ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ
ധനകാര്യരംഗത്തു പ്രവർത്തിക്കുകയും ബാങ്ക് നൽകുന്ന എല്ലാ ധർമങ്ങളും നിർവഹിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ. മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (KSFE) തുടങ്ങിയവ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഉദാഹരണങ്ങളാണ്.
PSC
ചോദ്യങ്ങൾ
1.
ധനകാര്യരംഗത്തു പ്രവർത്തിക്കുകയും ബാങ്ക് നൽകുന്ന എല്ലാ ധർമങ്ങളും നിർവ്വഹിക്കാതിരിക്കുകയും
ചെയ്യുന്ന സ്ഥാപനങ്ങൾ - ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ
2.
ഇൻഷുറൻസ്, ചിട്ടി ബിസിനസ്, ഓഹരി ബിസിനസ്, വായ്പ, അഡ്വാൻസ്, ലീസിങ്, ഹയർ പർച്ചേസ് തുടങ്ങിയ
സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുന്ന 1956ലെ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട
സ്ഥാപനങ്ങളാണ് - ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ
3.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ അടിസ്ഥാന ധർമങ്ങൾ - നിക്ഷേപം സ്വീകരിക്കുക, വായ്‌പ
നൽകുക
4.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഉദാഹരണങ്ങൾ - എൽ.ഐ.സി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ്,
ഫിനാൻഷ്യൽ കോർപറേഷൻ, കെ.എസ്.എഫ്.ഇ
5.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ സ്കീം നിലവിൽ വന്നത് - 2018 ഫെബ്രുവരി
23
6.
നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ച് ഓഹരി വിപണികൾ, കടപ്പത്രങ്ങൾ, അടിസ്ഥാന വികസന മേഖല
എന്നിവയിൽ നിക്ഷേപിക്കാൻ സഹായിക്കുന്ന സംവിധാനം - മ്യൂച്വൽ ഫണ്ട്
7.
പൊതുമേഖലയിൽ പ്രവർത്തിക്കുന്ന മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ - യു.ടി.ഐ, എൽ.ഐ.സി മ്യൂച്വൽ
ഫണ്ട്, എസ്.ബി.ഐ മ്യൂച്വൽ ഫണ്ട്
8.
ഇന്ത്യയുടെ ആദ്യ മ്യൂച്വൽ ഫണ്ടായ യു.ടി.ഐ നിലവിൽ വന്ന വർഷം - 1964
9.
വ്യക്തികളുടെ ജീവനും സ്വത്തിനും സാമ്പത്തിക സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾ - ഇൻഷുറൻസ്
സ്ഥാപനങ്ങൾ
10. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി നടപ്പിലാക്കുന്ന ധനകാര്യ സ്ഥാപനം - കെ.എഫ്.സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ)