ബാങ്ക് വായ്പകൾ

Arun Mohan
0

ബാങ്ക് വായ്പകൾ (Bank Loans)

പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപം ആവശ്യക്കാർക്ക് നിശ്ചിത ഈടിൻമേൽ ബാങ്കുകൾ വായ്പയായി നൽകുന്നു. നിക്ഷേപങ്ങൾക്ക് നൽകുന്നതിനേക്കാൾ കൂടിയ പലിശനിരക്കായിരിക്കും വായ്പകൾക്ക് ഈടാക്കുക. വിവിധ തരം വായ്പകളുടെ പലിശനിരക്കിലും വ്യത്യാസമുണ്ടാകും. ഭൗതിക ആസ്തികൾ (സ്വർണ്ണം, വസ്തുവിന്റെ ആധാരം മുതലായവ), സ്ഥിരനിക്ഷേപ പത്രങ്ങൾ, ശമ്പളപത്രം എന്നിവയാണ് ബാങ്കുകൾ വായ്‌പ നൽകാൻ സ്വീകരിക്കുന്ന ഈടുകൾ.

PSC ചോദ്യങ്ങൾ

1. ഇടപാടുകാരിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപം ആവശ്യക്കാർക്ക് നിശ്ചിത ഈടിൻമേൽ ബാങ്കുകൾ നൽകുന്നതിനെ പറയുന്നത് - വായ്‌പ

2. വായ്പയുടെ പലിശനിരക്കിൽ വ്യത്യാസം വരുന്നത് - വായ്‌പാ കാലാവധി, വായ്പയുടെ ആവശ്യം എന്നിവയുടെ അടിസ്ഥാനത്തിൽ

3. വാണിജ്യ ബാങ്കുകൾ നൽകുന്ന വായ്പകൾ - പണവായ്‌പ, ഓവർഡ്രാഫ്റ്റ്

4. ആസ്തികളുടെ ജാമ്യത്തിൽ ആവശ്യക്കാരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന വായ്‌പയാണ് - പണവായ്‌പ

5. കച്ചവടക്കാരെയും വ്യവസായികളെയും ഉദ്ദേശിച്ചുള്ള പ്രത്യേക വായ്‌പ - ഓവർഡ്രാഫ്റ്റ്

6. കറന്റ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ മതിയായ സംഖ്യയില്ലെങ്കിൽ നൽകുന്ന വായ്‌പയെ പറയുന്നത് - ഓവർഡ്രാഫ്റ്റ്

7. ഓവർഡ്രാഫ്റ്റ് നൽകുന്നത് - പ്രചലിത നിക്ഷേപമുള്ളവർക്ക്

8. ബാങ്കുകൾ അനുവദിക്കുന്നവയിൽ ഏറ്റവും പലിശ കുറഞ്ഞ വായ്‌പകളാണ് - കാർഷിക വായ്പകൾ

9. ഈടില്ലാതെയും പലിശരഹിതമായും നൽകുന്ന വായ്‌പ - കാർഷിക വായ്‌പ

10. ഒരു വർഷത്തിൽ താഴെ തിരിച്ചടവു കാലാവധിയുള്ള വായ്പകളെ പറയുന്നത് - ഹ്രസ്വകാല വായ്പകൾ

11. മൂന്നു വർഷം വരെ തിരിച്ചടവു കാലാവധിയുള്ള വായ്പകൾ - മധ്യകാല വായ്പകൾ

12. മൂന്നു വർഷത്തിൽ കൂടുതൽ തിരിച്ചടവു കാലാവധിയുള്ള വായ്പകൾ - ദീർഘകാല വായ്പകൾ

13. സർക്കാർ നിർദേശപ്രകാരം ബാങ്ക് മൊത്തം നൽകുന്ന വായ്പകളുടെ നിശ്ചിത ശതമാനം ഏത് വായ്പകളായിരിക്കണം - കാർഷിക വായ്പകൾ

14. വീടിന്റെ വിസ്തീർണം, ആളുടെ തിരിച്ചടവുശേഷി എന്നിവയനുസരിച്ച് തുക നിശ്ചയിച്ച് വീടുകൾ വാങ്ങാനും പുതുക്കിപ്പണിയാനും നൽകുന്ന വായ്‌പ - ഭവന വായ്‌പ

15. രൊക്കം കടമെന്നറിയപ്പെടുന്ന വായ്‌പ - കാഷ് ക്രെഡിറ്റ്

16. ഇടപാടുകാരന്റെ നിക്ഷേപത്തിൽ നിന്നും സംഖ്യക്കനുസരിച്ച് ഈടിന്മേൽ അനുവദിക്കുന്ന വായ്‌പ - കാഷ് ക്രെഡിറ്റ്

17. ഭൂമി ബാങ്കിൽ പണയം വച്ച് നേടുന്ന വായ്‌പ - വസ്തു പണയ വായ്‌പ (Mortgage Loan)

18. സഹകരണ ബാങ്കുകളിൽ വസ്തുവിന്റെ രേഖകൾ ഡെപ്പോസിറ്റ് ചെയ്‌ത്‌ വായ്‌പയെടുക്കുന്ന സമ്പ്രദായം അറിയപ്പെടുന്നത് - ഗഹാൻ

19. ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ, കച്ചവടക്കാർ തുടങ്ങിയവർക്ക് വാഹനം വാങ്ങുവാൻ മാസവരുമാനത്തിന്റെ നിശ്ചിത ഇരട്ടിയോ വാഹനവിലയുടെ നിശ്ചിത ശതമാനമോ നൽകുന്ന വായ്‌പ - വാഹന വായ്‌പ

20. വാഹന വായ്‌പയുടെ പരമാവധി തിരിച്ചടവ് കാലാവധി - 7 വർഷം

21. ഏറ്റവും വേഗത്തിലും എളുപ്പത്തിലും ലഭിക്കുന്ന വായ്‌പ - സ്വർണപ്പണയ വായ്‌പ

22. സ്വർണപ്പണയ വായ്പക്കായി സ്വീകരിക്കാത്ത വസ്തുക്കൾ - സ്വർണനാണയം, സ്വർണക്കട്ടി

23. കുറഞ്ഞ പലിശനിരക്കിൽ സ്വർണപ്പണയത്തിൽ നൽകുന്ന മറ്റൊരു വായ്‌പ - കാർഷിക വായ്‌പ

24. ഒരു വ്യക്തിയുടെ വരുമാനം, തിരിച്ചടയ്ക്കാനുള്ള ശേഷി എന്നിവയൊക്കെ അടിസ്ഥാനമാക്കി ബാങ്കുകൾ നൽകുന്ന വായ്‌പ - വ്യക്തിഗത വായ്‌പ

25. സ്വന്തമായി വീടുള്ള മുതിർന്ന പൗരന്മാർക്ക് അത് പണയമായി നൽകി വരുമാനം നേടാനായി ബാങ്ക് ഒരുക്കുന്ന സംവിധാനം - റിവേഴ്‌സ് മോർട്ട്ഗേജ് വായ്‌പ

26. വ്യവസായങ്ങൾ ആരംഭിക്കാനും വാണിജ്യാവശ്യങ്ങൾക്കും കച്ചവടക്കാർക്കുമെല്ലാം ബാങ്കുകൾ നൽകുന്ന ഹ്രസ്വകാല വായ്‌പ - ബിസിനസ് ലോൺ (കച്ചവടസാധനങ്ങൾക്കും യന്ത്രങ്ങൾക്കും സ്ഥലം വാങ്ങാനും എല്ലാം ഇതുപകാരപ്പെടുന്നു)

27. മെഡിക്കൽ, എഞ്ചിനീയറിങ്, പാരാമെഡിക്കൽ, മറ്റ് പ്രഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന വായ്‌പ - വിദ്യാഭ്യാസ വായ്‌പ

28. ഓരോ കൃഷിക്കും അതിന്റെ വിളവെടുപ്പ് കാലാവധി, ചെലവുകൾ എന്നിവയനുസരിച്ച് കൃഷിഭൂമി ഉള്ള കർഷകർക്ക് നൽകുന്ന വായ്‌പ - കിസാൻ ക്രെഡിറ്റ് കാർഡ്

29. വായ്പകൾ തിരിച്ചടയ്ക്കാൻ കൂടുതൽ സമയം നൽകുന്നതിനെ പറയുന്നത് - മോറട്ടോറിയം

30. ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം നൽകുന്നതെപ്പോൾ - വരൾച്ച, പ്രകൃതിദുരന്തങ്ങൾ എന്നിവ വരുമ്പോൾ

31. കൃത്യമായി തിരിച്ചടവില്ലാതെ മുടങ്ങുന്ന വായ്പകളെ പറയുന്നത് - നിഷ്ക്രിയ ആസ്തി (Non Performing Assets)

32. കൃത്യമായി തിരിച്ചടവുള്ള വായ്പകളെ പറയുന്നത് - ക്രിയാത്മക ആസ്തി (Performing Assets)

33. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്‌പാ തുക തിരിച്ചടയ്ക്കുന്നത് തുടർച്ചയായി മുടങ്ങിയാൽ ഈടായി നൽകിയ വസ്തുവും വീടും ജപ്തി ചെയ്ത വിൽക്കാൻ ബാങ്കിന് അനുമതി നൽകുന്ന നിയമം - സർഫാസി ആക്ട് (2002)

34. സ്വർണാഭരണമോ മറ്റു വസ്തുവകകളോ ഈടുനൽകി എടുക്കുന്ന വായ്പകളെ പറയുന്നത് - സുരക്ഷിത വായ്പകൾ (Secured Loans)

35. വ്യക്തികളുടെ ജാമ്യത്തിൽ നൽകുന്ന വായ്പകളെ പറയുന്നത് - സുരക്ഷിതമല്ലാത്ത വായ്പകൾ (Unsecured Loans)

36. കോവിഡ് 19 പശ്ചാത്തലത്തിൽ വായ്പകൾ പുനക്രമീകരിക്കാനുള്ള സാമ്പത്തികനയങ്ങൾ നിർദേശിക്കാൻ റിസർവ് ബാങ്ക് നിയമിച്ച കമ്മിറ്റിയേത് - കെ.വി.കാമത്ത് കമ്മിറ്റി

Post a Comment

0 Comments
Post a Comment (0)