ബാങ്കിങ് പദങ്ങൾ

Arun Mohan
0

ബാങ്കിങ് പദങ്ങൾ

1. രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന ദീർഘകാല വായ്‌പയുടെ നിരക്ക് - ബാങ്ക് നിരക്ക് (Bank Rate)

2. വാണിജ്യ ബാങ്കുകൾ ഉപഭോക്താക്കൾക്ക് കൊടുക്കാൻ കഴിയുന്ന കുറഞ്ഞ പലിശ നിരക്ക് - ബേസ് നിരക്ക് (Base Rate)

3. ഭാരത സർക്കാർ ബോണ്ടുകളുടെ ഈടിന്മേൽ ഹ്രസ്വകാലത്തേക്ക് (രണ്ടാഴ്ച) നൽകുന്ന വായ്പയുടെ പലിശ നിരക്ക് - റിപ്പോ നിരക്ക് (Repo Rate)

4. ഫണ്ടുകളുടെ അപര്യാപ്തത വരുമ്പോൾ റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക് നൽകുന്ന ഫണ്ടിന്റെ പലിശ നിരക്ക് - റിപ്പോ നിരക്ക്

5. രാജ്യത്ത് പണപ്പെരുപ്പമുണ്ടാകുമ്പോൾ ഇതു കുറയ്ക്കാൻ വാണിജ്യബാങ്കുകൾ റിസർവ് ബാങ്കിൽ പണമടച്ച് ഹ്രസ്വകാലത്തേക്ക് സർക്കാർ ബോണ്ടുകൾ വാങ്ങുന്നു. റിപ്പോയിൽ നിന്ന് ഒരു ശതമാനം കുറവായിരിക്കും ഇതിനുള്ള നിരക്ക്. ഇതാണ് - റിവേഴ്‌സ് റിപ്പോ നിരക്ക് (Reverse Repo Rate)

6. ബാങ്കുകൾ മൂലധനത്തിന്റെ ഒരു ഭാഗം സർക്കാർ ബോണ്ടുകൾ/ഗോൾഡ് എന്നീ രീതിയിൽ സൂക്ഷിക്കുന്നതിനെ പറയുന്നത് - സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (SLR)

7. വാണിജ്യ ബാങ്കുകൾ തങ്ങളുടെ മുഴുവൻ നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനം നിയമാനുസൃതമായി കേന്ദ്ര ബാങ്കിൽ കരുതൽ ധനമായി നിലനിർത്തുന്നതിനെ പറയുന്നത് - കരുതൽ ധനാനുപാതം (ക്യാഷ് റിസർവ് റേഷ്യോ, CRR)

8. ബാങ്കുകളുടെ പണം സൂക്ഷിക്കുന്ന കേന്ദ്രങ്ങളെ പറയുന്നത് - മണി ചെസ്റ്റ്

9. ബാങ്കുകൾ തമ്മിലുള്ള ഇടപാടുകൾ അതാതു ദിവസം കേന്ദ്രീകൃതമായി നടത്തപ്പെടുന്ന സ്ഥലമാണ് - ക്ലീറിങ് ഹൗസ്

10. ഓരോ ബാങ്കുകളും തങ്ങൾക്കു ലഭിക്കുന്ന ചെക്കുകളും ബില്ലുകളും പരസ്പരം മാറ്റിയെടുക്കുന്ന സ്ഥലം - ക്ലീറിങ് ഹൗസ്

11. ഒരു വ്യക്തിക്കോ അയാൾ നിർദേശിക്കുന്ന മറ്റൊരാൾക്കോ നിശ്ചിത തുക പണമായി നൽകാനായി കൊടുക്കുന്ന കയ്യൊപ്പോടു കൂടിയുള്ള പ്രമാണമാണ് - നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് (ഉദാഹരണം ചെക്കുകൾ)

12. രാജ്യത്തെവിടെയും ബാങ്ക് ശാഖകൾ തുറന്ന് പ്രവർത്തിക്കുന്നതിനെ പറയുന്നത് - ബ്രാഞ്ച് ബാങ്കിങ് സിസ്റ്റം

13. ബാങ്ക് ശാഖകൾ നിശ്ചിത പരിധിയിൽ മാത്രം പ്രവർത്തിക്കുന്നവ - യൂണിറ്റ് ബാങ്ക്

14. കുടുബങ്ങളോ വ്യക്തികളോ ചേർന്ന് രൂപീകരിക്കുന്നതാണ് - ചെയിൻ ബാങ്കിങ്

15. ഏതെങ്കിലും സ്ഥാപനത്തിലെയോ മറ്റോ ജോലിക്കാർക്കു വേണ്ടി ബാങ്ക് നൽകുന്ന പ്രത്യേക സേവനങ്ങളാണ് - ഗ്രൂപ്പ് ബാങ്കിങ്

16. ഇടപാടുകാരനും ബാങ്കും തമ്മിലുള്ള പ്രശ്നങ്ങൾ തീർപ്പാക്കാനാവുന്ന സംവിധാനം - ലോക് അദാലത്ത്

17. ഇടപാടുകാർക്ക് തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളും രേഖകളുമൊക്കെ (സ്വർണം, സ്ഥലത്തിന്റെ ആധാരം) സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യമാണ് - ലോക്കർ സൗകര്യം

18. വ്യവസായികൾക്കും മറ്റും സാമ്പത്തിക രംഗത്ത് ആവശ്യമായ ഉപദേശങ്ങൾ നൽകുക, വേണ്ട സേവനങ്ങൾ ലഭ്യമാക്കുക എന്നിവ നിശ്ചിത ഫീസ് വാങ്ങി നടത്തികൊടുക്കുന്നവയാണ് - മർച്ചന്റ് ബാങ്കുകൾ

19. മൂലധനം കൈവശമുള്ളവരിൽ നിന്നും മൂലധനം ആവശ്യമുള്ളവരിലേക്ക് കൈമാറ്റം ചെയ്യുന്നതിലും സമാഹരിക്കുന്നതിലും പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുള്ള ധനകാര്യ മധ്യവർത്തി - മർച്ചന്റ് ബാങ്കർ

20. ബാങ്കിങ് സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ചുമതലപ്പെട്ട ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ - ബാങ്കിങ് കറസ്പോണ്ടന്റുകൾ

21. അധികം പരിചയമോ, പാരമ്പര്യമോ ഇല്ലാത്ത തുടക്കക്കാരായ സംരംഭകരുടെ സ്റ്റാർട്ട്അപ്പ് കമ്പനികൾക്ക് നൽകുന്ന ധനസഹായം - വെഞ്ച്വർ ക്യാപിറ്റൽ

22. ദീർഘകാല മൂലധനത്തിനു വേണ്ടി കടം വാങ്ങുന്നതിനും കൊടുക്കുന്നതിനുമുള്ള വിപണി - മൂലധന വിപണി (Capital Market)

23. ഹ്രസ്വകാല ഫണ്ടുകൾ കടം വാങ്ങുന്നതിനും കൊടുക്കുന്നതിനുമുള്ള വിപണി - പണ വിപണി (Money Market)

24. ഡിജിറ്റൽ കറൻസി പൊതുവെ അറിയപ്പെടുന്നത് - ബിറ്റ്‌കോയിൻ

25. ട്രെഷറി ബില്ലുകൾ ക്രയവിക്രയം നടത്തുന്ന വിപണി - ട്രെഷറി ബിൽ മാർക്കറ്റ്

26. റിസർവ് ബാങ്ക് ആക്ട് 1934ന്റെ രണ്ടാമത്തെ ഷെഡ്യൂളിൽ ഉൾപ്പെടുന്ന ബാങ്ക് - ഷെഡ്യൂൾഡ് ബാങ്ക്

27. അത്യധികമായ പ്രത്യേക വൈദഗ്ധ്യവും പ്രായോഗികതയും ആവശ്യമുള്ള ഊഹക്കച്ചവട പ്രവർത്തനം - ആർബിട്രേജ്

Post a Comment

0 Comments
Post a Comment (0)