യൂണിറ്റുകള്‍

Arun Mohan
0

യൂണിറ്റുകള്‍

SI സമ്പ്രദായം (System of International unit)

ഇന്ന്‌ ലോകം മുഴുവന്‍ അടിസ്ഥാന യൂണിറ്റായി അംഗീകരിച്ചിരിക്കുന്നത്‌ എസ്‌.ഐ. യൂണിറ്റാണ്‌. 1960ലാണ്‌ എസ്‌.ഐ. യൂണിറ്റിനെ ലോകവ്യാപകമായി ഉപയോഗിക്കുവാന്‍ തുടങ്ങിയത്‌. ശാസ്ത്രലോകത്ത്‌ വിവിധ അളവുകൾ അവതരിപ്പിക്കുന്നത്‌ എസ്‌.ഐ. യൂണിറ്റിലാണ്‌.

എസ്‌.ഐ. യൂണിറ്റില്‍ ഏഴ്‌ അടിസ്ഥാനയൂണിറ്റും (Fundamental unit) മൂന്ന്‌ ഉപയൂണിറ്റുമുണ്ട്‌ (supplimentary unit).

അന്തരീക്ഷ ഊഷ്മാവ് അളക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നത്‌ തെര്‍മോ മീറ്ററാണ്‌. ഇതില്‍ നിറയ്ക്കുന്നത്‌ മെര്‍ക്കുറിയാണ്‌.

തെര്‍മോമീറ്ററില്‍ ഉപയോഗിക്കുന്ന മൂന്ന്‌ യൂണിറ്റുകൾ സെല്‍ഷ്യസ്‌ (celsius), ഫാരന്‍ ഹിറ്റ്‌ (Fahrenheit) റ്യൂമര്‍ (Reaumur) എന്നിവയാണ്‌.

സെല്‍ഷ്യസ്‌ സമ്പ്രദായപ്രകാരം ജലം ഐസാകുന്നത്‌ പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും തിളയ്ക്കുന്നത്‌ 100 ഡിഗ്രി സെല്‍ഷ്യസിലുമാണ്‌.

ഫാരന്‍ഹീറ്റ്‌ പ്രകാരം ജലം ഐസാകുന്നത്‌ 32 ഫാരന്‍ ഹീറ്റിലും തിളയ്ക്കുന്നത്‌ 212 ഫാരന്‍ ഹീറ്റിലുമാണ്‌.

അടിസ്ഥാന യൂണിറ്റുകള്‍

നീളം - മീറ്റര്‍

പിണ്ഡം - കിലോഗ്രാം

സമയം - സെക്കന്‍റ്‌

താപനില - കെല്‍വിന്‍

വൈദ്യുത പ്രവാഹം - ആമ്പിയര്‍

പ്രകാശതീവ്രത - കാന്‍ഡല

പദാര്‍ത്ഥത്തിന്റെ അളവ്‌ - മോൾ

ഉപയൂണിറ്റുകള്‍

സമതല കോണ്‍ (plane angle) - റേഡിയന്‍ (Radien)

ത്രിമാന കോണ്‍ (solid angle) - സ്റേർഡിയൻ (sterdian)

റേഡിയോ ആക്ടിവിറ്റി (radio activity) - ക്യൂറി (curie)

ഈ അടിസ്ഥാന യൂണിറ്റുകളില്‍നിന്നും നിരവധി യൂണിറ്റുകൾ ഉണ്ടായി. ഇതാണ്‌ 'derived യൂണിറ്റുകൾ'.

പ്രധാനപ്പെട്ട derived യൂണിറ്റുകൾ

ബലം - ന്യൂട്ടണ്‍

മര്‍ദം - ന്യൂട്ടണ്‍/മീറ്റര്‍

പ്രവൃത്തി - ജൂൾ

ഊര്‍ജം - ജൂൾ

പവര്‍ - വാട്ട്‌

ആവൃത്തി - ഹെര്‍ട്സ്‌

ഉച്ചത - ഡെസിബെല്‍

പൊട്ടന്‍ഷ്യല്‍ വ്യത്യാസം - വോൾട്ട്‌

വൈദ്യുത ചാര്‍ജ്‌ - കൂളെം

വൈദ്യുത ചാലകത - സീമെന്‍സ്‌

വൈദ്യുതി - ആമ്പിയര്‍

പ്രതിരോധം - ഓം

കപ്പാസിറ്റൻസ് - ഫാരഡ്

ലൈൻസിലെ പവർ - ഡയോപ്റ്റര്‍

ഇല്യൂമിനൻസ് - ഫ്ലക്സ്

ഇൻഡക്‌ടൻസ് - ഹെന്‍ട്രി

നീളത്തിന്റെ വിവിധ യൂണിറ്റുകൾ മീറ്ററിൽ

1 മില്ലി മീറ്റർ - 10-3 മീറ്റർ

1 സെന്റിമീറ്റർ - 10-2 മീറ്റർ

1 നാനോ മീറ്റർ - 10-9 മീറ്റർ

1 ആസ്‌ട്രോം - 10-10 മീറ്റർ

1 പ്രകാശവർഷം - 9.46 x 1015 മീറ്റർ

1 പാർ സെക്കന്റ് - 3.08 x 1016 മീറ്റർ

വിവിധ അളവുകള്‍

1 നോട്ടിക്കല്‍ മൈല്‍ - 1.852 കി.മീ.

1 ഇഞ്ച്‌ - 2.54cm

1 കുതിരശക്തി - 746 വാട്ട്‌

1 പൗണ്ട് - 0.454 Kg

1 ഹെക്ടര്‍ - 2.471 ഏക്കര്‍

1 ഗാലണ്‍ - 4.546 ലിറ്റര്‍

1 ബാരല്‍ - 159 ലിറ്റര്‍

1 ഫാത്തം - 6 അടി

60 സെക്കന്‍റ്‌ - 1 മിനിറ്റ്‌

60 മിനിറ്റ്‌ - 1 ഡിഗ്രി

90 ഡിഗ്രി - മട്ടകോണ്‍

180 ഡിഗ്രി - അര്‍ദ്ധവൃത്തം

360 ഡിഗ്രി - വൃത്തം

ഊഷ്മാവുകൾ

-273°C - കേവല പൂജ്യം എത്തിച്ചേരുവാന്‍ കഴിയുന്ന താഴ്ന്ന ഊഷ്മാവ്‌.

-230°C - പ്ലൂട്ടോയുടെ അന്തരീക്ഷ ഊഷ്മാവ്‌.

-89.2°C - ഭൂമിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും താഴ്ന്ന ഊഷ്മാവ്‌ (അന്‍റാര്‍ട്ടിക്കയില്‍).

-39°C - മെര്‍ക്കുറി ഖരമായി മാറുന്നു.

0°C - ജലം ഐസാകുന്നു

4°C - ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതല്‍

36.8°C - മനുഷ്യന്റെ ശരീരോഷ്മാവ്

37°C - മുട്ട വിരിയുവാനാവശ്യമായ അനുകൂല ഊഷ്മാവ്‌

41°C - പക്ഷികളുടെ ശരീരോഷ്മാവ്

58°C - ഭൂമിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില (ലിബിയയില്‍)

100°C - ജലം തിളയ്ക്കുന്നു

250°C - തടിയില്‍ തീ പിടിക്കുന്നു

500°C - അമോണിയാ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന അനുകൂല ഊഷ്മാവ്‌

600°C - കുക്കിങ്‌ ഗ്യാസ്‌ കത്തുമ്പോൾ

1063°C - സ്വര്‍ണത്തിന്റെ ദ്രവണാങ്കം

3410°C - ടങ്സ്റ്റന്റെ ദ്രവണാങ്കം

5500°C - സൂര്യന്റെ ഉപരിതലത്തിലെ ഊഷ്മാവ്‌

16 മില്യണ്‍°C - സൂര്യന്റെ കേന്ദ്രത്തിലെ ഊഷ്മാവ്‌

യൂണിറ്റുകള്‍

മഴ അളക്കുന്ന യൂണിറ്റ്‌ - സെന്റീമീറ്റര്‍

നീളം അളക്കുന്ന യൂണിറ്റ്‌ - മീറ്റർ

വിസ്തീർണ്ണം അളക്കുന്ന യൂണിറ്റ്‌ - ചതുരശ്ര മീറ്റർ‌

റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റ് - ക്യൂറി

പ്രകാശതീവ്രത അളക്കുന്ന യൂണിറ്റ്‌ - കാൻഡെല

കാന്തികമണ്ഡലത്തിന്റെ ശക്തി അളക്കുന്ന യൂണിറ്റ്‌ - ടെസ്‌ല

ബലം അളക്കുന്ന യൂണിറ്റ്‌ - ന്യൂട്ടൻ

പ്രതിരോധം അളക്കുന്ന ‌യൂണിറ്റ്‌ - ഓം

മര്‍ദ്ദം അളക്കുന്ന യൂണിറ്റ്‌ - പാസ്ക്കല്‍

പവര്‍ അളക്കുന്ന യൂണിറ്റ്‌ - വാട്ട്‌

ഊര്‍ജ്ജം അളക്കുന്ന യൂണിറ്റ്‌ - ജൂള്‍

വൈദ്യുതിധാര അളക്കുന്ന യൂണിറ്റ്‌ - ആമ്പിയര്‍

ആവൃത്തി അളക്കുന്ന യൂണിറ്റ്‌ - ഹെർട്സ്

പൊട്ടന്‍ഷ്യന്‍ വ്യത്യാസം അളക്കുന്ന യുണിറ്റ്‌ - വോൾട്ട്

വൈദ്യുത ചാർജ്ജ് അളക്കുന്ന യൂണിറ്റ് - കൂളമ്പ്

കപ്പാസിറ്റൻസ് അളക്കുന്ന യൂണിറ്റ് - ഫാരഡ്

പ്രകാശത്തിന്റെ തരംഗ ദൈർഖ്യം അളക്കുന്ന യൂണിറ്റ് - മോ

ബഹിരാകാശത്തെ ദൂരം അളക്കുന്ന യൂണിറ്റ് - പ്രകാശവർഷം

യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ് - കുതിരശക്തി

വ്യാപനം അളക്കുന്ന യൂണിറ്റ് - ഘനമീറ്റർ

നക്ഷത്രങ്ങളിലേക്കുള്ള ദൂരം അളക്കുന്ന യൂണിറ്റ് - പ്രകാശവർഷം

Post a Comment

0 Comments
Post a Comment (0)