമ്പനികൾ ബഹുരാഷ്ട്ര കമ്പനികളായി മാറുകയും ചെയ്‌തു.
സ്വകാര്യവൽക്കരണം :
വ്യവസായ -
വ്യാപാര - വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തം
കുറയ്ക്കുവാൻ ഉദ്ദേശിച്ചുള്ള നയമാണ് സ്വകാര്യവൽക്കരണം. സ്വകാര്യവൽക്കരണത്തിലൂടെ
സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഗവൺമെന്റ് സ്വകാര്യ
സ്ഥാപനങ്ങൾക്ക് വിൽക്കുന്നു. പ്രധാനമായും പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ
പ്രവർത്തിക്കുമ്പോഴാണ് സർക്കാർ ഓഹരികൾ വിൽക്കുന്നത്.
ആഗോളവൽക്കരണം
:
മൂലധനം, സാങ്കേതികവിദ്യ, ഉത്പന്നങ്ങൾ എന്നിവയ്ക്ക്
നിയന്ത്രണമില്ലാതെ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് വ്യാപിക്കുന്നതാണ്
ആഗോളവൽക്കരണം. ആഗോളവൽക്കരണത്തിലൂടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ ലോകസമ്പദ്
വ്യവസ്ഥയുമായി സംയോജിപ്പിക്കുന്നു. ആഗോളവൽക്കരണത്തിനു പുറകിലുള്ള മുഖ്യ ചാലകശക്തി
രാജ്യാന്തര കോർപ്പറേഷനുകളാണ്. ഒന്നിലധികം രാജ്യങ്ങളിൽ സാധനങ്ങൾ ഉല്പാദിപ്പിക്കുന്ന
അല്ലെങ്കിൽ കമ്പോള സേവനം നടത്തുന്ന കമ്പനികളയാണ് രാജ്യാന്തര കോർപ്പറേഷനുകൾ.
ആഗോളവൽക്കരണത്തിലൂടെ ചില ഇന്ത്യൻ കോർപ്പറേഷനുകളും രാജ്യാന്തര കോർപ്പറേഷനുകളായി
മാറികൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക് സമ്പദ്‌വ്യവസ്ഥയിലൂടെ ലോകത്തിന്റെ ഏതു
ഭാഗത്തും നിമിഷനേരം കൊണ്ട് പണമയയ്ക്കാൻ ബാങ്കുകൾക്കും കോർപ്പറേഷനുകൾക്കും
സാധിക്കും. വിവര സാങ്കേതികവിദ്യയിലുണ്ടായ വിപ്ലവമാണ് ധനകാര്യത്തിന്റെ
ആഗോളവൽക്കരണത്തിന് കാരണമായത്.
PSC ചോദ്യങ്ങൾ
1.
ഇന്ത്യ പുത്തൻ
സാമ്പത്തിക നയം സ്വീകരിച്ചത് ഏത് ഗവൺമെന്റിന്റെ കാലത്താണ് - പി.വി.നരസിംഹറാവു
ഗവൺമെന്റ്
2.
പുത്തൻ
സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്തെ ധനകാര്യ വകുപ്പ് മന്ത്രി - ഡോ.മൻമോഹൻ സിംഗ്
3.
ഇന്ത്യയിൽ പുത്തൻ
സാമ്പത്തിക നയം രൂപംകൊണ്ടത് - 1991
4.
പുത്തൻ
സാമ്പത്തിക നയത്തിന്റെ ലക്ഷ്യങ്ങൾ - ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം
5.
ഉദാരവൽക്കരണ
നടപടികൾക്ക് തുടക്കം കുറിച്ചത് - 1985
6.
രാഷ്ട്രത്തിന്റെ
സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും
പരിമിതപ്പെടുത്തുന്നത് - ഉദാരവൽക്കരണം
7.
സർക്കാർ
നിയന്ത്രണങ്ങളെ സമ്പൂർണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയം -
നവഉദാരവൽക്കരണം
8.
കമ്പോളവൽക്കരണത്തിന്റെ
ആവിർഭാവത്തിന് ഇടയാക്കിയ ആശയം - നവഉദാരവൽക്കരണം
9.
എല്ലാം
കമ്പോളത്തിൽ ലഭ്യമാണ്,
അല്ലെങ്കിൽ
കമ്പോളത്തിലെ ലഭ്യമാകൂ എന്ന പ്രവണത - കമ്പോളവൽക്കരണം
10.
കമ്പോളവൽക്കരണത്തിന്റെ
പരമമായ ലക്ഷ്യം - ലാഭം
11.
വ്യവസായ -
വ്യാപാര - വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തം
കുറയ്ക്കുവാൻ ഉദ്ദേശിച്ചുള്ള നയം - സ്വകാര്യവൽക്കരണം
12.
സ്വകാര്യവൽക്കരണത്തിന്റെ
ഭാഗമായി പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ ഗവൺമെന്റ് വിൽക്കുന്ന പ്രക്രിയയെ പറയുന്നത്
- ഡിസ്ഇൻവെസ്റ്റ്‌മെന്റ്
13.
സ്വകാര്യവൽക്കരണത്തിന്റെ
ഭാഗമായി പൊതുമേഖലാ കമ്പനികളുടെ ഓഹരി വിപണനം കൈകാര്യം ചെയ്യുന്ന കേന്ദ്ര
ഗവൺമെന്റിന്റെ ധനകാര്യമന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം -
ഡിപ്പാർട്ട്മെന്റ് ഓഫ് ഡിസ്ഇൻവെസ്റ്റ്‌മെന്റ് (നിലവിൽ അറിയപ്പെടുന്നത് - DIPAM)
14.
ഇന്ത്യയിൽ വിദേശ
നാണയ കരുതൽ ശേഖര പ്രതിസന്ധി ഉണ്ടായ വർഷം - 1991
15.
മൂലധനം, സാങ്കേതികവിദ്യ, ഉത്പന്നങ്ങൾ എന്നിവയ്ക്ക്
നിയന്ത്രണമില്ലാതെ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് വ്യാപിക്കുന്നതാണ് -
ആഗോളവൽക്കരണം
16.
റോഡ്, പാലം മുതലായവ സ്വകാര്യ സംരംഭകർ
നിർമ്മിക്കുകയും മുതൽമുടക്ക് ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കുകയും പിന്നീട് അവ
സർക്കാരിന് കൈമാറുകയും ചെയ്യുന്നത് - BOT (Build Operate Transfer)
17.
സർക്കാരും
സ്വകാര്യ സംരംഭകരും സംയുക്തമായി ആരംഭിക്കുകയും മുതൽമുടക്കിനനുസരിച്ച് ലാഭം
പങ്കുവയ്ക്കുകയും ചെയ്യുന്ന സംരംഭങ്ങൾ അറിയപ്പെടുന്നത് - PPP (Public Private Partnership, ഉദാ: കൊച്ചി രാജ്യാന്തര
വിമാനത്താവളം (CIAL))